രാമായണo ക്വിസ്

 

രാമായണ ക്വിസ്

രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്?

ബ്രഹ്മാവ്


ആദികവി എന്നറിയപ്പെടുന്നത്?

വാത്മീകി


വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌?

രത്നാകരന്‍

രാമകഥ നടന്നത് ഏത് യുഗത്തിലാണ്

ത്രേതായുഗത്തിൽ

രാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്?

ശിവൻ പാർവതിക്ക്

ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്?

മഹാവിഷ്ണു

വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്?

ഇരുപത്തിനാലായിരം (24000 ശ്ലോകങ്ങൾ)

രാമായണത്തിലെ പ്രധാന ശ്ലോകം ഏതാണ്?

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി
ഗച്ഛതാത യഥാ സുഖം (വനവാസത്തിന് ശ്രീരാമനോടൊപ്പം പുറപ്പെടുന്ന ലക്ഷ്മണന് അമ്മ സുമിത്ര നൽകുന്ന ഉപദേശമാണ് ഈ ശ്ലോകം)

ശ്രീരാമന് അഗസ്ത്യഹൃദയമന്ത്രം ഉപദേശിച്ചതാര്

അഗസ്ത്യമുനി

തമിഴ് ഭാഷയിലുള്ള രാമായണകൃതി ഏതാണ്

കമ്പരാമായണം

അധ്യാത്മരാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്?

ഏഴ്‌ കാണ്ഡങ്ങൾ  (7)

അദ്ധ്യാത്മരാമായണത്തിലെ ഏഴുകാണ്ഡങ്ങൾ ഏതെല്ലാം?

1.
ബാലകാണ്ഡം.
2.
അയോദ്ധ്യാ കാണ്ഡം.
3.
ആരണ്യ കാണ്ഡം.
4.
കിഷ്ക്കിന്ധ്യാ കാണ്ഡം.
5.
സുന്ദര കാണ്ഡം.
6.
യുദ്ധ കാണ്ഡം.
7.
ഉത്തര കാണ്ഡം.

വാല്‍മീകീ രാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്?

ആറു കാണ്ഡങ്ങൾ

ഹനുമാൻ ഏതു വേഷം ധരിച്ചാണ് രാമലക്ഷ്മണന്മാരുടെ അടുത്ത് എത്തിയത്?

വിപ്രവേഷം

അദ്ധ്യാത്മരാമായണം ആരൊക്കെ തമ്മിലുള്ള സംവാദം ആയിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്?

പാർവതി- പരമേശ്വരൻ

ബാലി- സുഗ്രീവ യുദ്ധത്തിൽ സുഗ്രീവനെ തിരിച്ചറിയുവാനായി ശ്രീരാമൻ സുഗ്രീവന് നൽകിയത് എന്താണ്?

പുഷ്പഹാരം


ശ്രീരാമന്റെ പിതാവിന്റെ പേര്?

ദശരഥൻ

ദശരഥന്റെ പിതാവിന്റെ പേര് എന്ത്?

അജമഹാരാജാവ്

ദശരഥ മഹാരാജാവിന്റെ രാജ്യം?

Advertisements

കോസലം

കോസല രാജ്യത്തിന്റെ തലസ്ഥാനം?

അയോധ്യ

ദശരഥന്റെ പത്നിമാർ ആരെല്ലാം?

കൗസല്യ, കൈകേയി, സുമിത്ര

ദശരഥ പത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് ആരായിരുന്നു?

സുമിത്ര

സുമിത്രയുടെ പുത്രൻമാർ ആരെല്ലാം?

ലക്ഷ്മണൻ, ശത്രുഘ്നൻ

ദശരഥ മഹാരാജാവിന്റെ പുത്രന്മാർ ആരെല്ലാം?

ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ

ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയത് ആരായിരുന്നു?

ശത്രുഘ്നൻ

രാവണന്റെ പിതാവിന്റെ പേര്?
വിശ്രവസ്

രാവണന്റെ മാതാവിന്റെ പേര്

കൈകസി

ശ്രീരാമസേനയിലെ വൈദ്യന്‍?

സുഷേണന്‍

രാവണന്റെ ദൂതനായ ശുകനെ “രാക്ഷസനായി പോകട്ടെ” എന്ന് ശപിച്ചത് ആരാണ്?

അഗസ്ത്യമുനി

ശ്രീരാമന്റെ വില്ലിന്റെ പേര്‌ എന്താണ്?

കോദണ്ഡം

ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു?

