നവമ്പർ 21

 ഇന്നത്തെ പ്രത്യേകതകൾ 


1996ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നവംബർ 21ആം തീയതി ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി.ലോക ടെലിവിഷൻ ദിനം. ടെലിവിഷനിലൂടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങുമെന്ന് പ്രവചിച്ചത് ഇലക്ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകൻ മാർഷൽ മക്‌ലുഹനാണ്. ഇന്റർനെറ്റ് സാധ്യമാക്കിയ നവമാധ്യമങ്ങളുടെ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതൽ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമം ടെലിവിഷൻ തന്നെയാണ്.

ലോകരാഷ്ട്രങ്ങളെല്ലാം നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കണമെന്ന്‌ 1996 ഡിസംബർ 17-ന്‌ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. ആഗോളസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഘർഷങ്ങളെക്കുറിച്ച്‌ ലോകത്തെ ജാഗരൂകരാക്കാനും തീരുമാനങ്ങളെടുക്കാനും ടെലിവിഷന്റെ വർധിത സ്വാധീനം ഉപകരിക്കുമെന്ന്‌ മനസ്സിലാക്കിയായിരുന്നു പ്രഖ്യാപനം.

ഏറ്റവും മികച്ച ആശയവിനിമയ മാധ്യമമെന്നനിലയിൽ, മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളെ ലോകസമക്ഷം അവതരിപ്പിക്കുന്നതിൽ ടെലിവിഷന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന്‌ സഭ മനസ്സിലാക്കി. ബന്ധപ്പെട്ട വിഷയങ്ങളിൽ വേറെയും ദിനങ്ങളുള്ളതിനാൽ ടെലിവിഷന്‌ പ്രത്യേകമായി ഒരുദിനം വേണ്ടെന്ന്‌ ജർമനി പ്രമേയത്തെ എതിർത്തു. അക്കൊല്ലം (1996) നവംബർ 21-22 തീയതികളിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽത്തന്നെ വേൾഡ്‌ ടെലിവിഷൻ ഫോറം വളരെ വിശദമായി ടെലിവിഷന്റെ പ്രാധാന്യം ചർച്ചചെയ്തിരുന്നു.

ജനങ്ങൾക്ക്‌ വിജ്ഞാനം പകരുന്നതിനും ജനവികാരങ്ങളെ സ്വാധീനിച്ച്‌ ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിനും ടെലിവിഷന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന്‌ അവർ ബോധ്യപ്പെടുത്തി. ആഗോളവത്കരണത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രതീകമായി ടെലിവിഷൻ എന്ന മാധ്യമത്തെ അവർ കണ്ടത്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.

മറ്റു പ്രത്യേകതകൾ 

1694 - പ്രശസ്ത ശാസ്ത്രജ്ഞൻ വോൾട്ടയർ ജന്മദിനം

1789 - നോർത്ത് കാരലൈന അമേരിക്കൻ ഐക്യനാടുകളിൽ ചേർന്നു.

1877 - തോമസ് ആൽ‌വ എഡിസൺ സ്വനഗ്രാഹിയന്ത്രമായ ഫോണോഗ്രാഫ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

1905 - ആൽബർട്ട് ഐൻസ്റ്റൈൻ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ E=mc2 എന്ന സമവാക്യം ഇതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്‌.

1916 - എച്ച്.എം.എച്ച്.എസ്. ബ്രിട്ടാനിക് ഏജിയൻ കടലിൽ മുങ്ങി.

1939 - മുലായം സിങ്ങ് യാദവ് ജന്മദിനം 

1969 - ആദ്യത്തെ അർപ്പാനെറ്റ് ലിങ്ക് സ്ഥാപിതമായി.
1970 - സി.വി. രാമൻ അന്തരിച്ചു 

1971 - ഗരീബ്‌പൂരിൽ നടന്ന യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാകിസ്താനെ തോൽപ്പിച്ചു.

2011 - കവി ഏറ്റുമാനൂർ സോമദാസൻ അന്തരിച്ചു 



നവമ്പർ 14

 ഇന്നത്തെ പ്രത്യേകതകൾ

നവംബർ 14, ലോക പ്രമേഹദിനം. ലോകാരോഗ്യ സംഘടന,ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവർ ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നൽകുന്നത്.ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.

ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

മറ്റു പ്രത്യേകതകൾ 

1650 - വില്യം ഓഫ് ഓറഞ്ച് - (ഇംഗ്ലണ്ട് രാജാവ്) ജന്മദിനം.

1716 - ഗോഡ്ഫ്രി വില്യം ലിബ്നീസ് വിട പറഞ്ഞു.

1831 - ജർമ്മൻ തത്ത്വചിന്തകനായ ജിയോർഗ് വില്യം ഫ്രെഡറിക് ഹെഗൽ വിട പറഞ്ഞു.

1889 - ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്നു.

1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.

1907 - ആസ്‌ട്രിഡ് ലിൻഡ്ഗ്രെൻ - (ബാലസാഹിത്യകാരൻ) ജന്മദിനം 

1908 - ജോസഫ് മക്കാർട്ടി - (അമേരിക്കൻ സെനറ്റർ) ജന്മദിനം 

1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.

1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി

1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.

1940 - മലയാള ചലച്ചിത്ര സം‌വിധായകൻ ഭരതന്റെ ജന്മദിനം 

1948 - ചാൾസ് രാജകുമാരൻ - (ബ്രിട്ടീഷ് കിരീടാവകാശി)ജന്മദിനം 

1959 - പോൾ മൿ‌ഗാൻ - (നടൻ) ജന്മദിനം 

1963 - 1994 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.

1995 - എൻ.എൻ. പിള്ള അന്തരിച്ചു.


നവമ്പർ 10

 ഇന്നത്തെ പ്രത്യേകതകൾ

നവമ്പർ 10 ദേശീയ ഗതാഗത ദിനമായി ആചരിക്കുന്നു.മനുഷ്യർ, മൃഗങ്ങൾ, കന്നുകാലി, ചരക്കുകൾ, വസ്തുക്കൾ ഇവയിൽ ഏതെങ്കിലും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റം ചെയ്യുന്നതിനെ ഗതാഗതം എന്നു പറയുന്നു. കാൽ നടയായോ, ചുമന്നു കൊണ്ടോ ആയിരുന്നു പഴയ കാലത്ത് ഗതാഗതം നടത്തിയിരുന്നത്. വാഹനങ്ങൾ ഉപയോഗിച്ച് കര, ജലം, വായു, കേബിളുകൾ, പൈപ്പുകൾ എന്നീ മാർഗങ്ങളിലൂടെയാണ് ഇപ്പോൾ ഇത് സാധ്യമാക്കുന്നത്. ഗതാഗതത്തെ വാഹനം, മാർഗ്ഗങ്ങൾ, ഘടന എന്നീ അടിസ്ഥാനത്തിൽ തരം തിരിക്കാം. നാഗരികതയുടെ അടിസ്ഥാനമായ കച്ചവടം എളുപ്പത്തിൽ സാധ്യമാക്കിയത് ഗതാഗതം ആണ്. ഗതാഗത വാഹനങ്ങളുടെ ഉയർന്നു വരുന്ന ഉപയോഗം അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു കാരണമായി കരുതുന്നു.രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള തിരിച്ചറിയാവുന്ന തരത്തിലുള്ള നടപ്പാതയെയോ, നിരപ്പാക്കി ടാർ ചെയ്ത പാതയെയോ റോഡ് എന്നു പറയാറുണ്ട്. [2] റോഡുകളുടെ പ്രതലം നിരപ്പുള്ളതാക്കാൻ കട്ടിയുള്ള തരം മണ്ണിടുകയോ, കരിങ്കൽ ചീളുകൾ വിരിക്കുകയോ ടാർ, കോൺക്രീറ്റ് മുതലായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉറപ്പുള്ളതാക്കുകയോ ചെയ്യാറുണ്ട്.

റെയിലുകൾ അഥവാ പാളങ്ങളിൽ കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയിൽ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ സ്റ്റീൽ ‍കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്‌. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പു വരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു. പാളങ്ങൾ കരിങ്കൽ ചീളുകളും ഗ്രാവലും മറ്റും നിറച്ച് ബലപ്പെടുത്തിയതോ കോൺക്രീറ്റ് കൊണ്ട് നിർമിച്ചതോ ആയ അടിത്തറയിലാണ് സാധാരണ സ്ഥാപിക്കുക. ഒറ്റ പാളത്തിൽ സഞ്ചരിക്കുന്ന മോണോറെയിൽ, കാന്തിക വികർഷണം മൂലം പ്രവർത്തിക്കുന്ന മാഗ്ലെവ് തുടങ്ങിയവ റെയിൽ സഞ്ചാരത്തിനു ഉപയോഗിക്കുന്ന മാർഗ്ഗങ്ങളാണ്.

വിമാനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതിനാണ് വ്യോമ ഗതാഗതം എന്നു പറയുന്നത്. ഇവ കൂടുതലായും വളരെ ദൂരത്തേക്ക് പെട്ടെന്ന് ചരക്കെത്തിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. കുറഞ്ഞ ദൂരങ്ങളിലേയ്ക്ക് (പ്രത്യേകിച്ച് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ) ഹെലിക്കോപ്റ്ററുകൾ ഉപയോഗിക്കാറുണ്ട്.വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനുമാവശ്യമായ അടിസ്ഥാന സൗകര്യമാണ് വിമാനത്താവളങ്ങൾ. ചില വിമാനങ്ങൾക്ക് ജലോപരിതലത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കും.ജെറ്റു വിമാനങ്ങൾക്ക് മണിക്കൂറിൽ 955 കിലോമീറ്റർ വരെയും ഒറ്റ എഞ്ചിനുള്ള വിമാനങ്ങൾക്ക് മണിക്കൂറിൽ 555 കിലോ മീറ്റർ വരെയും വേഗത ലഭിക്കും.

കടൽ, കായൽ, കനാൽ, നദി തുടങ്ങി ജലത്തിൽ കൂടിയുള്ള ഗതാഗതമാണ് ജലഗതാഗതം. കപ്പലുകളോ നൗകകളോ തോണികളോ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. പൊങ്ങി കിടക്കുക അത്യന്താപേക്ഷിതമായതിനാൽ ജലയാനങ്ങളുടെ പുറംചട്ട (ഹൾ) ഉണ്ടാക്കുന്ന പ്രക്രീയയാണ് നിർമിതിയുടെ പ്രധാന ഭാഗം.


മറ്റു പ്രത്യേകതകൾ 

1674 - ആംഗ്ലോ - ഡച്ച് യുദ്ധത്തിൽ വെസ്റ്റ്മിനിസ്റ്റർ ഉടമ്പടി അനുസരിച്ച് നെതർ‌ലാന്ഡ്‌സ് ന്യൂ നെതർ‌ലാന്ഡ്‌സ് ഇംഗ്ലണ്ടിന്‌ അടിയറ വെച്ചു.

1728 - ഇംഗ്ലീഷ് നാടകകൃത്ത് ഒലിവർ ഗോൾഡ്സ്മിത്തിന്റെ ജന്മദിനം.

1775 - യു.എസ്.മറൈൻ കോർപ്സ് സ്ഥാപിതമായി.

1891 - ആർതർ റിം‌ബഡ് (കവി) അന്തരിച്ചു.

1925 - റിച്ചാർഡ് ബർട്ടന്റെ (നടൻ) ജന്മദിനം 

1928 - മിചിനോമിയ ഹിരോഹിതോ ജപ്പാന്റെ 124-ആം ചക്രവർത്തിയായി.

1944 - സർ ടിം റൈസിന്റെ (ഗാനരചയിതാവ്) ജന്മദിനം.

1958 - ന്യൂയോർക്കിലെ രത്നവ്യാപാരിയായിരുന്ന ഹാരി വിന്സ്റ്റൻ, ഇന്ത്യയിൽ നിന്നും കുഴിച്ചെടുത്ത അത്യപൂർ‌വ്വമായ ഹോപ് ഡയമണ്ട് എന്ന നീല വജ്രം സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനു സമ്മാനിച്ചു.

1970 - ചൈനയിലെ വന്മതിൽ ആദ്യമായി വിദേശസഞ്ചാരികൾക്കായി തുറന്നുകൊടുത്തു.

1991 - 21 വർഷങ്ങൾക്ക് ശേഷം സൌത്ത് ആഫ്രിക്ക വീണ്ടും അന്താരാഷ്ട്ര കിക്കറ്റ് മത്സരം കളിക്കുന്നു.

1995 - നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെൻ സരോ-വിവായെയും മറ്റ് എട്ട് മൂവ്മെന്റ് ഫോർ ദ സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിൾ പ്രവർത്തകരേയും നൈജീരിയൻ സർക്കാർ തൂക്കിക്കൊന്നു.

1997 - വേൾഡ്‌കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തിൽ ഒന്നായി.

2006 - ശ്രീലങ്കൻ തമിഴ് പാർലമെന്റേറിയൻ നടരാജ രവിരാജ് കൊളംബോയിൽ വധിക്കപ്പെട്ടു.

2012 - ബർമ്മയിൽ ഉണ്ടായ ശക്തമായ ഭൂ ചലനത്തിൽ 26 ഓളം മരണവും നാശനഷ്ടങ്ങളും ഉണ്ടായി.

2014 - തെക്കൻ പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽ ഉണ്ടായ വാഹന അപകടത്തിൽ 56 പേർ മരണപ്പെട്ടു.


 

പക്ഷികൾ


പക്ഷികൾ ക്വിസ് 



1. കർഷകന്റെ മിത്രമായ പക്ഷി – മൂങ്ങ
2.പ്രകൃതിയുടെ തോട്ടി – കാക്ക
3.പക്ഷികളുടെ രാജാവ് – കഴുകൻ
4.ജ്ഞാനത്തിന്റെ പ്രതീകം – മൂങ്ങ
5.സമാധാനത്തിന്റെ പ്രതീകം – പ്രാവ്
6.കാട്ടിലെ മരപ്പണിക്കാർ – മരംകൊത്തി
7.സമയമറിയിക്കുന്ന പക്ഷി – കാക്ക
8.കാട്ടിലെ മരപ്പണിക്കാർ – മരംകൊത്തി
9.ഓരോ കാലിലും 2 വിരൽ മാത്രം ഉള്ള പക്ഷി-- ഒട്ടകപക്ഷി 
10.ലോകത്തിലെ ഏറ്റവും വലിയ പക്ഷി--ഒട്ടകപ്പക്ഷി
11.ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി--സ്വിഫ്റ്റ് 
12.കേരളത്തിന്റെ ഔദ്യോഗിക പക്ഷി--മലമുഴക്കി വേഴാമ്പൽ 
13.ഇന്ത്യയുടെ ദേശീയ പക്ഷി--മയിൽ 
14.കാക്കക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി--കുയിൽ 
15.ഏറ്റവും നന്നായി നീന്തുന്ന പക്ഷി--പെൻഗ്വിൻ 
16.ഏറ്റവും ആഴത്തിൽ മുങ്ങാൻ കഴിയുന്ന പക്ഷി--പെൻഗ്വിൻ 
17.കേരളത്തിൽ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം--നൂറനാട് 
18.പക്ഷികളുടെ വൻകര--തെക്കേ അമേരിക്ക 
19.കഴുത്ത് പൂർണ വൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി--മൂങ്ങ 
20.പക്ഷി വർഗ്ഗത്തിലെ പോലീസ്--കാക്ക 
21.ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി--ഹമ്മിങ് ബേർഡ് 
22.ഇന്ത്യയിൽ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്-സാലിം അലി 
23.പക്ഷി കൂടുകളെ പറ്റിയുള്ള പഠനത്തിന് പറയുന്ന പേര് -- കാലിയോളജി 
24.പക്ഷികളെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്--ഓർണിത്തോളജി 
25.പകൽ സമയത്തു കാഴ്ച്ചശക്തി ഏറ്റവും കൂടുതൽ ഉള്ള പക്ഷി-കഴുകൻ 



 

നവമ്പർ 3

  ഇന്നത്തെ പ്രത്യേകതകൾ 

1493 - കൊളംബസ് കരീബിയൻ കടലിൽ വെച്ച് ഡൊമിനിക്കൻ ദ്വീപ് കാണുന്നു.

1838 - ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപത്രം ദ ബോംബെ ടൈസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്സ്‌ എന്ന പേരിൽ തുടക്കം കുറിച്ചു.

1868 - അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.എസ്‌. ഗ്രാൻഡ്‌ വിജയിച്ചു.

