ഒക്ടോബർ 18


ഇന്നത്തെ പ്രത്യേകതകൾ 



തോമസ് ആൽ‌വാ എഡിസൺ

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ. 1847 ഫെബ്രുവരി 11-നാണ് എഡിസൺ ജനിച്ചത്. ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു.

ബഹുമതികൾ

ഓഫീസ് ഓഫ് പോസ്റ്റ്സ് ആന്റ് ടെലഗ്രാഫ്സ് ലൂയിസ് കോച്ചെറി, 1881 നവംബർ 10

മറ്റ്യൂക്കി മെഡൽ, 1887

ജോൺ സ്കോട്ട് മെഡൽ, 1889

എഡ്വാർഡ് ലോങ്സ്റ്റ്രെച്ച് മെഡൽ ,1899

ജോൺ ഫ്രിറ്റ്സ് മെഡൽ,1908

ഫ്രാങ്ക്ലിൻ മെഡൽ, 1915

നേവി ഡിസ്റ്റിങ്ക്വിഷെഡ് സെർവീസ് മെഡൽ, 1920

എഡിസൺ മെഡൽ, 1923

കോഗ്രെഷ്ണൽ ഗോൾഡ് മെഡൽ, 1928 മെയ് 29

ടെക്ക്നിക്കൽ ഗ്രാനി അവാർഡ്


ജീവിതം ഒറ്റനോട്ടത്തിൽ

1847 ഫെബ്രുവരി 11: അമേരിക്കയിലെ മിലാൻ എന്ന പട്ടണത്തിൽ ജനനം.

1854 :മിച്ചിഗണിലുള്ള പോർട്ട് ഹൂറണിലേക്ക് കുടുംബം മാറിത്താമസിക്കുന്നു. കേൾവിക്കുറവിനു കാരണമായി എന്നു കരുതുന്ന കടുത്ത പനി എഡിസണിനു പിടിപ്പെടുന്നതും ഇതേ വർഷം തന്നെ.

1859 :ഡെട്രോയിറ്റ്-ഹൂറൺ റയിൽവേസ്റ്റേഷനിൽ പത്രം വിൽപ്പനക്കാരൻ പയ്യനാകുന്നു.

1862 :അമേരിക്കൻ ആഭ്യന്തരയുദ്ധം മുറുകിയതോടെ കൂടുതൽ പത്രം വിൽക്കാനായി എഡിസൺ ടെലിഗ്രാഫിൻറെ സഹായം തേടുന്നു.

1863 :എഡിസൺ ടെലിഗ്രാഫ് ഓഫീസിൽ ജോലിക്കാരനാകുന്നു.

1868 :എഡിസൺ ബോസ്റ്റണിലെത്തി വെസ്റ്റേൺ യൂണിയൻ ടെലിഗ്രാഫ് കമ്പനിയിൽ ഉദ്യോഗസ്ഥാനാകുന്നു. വോട്ടിങ്ങ് യന്ത്രത്തിന് വേണ്ടി ആദ്യമായി പേറ്റൻറിന് അപേക്ഷിക്കുന്നതും ഇവിടെ നിന്നാണ്. പേറ്റന്റിനു വേണ്ടിയുള്ള എഡിസണിന്റെ ആദ്യത്തെ അപേക്ഷ ആയിരുന്നു ഇത്.

1869 :വിപണിയിൽ വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുന്ന സ്റ്റോക്ക് ടിക്കർ യന്ത്രത്തിനായി പേറ്റൻറിനപേക്ഷിക്കുന്നു.

1871 :ന്യൂ ജേഴ്സിയിലെ നെവാർക്കിൽ സ്വന്തം ഫാക്ടറി നിർമ്മിക്കുന്നു. ഡിസംബറിൽ മേരി സ്റ്റിൽവെല്ലുമായുള്ള വിവാഹം.

1874 :ഒരേ സമയം രണ്ടു സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന പുതിയൊരു ടെലിഗ്രാഫ് യന്ത്രം കണ്ടു പിടിക്കുന്നു.

1876 :മെൻലോ പാർക്കിൽ പുതിയ ഗവേഷണശാല സ്ഥാപിക്കുന്നു.

1877 :ടെലിഫോൺ ട്രാൻസ്മിറ്ററിനുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു.

1877 :ഡിസംബർ : ഫോണോഗ്രാഫ് നിർമ്മിച്ചു.

1878 :ഇലക്ട്രിക്ക് ബൾബിനായും വൈദ്യുതിവിതരണയന്ത്രത്തിനുമായുമുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു. അനേകം മണിക്കൂർ അടുപ്പിച്ച് കത്തുന്ന ഫിലമെന്റ് നിർമ്മിക്കുന്നതിൽ വിജയം.

1879 : മെൻലോ പാർക്കിൽ ഇലക്ട്രിക് റയിൽവേ നിർമ്മിക്കുന്നു.

1881 : മെൻലോ പാർക്ക് വിട്ട് ന്യൂയോർക്കിലേക്ക് മാറുന്നു.

