ഇന്നത്തെ പ്രത്യേകതകൾ
"ചാന്ദ്രയാൻ" എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ് അതിൽ നിന്നാണ് ചന്ദ്രയാൻ എന്ന പദം ഉത്ഭവിച്ചത്.
ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാൻ. ഈ പദ്ധതിൽ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്.
ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂൺ ഇംപാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം.
രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങൾ രണ്ടുവർഷത്തോളം നീളുന്ന നിരീക്ഷണങ്ങൾ, ഭ്രമണംചെയ്യുന്ന ഉപഗ്രഹത്തിൽ നിന്ന് നിർവ്വഹിക്കും.
ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ് ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണു.
ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക.
ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കുക. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം , സാന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളിൽ കെമിക്കൽ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക.
ധ്രുവപ്രദേശങ്ങളിൽ, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക.
ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക.
ചന്ദ്രനിലെ ഗർത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക.
ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങൾ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന.
പ്രത്യേകതകൾ
1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപിൽ കോളനി സ്ഥാപിച്ചു.
1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റർ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാർനെറിൻ നടത്തി.
1949 - സോവിയറ്റ് യൂണിയൻ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
1960 - മാലി ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
1968 - അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിപതിച്ചു.
2009 - വിൻഡോസ് 7 പുറത്തിറങ്ങി.
ജന്മദിനം
1887 - ജോൺ റീഡ് - (ജേർണലിസ്റ്റ്)
1920 - തിമോത്തി ലെറി - (എഴുത്തുകാരൻ)
1938 - ക്രിസ്റ്റഫർ ലോയ്‌ഡ് - (നടൻ)
1949 - സ്റ്റിവ് ബാറ്റേഴ്‌സ് - (സംഗീതജ്ഞൻ)
1952 - ജെഫ് ഗോൾഡ്ബ്ലം - (നടൻ
വിട പറഞ്ഞവർ
1954 - ബംഗാളി സാഹിത്യകാരൻ ജിബനനന്ദ ദാസ്
1978 - ജോൺ റിലേ - (കവി)
1979 - പ്രമുഖ മലയാളി ഗണിതശാസ്ത്രജ്ഞൻ ഡോ. പി.കെ. മേനോൻ
1995 - സർ കിങ്ങ്സ്ലി അമിസ് - (എഴുത്തുകാരൻ)
2011 - കവി മുല്ലനേഴി എം.എൻ.നീലകണ്ഠൻ നമ്പൂതിരി
No comments:
Post a Comment