1918 - പോളണ്ട് റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1936 - ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ്‌ അമേരിക്കൻ പ്രസിഡൻറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.

1957 - സോവിയറ്റ് യൂണിയൻ സ്പുട്‌നിക്‌ 2 ഭ്രമണപഥത്തിലെത്തിച്ചു.

1978 - ഡൊമിനിക്ക ബ്രിട്ടണിൽനിന്നും സ്വതന്ത്രമായി.

1979 - നോർത്ത കരോലിനയിൽ കമ്മ്യൂണിസ്റ്റ് വർക്കേർസ് പാർട്ടി അംഗങ്ങളും ക്ലൂ ക്ലുൿസ് ക്ലാൻ അംഗങ്ങളുമായി എറ്റുമുട്ടി 5 കമ്മ്യൂണിസ്റ്റ് അംഗങ്ങൾ കൊല്ലപ്പെടുന്നു.

1980 നവംബർ 3 നാണ്‌ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) രൂപീകൃതമായത്.

1992 - ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.


മറ്റു പ്രത്യേകതകൾ

പനാമ, ഡൊമിനിക്ക എന്നീ രാജ്യങ്ങളിൽ സ്വാതന്ത്ര്യദിനം.

ജപ്പാനിൽ സാംസ്കാരിക ദിനം.


ജന്മദിനം 

1618 - ഔറംഗസീബ്‌, മുഗൾ ചക്രവർത്തി.

1921 - ചാൾസ് ബ്രോൺ‌സൺ - (നടൻ)

1948 - മാരീ ലോറീ - (നടി, ഗായിക)

1952 - റോസന്നേ ബാർ - (നടി)


വിട പറഞ്ഞവർ 

1926 - ആനീ ഓൿലീ - (ഷാർപ്പ് ഷൂട്ടർ)

1954 - ഹെൻ‌റി മാറ്റിസീ - (പെയ്‌ന്റർ)

1967 - അലൿസാണ്ടർ ഐറ്റ്‌കിൻ - (ഗണിത ശാസ്ത്രജ്ഞൻ)

1990 - മേരി മാർട്ടിൻ - (നടി)

നവമ്പർ 1

 ഇന്നത്തെ പ്രത്യേകതകൾ 


കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5  ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു.എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്‌ഡിറ് ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു..


നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ.ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ.ഇ.എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.


മറ്റു പ്രത്യേകതകൾ .

അൾ‍ജീരിയയിലെ ദേശീയ ദിനം

പട്ടിണിവിരുദ്ധദിനം

1512 - സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു.

1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.

1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം 'ദ്‌ ടെമ്പസ്റ്റ്‌' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.

1755 - പോർച്ചുഗലിലെ ലിസ്ബണിൽ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു.

1844 - വാഷിങ്ങ്ടൻ ഡീസിയിൽ ചേർന്ന അന്താരാഷ്ട്ര മെറീഡിയൻ കോൺ‌ഫറൻസ്, ഗ്രീനിച്ച് മീൻ സമയത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി അംഗീകരിച്ചു.

1956 - പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും ആന്ധ്രാപ്രദേശും മൈസൂർ സംസ്ഥാനത്തിൽ നിന്നും കർണ്ണാടക സംസ്ഥാനവും രൂപം കൊണ്ടു.

1980 - കേരളത്തിലെ വയനാട്‌ ജില്ല രൂപവത്കരിച്ചു.

1982 - പത്തനംതിട്ട ജില്ല നിലവിൽ വന്നു

1986 - സ്വിസ്സർ‌ലാൻഡിലെ ബാസിൽ എന്ന സ്ഥലത്തെ കെമിക്കൽ ഫാൿടറിയിലെ തീപ്പിടുത്തം ടൺ കണക്കിന് വിഷവസ്തുക്കൾ റൈൻ നദിയിൽ കലരാൻ ഇടയാക്കി.


ജന്മദിനം 

1935 - ഗാരി പ്ലയർ - (ഗോൾഫ് കളിക്കാരൻ)

1957 - ലൈൽ ലോവറ്റ് - (ഗായകൻ)

1958 - ചാർളി കൌഫ്‌മാൻ - (എഴുത്തുകാരൻ)

1962 - ആന്റണി കൈഡിസ് - (ഗായകൻ).

1972 - ടോണി കോളറ്റ് - (നടി)

1973 - ഐശ്വര്യ റായിയുടെ ജന്മദിനം

1974 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ വി.വി.എസ് ലക്ഷ്മണിന്റെ ജന്മദിനം.

1978 - മലയാള സിനിമാ നടി മഞ്ജു വാരിയറിന്റെ ജന്മദിനം.


വിട പറഞ്ഞവർ 

1588 - ജീൻ ഡോററ്റ് - (കവി)

1700 - സ്പെയിൻ രാജാവ് ചാൾസ് രണ്ടാമൻ

1894 - റഷ്യയിലെ സാർ ചക്രവർത്തി അലൿസാണ്ടർ മൂന്നാമൻ.

1972 - എസ്‌റ പൌണ്ട് - (എഴുത്തുകാരൻ, എഡിറ്റർ, നിരൂപകൻ)

KERALA QUIZ

 KERALA QUIZ


1. In which year Kerala was formed as Indian State?

1956


2.Which one is recognized as the State animal of Kerala?

Elephant


3.Which is the second largest city in Kerala?

 Kochi


4.Which is the most developed city in Kerala?

 Thiruvananthapuram


5.What is Kerala most famous?

 Most popular tourist destinations in the country


6. How many districts are there in Kerala

14


7.Which district has highest population in Kerala?

Malappuram 


8. which is the official Language of  Kerala?

 Malayalam


9.How many National Parks are there in Kerala?

 6 

10.What is state Bird of Kerala?

Great hornbill


11.What is state Flower of Kerala?

Golden shower tree


12.What is state Tree of Kerala?

 Coconut tree


13.What is state Fruit of Kerala?

Jackfruit


14.Who is the Current Chief Minister Of Kerala?

Pinarayi Vijayan


15.Total Number of Lok sabha seats in Kerala?

20


16.which is the Capital of Kerala state?

Thiruvananthapuram


17.Leader of Salt Sathyagraha in Kerala

K. Kelappan


18.The first Rock Garden in kerala

Malampuzha


19.The first Butterfly Safari Park in Asia

Thenmala (Kollam)


20.Vasco Da Gama memorial is located at

Kappad


21.The only drive-in beach in Kerala

Muzhappilangadi Beach


22.The birth place of Kunjan Nambiar

Killikurussimangalam


23.First Railway Line in Kerala

Tirur - Baypur (1861)


24. Old name of Sultan Bathery

Ganapathivattom


25.The smallest river in kerala

Manjeswaram Puzha (Kasargod)


കേരളം ക്വിസ്

 കേരളം 


1.കേരളം സംസ്ഥാനം നിലവിൽ വന്നതെപ്പോൾ?

1956 നവമ്പർ 1 

2.കേരളത്തിലെ ഏറ്റവും വലിയ ജില്ല?

പാലക്കാട് 

3.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ 

4.കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല?

മലപ്പുറം 

5.കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട് 

6.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല?

കണ്ണൂർ 

7.കേരളത്തിലെ ആകെ ജില്ലകളുടെ എണ്ണം?

14 

8.കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസറഗോഡ് 

9.കേരളത്തിന്റെ കിരീടം എന്നറിയപ്പെടുന്ന ജില്ല?

കണ്ണൂർ 

10.കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല?

കാസറഗോഡ് 

11.കുരുമുളക് ഗവേഷണകേന്ദ്രം ഏതു ജില്ലയിലാണ്?

കണ്ണൂർ 

12.തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കണ്ണൂർ 

13.കേരളത്തിലെ ഏറ്റവും വലിയ  നദി?

പെരിയാർ 

14.കേരളസംസ്ഥാനം രൂപീകരിക്കുമ്പോൾ ആകെ എത്ര ജില്ല ഉണ്ടായിരുന്നു?

5

15.കേരളത്തിന്റെ ഔദ്യോഗിക പക്ഷി?

മലമുഴക്കി വേഴാമ്പൽ 

16.കേരളത്തിന്റെ ഔദ്യോഗിക മൃഗം?

ആന 

17.കേരളത്തിന്റെ ഔദ്യോഗിക പാനീയം?

ഇളനീർ 

18.കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?

കരിമീൻ 

19.കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

കണിക്കൊന്ന 

20.കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?

