ഒക്ടോബർ 21

 ഇന്നത്തെ പ്രത്യേകതകൾ 

സൂക്ഷ്മ പോഷണമായ അയഡിന്റെ അപര്യാപ്തത മൂലം മനുഷ്യർക്കു ണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെ ക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ , ലോകമെമ്പാടും എല്ലാ വർഷവും ഒക്ടോബർ 21, ആഗോള അയഡിൻ അപര്യപ്തതാ രോഗനിവാരണ ദിനമായി ആചരിക്കുന്നു. ശരീരത്തിന്റെ വളർച്ച മുരടിക്കുക, ബുദ്ധി വികാസക്കുറവ് , ക്രെട്ടിനിസം , ഗർഭം അലസൽ, ചാപിള്ള പിറക്കൽ, ഗോയിറ്റർ ബധിരത തുടങ്ങിയവയക്ക്‌ കാരണം അയഡിന്റെ അപര്യാപ്തത ആണ്. പ്രതിദിനം ഒരാൾക്ക്‌ 100 മുതൽ 150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്. അയഡിൻ കലർത്തിയ കറിയുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാണ് ഈ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. . 2006 മെയ്‌ 17 മുതൽ, അയഡിൻ ചേർക്കാത്ത ഉപ്പിന്റെ വില്പന ഇന്ത്യ ഒട്ടാകെ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്.

മറ്റു പ്രത്യേകതകൾ 

1520 - ഫെർഡിനാൻഡ് മഗല്ലൻ ചിലിക്കു സമീപത്തു കൂടി നാവികസഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെൻ കടലിടുക്ക് എന്നറിയപ്പെടുന്നു.
1805 - ട്രഫാൽ‌ഗർ യുദ്ധത്തിൽ, അഡ്മിറൽ ലോഡ് നെത്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് റോയൽ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോൽ‌പ്പിച്ചു.
1879 - കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബൾബ് എഡിസൺ പരീക്ഷിച്ചു.
1945 - ഫ്രാൻസിൽ വനിതകൾക്ക് വോട്ടവകാശം ലഭിച്ചു.
1983 - ജെനറൽ കോൺഫറൻസ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ഒരു മീറ്റർ എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299,792,458 അംശമായി നിജപ്പെടുത്തി.

ജന്മദിനം 

1833 - ആൽഫ്രഡ് നോബൽ - (നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവ്)
1917 - ഡിസ്സി ഗില്ലിസ്‌പീ (സംഗീതജ്ഞൻ)
1956 - കാരീ ഫിഷർ - (നടി, എഴുത്തുകാരി)
1959 - കെൻ വാട്ടനബേ - (നടൻ)

വിട പറഞ്ഞവർ 

1969 - ജാക്ക് കെറോആൿ (നോവലിസ്റ്റ്)
2003 - എലിയറ്റ് സ്മിത്ത് (സംഗീതജ്ഞൻ)
2010 - എ. അയ്യപ്പൻ (കവി)


No comments:

Post a Comment