വസിഷ്ഠൻ

ദശരഥ മഹാരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു?

ശാന്ത

ദശരഥ മഹാരാജാവിന്റെ പുത്രിയായ ശാന്തയെ വളർത്തു പുത്രിയായി നൽകിയത് ആർക്കായിരുന്നു?

ലോമപാദർ

ദശരഥമഹാരാജാവിന്റെ പുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?

ഋശ്യശൃംഗമഹർഷി

ശ്രീരാമന്റെ മാതാവ് ആരായിരുന്നു?

കൗസല്യ

ഭരതന്റെ മാതാവ്?

കൈകേയി

കൈകേയി ഏതു രാജ്യത്തെ രാജാവിന്റെ പുത്രിയായിരുന്നു?

കേകയം

യുദ്ധത്തിൽ വെച്ച് ദശരഥന്റെ രഥത്തിലെ ചക്രത്തിന്റെ കീലം നഷ്ടപ്പെട്ടപ്പോൾ കൈകേയി എന്താണ് ആ സ്ഥാനത്ത് വെച്ചത്?

കയ്യിലെ ചെറുവിരൽ

ദശരഥ പുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശം കൊണ്ട് ജനിച്ചത് ആരായിരുന്നു?

ശ്രീരാമൻ

Advertisements

മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശമായി ജനിച്ച ദശരഥ പുത്രൻ ആര്?

ഭരതൻ

സുദർശന ചക്രത്തിന്റെ അംശമായി ജനിച്ച ദശരഥപുത്രൻ?

ശത്രുഘ്നൻ

ആദിശേഷന്റെ അംശമായി ജനിച്ച ദശരഥപുത്രൻ?

ലക്ഷ്മണൻ

വനവാസവേളയിൽ
സീതാരാമലക്ഷ്മണൻമാർ ആദ്യരാത്രി കഴിഞ്ഞ് എവിടെയായിരുന്നു?

ശൃംഗി വേരം

ശൃംഗി വേരം എന്ന രാജ്യത്തിന്റെ രാജാവ് ആരായിരുന്നു?

ഗുഹൻ (നിഷാദ രാജാവ്)

മധുവനത്തിന്റെ സൂക്ഷിപ്പുകാരൻ ആരായിരുന്നു?

ദധിമുഖൻ

രാവണന്റെ ഇളയ പുത്രനായ
അക്ഷകുമാരനെ വധിച്ചതാര്?

ഹനുമാൻ

ലങ്കയിൽ സീതയോട് ദയ തോന്നിയ രാക്ഷസി ആരാണ്?

ത്രിജട (സരമ)

ഹനുമാന്റെ മാതാവിന്റെ പേരെന്താണ്?

അഞ്ജന

ലങ്ക സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ത്രികൂട പർവ്വതത്തിന്റെ മുകളിൽ

വിദ്യുജ്വിഹൻ ആരാണ്?

മായാവിയായ ഒരു രാക്ഷസൻ

ലങ്കയിലേക്ക് കുതിക്കുന്ന ഹനുമാന്റെ മിടുക്ക് പരീക്ഷിക്കുന്നതിനു വേണ്ടി ആദ്യം വഴിമുടക്കി നിന്നത് ആരാണ്?

സുരസ (നാഗമാതാവ്)

രാവണന്റെ വാളിന്റെ പേരെന്താണ്?

ചന്ദ്രഹാസം

മകരാക്ഷൻ ആരാണ്?

ഖരന്റെ പുത്രൻ

സഹസ്രമുഖരാവണൻ ആരായിരുന്നു?

ദധി’ എന്ന സമുദ്രമധ്യത്തിൽ കഴിഞ്ഞിരുന്ന ഒരു അസുരൻ

സഹസ്രമുഖരാവണൻ ബ്രഹ്മാവിൽ നിന്നും നേടിയ പ്രധാന വരം എന്തായിരുന്നു?

സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം

ആദ്യ ദിവസംതന്നെ രാക്ഷസസൈന്യത്തെ തോൽപ്പിച്ച് വിജയമാഹ്ലാദിക്കാൻ ഒരുങ്ങിയ വാനരസൈന്യത്തിനുണ്ടായ തിരിച്ചടി എന്താണ്?

ഇന്ദ്രജിത്തിന്റെ ആക്രമണം

ദേവേന്ദ്രന്റെ സഭയുടെ പേരെന്ത്?