തെങ്ങ് 

21.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരള മുഖ്യമന്ത്രി?

ഇ എം എസ് നമ്പൂതിരിപ്പാട് 

22.കേരളത്തിന്റെ ഏറ്റവും  നീളം കൂടിയ ബീച്ച്?

മുഴപ്പിലങ്ങാട് 

23.മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ നിലവിൽ ഏതു ജില്ലയിലാണ്?

മലപ്പുറം

24.കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്?

മുഹമ്മദ് അബ്ദുറഹിമാൻ

25.കേരളഗാന്ധി?

കെ കേളപ്പൻ 

26.കേരളത്തിലെ ഏറ്റവും സാക്ഷരതാ കൂടിയ ജില്ല?

പത്തനംത്തിട്ട 

27.ശബരിമല ഏതു നദീതീരത്താണ്?

പമ്പ 

28.കേരളത്തിന്റെ തലസ്ഥാനം?

തിരുവനന്തപുരം 

29.ഏഴു കുന്നുകളുടെ നാട് എന്ന് ബ്രിട്ടീഷുകാർ വിളിച്ച ജില്ല?

തിരുവനന്തപുരം 

30.കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല?

എറണാകുളം 

31.അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന ജില്ല ?

കൊച്ചി 

32.കശുവണ്ടികൃഷി ഏറ്റവും കൂടുതൽ ഉള്ള ജില്ല?

കണ്ണൂർ 

33.കേരളത്തിലെ ആദ്യ കയർ ഗ്രാമം?

വയലാർ

34.കേരളത്തിലെ ആദ്യത്തെ ബാങ്ക്?

നെടുങ്ങാടി ബാങ്ക്

35.കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?

ജി. ശങ്കരകുറുപ്പ്

36.കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?

ചെമ്മീൻ

37.കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്ന ജില്ല?

മലപ്പുറം

38.കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

 തൃശൂർ

39.കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

40.കേരളത്തിലെ ആകെ നദികളുടെ എണ്ണം?

44.


ഒക്ടോബർ 26

ഇന്നത്തെ പ്രത്യേകതകൾ 

740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.

1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.

1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.

1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി

1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.

1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.

1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.

1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.

ജന്മദിനം 

1865 - ബെഞ്ചമിൻ ഹുഗ്ഗർഹെയ്ം - (ബിസ്സിനസ്സുകാരൻ)

1914 - ജാക്കീ കൂഗൻ - (നടൻ)

1916 - ഫ്രാങ്കോയ്സ് മിറ്ററന്റ് - (ഫ്രാൻസിന്റെ പ്രസിഡന്റ്)

1942 - ബോബ് ഹൊസ്‌കിൻസ് - (നടൻ)

1951 - ബൂസ്റ്റി കോലിൻസ് - (സംഗീതജ്ഞൻ)

1961 - ഡൈലാൻ മൿഡർമോട്ട് - (നടൻ)

1962 - കാരി എൽ‌വെസ് - (നടൻ)

1967 - കൈയ്‌ത്ത് അർബൻ - (ഗായകൻ)

1985 - സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം.

വിട പറഞ്ഞവർ 

899 - ആൽഫ്രഡ് ദ ഗ്രേറ്റ് - (ഇംഗ്ലണ്ട് രാജാവ്)

2002 - മൌസർ ബാറായേവ് - (തീവ്രവാദി)

ഒക്ടോബർ 24

 ഇന്നത്തെ പ്രത്യേകതകൾ 


ഐക്യരാഷ്ട്രസഭ  രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയ്യാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.

ഒടുവിൽ 1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.

ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്. രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു.ചൈനീസ്, ഇംഗ്ലീഷ് (ഭാഷ), ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്.തുടങ്ങിയ ഭാഷകളാണ് ഔദ്യോഗിക ഭാഷകൾ 


യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താല്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്രസഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌. അവ താഴെപ്പറയും പ്രകാരമാണ്‌.

പൊതുസഭ

സുരക്ഷാസമിതി

സാമ്പത്തിക-സാമൂഹിക സമിതി

ട്രസ്റ്റീഷിപ്‌ കൌൺസിൽ

സെക്രട്ടേറിയറ്റ്‌

രാജ്യാന്തര നീതിന്യായ കോടതി

മറ്റു പ്രത്യേകതകൾ 

1857 - ലോകത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്ബായ ഷെഫ്ഫീൽഡ് എഫ്.സി. ഇംഗ്ലണ്ടിലെ ഷെഫ്ഫീൽഡിൽ സ്ഥാപിതമായി

1917 - റഷ്യയിലെ ചുവന്ന വിപ്ലവം.

1929 - ന്യൂ യോർക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകർച്ച ദിവസം..

1957 - അമേരിക്കൻ വ്യോമസേന എക്സ് -20 ഡൈന സോർ എന്ന എകമനുഷ്യ ബഹിരാകാശ വിമാന പദ്ധതി ആരംഭിക്കുന്നു.

1973 - ഇസ്രായേലിനും അറബ് മുന്നണി രാജ്യങ്ങൾക്കും ഇടയിലെ യോം കിപ്പുർ യുദ്ധം അവസാനിക്കുന്നു.

1995 - ഇന്ത്യ, ഇറാൻ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി.

2003 - സൂപ്പർ സോണിക് വ്യോമഗതാഗതത്തിന് അന്ത്യം കുറിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് അവസാനത്തെ കോൺകോർഡ് വിമാനം പറക്കുന്നു.


ജന്മദിനം

1804 - ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം എഡ്വേർഡ് വെബറിന്റെ ജന്മദിനം

1922 - പ്രശസ്ത ബ്രിട്ടീഷ് കൊക്കോ ഉല്പ്പാദകനായ ജോർജ് കാഡ്ബറിയുടെ ജന്മദിനം.

1936 - ബിൽ വെയ്‌മാൻ - (സംഗീതജ്ഞൻ)

1960 - ജെയ്‌മീ ഗോർസോൺ - (പത്രപ്രവർത്തകൻ, ഹാസ്യനടൻ)


വിട പറഞ്ഞവർ 

1601 - 16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ടൈക്കോ ബ്രാഹെ

1944 - ലൂയിസ് റിനോൾട്ട് - (കാർ നിർമ്മാതാവ്)

1957 - ക്രിസ്‌റ്റ്യൻ ഡയർ - (ഫാഷൻ ഡിസൈനർ)

2013 - മന്നാ ടെ - (ഗായകൻ)



ഒക്ടോബർ 23

 

ഇന്നത്തെ പ്രത്യേകതകൾ 


ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് അരവിന്ദ് അഡിഗ  ഇദ്ദേഹത്തിന്റെ ആദ്യനോവലായ ദി വൈറ്റ് ടൈഗർ 2008-ലെ മാൻ ബുക്കർ പുരസ്കാരത്തിന് അർഹമായി.1974-ൽ ഡോ. കെ. മാധവ അടിഗയുടെയും ഉഷ അടിഗയുടെയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിലാണ് അരവിന്ദ് അഡിഗ ജനിച്ചത്.സാമ്പത്തിക പത്രപ്രവർത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാൻഷ്യൽ ടൈംസ്, ദി ഇൻഡിപെൻഡൻറ്, ദി സൺഡേ ടൈംസ്, മണി, വോൾസ്ട്രീറ്റ് ജേർണൽ എന്നിവയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ആദ്യം വെളിച്ചം കണ്ടുതുടങ്ങി.ദി വൈറ്റ് ടൈഗറിന് 2008-ലെ ബുക്കർ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ.ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ. വി.എസ്. നൈപാൾ (1971), സൽമാൻ റുഷ്ദി (1981), അരുന്ധതി റോയ് (1997), കിരൺ ദേശായി (2006) എന്നിവരാണ് ഇതിനുമുമ്പ് ബുക്കർ പുരസ്കാരം നേടിയ ഇന്ത്യക്കാർ. ഇതിനുപുറമെ ഇന്ത്യയിൽ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കർ സമ്മാനത്തിനർഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ദി വൈറ്റ് ടൈഗർ.


മറ്റു പ്രത്യേകതകൾ 

1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.

1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.

1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.

2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.

2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.


