ജനുവരി 25
ദേശിയ സമ്മദിദായക ദിനം (Voters Day)
ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 25-ന് ദേശീയ വോട്ടേഴ്‌സ് ദിനം ആഘോഷിക്കുന്നു. 1950-ൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായ ദിനം അടയാളപ്പെടുത്താനാണ് ഈ ദിനം ആചരിക്കുന്നത്. 2011 ജനുവരി 25 നാണ് ഇത് ആദ്യമായി ആഘോഷിച്ചത്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ജനാധിപത്യത്തിൽ ഓരോ വ്യക്തിക്കും ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളിലൊന്നാണ് വോട്ട്.
മറ്റു പ്രത്യേകതകൾ
1882 – വിർജിനിയ വുൾഫ്, ഇംഗ്ലീഷ് സാഹിത്യകാരിയുടെ ജന്മദിനം
1890 – നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.
1919 – ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.
1924 – ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു
1971 – ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽവന്നു.
2004 – മലയാള സാഹിത്യകാരനായ വി.കെ.എൻ. ചരമദിനം

No comments:
Post a Comment