സുധര്‍മ്മ

യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയക്കുവാൻ അഭ്യർത്ഥിച്ചത് ആരായിരുന്നു?

വിശ്വാമിത്രൻ

വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമത്തിന്റെ പേര് എന്തായിരുന്നു?

സിദ്ധാശ്രമം

വിശ്വാമിത്രന്റെ ആശ്രമം എവിടെയാണ്

തമസാ നദിയുടെ തീരത്ത്

വിശപ്പും ദാഹവും അറിയാതിരിക്കാൻ വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക്‌ ഉപദേശിച്ചു കൊടുത്ത മന്ത്രങ്ങൾ?

ബല, അതിബല

വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു?

മാരീചനും സുബാഹുവും

വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടത് ആര്?

സുബാഹു

ആദികാവ്യം എന്നറിയപ്പെടുന്ന ഇതിഹാസം ഏത്?

വാത്മീകിരാമായണം

ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?

വാത്മീകി മഹർഷി

സഗരൻ ആരായിരുന്നു?

സൂര്യവംശിയായ ഒരു രാജാവ്

കുഞ്ഞായിരുന്നപ്പോൾ ഹനുമാന്റെ നേരെ വജ്രായുധം പ്രയോഗിച്ചത് ആരാണ്?

ദേവേന്ദ്രൻ

രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്?

വിദ്യുജ്ജിഹ്വന്‍

വാനരന്മാരുടെ സേനാപതിയായി ശ്രീരാമൻ നിയമിച്ചത് ആരെയാണ്?

നീലനെ

കബന്ധൻ എന്ന ഗന്ധർവ്വൻ രാക്ഷസനായി മാറിയത് ആരുടെ ശാപം നിമിത്തമാണ്?

അഷ്ടാവക്രൻ (മഹർഷി)

അഷ്ടാവക്രൻ കബന്ധനെ ശപിച്ചത് എന്തിനായിരുന്നു?

വൈരൂപ്യത്തിന്റെ പേരിൽ കളിയാക്കിയത്

ജനകമഹാരാജാവിന്‍റെ സഹോദരന്‍റെ പേരെന്ത്?

കുശധ്വജന്‍

വനവാസത്തിനു പുറപ്പെട്ട സീതരാമലക്ഷ്മണൻമാരുടെ തേർതെളിയിച്ചതാര്?

സുമന്ത്രൻ

ദശരഥ മഹാരാജാവിന്റെ വംശം ഏത്?

സൂര്യവംശം

സൂര്യവംശത്തിലെ ഗുരു ആര്?

വസിഷ്ഠ മഹർഷി

ദശരഥ പുത്രന്മാരുടെ നാമകരണം നടത്തിയത് ആര്?

വസിഷ്ഠ മഹർഷി

ദശരഥ മഹാരാജാവിന്റെ മന്ത്രിമാരിൽ പ്രധാനി ആര്?

സുമന്ത്രൻ

വനവാസത്തിനു പുറപ്പെട്ട സീതാ രാമലക്ഷ്മണൻ മാരുടെ തേർ തെളിയിച്ചതാര്?

സുമന്ത്രൻ

വാത്മീകിയുടെ യഥാർത്ഥ പേര്?

രത്നാകരൻ

വാത്മീകം എന്ന വാക്കിന്റെ അർത്ഥം എന്ത്?

ചിതൽ പുറ്റ്

വാത്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയായിരുന്നു?

മാ നിഷാദ

വാത്മീകി ഏതു നദിയിൽ സ്നാനത്തിന് പോയപ്പോഴാണ് ക്രൗഞ്ചപ്പക്ഷിയെ വേടൻ വധിച്ചതായി കാണാനിടയായത്?

തമസാനദിയിൽ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര്?

തുഞ്ചത്തെഴുത്തച്ചൻ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏതു പദത്തോട് കൂടിയാണ് തുടങ്ങുന്നത്?

ശ്രീരാമ രാമ രാമ

ഇന്ദ്രജിത്തിനെ വധിക്കാനായി ലക്ഷ്മണൻ പ്രയോഗിച്ച അസ്ത്രം ഏതാണ്?

ഇന്ദ്രാസ്ത്രം

കുംഭകർണ്ണന്റെ പുത്രന്മാർ ആരെല്ലാം?

കുംഭനും നികുംഭനും

ശ്രീരാമൻ അയോധ്യയിൽപ്രവേശിച്ച മുഹൂർത്തം ഏതാണ്?

