Friday, October 30

നദികൾ

 

കേരളത്തിലെ നദികൾ

കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്? 

44

‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്?

ഭാരതപ്പുഴ

ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?
പമ്പ

ഏറ്റവും അധികം നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല ഏത്?

കാസർകോട്

‘ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്ന് വിളിക്കപ്പെട്ട കേരളത്തിലെ നദിയേത്?

മയ്യഴിപ്പുഴ

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഏതു

നദിയിലാണ് നിർമ്മിച്ചിട്ടുള്ളത്?

പെരിയാർ

ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് മലപ്പുറം ജില്ലയിലെ ഏത് സ്ഥലത്ത്

വെച്ചാണ്?

പൊന്നാനി

‘കേരളത്തിന്റെ ജീവരേഖ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ഏതു നദിയെ യാണ്?

പെരിയാർ

കേരളത്തിൽ ഏറ്റവും അധികം ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചിരിക്കുന്നത്

ഏത് നദീ വ്യൂഹത്തിലാണ്?

പെരിയാർ

‘കേരളത്തിലെ ഗംഗ’ എന്ന് വിളിക്കുന്നത് ഏതു നദിയെയാണ്?

ഭാരതപ്പുഴ

ഭാരതപ്പുഴ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?

ആനമല

പെരിയാർപുഴയുടെ പഴയ പേര് എന്തായിരുന്നു? 

ചൂർണി

Tuesday, October 27

കേരളത്തിലെ ജില്ലകൾ

 

കേരളത്തിലെ ജില്ലകൾ  ക്വിസ്

 

പുകയില ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല

കാസർകോഡ്

വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി

കബനി

കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?

കോഴിക്കോട്

മലയാളം സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്

എവിടെയാണ്?

തിരൂർ (മലപ്പുറം)

കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ഏത്?

എറണാകുളം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?

തൃശൂർ

കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?

കുറുവ ദ്വീപ് (വയനാട്)

കേരളത്തിൽഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ളത് ഏത്

ജില്ലയിലാണ്?

ഇടുക്കി

കേരളത്തിലെ ഏതു ജില്ലയാണ് സ്ത്രീ പുരുഷ അനുപാതം കുറഞ്ഞത്?

ഇടുക്കി

കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്?

ഇടുക്കി

വന പ്രദേശം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?

ആലപ്പുഴ

കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല ഏത്?

മലപ്പുറം

കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ്?

തിരുവനന്തപുരം

കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ എത്രയാണ്?

5

കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ (തിരുവനന്തപുരം)

 

 

 

Monday, October 26

കേരളം ക്വിസ്- 2

 

കേരളപ്പിറവി ക്വിസ്- ഭാഗം 2 


കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ശ്രീനാരായണഗുരു

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

ഇടുക്കി

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?

ആലപ്പുഴ

കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?

ഇരവികുളം

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

പെരിയാർ

കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള നദി?

ചാലക്കുടി പുഴ

കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

കെ കേളപ്പൻ

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

പയ്യന്നൂർ

രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്?

സുൽത്താൻബത്തേരി

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ഇഎംഎസ് നമ്പൂതിരിപ്പാട്

കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ?

മുന്നാർ

കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏതാണ്?

കഥകളി

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

മുഴപ്പിലങ്ങാട്(കണ്ണൂർ)

കേരളത്തിലെ ഏക ഡ്രൈവിങ് ബീച്ച്?

മുഴുപ്പിലങ്ങാട്

‘ഓടനാട്’ എന്നറിയപ്പെടുന്ന നാട്?

കായംകുളം

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏത്?

കണ്ണൂർ

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?

വേമ്പനാട്ട് കായൽ

കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?

കരിമീൻ

കേരളത്തിന്റെ ഔദ്യോഗിക ശലഭം?

ബുദ്ധമയൂരി

കേരളത്തിൽ അവസാനമായി രൂപം കൊണ്ട കേരളത്തിലെ ജില്ല ഏത്?

കാസറഗോഡ്

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത് ?

നെയ്യാർ

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

കേരളത്തിലെ റെയിൽവേ ഇല്ലാത്ത ജില്ലകൾ ഏതൊക്കെ?

വയനാട്, ഇടുക്കി

കേരളത്തിന്റെ തനത് നൃത്തരൂപം ഏത്?

മോഹിനിയാട്ടം

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?

കണ്ണൂർ

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ഏതാണ്?

കൊല്ലം

കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ എത്രയാണ്?

5

കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത

 ഏത്?

ദേശീയപാത – 66

കർഷക ദിനം എന്നാണ്?

ചിങ്ങം ഒന്ന്

‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവാര്?

ഇഎംഎസ് നമ്പൂതിരിപ്പാട്

കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്?

6 (തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ)

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപംകൊണ്ട കോർപ്പറേഷൻ ഏത്?

കണ്ണൂർ

കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്?

ലാറ്ററൈറ്റ് മണ്ണ്

കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?

ആനമുടി

“വരിക വരിക സഹജരെ” എന്നു തുടങ്ങുന്ന ഗാനം ഏത്

 സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്?

ഉപ്പുസത്യാഗ്രഹം

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട കായൽ

കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?

പള്ളിവാസൽ

Sunday, October 25

കേരളം

 

കേരളപ്പിറവി ദിന ക്വിസ്


കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?

1956 നവംബർ 1

1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?

5

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?

ഇഎംഎസ് നമ്പൂതിരിപ്പാട്

കേരള ഹൈക്കോടതി രൂപം കൊണ്ടത് എന്ന്?

1956 നവംബർ1

കടൽ മാർഗം കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?

വാസ്കോഡിഗാമ

ഒന്നാം കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?

11

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

കേരളം

സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത്?

കണ്ണൂർ

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്

കല്ലട

കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?

കോഴിക്കോട്

നിലവിൽ കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?

14

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

കേരളം

കേരള ഗാനം രചിച്ചതാര്?

ബോധേശ്വരൻ

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?

ജോസഫ് മുണ്ടശ്ശേരി

കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്?

തുലാം മാസം

കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ആര്?

പി എൻ പണിക്കർ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?

തൃശൂർ

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം

ജൂലൈ

കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം

ജനുവരി

കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്

ആന

കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്?

മലമുഴക്കി വേഴാമ്പൽ

കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

കണിക്കൊന്ന

കേരളത്തിന്റെ ഔദ്യോഗിക പാനീയം?

ഇളനീര്

കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ഏത്?

തെങ്ങ്

കേരളത്തിന്റെ ഔദ്യോഗിക ഫലം?

ചക്ക

കേരള ഭാഷാ പ്രതിജ്ഞ എഴുതിയ വ്യക്തി

എം ടി വാസുദേവൻ നായർ

കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ്?

പഴശ്ശിരാജ