Sunday, January 25

ജനുവരി 26 ന്റെ പ്രത്യേകതകൾ

 ജനുവരി 26

ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 
ജനുവരി 26 തിങ്കളാഴ്ച ഇന്ത്യയുടെ 77 ാം റിപ്പബ്ലിക് ദിനമാണ്.ഭരണഘടന അംഗീകരിച്ചത്തിന്റെ സമരണക്കായിട്ടാണ് ഓരോ വർഷവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടു.

റിപ്പബ്ലിക് ദിനം ഓരോ ഇന്ത്യക്കാരനും നമ്മുടെ സ്വത്രന്തര സമര നേതാക്കളോട് നിശബ്ദമായി നന്ദി പറയുന്ന ഒരു ദിവസം കൂടെയാണ്. കൂടാതെ രാജ്യം ഈ ദിവസം വിപുലമായ ആഘോഷ പരിപാടികൾ സഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരിപാടികൾ നടക്കുന്നത് ഡൽഹിയിലെ കർത്തവ്യ പഥിൽവെച്ചാണ്. 


  • 1837 - മിഷിഗൺ 26-ാമത്തെ യുഎസ് സ്റ്റേറ്റ് ആയി അംഗീകാരം നൽകി.
  • 1950 – ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
  • 1965 – ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.


Saturday, January 24

ജനുവരി 25 ന്റെ പ്രത്യേകതകൾ


                                  ജനുവരി 25

     ദേശിയ സമ്മദിദായക ദിനം (Voters Day)

ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 25-ന് ദേശീയ വോട്ടേഴ്‌സ് ദിനം ആഘോഷിക്കുന്നു. 1950-ൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായ ദിനം അടയാളപ്പെടുത്താനാണ് ഈ ദിനം ആചരിക്കുന്നത്. 2011 ജനുവരി 25 നാണ് ഇത് ആദ്യമായി ആഘോഷിച്ചത്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ജനാധിപത്യത്തിൽ ഓരോ വ്യക്തിക്കും ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളിലൊന്നാണ് വോട്ട്.

 മറ്റു പ്രത്യേകതകൾ

1882 – വിർജിനിയ വുൾഫ്, ഇംഗ്ലീഷ് സാഹിത്യകാരിയുടെ ജന്മദിനം 

1890 – നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.

1919 – ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.

1924 – ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു

1971 – ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു.

2004  –  മലയാള സാഹിത്യകാരനായ വി.കെ.എൻ. ചരമദിനം