പൂയ്യം നക്ഷത്രയോഗമുള്ള മുഹൂർത്തം

രാവണന്റെ സഹോദരിയുടെ പേര് എന്താണ്?

ശൂർപ്പണഖ

ശൂര്‍പ്പണഖ എന്ന പേരിന്റെ അര്‍ത്ഥമെന്ത്?

മുറത്തിന്‍റെ ആകൃതിയുള്ള നഖമുള്ളവള്‍

സമുദ്രത്തിന്റെ അടിയിൽനിന്നും
ഉയർന്നുവന്ന ചിറകുകളുള്ള പർവ്വതം ഏത്?

മൈനാകം

മനുഷ്യനൊഴികെ മറ്റാർക്കും രാവണനെ വധിക്കാൻ കഴിയില്ല എന്ന വരം രാവണന് നൽകിയതാര്?

ബ്രഹ്മാവ്

രാവണൻ സീതാപഹരണത്തിനു എത്തിയത് ആരുടെ വേഷത്തിലാണ്?

സന്യാസിയുടെ

രാവണനു ബ്രഹ്മശാപം ഏൽക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?

പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ അവിഹിതമായി മോഹിച്ചത്

ലങ്കാപുരിയുടെ കാവൽകാരിയായ ലങ്കാലക്ഷ്മിയോട് “ഒരുനാൾ
ഒരു വാനരനോട് ഇടി കിട്ടുമെന്നും അന്ന് ലങ്കയിലെ ദാസ്യപ്പണിയിൽ നിന്നും മോചനം ലഭിക്കുമെന്നും” പറഞ്ഞതാര്?

ബ്രഹ്മാവ്

സമുദ്രതീരത്ത് രാമസൈന്യം എത്തിയപ്പോൾ രാവണന്‍ അയച്ച ചാരന്മാര്‍ ആരെല്ലാം?

ശുകന്‍, സാരണന്‍

കാനന യാത്രയിൽ സീതാരാമലക്ഷ്മണൻമാർ ആദ്യം കണ്ടുമുട്ടിയ മഹർഷി ആര്?

ഭരദ്വാജൻ മഹർഷിയെ

മകരാക്ഷനെ കൊന്നതാരാണ്?

ശ്രീരാമൻ

ലങ്കയിൽ സീതദേവി കഴിഞ്ഞുകൂടിയ എവിടെയാണ്?

അശോകവനത്തിൽ

ഇന്ദ്രജിത്ത് വാനരസൈന്യത്തിനുനേരെ തൊടുത്ത അസ്ത്രം ഏത്?

നാഗാസ്ത്രം

Advertisements

ഇന്ദ്രന്റെ തേരാളി ആരായിരുന്നു?

മാതലി

മോക്ഷപ്രാപ്തിയ്ക്കുള്ള മൂന്നു സാധനായോഗങ്ങള്‍ ഏതൊക്കെയാണ്?

ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മ്മയോഗം

ശിവന്റെ കയ്യിലുള്ള വില്ലിന്റെ പേര് എന്താണ്?

കോദണ്ഡം

ശ്രീരാമന് വൈഷ്ണവചാപവും അമ്പൊടുങ്ങാത്ത ആവനാഴിയും സമ്മാനിച്ചത് ആരാണ്?

അഗസ്ത്യമുനി

വിഭീഷണന്റെ പത്നിയുടെ പേര്‌?

സരമ

രാവണദൂതനായ ശുകൻ സുഗ്രീവനെ സമീപിച്ചത് എന്തിനായിരുന്നു?

ശ്രീരാമനെ ഉപേക്ഷിച്ച് സുഗ്രീവൻ കിഷ്കിന്ധലേക്ക് തിരിച്ചുപോകാനുള്ള അപേക്ഷയുമായി

ജാംബവാന്റെ ജനനം ആരിൽ നിന്നായിരുന്നു?

ബ്രഹ്മാവിൽ നിന്ന്

വജ്രദംഷ്ട്രനെ യുദ്ധത്തിൽ
വെട്ടിക്കൊന്നതാര്?

അംഗദൻ

അക്ഷകുമാരനെ വധിച്ചത് ആര്?

ഹനുമാൻ

സീതയെ അപഹരിച്ചു കൊണ്ടുപോയത് ലങ്കയിലേക്കാണെന്ന വൃത്താന്തം ശ്രീരാമനെ അറിയിച്ചതാര്?

ശബരി

സഹോദരന്മാരുടെ മരണത്തിനുശേഷം രാവണസൈന്യം നയിച്ചത് ആരുടെ നേതൃത്വത്തിലാണ്?