ജന്മദിനം 

1844 - സാറാ ബേൺഹാർഡ് - (നടി)

1892 - ഗുമ്മോ മാർൿസ് - (ഹാസ്യനടൻ)

1942 - പ്രസിദ്ധ ബ്രസീലിയൻ ഫുട്ബാൾ താരം പെലെയുടെ ജന്മദിനം

1942 - പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് മൈക്കൽ ക്രിക്ടന്റെ ജന്മദിനം.


വിട പറഞ്ഞവർ 

1910 - തായ് രാജാവ് ചുലാലോങ്ങ്കോൺ അന്തരിച്ചു.

1950 - അൽ ജോൾസൺ - (ഗായകൻ, നടൻ)


ഒക്ടോബർ 22

 ഇന്നത്തെ പ്രത്യേകതകൾ 


ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1.ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്.ന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ 
ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു.


"ചാന്ദ്രയാൻ" എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ് അതിൽ നിന്നാണ് ചന്ദ്രയാൻ എന്ന പദം ഉത്ഭവിച്ചത്.

ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാൻ. ഈ പദ്ധതിൽ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്.

ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂൺ ഇം‌പാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം.
രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങൾ രണ്ടുവർഷത്തോളം നീളുന്ന നിരീക്ഷണങ്ങൾ, ഭ്രമണം‌ചെയ്യുന്ന ഉപഗ്രഹത്തിൽ നിന്ന് നിർവ്വഹിക്കും.

ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ്‌ ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണു.

ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക.
ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കുക. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം , സാന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളിൽ കെമിക്കൽ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക.
ധ്രുവപ്രദേശങ്ങളിൽ, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക.
ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക.
ചന്ദ്രനിലെ ഗർത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക.
ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങൾ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന.

 പ്രത്യേകതകൾ 
1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപിൽ കോളനി സ്ഥാപിച്ചു.
1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റർ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാർനെറിൻ നടത്തി.
1949 - സോവിയറ്റ് യൂണിയൻ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
1960 - മാലി ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
1968 - അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിപതിച്ചു.
2009 - വിൻഡോസ് 7 പുറത്തിറങ്ങി.

ജന്മദിനം 

1887 - ജോൺ റീഡ് - (ജേർണലിസ്റ്റ്)
1920 - തിമോത്തി ലെറി - (എഴുത്തുകാരൻ)
1938 - ക്രിസ്റ്റഫർ ലോയ്‌ഡ് - (നടൻ)
1949 - സ്റ്റിവ് ബാറ്റേഴ്‌സ് - (സംഗീതജ്ഞൻ)
1952 - ജെഫ് ഗോൾഡ്ബ്ലം - (നടൻ

വിട പറഞ്ഞവർ 

1954 - ബംഗാളി സാഹിത്യകാരൻ ജിബനനന്ദ ദാസ്
1978 - ജോൺ റിലേ - (കവി)
1979 - പ്രമുഖ മലയാളി ഗണിതശാസ്ത്രജ്ഞൻ ഡോ. പി.കെ. മേനോൻ
1995 - സർ കിങ്ങ്സ്ലി അമിസ് - (എഴുത്തുകാരൻ)
2011 - കവി മുല്ലനേഴി എം.എൻ.നീലകണ്ഠൻ നമ്പൂതിരി 

ഒക്ടോബർ 21

 ഇന്നത്തെ പ്രത്യേകതകൾ 

സൂക്ഷ്മ പോഷണമായ അയഡിന്റെ അപര്യാപ്തത മൂലം മനുഷ്യർക്കു ണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെ ക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ , ലോകമെമ്പാടും എല്ലാ വർഷവും ഒക്ടോബർ 21, ആഗോള അയഡിൻ അപര്യപ്തതാ രോഗനിവാരണ ദിനമായി ആചരിക്കുന്നു. ശരീരത്തിന്റെ വളർച്ച മുരടിക്കുക, ബുദ്ധി വികാസക്കുറവ് , ക്രെട്ടിനിസം , ഗർഭം അലസൽ, ചാപിള്ള പിറക്കൽ, ഗോയിറ്റർ ബധിരത തുടങ്ങിയവയക്ക്‌ കാരണം അയഡിന്റെ അപര്യാപ്തത ആണ്. പ്രതിദിനം ഒരാൾക്ക്‌ 100 മുതൽ 150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്. അയഡിൻ കലർത്തിയ കറിയുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാണ് ഈ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. . 2006 മെയ്‌ 17 മുതൽ, അയഡിൻ ചേർക്കാത്ത ഉപ്പിന്റെ വില്പന ഇന്ത്യ ഒട്ടാകെ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്.

മറ്റു പ്രത്യേകതകൾ 

1520 - ഫെർഡിനാൻഡ് മഗല്ലൻ ചിലിക്കു സമീപത്തു കൂടി നാവികസഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെൻ കടലിടുക്ക് എന്നറിയപ്പെടുന്നു.
1805 - ട്രഫാൽ‌ഗർ യുദ്ധത്തിൽ, അഡ്മിറൽ ലോഡ് നെത്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് റോയൽ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോൽ‌പ്പിച്ചു.
1879 - കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബൾബ് എഡിസൺ പരീക്ഷിച്ചു.
1945 - ഫ്രാൻസിൽ വനിതകൾക്ക് വോട്ടവകാശം ലഭിച്ചു.
1983 - ജെനറൽ കോൺഫറൻസ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ഒരു മീറ്റർ എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299,792,458 അംശമായി നിജപ്പെടുത്തി.

ജന്മദിനം 

1833 - ആൽഫ്രഡ് നോബൽ - (നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവ്)
1917 - ഡിസ്സി ഗില്ലിസ്‌പീ (സംഗീതജ്ഞൻ)
1956 - കാരീ ഫിഷർ - (നടി, എഴുത്തുകാരി)
1959 - കെൻ വാട്ടനബേ - (നടൻ)

വിട പറഞ്ഞവർ 

1969 - ജാക്ക് കെറോആൿ (നോവലിസ്റ്റ്)
2003 - എലിയറ്റ് സ്മിത്ത് (സംഗീതജ്ഞൻ)
2010 - എ. അയ്യപ്പൻ (കവി)


ഒക്ടോബർ 20

 ഇന്നത്തെ പ്രത്യേകതകൾ 

വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്/ പ്രമുഖ ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു.വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേർണലും ചേർന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെർണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്.

1980 കളിൽ അക്കാലത്ത് പരക്കെ ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ യുണിക്സ് കൂടുതൽ കൂടുതൽ കുത്തകസ്വഭാവം കൈക്കൊണ്ടു വന്നു. ഇത് സോഫ്റ്റ്‌വേർ കോഡുകൾ അഴിച്ചു പണിയാനും മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നവരെ ബുദ്ധിമുട്ടിലാക്കി. തുടർന്ന് റിച്ചാർഡ് സ്റ്റാൾമാൻ എന്നൊരാൾ ഈ പ്രതിസന്ധിയെ മറികടക്കാൻ യുണിക്സിന് ഒരു അപരനെ കൊണ്ടുവരാനും അത് സ്വതന്ത്രമായി വിതരണം ചെയ്യാനും ആഗ്രഹിച്ചു. ഈ പദ്ധതി ഗ്നു (GNU) എന്നാണ് വിളിക്കപ്പെട്ടത്. ഇതിനു ധാരാളം പിന്തുണ ലഭിച്ചെങ്കിലും പദ്ധതി വിജയിക്കാനാവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം കേണൽ ഉണ്ടായിരുന്നില്ല. 1990-കളുടെ തുടക്കത്തിൽ ലിനസ് ടോൾവാർഡ്‌സ് എന്ന പ്രോഗ്രാമർ യുണിക്സിനു സമാനമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം കേണലുണ്ടാക്കി. സ്റ്റാൾമാൻ സ്വതന്ത്രസോഫ്റ്റ്‌വെയറുകൾക്കായി നിർമ്മിച്ച അനുമതി പ്രകാരം തന്റെ കേണൽ പ്രസിദ്ധീകരിക്കാൻ ലിനസ് തീരുമാനിച്ചു. അപ്‌ലോഡ് ചെയ്ത സമയത്തുണ്ടായ കൈപ്പിഴ മൂലം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ലിനക്സ് എന്നായി മാറി. ഗ്നു പദ്ധതി കേണലിന്റെ അഭാവത്തിൽ ഉഴലുകയായിരുന്നതിനാൽ, അതിലേയ്ക്ക് ലിനക്സ് കേണൽ കൂട്ടിച്ചേർക്കപ്പെട്ടു. ഗ്നു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ഗ്നു/ലിനക്സ് എന്നു വിളിക്കണമെന്നാണ് സ്റ്റാൾമാൻ കരുതുന്നത്. എന്നാൽ ലിനക്സ് ഗ്നുവിനു വേണ്ടി നിർമ്മിച്ചതല്ലാത്തതിനാൽ അതിനെ ലിനക്സെന്നു മാത്രം വിളിച്ചാലും മതിയെന്ന് ടോൾവാർഡ്സ് കരുതുന്നു.

