നവമ്പർ 21

 ഇന്നത്തെ പ്രത്യേകതകൾ 


1996ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നവംബർ 21ആം തീയതി ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി.ലോക ടെലിവിഷൻ ദിനം. ടെലിവിഷനിലൂടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങുമെന്ന് പ്രവചിച്ചത് ഇലക്ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകൻ മാർഷൽ മക്‌ലുഹനാണ്. ഇന്റർനെറ്റ് സാധ്യമാക്കിയ നവമാധ്യമങ്ങളുടെ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതൽ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമം ടെലിവിഷൻ തന്നെയാണ്.

ലോകരാഷ്ട്രങ്ങളെല്ലാം നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കണമെന്ന്‌ 1996 ഡിസംബർ 17-ന്‌ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. ആഗോളസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഘർഷങ്ങളെക്കുറിച്ച്‌ ലോകത്തെ ജാഗരൂകരാക്കാനും തീരുമാനങ്ങളെടുക്കാനും ടെലിവിഷന്റെ വർധിത സ്വാധീനം ഉപകരിക്കുമെന്ന്‌ മനസ്സിലാക്കിയായിരുന്നു പ്രഖ്യാപനം.

ഏറ്റവും മികച്ച ആശയവിനിമയ മാധ്യമമെന്നനിലയിൽ, മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളെ ലോകസമക്ഷം അവതരിപ്പിക്കുന്നതിൽ ടെലിവിഷന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന്‌ സഭ മനസ്സിലാക്കി. ബന്ധപ്പെട്ട വിഷയങ്ങളിൽ വേറെയും ദിനങ്ങളുള്ളതിനാൽ ടെലിവിഷന്‌ പ്രത്യേകമായി ഒരുദിനം വേണ്ടെന്ന്‌ ജർമനി പ്രമേയത്തെ എതിർത്തു. അക്കൊല്ലം (1996) നവംബർ 21-22 തീയതികളിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽത്തന്നെ വേൾഡ്‌ ടെലിവിഷൻ ഫോറം വളരെ വിശദമായി ടെലിവിഷന്റെ പ്രാധാന്യം ചർച്ചചെയ്തിരുന്നു.

ജനങ്ങൾക്ക്‌ വിജ്ഞാനം പകരുന്നതിനും ജനവികാരങ്ങളെ സ്വാധീനിച്ച്‌ ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിനും ടെലിവിഷന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന്‌ അവർ ബോധ്യപ്പെടുത്തി. ആഗോളവത്കരണത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രതീകമായി ടെലിവിഷൻ എന്ന മാധ്യമത്തെ അവർ കണ്ടത്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.

മറ്റു പ്രത്യേകതകൾ 

1694 - പ്രശസ്ത ശാസ്ത്രജ്ഞൻ വോൾട്ടയർ ജന്മദിനം

1789 - നോർത്ത് കാരലൈന അമേരിക്കൻ ഐക്യനാടുകളിൽ ചേർന്നു.

1877 - തോമസ് ആൽ‌വ എഡിസൺ സ്വനഗ്രാഹിയന്ത്രമായ ഫോണോഗ്രാഫ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

1905 - ആൽബർട്ട് ഐൻസ്റ്റൈൻ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ E=mc2 എന്ന സമവാക്യം ഇതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്‌.

1916 - എച്ച്.എം.എച്ച്.എസ്. ബ്രിട്ടാനിക് ഏജിയൻ കടലിൽ മുങ്ങി.

1939 - മുലായം സിങ്ങ് യാദവ് ജന്മദിനം 

1969 - ആദ്യത്തെ അർപ്പാനെറ്റ് ലിങ്ക് സ്ഥാപിതമായി.
1970 - സി.വി. രാമൻ അന്തരിച്ചു 

1971 - ഗരീബ്‌പൂരിൽ നടന്ന യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാകിസ്താനെ തോൽപ്പിച്ചു.

2011 - കവി ഏറ്റുമാനൂർ സോമദാസൻ അന്തരിച്ചു 



No comments:

Post a Comment