അതികായൻ എന്ന രാക്ഷസൻ

വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തത് ആരാണ്?

ശ്രീരാമൻ

രാവണനെതിരായ സൈന്യത്തിന്റെ മേൽനോട്ടം ശ്രീരാമൻ നൽകിയത് ആർക്കാണ്

ലക്ഷ്മണനും അംഗദനും

സീതാരാമലക്ഷ്മണന്മാർക്ക്‌ താമസിക്കാൻ അഗസ്ത്യമുനി നിർദ്ദേശിച്ച സ്ഥലം ഏതാണ്?

പഞ്ചവടി

ചിരഞ്ജീവിയായ സമ്പാതി ആരാണ്?

ജടായുവിന്റെ സഹോദരൻ

ഴുത്തച്ഛന്റെ രാമായണകൃതിയുടെ പേര് എന്താണ്?

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

ഇന്ദ്രജിത്ത് ആരുടെ പുത്രനാണ്?

രാവണന്റെ പുത്രൻ

മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്?

ഋഷ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കുമെന്ന്

കടലിൽ ചിറകെട്ടുന്ന ദൗത്യം ആരുടെ നേതൃത്വത്തിലായിരുന്നു?

നളന്റെ നേതൃത്വത്തിൽ (വിശ്വകർമാവിന്റെ പുത്രൻ)

എത്രദിവസം കൊണ്ടാണ് ചിറയുടെ നിർമ്മാണം പൂർത്തിയായത്?

അഞ്ചരദിവസം കൊണ്ട്

ബാലികേറാമല എന്നറിയപ്പെട്ടിരുന്ന പർവ്വതം ഏത്?

ഋശ്യമൂകാചലം

വാനരശിബിരത്തിൽ മൃതരായി കിടന്നവരെ ജീവിപ്പിക്കാനുള്ള ഔഷധം എവിടെ നിന്നാണ് ഹനുമാൻ കൊണ്ടുവന്നത്?

ഹിമാലയത്തിൽ നിന്ന്

എന്താണ് നികുംഭില?

ഇന്ദ്രജിത്തിന്റെ യാഗം നടന്ന സ്ഥലം കാളി പൂജക്ക്‌ ഉപയോഗിച്ചിരുന്ന ഒരു ഗുഹ

ധൂമ്രാക്ഷനെ വധിച്ചത് ആരാണ്?

ഹനുമാൻ

രാമായണ കഥാപാത്രമായ ഭീമസഹോദരൻ ആരാണ്?

ഹനുമാൻ

രാമൻ സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ്?

ചന്ദ്രയോഗമുള്ള അത്തംനക്ഷത്രം നാൾ

സീതാപഹരണസമയത്ത് പൊൻമാൻ ആയി മാറിയ രാക്ഷസൻ ആര്?

മാരീചൻ

രാവണന്റെ അമ്മാവന്റെ പേരെന്ത്?

മാല്യവാൻ

അവളെ പേടിച്ചാരും നേർവഴിനടപ്പീല” താടകയെപറ്റി വിശ്വാമിത്രൻ ഇങ്ങനെ പറയുന്നത് ആരോടാണ്?

ലക്ഷ്മണനോട്

രാമാസീത ദമ്പതിമാരുടെ പുത്രന്മാർ ആരെല്ലാം?

ലവനും കുശനും

ശ്രീരാമന്റെ പത്നിസീത

ലക്ഷ്മണന്റെ പത്നിഊർമ്മിള

ശത്രുഘ്ന്റെ പത്നിശ്രുതകീർത്തി

ഭരതന്റെ പത്നിമാണ്ഡവി

പഞ്ചവടിയിൽ ശ്രീരാമാശ്രമത്തിനു കാവലായിനിന്ന പക്ഷിശ്രേഷ്ഠൻ ആരായിരുന്നു?

ജടായു

ശ്രീരാമനു സ്ത്രീധനമായി കിട്ടിയതെന്തെല്ലാം?

സ്വര്‍ണ്ണനാണയങ്ങള്‍,
പതിനായിരം രഥംങ്ങൾ ,
പത്തുലക്ഷം കുതിരകള്‍,
ഒരു ലക്ഷം കാലാള്‍പടയാളികള്‍, അറന്നൂറു ആനകള്‍,
മുന്നൂറു ദാസികള്‍ ,
പലവിധ പട്ടുവസ്ത്രങ്ങള്‍,മുതലായവ

ബാലിയുടെ രാജ്യം ഏതാണ്?