മറ്റു പ്രത്യേകതകൾ 

1740 - മരിയ തെരേസ ഓസ്ടിയൻ ഭരണാധികാരിയായി. ഇത് ഓസ്ട്രിയൻ പിന്തുടർച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.

1818 - അമേരിക്കൻ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിർത്തിയെക്കുറിച്ച് 1818-ലെ കൺ‌വെൻഷനിൽ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.

1944 - യൂഗോസ്ലാവ് പാർട്ടിസാൻസും റഷ്യൻ കരസേനയും ചേർന്ന് യൂഗോസ്ലാവിയൻ തലസ്ഥാനമായ ബെൽഗ്രേഡ് മോചിപ്പിച്

1968 - മുൻ അമേരിക്കൻ പ്രധമ വനിത ജാക്വുലിൻ കെന്നഡി, ഗ്രീക്ക് കപ്പൽ മുതലാളി അരിസ്റ്റോട്ടിൽ ഒനാസിസിനെ വിവാഹം കഴിച്ചു.

1973 - ഓസ്ട്രേലിയയിലെ സിഡ്നിയിൻ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.

2011 - ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടു.


ജന്മദിനം

1469 - ഗുരു നാനാക്ക് ദേവ് - (സിക്ക് ഗുരു)

1632 - സർ ക്രിസ്റ്റഫർ റെൻ - (ആർക്കിടെൿറ്റ്)

1882 - ബേല ൽഗോസി - (നടൻ)

1923 - കേരള മുൻ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ

1950 - ടോം പ്രെറ്റി - (സംഗീതജ്ഞൻ)

1958 - വിഗ്ഗോ മോർട്ടിസെൻ - (നടൻ)

1971 - ഡാനി മിനോഗ് - (ഗായകൻ)

1978 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനായ വീരേന്ദർ സേവാഗ് 


വിട പറഞ്ഞവർ 

1989 - ആന്റണി ക്വേൽ - (നടൻ)

1994 - ബർട്ട് ലാൻ‌കാസ്റ്റർ - (നടൻ)


ഒക്ടോബർ 19

ഇന്നത്തെ പ്രത്യേകതകൾ 



ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ.1910 ആഗസ്റ്റ് 19നു ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിൽ ജനനം.കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയിൽ നിർണായകമായ ചന്ദ്രശേഖർ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖർ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും എന്നതായിരുന്നു ഈ നിഗമനം. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖർ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യ്മാനപരിധിയാണു ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖർ ഈ സംഖ്യയിലേക്കെത്തിയത്‌.

1952ൽ അസ്‌ട്രോഫിസിക്കൽ ജേണൽ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വർഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവിൽ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു.രാമാനുജൻ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാൻ ഭാരതസർക്കാരിൽ സമ്മർദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.
1962ൽ റോയൽ മെഡൽ, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡൽ, 1983 ൽ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആൽഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബൽ പുരസ്‌കാരം, അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങൾക്ക്‌ ഗൈഡായും പ്രവർത്തിച്ചുണ്ട്‌. അസ്‌ട്രോഫിസിക്‌സിൽ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.1995 ആഗസ്റ്റ് 21നു അദ്ദേഹം അന്തരിച്ചു.


മറ്റു പ്രത്യേകതകൾ 

ജന്മദിനം 
1862 - ലൂമിയർ സഹോദരന്മാരിൽ അഗസ്റ്റെ ലൂമിയർ 
1931 - ജോൺ ലേ കാറേ - (നോവലിസ്റ്റ്)
1932 - റോബർട്ട് റീഡ് - (നടൻ)
1945 - ഡിവൈൻ - (നടൻ)
1969 - ട്രെ പാർക്കർ - (കാർട്ടൂണിസ്റ്റ്, ഹാസ്യനടൻ)
1956 - ബോളിവുഡ് നടൻ സണ്ണി ഡിയോൾ 
1967 - ജപ്പാൻ‌കാരനായ സംഗീതസം‌വിധായകൻ യൊകൊ ഷിമോമുറ

വിട പറഞ്ഞവർ 
1745 - ഐറിഷ് എഴുത്തുകാരൻ ജോനാഥൻ സ്വിഫ്റ്റ് 
1986 - കൊട്ടാരക്കര ശ്രീധരൻ നായർ - (മലയാള സിനമാ നടൻ)
1988 - സോൺ ഹൌസ് - (സംഗീതജ്ഞൻ)
2004 - കെന്നത്ത് ഇ.ഐവർസൺ - (കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ)
2006 - ശ്രീവിദ്യ - (മലയാള അഭിനേത്രി)
2011 - കാക്കനാടൻ
2013 - രാഘവൻ മാസ്റ്റർ


 

ഒക്ടോബർ 18


ഇന്നത്തെ പ്രത്യേകതകൾ 



തോമസ് ആൽ‌വാ എഡിസൺ

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ. 1847 ഫെബ്രുവരി 11-നാണ് എഡിസൺ ജനിച്ചത്. ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു.

ബഹുമതികൾ

ഓഫീസ് ഓഫ് പോസ്റ്റ്സ് ആന്റ് ടെലഗ്രാഫ്സ് ലൂയിസ് കോച്ചെറി, 1881 നവംബർ 10

മറ്റ്യൂക്കി മെഡൽ, 1887

ജോൺ സ്കോട്ട് മെഡൽ, 1889

എഡ്വാർഡ് ലോങ്സ്റ്റ്രെച്ച് മെഡൽ ,1899

ജോൺ ഫ്രിറ്റ്സ് മെഡൽ,1908

ഫ്രാങ്ക്ലിൻ മെഡൽ, 1915

നേവി ഡിസ്റ്റിങ്ക്വിഷെഡ് സെർവീസ് മെഡൽ, 1920

എഡിസൺ മെഡൽ, 1923

കോഗ്രെഷ്ണൽ ഗോൾഡ് മെഡൽ, 1928 മെയ് 29

ടെക്ക്നിക്കൽ ഗ്രാനി അവാർഡ്


ജീവിതം ഒറ്റനോട്ടത്തിൽ

1847 ഫെബ്രുവരി 11: അമേരിക്കയിലെ മിലാൻ എന്ന പട്ടണത്തിൽ ജനനം.

1854 :മിച്ചിഗണിലുള്ള പോർട്ട് ഹൂറണിലേക്ക് കുടുംബം മാറിത്താമസിക്കുന്നു. കേൾവിക്കുറവിനു കാരണമായി എന്നു കരുതുന്ന കടുത്ത പനി എഡിസണിനു പിടിപ്പെടുന്നതും ഇതേ വർഷം തന്നെ.

1859 :ഡെട്രോയിറ്റ്-ഹൂറൺ റയിൽവേസ്റ്റേഷനിൽ പത്രം വിൽപ്പനക്കാരൻ പയ്യനാകുന്നു.

1862 :അമേരിക്കൻ ആഭ്യന്തരയുദ്ധം മുറുകിയതോടെ കൂടുതൽ പത്രം വിൽക്കാനായി എഡിസൺ ടെലിഗ്രാഫിൻറെ സഹായം തേടുന്നു.

1863 :എഡിസൺ ടെലിഗ്രാഫ് ഓഫീസിൽ ജോലിക്കാരനാകുന്നു.

1868 :എഡിസൺ ബോസ്റ്റണിലെത്തി വെസ്റ്റേൺ യൂണിയൻ ടെലിഗ്രാഫ് കമ്പനിയിൽ ഉദ്യോഗസ്ഥാനാകുന്നു. വോട്ടിങ്ങ് യന്ത്രത്തിന് വേണ്ടി ആദ്യമായി പേറ്റൻറിന് അപേക്ഷിക്കുന്നതും ഇവിടെ നിന്നാണ്. പേറ്റന്റിനു വേണ്ടിയുള്ള എഡിസണിന്റെ ആദ്യത്തെ അപേക്ഷ ആയിരുന്നു ഇത്.

