ഒക്ടോബർ 20

 ഇന്നത്തെ പ്രത്യേകതകൾ 

വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്/ പ്രമുഖ ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു.വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേർണലും ചേർന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെർണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്.

1980 കളിൽ അക്കാലത്ത് പരക്കെ ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ യുണിക്സ് കൂടുതൽ കൂടുതൽ കുത്തകസ്വഭാവം കൈക്കൊണ്ടു വന്നു. ഇത് സോഫ്റ്റ്‌വേർ കോഡുകൾ അഴിച്ചു പണിയാനും മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നവരെ ബുദ്ധിമുട്ടിലാക്കി. തുടർന്ന് റിച്ചാർഡ് സ്റ്റാൾമാൻ എന്നൊരാൾ ഈ പ്രതിസന്ധിയെ മറികടക്കാൻ യുണിക്സിന് ഒരു അപരനെ കൊണ്ടുവരാനും അത് സ്വതന്ത്രമായി വിതരണം ചെയ്യാനും ആഗ്രഹിച്ചു. ഈ പദ്ധതി ഗ്നു (GNU) എന്നാണ് വിളിക്കപ്പെട്ടത്. ഇതിനു ധാരാളം പിന്തുണ ലഭിച്ചെങ്കിലും പദ്ധതി വിജയിക്കാനാവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം കേണൽ ഉണ്ടായിരുന്നില്ല. 1990-കളുടെ തുടക്കത്തിൽ ലിനസ് ടോൾവാർഡ്‌സ് എന്ന പ്രോഗ്രാമർ യുണിക്സിനു സമാനമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം കേണലുണ്ടാക്കി. സ്റ്റാൾമാൻ സ്വതന്ത്രസോഫ്റ്റ്‌വെയറുകൾക്കായി നിർമ്മിച്ച അനുമതി പ്രകാരം തന്റെ കേണൽ പ്രസിദ്ധീകരിക്കാൻ ലിനസ് തീരുമാനിച്ചു. അപ്‌ലോഡ് ചെയ്ത സമയത്തുണ്ടായ കൈപ്പിഴ മൂലം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ലിനക്സ് എന്നായി മാറി. ഗ്നു പദ്ധതി കേണലിന്റെ അഭാവത്തിൽ ഉഴലുകയായിരുന്നതിനാൽ, അതിലേയ്ക്ക് ലിനക്സ് കേണൽ കൂട്ടിച്ചേർക്കപ്പെട്ടു. ഗ്നു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ഗ്നു/ലിനക്സ് എന്നു വിളിക്കണമെന്നാണ് സ്റ്റാൾമാൻ കരുതുന്നത്. എന്നാൽ ലിനക്സ് ഗ്നുവിനു വേണ്ടി നിർമ്മിച്ചതല്ലാത്തതിനാൽ അതിനെ ലിനക്സെന്നു മാത്രം വിളിച്ചാലും മതിയെന്ന് ടോൾവാർഡ്സ് കരുതുന്നു.

മറ്റു പ്രത്യേകതകൾ 

1740 - മരിയ തെരേസ ഓസ്ടിയൻ ഭരണാധികാരിയായി. ഇത് ഓസ്ട്രിയൻ പിന്തുടർച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.

1818 - അമേരിക്കൻ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിർത്തിയെക്കുറിച്ച് 1818-ലെ കൺ‌വെൻഷനിൽ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.

1944 - യൂഗോസ്ലാവ് പാർട്ടിസാൻസും റഷ്യൻ കരസേനയും ചേർന്ന് യൂഗോസ്ലാവിയൻ തലസ്ഥാനമായ ബെൽഗ്രേഡ് മോചിപ്പിച്

1968 - മുൻ അമേരിക്കൻ പ്രധമ വനിത ജാക്വുലിൻ കെന്നഡി, ഗ്രീക്ക് കപ്പൽ മുതലാളി അരിസ്റ്റോട്ടിൽ ഒനാസിസിനെ വിവാഹം കഴിച്ചു.

1973 - ഓസ്ട്രേലിയയിലെ സിഡ്നിയിൻ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.

2011 - ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടു.


ജന്മദിനം

1469 - ഗുരു നാനാക്ക് ദേവ് - (സിക്ക് ഗുരു)

1632 - സർ ക്രിസ്റ്റഫർ റെൻ - (ആർക്കിടെൿറ്റ്)

1882 - ബേല ൽഗോസി - (നടൻ)

1923 - കേരള മുൻ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ

1950 - ടോം പ്രെറ്റി - (സംഗീതജ്ഞൻ)

1958 - വിഗ്ഗോ മോർട്ടിസെൻ - (നടൻ)

1971 - ഡാനി മിനോഗ് - (ഗായകൻ)

1978 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനായ വീരേന്ദർ സേവാഗ് 


വിട പറഞ്ഞവർ 

1989 - ആന്റണി ക്വേൽ - (നടൻ)

1994 - ബർട്ട് ലാൻ‌കാസ്റ്റർ - (നടൻ)


No comments:

Post a Comment