ഒക്ടോബർ 19

ഇന്നത്തെ പ്രത്യേകതകൾ 



ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ.1910 ആഗസ്റ്റ് 19നു ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിൽ ജനനം.കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയിൽ നിർണായകമായ ചന്ദ്രശേഖർ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖർ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും എന്നതായിരുന്നു ഈ നിഗമനം. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖർ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യ്മാനപരിധിയാണു ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖർ ഈ സംഖ്യയിലേക്കെത്തിയത്‌.

1952ൽ അസ്‌ട്രോഫിസിക്കൽ ജേണൽ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വർഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവിൽ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു.രാമാനുജൻ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാൻ ഭാരതസർക്കാരിൽ സമ്മർദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.
1962ൽ റോയൽ മെഡൽ, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡൽ, 1983 ൽ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആൽഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബൽ പുരസ്‌കാരം, അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങൾക്ക്‌ ഗൈഡായും പ്രവർത്തിച്ചുണ്ട്‌. അസ്‌ട്രോഫിസിക്‌സിൽ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.1995 ആഗസ്റ്റ് 21നു അദ്ദേഹം അന്തരിച്ചു.


മറ്റു പ്രത്യേകതകൾ 

ജന്മദിനം 
1862 - ലൂമിയർ സഹോദരന്മാരിൽ അഗസ്റ്റെ ലൂമിയർ 
1931 - ജോൺ ലേ കാറേ - (നോവലിസ്റ്റ്)
1932 - റോബർട്ട് റീഡ് - (നടൻ)
1945 - ഡിവൈൻ - (നടൻ)
1969 - ട്രെ പാർക്കർ - (കാർട്ടൂണിസ്റ്റ്, ഹാസ്യനടൻ)
1956 - ബോളിവുഡ് നടൻ സണ്ണി ഡിയോൾ 
1967 - ജപ്പാൻ‌കാരനായ സംഗീതസം‌വിധായകൻ യൊകൊ ഷിമോമുറ

വിട പറഞ്ഞവർ 
1745 - ഐറിഷ് എഴുത്തുകാരൻ ജോനാഥൻ സ്വിഫ്റ്റ് 
1986 - കൊട്ടാരക്കര ശ്രീധരൻ നായർ - (മലയാള സിനമാ നടൻ)
1988 - സോൺ ഹൌസ് - (സംഗീതജ്ഞൻ)
2004 - കെന്നത്ത് ഇ.ഐവർസൺ - (കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ)
2006 - ശ്രീവിദ്യ - (മലയാള അഭിനേത്രി)
2011 - കാക്കനാടൻ
2013 - രാഘവൻ മാസ്റ്റർ


 

No comments:

Post a Comment