1869 :വിപണിയിൽ വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുന്ന സ്റ്റോക്ക് ടിക്കർ യന്ത്രത്തിനായി പേറ്റൻറിനപേക്ഷിക്കുന്നു.

1871 :ന്യൂ ജേഴ്സിയിലെ നെവാർക്കിൽ സ്വന്തം ഫാക്ടറി നിർമ്മിക്കുന്നു. ഡിസംബറിൽ മേരി സ്റ്റിൽവെല്ലുമായുള്ള വിവാഹം.

1874 :ഒരേ സമയം രണ്ടു സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന പുതിയൊരു ടെലിഗ്രാഫ് യന്ത്രം കണ്ടു പിടിക്കുന്നു.

1876 :മെൻലോ പാർക്കിൽ പുതിയ ഗവേഷണശാല സ്ഥാപിക്കുന്നു.

1877 :ടെലിഫോൺ ട്രാൻസ്മിറ്ററിനുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു.

1877 :ഡിസംബർ : ഫോണോഗ്രാഫ് നിർമ്മിച്ചു.

1878 :ഇലക്ട്രിക്ക് ബൾബിനായും വൈദ്യുതിവിതരണയന്ത്രത്തിനുമായുമുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു. അനേകം മണിക്കൂർ അടുപ്പിച്ച് കത്തുന്ന ഫിലമെന്റ് നിർമ്മിക്കുന്നതിൽ വിജയം.

1879 : മെൻലോ പാർക്കിൽ ഇലക്ട്രിക് റയിൽവേ നിർമ്മിക്കുന്നു.

1881 : മെൻലോ പാർക്ക് വിട്ട് ന്യൂയോർക്കിലേക്ക് മാറുന്നു.

1882 : വ്യാവസായികാടിസ്ഥാനത്തിൽ വൈദ്യുതിവിതരണം നടത്തുന്ന വൈദ്യുതിനിലയം ആരംഭിച്ചു.

1884 : ഭാര്യ മേരിയുടെ മരണം.

1886 : മിന മില്ലറിനെ വിവാഹം ചെയ്ത എഡിസൺ ന്യൂ ജേഴ്സിയിലെ ഓറഞ്ച് വാലിയിലേക്ക് താമസം മാറുന്നു.

1887 : ഫോണോഗ്രാഫ് പരിഷ്കരിക്കാൻ ശ്രമിക്കുന്നു. വേസ്റ്റ് ഓറഞ്ചിൽ വലിയൊരു ഗവേഷണശാല സ്ഥാപിച്ചു.

1888 : ഇരുമ്പഴിയിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുക്കാനുള്ള ഒരു കമ്പനി ന്യൂ ജേഴ്സിയിൽ ആരംഭിച്ചു.

1891 : കൈനറ്റോസ്കോപ്പൊനു പേറ്റന്റ് ലഭിച്ചു.

1899 : ഇലക്ട്രിക്ക് കാറിനു വേണ്ടി ബാറ്ററി നിർമ്മിക്കാനുള്ള ഗവേഷണങ്ങളിൽ മുഴുകുന്നു.

1902 : സിമന്റ് ഫാക്ടറി ആരംഭിച്ചു.

1912 : ഹെൻറി ഫോർഡിന്റെ മോഡൽ-ടി കാറിനു വേണ്ടി ഒരു ഇലക്ട്രിക്ക് സെൽഫ് സ്റ്റാർട്ടർ രൂപകല്പന ചെയ്യുന്നു.

1914-1918 : ഒന്നാം ലോകമഹായുദ്ധകാലം. അമേരിക്കൻ നാവികസേനക്കു വേണ്ടി ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുന്നു.

1927 : റബറിന്റെ വ്യാവസായികസാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ഫ്ലോറിഡയിൽ ഒരു ലബോറട്ടറി സ്ഥാപിക്കുന്നു.

1931 : ഒക്ടോബർ 18-നു എൺപത്തിനാലാം വയസ്സിൽ മരണം.

ഒക്ടോബർ 21 : അമേരിക്ക സകല ദീപങ്ങളും അണച്ച് എഡിസണോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.

മറ്റു പ്രത്യേകതകൾ 

1127 - ജപ്പാൻ ചക്രവർത്തിയായിരുന്ന ഗോ ഷിറകാവയുടെ ജന്മദിനം

1857 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബില്ലി മർഡോക്കിന്റെ ജന്മദിനം.

1867 - അമേരിക്ക റഷ്യയിൽ നിന്നും 7.2 മില്ല്യൻ ഡോളറിനു അലാസ്ക വാങ്ങി.

1919 - പീറീ എലിയറ്റ് ട്രുഡേ - (മുൻ കാനഡ പ്രധാന മന്ത്രി) ജന്മദിനം 

1922 - ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ്ങ് കമ്പനി (ഇപ്പോഴത്തെ ബി.ബി.സി)സ്ഥാപിതമായി.

1926 - ചക്ക് ബെറി - (സംഗീതജ്ഞൻ)ജന്മദിനം 

1926 - ക്ലോസ് കിൻസ്‌സ്കി - (നടൻ)ജന്മദിനം 

1927 - ജോർജ്ജ് സി.സ്ക്കോട്ട് - (നടൻ)ജന്മദിനം 

1950 - ഓം പുരി - (നടൻ)ജന്മദിനം 

1954 - ടെക്സാസ് ഇൻസ്ട്രുമെന്റ്സ് ആദ്യത്തെ ട്രാൻസിസ്റ്റർ റേഡിയോ പുറത്തിറക്കി.

1960 - ജീൻ ക്ലോഡ് വാൻ ഡം - (നടൻ)ജന്മദിനം 

1961 - വിൻ‌റ്റൺ മാർസാലിസ് - (സംഗീതജ്ഞൻ)ജന്മദിനം 

1968 - മെക്സിക്കോ സിറ്റി ഒളിംബിൿസിൽ, ബോബ് ബീമോൻ ലോങ്ങ് ജമ്പിൽ 29.2 അടിയുടെ വേൾഡ് റെക്കോഡ് ഇടുന്നു.

1978 - ജ്യോതിക - (നടി)ജന്മദിനം 

1982 - ബെസ്സ് ട്രൂമാൻ - (അമേരിക്കൻ പ്രഥമ വനിത) ചരമദിനം 

1991 - അസർബൈജാൻ യു.എസ്.എസ്.ആറിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

2000 - ജൂലീ ലണ്ടൻ - (നടി, ഗായിക) അന്തരിച്ചു 

2004 - വീരപ്പൻ കൊല്ലപ്പെട്ടു.

2013 - ചെറിയ നാരായണൻ നമ്പൂതിരി അന്തരിച്ചു.

കറന്റ് അഫയർസ്

 1.കേന്ദ്ര സർക്കാരിന്റെ കോവിഡ് ടോൾഫ്രീ നമ്പർ-1075 

2.2021ലെ ഐ പി എൽ ക്രിക്കറ്റ് കിരീടം നേടിയ ടീം-ചെന്നൈ സൂപ്പർ കിങ്‌സ് 

3.കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പാ പദ്ധതി-സഹായ ഹസ്തം.

4.2021 ൽ  നടക്കാനിരിക്കുന്ന 20 -20 വേൾഡ് കപ്പ് ടീമിന്റെ ഇന്ത്യൻ ക്യാപ്റ്റൻ-വിരാട് കൊഹ്‌ലി 

5.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയത്-ജയസൂര്യ 

6.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച  നടിക്കുള്ള അവാർഡ് നേടിയത്-അന്ന ബെൻ 

7.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച  സിനിമക്കുള്ള അവാർഡ് നേടിയത്-ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ 

8.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രിയ സിനിമക്കുള്ള അവാർഡ് നേടിയത്-അയ്യപ്പനും കോശിയും 

9.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയത്-എം ജയചന്ദ്രൻ 

10.ഗഗൻയാൻ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന മലയാളി-വി ആർ ലളിതാംബിക 

11.അന്താരാഷ്ട്ര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം-ക്രിസ്റ്റ്യാനോ റൊണാൾഡോ 

12.2021ൽ  നടന്ന പാരാലിമ്പിക്‌സിലെ മെഡല്‍ വേട്ടയിൽ ഇന്ത്യയുടെ സ്ഥാനം-24 

13.2021ൽ  നടന്ന പാരാലിമ്പിക്‌സിലെ ഇന്ത്യൻ മെഡലുകളുടെ എണ്ണം-19 

14.2021ൽ  നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യ നേടിയ സ്വർണ മെഡലുകളുടെ എണ്ണം-5 

15.ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്ന ആദ്യ കോവിഡ് വാക്‌സിൻ-സ്പുട്നിക് v 

16.കേരളത്തിൽ ആദ്യമായി നിലവിൽ വന്ന ഓപ്പൺ സർവകലാശാലഏതു നവോത്ഥാന നായകന്റെ പേരിലാണ് അറിയപ്പെടുന്നത്?