കിഷ്കിന്ധ

ത്രയംബകം ആരാണ് സമ്മാനിച്ചത്?

ശിവൻ

എന്‍റെ ദൃഷ്ടി പതിയാനിടവരുന്ന ഏതു കന്യകയും ഗര്‍ഭിണിയാകും “
ആരുടെ വാക്കുകൾ ആണ് ഇത്?

പുലസ്ത്യമഹര്‍ഷി

രാവണൻ പുഷ്പകവിമാനംആരിൽ നിന്നാണ് കൈക്കലാക്കിയത്?

വൈശ്രവണൻ നിന്ന്

ദശരഥന്റെ വംശപരമ്പര ഏതാണ്?

മനുവിന്റെ വംശപരമ്പര

അദ്ധ്യാത്മരാമായണം പൂജിയ്ക്കുന്നതുകൊണ്ട് സിദ്ധിയ്ക്കുന്ന ഫലം ഏത് പേരില്‍ അറിയപ്പെടുന്നു?

അശ്വമേധയജ്ഞഫലം

ഗൗതമമുനിയുടെ ശാപം കാരണം ശിലയായി മാറിയ അഹല്യക്ക് ശാപമോക്ഷം നൽകിയതാര്?

ശ്രീരാമൻ

രാവണന്റെ പുത്രൻ ആരാണ്?

മേഘനാദൻ

ദ്രുമകുല്യം എന്ന ദേശത്തെ പാപികള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി ശ്രീരാമനോട് സങ്കടം ബോധിപ്പിക്കുന്നത്‌ ആരാണ്?

വരുണന്‍ (സമുദ്രം)

അനസൂയയുടെ ഭർത്താവ് ആരായിരുന്നു

അത്രി മഹർഷി

രാവണന്റെ പ ത്നി യുടെ പേരെന്ത്?

മണ്ഡോദരി

ഹനുമാനെ കർമ്മോൽസുകനാക്കിയതാര്?

ജാംബവാൻ

ഹനു’ എന്ന പദത്തിന്റെ അർത്ഥം എന്താണ്

താടിയെല്ല്

ഭൂമിപുത്രി എന്നറിയപ്പെടുന്നതാര്?

സീത

സീത എന്ന വാക്കിന്റെ അർത്ഥം?

ഉഴവുചാൽ

ദശരഥൻ പുത്ര സൗഭാഗ്യത്തിനായി നടത്തിയ യാഗം?

പുത്രകാമേഷ്ഠിയാഗം

പുത്രകാമേഷ്ടി യാഗം നടത്താൻ ദശരഥ മഹാരാജാവിന്റെ ഉപദേശിച്ചത് ആര്?

വസിഷ്ഠ മഹർഷി

പുത്രകാമേഷ്ടി യാഗം നടത്തിയത് ആരുടെ കാർമികത്വത്തിലായിരുന്നു?

ഋശ്യശൃംഗ മഹർഷി

പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോൾ അഗ്നികുണ്ഠത്തിൽ നിന്നും ഉയർന്നു വന്നത് ആരായിരുന്നു?

അഗ്നിദേവൻ

പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോൾ അഗ്നികുണ്ഠത്തിൽ നിന്നും ഉയർന്നുവന്ന അഗ്നിദേവൻ ദശരഥന് നൽകിയത്എന്തായിരുന്നു ?

പായസം

ദശരഥന്റെ പ്രധാന മന്ത്രിയുടെ പേര്‌?

സുമന്ത്രർ

ലോകത്തിലെ എല്ലാവിധ രാമായണ കൃതികൾക്കും അടിസ്ഥാനപരമായ കൃതിയേത്?

വാത്മീകി രാമായണം

ഹനുമാൻ ലങ്കയിൽ എത്തിയത് എപ്പോഴാണ്?

സന്ധ്യാസമയത്ത്

സുഗ്രീവന്റെ മന്ത്രിമാരിൽ പ്രധാനി ആര്?

ഹനുമാൻ

ലങ്കാലക്ഷ്മി ആരാണ്?

ലങ്കപുരിയുടെ കാവൽക്കാരി

ദശരഥന്‍റെ അസ്ത്രമേറ്റ്‌ മരിച്ച മുനികുമാരന്‍റെ പേരെന്ത് ?

ശ്രവണകുമാരന്‍

 

No comments:

Post a Comment