1882 : വ്യാവസായികാടിസ്ഥാനത്തിൽ വൈദ്യുതിവിതരണം നടത്തുന്ന വൈദ്യുതിനിലയം ആരംഭിച്ചു.

1884 : ഭാര്യ മേരിയുടെ മരണം.

1886 : മിന മില്ലറിനെ വിവാഹം ചെയ്ത എഡിസൺ ന്യൂ ജേഴ്സിയിലെ ഓറഞ്ച് വാലിയിലേക്ക് താമസം മാറുന്നു.

1887 : ഫോണോഗ്രാഫ് പരിഷ്കരിക്കാൻ ശ്രമിക്കുന്നു. വേസ്റ്റ് ഓറഞ്ചിൽ വലിയൊരു ഗവേഷണശാല സ്ഥാപിച്ചു.

1888 : ഇരുമ്പഴിയിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുക്കാനുള്ള ഒരു കമ്പനി ന്യൂ ജേഴ്സിയിൽ ആരംഭിച്ചു.

1891 : കൈനറ്റോസ്കോപ്പൊനു പേറ്റന്റ് ലഭിച്ചു.

1899 : ഇലക്ട്രിക്ക് കാറിനു വേണ്ടി ബാറ്ററി നിർമ്മിക്കാനുള്ള ഗവേഷണങ്ങളിൽ മുഴുകുന്നു.

1902 : സിമന്റ് ഫാക്ടറി ആരംഭിച്ചു.

1912 : ഹെൻറി ഫോർഡിന്റെ മോഡൽ-ടി കാറിനു വേണ്ടി ഒരു ഇലക്ട്രിക്ക് സെൽഫ് സ്റ്റാർട്ടർ രൂപകല്പന ചെയ്യുന്നു.

1914-1918 : ഒന്നാം ലോകമഹായുദ്ധകാലം. അമേരിക്കൻ നാവികസേനക്കു വേണ്ടി ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുന്നു.

1927 : റബറിന്റെ വ്യാവസായികസാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ഫ്ലോറിഡയിൽ ഒരു ലബോറട്ടറി സ്ഥാപിക്കുന്നു.

1931 : ഒക്ടോബർ 18-നു എൺപത്തിനാലാം വയസ്സിൽ മരണം.

ഒക്ടോബർ 21 : അമേരിക്ക സകല ദീപങ്ങളും അണച്ച് എഡിസണോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.

മറ്റു പ്രത്യേകതകൾ 

1127 - ജപ്പാൻ ചക്രവർത്തിയായിരുന്ന ഗോ ഷിറകാവയുടെ ജന്മദിനം

1857 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബില്ലി മർഡോക്കിന്റെ ജന്മദിനം.

1867 - അമേരിക്ക റഷ്യയിൽ നിന്നും 7.2 മില്ല്യൻ ഡോളറിനു അലാസ്ക വാങ്ങി.

1919 - പീറീ എലിയറ്റ് ട്രുഡേ - (മുൻ കാനഡ പ്രധാന മന്ത്രി) ജന്മദിനം 

1922 - ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ്ങ് കമ്പനി (ഇപ്പോഴത്തെ ബി.ബി.സി)സ്ഥാപിതമായി.

1926 - ചക്ക് ബെറി - (സംഗീതജ്ഞൻ)ജന്മദിനം 

1926 - ക്ലോസ് കിൻസ്‌സ്കി - (നടൻ)ജന്മദിനം 

1927 - ജോർജ്ജ് സി.സ്ക്കോട്ട് - (നടൻ)ജന്മദിനം 

1950 - ഓം പുരി - (നടൻ)ജന്മദിനം 

1954 - ടെക്സാസ് ഇൻസ്ട്രുമെന്റ്സ് ആദ്യത്തെ ട്രാൻസിസ്റ്റർ റേഡിയോ പുറത്തിറക്കി.

1960 - ജീൻ ക്ലോഡ് വാൻ ഡം - (നടൻ)ജന്മദിനം 

1961 - വിൻ‌റ്റൺ മാർസാലിസ് - (സംഗീതജ്ഞൻ)ജന്മദിനം 

1968 - മെക്സിക്കോ സിറ്റി ഒളിംബിൿസിൽ, ബോബ് ബീമോൻ ലോങ്ങ് ജമ്പിൽ 29.2 അടിയുടെ വേൾഡ് റെക്കോഡ് ഇടുന്നു.

1978 - ജ്യോതിക - (നടി)ജന്മദിനം 

1982 - ബെസ്സ് ട്രൂമാൻ - (അമേരിക്കൻ പ്രഥമ വനിത) ചരമദിനം 

1991 - അസർബൈജാൻ യു.എസ്.എസ്.ആറിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

2000 - ജൂലീ ലണ്ടൻ - (നടി, ഗായിക) അന്തരിച്ചു 

2004 - വീരപ്പൻ കൊല്ലപ്പെട്ടു.

2013 - ചെറിയ നാരായണൻ നമ്പൂതിരി അന്തരിച്ചു.

No comments:

Post a Comment