ശ്രീ നാരായണ ഗുരു 

17.ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ "നീലാകാശത്തിനുള്ള ശുദ്ധവായുദിനം" ആചരിച്ചതെപ്പോൾ?

സെപ്റ്റംബർ 7

18.ഡിജിറ്റൽ ഗാർഡൻ ഉള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല-കേരളം സർവകലാശാല

19.ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്?

രാമനാഥപുരം (തമിഴ്നാട് )

20. അന്താരാഷ്ട്ര ഫുടബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ  മത്സരം പൂർത്തിയാക്കിയ രാജ്യമേതാണ്?

ഇറ്റലി 

21.2021ലെ സാഫ് കപ്പ് ഫുടബോൾ കിരീടം നേടിയ രാജ്യം?

ഇന്ത്യ 



ഒക്ടോബർ 17

 ഇന്നത്തെ പ്രത്യേകതകൾ 

അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനാചരണത്തിന്റെ തുടക്കം 1987 ഒക്ടോബർ 17നാണ്. ദാരിദ്രം, അക്രമം, പട്ടിണി എന്നിവയാൽ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ മഹത്ത്വപ്പെടുത്തുന്നതിലേക്കായി അന്നേദിവസം ലക്ഷത്തിൽപ്പരം ജനങ്ങൾ പാരിസ് പട്ടണത്തിൽ ഒത്തുകൂടി. തുടർന്നുള്ള വർഷങ്ങളിൽ ഈ ദിനം, ദാരിദ്രനിർമാർജ്ജന പ്രതിബദ്ധത ഉറപ്പിക്കാനും പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള അവസരമായി വ്യക്തികളും സംഘടനകളും ഉപയോഗപ്പെടുത്തി വരുകയാണ്. ഐക്യരാഷ്ട്രപൊതുസഭയുടെ 1993 മാർച്ച്‌ 31ലെ നമ്പർ - 47 /196 തീരുമാനം അനുസരിച്ച് ഒക്ടോബർ 17 അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനമായി പ്രഖ്യാപിച്ചു.

കോപെൻഹേഗിലെ സാമൂഹ്യ ഉച്ചകോടിയെ തുടർന്ന് , 1997 മുതൽ 2006 വരെ, ആദ്യത്തെ ദാരിദ്രനിർമാർജ്ജന ദശകമായി ആചരിക്കുവാൻ ഐക്യരാഷ്ട്രപൊതുസഭ 1995 ഡിസംബറിൽ തീരുമാനിച്ചു. 2015 ആകുമ്പോഴേക്കും ലോകത്തിലെ കഠിന ദാരിദ്ര്യം പകുതിയാക്കി കുറയ്ക്കുവാൻ 2000ത്തിലെ സഹസ്രാബ്ദ ഉച്ചകോടിയിലെ ആദ്യത്തെ ലക്ഷ്യമായി തീരുമാനമെടുത്തിട്ടുണ്ട്.

മറ്റു പ്രത്യേകതകൾ 

1604ൽ ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.

1849 ൽ ഫെഡ്‌ഡറിക് ചോപ്പിൻ(സംഗീതം ചിട്ടപ്പെടുത്തലുകാരൻ) അന്തരിച്ചു.

1912ൽ ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ ജന്മദിനം.

1918ൽ റീത്ത ഹെയ്‌വർത്ത്(നടി) ജന്മദിനം 

1920ൽ മോണ്ട്ഗോമറി ക്ലിഫ്റ്റ് (നടൻ) ജന്മദിനം

1933ൽ ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.

1942ൽ ഗാരി പുക്കറ്റ്(സംഗീതജ്ഞൻ)ജന്മദിനം

1947ൽ മൈക്കൾ മൿ കീൻ(ഹാസ്യനടൻ)ജന്മദിനം

1948ൽ മാർഗോട്ട് കിഡ്ഡർ (നടി)ജന്മദിനം

1961ൽ ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.

1965ൽ ശ്രീലങ്കൻ ക്രിക്കറ്റുകളിക്കാരൻ അരവിന്ദ ഡിസിൽ‌വയുടെ ജന്മദിനം

1970ൽ അനിൽ കുംബ്ലെയുടെ ജന്മദിനം

1972ൽ അമേരിക്കൻ റാപ്പ് പാട്ടുകാരനായ എമിനെമിന്റെ ജന്മദിനം.

1979ൽ മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

1989ൽ സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നു.

1992ൽ ഹെർമൻ ജോഹന്നസ്(ശാസ്ത്രജ്ഞൻ) അന്തരിച്ചു.

ഒക്ടോബർ 13

 ഇന്നത്തെ പ്രത്യേകതകൾ 




സംസ്ഥാന കായിക ദിനം 

കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജയുടെ  ജന്മദിനമായ ഒക്ടോബര്‍ 13, കേരളസര്‍ക്കാര്‍ ‘സംസ്ഥാന കായിക ദിനം’ ആയി ആചരിക്കുകയാണ്.

സംസ്ഥാനത്ത് ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിൾഡൺ ജേതാവ് ബിൽ ടിൽഡണെ ഒരു പ്രദർശന മത്സരത്തിനായി ഇദ്ദേഹം  ക്ഷണിച്ചു.ഇതിനെത്തുടർന്ന് 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു.1950 മുതൽ 1953 വരെ ഇദ്ദേഹം കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു. 11 കായികസംഘടനകളുടെ യോഗത്തിന്റെ ഫലമായാണ്‌ ഈ സംഘടന രൂപവത്കരിക്കപ്പെട്ടത്. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. മരണം വരെ അദ്ദേഹം കൗൺസിലിന്റെ പ്രസിഡന്റായി തുടർന്നു. ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്‌. തിരുവിതാംകൂർ സർവകലാശാലയുടെ ലേബർ കോറിന്റെ കമാൻഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആദ്യത്തെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്റ്ററുമായിരുന്നു.കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളർത്തിയെടുക്കുന്നതിൽ രാജ പ്രധാന പങ്ക് വഹിച്ചു. KTDC-യുടെ ആദ്യത്തെ ചെയർമാനും അദ്ദേഹമായിരുന്നു.കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളർത്തിയെടുക്കുന്നതിൽ രാജ പ്രധാന പങ്ക് വഹിച്ചു. 

തിരുവനന്തപുരത്തെ കായികവിദ്യാലയം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജി.വി. രാജ സ്പോർട്സ് സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കായികരംഗത്തെ സംഭാവനകൾക്ക് കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം നൽകിവരുന്നു.വിനോദസഞ്ചാരമേഖലയ്ക്കുള്ള ആജീവനാന്തസംഭാവനകൾക്ക് കേരള വിനോദസഞ്ചാരവകുപ്പ് നൽകിവരുന്ന പുരസ്കാരവും അദ്ദേഹത്തിന്റെ പേരിലാണ്‌.

1971-ൽ ഇന്ത്യ സ്പോർട്സ് കൌൺസിലിന്റെ മീറ്റിംഗിൽ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രിൽ 30-ന്‌ കുളു താഴ്വരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു.


മറ്റു പ്രത്യേകതകൾ 

പ്രകൃതിക്ഷോഭം കുറയ്ക്കാനുള്ള ഐക്യ രാഷ്ട്ര ദിനം

1492ൽ ക്രിസ്റ്റഫർ കൊളംബസ് ബഹാമാസിൽ കപ്പലിറങ്ങി.

1773ൽ ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി.

1911ൽ ബോളിവുഡ് നടൻ അശോക് കുമാറിന്റെ ജന്മദിനം.

1925ൽ മാർഗരറ്റ് താച്ചർ(മുൻ യു.കെ.പ്രധാനമന്ത്രി) ജനിച്ചു.

1987ൽ കിഷോർ കുമാറിന്റെ(ഗായകൻ) ചരമദിനം.