നവമ്പർ 14

 ഇന്നത്തെ പ്രത്യേകതകൾ

നവംബർ 14, ലോക പ്രമേഹദിനം. ലോകാരോഗ്യ സംഘടന,ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവർ ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നൽകുന്നത്.ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.

ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

മറ്റു പ്രത്യേകതകൾ 

1650 - വില്യം ഓഫ് ഓറഞ്ച് - (ഇംഗ്ലണ്ട് രാജാവ്) ജന്മദിനം.

1716 - ഗോഡ്ഫ്രി വില്യം ലിബ്നീസ് വിട പറഞ്ഞു.

1831 - ജർമ്മൻ തത്ത്വചിന്തകനായ ജിയോർഗ് വില്യം ഫ്രെഡറിക് ഹെഗൽ വിട പറഞ്ഞു.

1889 - ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്നു.

1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.

1907 - ആസ്‌ട്രിഡ് ലിൻഡ്ഗ്രെൻ - (ബാലസാഹിത്യകാരൻ) ജന്മദിനം 

1908 - ജോസഫ് മക്കാർട്ടി - (അമേരിക്കൻ സെനറ്റർ) ജന്മദിനം 

1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.

1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി

1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.

1940 - മലയാള ചലച്ചിത്ര സം‌വിധായകൻ ഭരതന്റെ ജന്മദിനം 

1948 - ചാൾസ് രാജകുമാരൻ - (ബ്രിട്ടീഷ് കിരീടാവകാശി)ജന്മദിനം 

1959 - പോൾ മൿ‌ഗാൻ - (നടൻ) ജന്മദിനം 

1963 - 1994 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.

1995 - എൻ.എൻ. പിള്ള അന്തരിച്ചു.


No comments:

Post a Comment