ഇന്നത്തെ പ്രത്യേകതകൾ
റെയിലുകൾ അഥവാ പാളങ്ങളിൽ കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ് റെയിൽ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ സ്റ്റീൽ കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പു വരുത്തുന്നു. ഈ അകലത്തിന് "ഗേജ്" എന്ന് പറയപ്പെടുന്നു. പാളങ്ങൾ കരിങ്കൽ ചീളുകളും ഗ്രാവലും മറ്റും നിറച്ച് ബലപ്പെടുത്തിയതോ കോൺക്രീറ്റ് കൊണ്ട് നിർമിച്ചതോ ആയ അടിത്തറയിലാണ് സാധാരണ സ്ഥാപിക്കുക. ഒറ്റ പാളത്തിൽ സഞ്ചരിക്കുന്ന മോണോറെയിൽ, കാന്തിക വികർഷണം മൂലം പ്രവർത്തിക്കുന്ന മാഗ്ലെവ് തുടങ്ങിയവ റെയിൽ സഞ്ചാരത്തിനു ഉപയോഗിക്കുന്ന മാർഗ്ഗങ്ങളാണ്.
വിമാനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതിനാണ് വ്യോമ ഗതാഗതം എന്നു പറയുന്നത്. ഇവ കൂടുതലായും വളരെ ദൂരത്തേക്ക് പെട്ടെന്ന് ചരക്കെത്തിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. കുറഞ്ഞ ദൂരങ്ങളിലേയ്ക്ക് (പ്രത്യേകിച്ച് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ) ഹെലിക്കോപ്റ്ററുകൾ ഉപയോഗിക്കാറുണ്ട്.വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനുമാവശ്യമായ അടിസ്ഥാന സൗകര്യമാണ് വിമാനത്താവളങ്ങൾ. ചില വിമാനങ്ങൾക്ക് ജലോപരിതലത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കും.ജെറ്റു വിമാനങ്ങൾക്ക് മണിക്കൂറിൽ 955 കിലോമീറ്റർ വരെയും ഒറ്റ എഞ്ചിനുള്ള വിമാനങ്ങൾക്ക് മണിക്കൂറിൽ 555 കിലോ മീറ്റർ വരെയും വേഗത ലഭിക്കും.
കടൽ, കായൽ, കനാൽ, നദി തുടങ്ങി ജലത്തിൽ കൂടിയുള്ള ഗതാഗതമാണ് ജലഗതാഗതം. കപ്പലുകളോ നൗകകളോ തോണികളോ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. പൊങ്ങി കിടക്കുക അത്യന്താപേക്ഷിതമായതിനാൽ ജലയാനങ്ങളുടെ പുറംചട്ട (ഹൾ) ഉണ്ടാക്കുന്ന പ്രക്രീയയാണ് നിർമിതിയുടെ പ്രധാന ഭാഗം.
മറ്റു പ്രത്യേകതകൾ
1674 - ആംഗ്ലോ - ഡച്ച് യുദ്ധത്തിൽ വെസ്റ്റ്മിനിസ്റ്റർ ഉടമ്പടി അനുസരിച്ച് നെതർലാന്ഡ്‌സ് ന്യൂ നെതർലാന്ഡ്‌സ് ഇംഗ്ലണ്ടിന് അടിയറ വെച്ചു.
1728 - ഇംഗ്ലീഷ് നാടകകൃത്ത് ഒലിവർ ഗോൾഡ്സ്മിത്തിന്റെ ജന്മദിനം.
1775 - യു.എസ്.മറൈൻ കോർപ്സ് സ്ഥാപിതമായി.
1891 - ആർതർ റിംബഡ് (കവി) അന്തരിച്ചു.
1925 - റിച്ചാർഡ് ബർട്ടന്റെ (നടൻ) ജന്മദിനം
1928 - മിചിനോമിയ ഹിരോഹിതോ ജപ്പാന്റെ 124-ആം ചക്രവർത്തിയായി.
1944 - സർ ടിം റൈസിന്റെ (ഗാനരചയിതാവ്) ജന്മദിനം.
1958 - ന്യൂയോർക്കിലെ രത്നവ്യാപാരിയായിരുന്ന ഹാരി വിന്സ്റ്റൻ, ഇന്ത്യയിൽ നിന്നും കുഴിച്ചെടുത്ത അത്യപൂർവ്വമായ ഹോപ് ഡയമണ്ട് എന്ന നീല വജ്രം സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനു സമ്മാനിച്ചു.
1970 - ചൈനയിലെ വന്മതിൽ ആദ്യമായി വിദേശസഞ്ചാരികൾക്കായി തുറന്നുകൊടുത്തു.
1991 - 21 വർഷങ്ങൾക്ക് ശേഷം സൌത്ത് ആഫ്രിക്ക വീണ്ടും അന്താരാഷ്ട്ര കിക്കറ്റ് മത്സരം കളിക്കുന്നു.
1995 - നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെൻ സരോ-വിവായെയും മറ്റ് എട്ട് മൂവ്മെന്റ് ഫോർ ദ സർവൈവൽ ഓഫ് ദി ഒഗോണി പീപ്പിൾ പ്രവർത്തകരേയും നൈജീരിയൻ സർക്കാർ തൂക്കിക്കൊന്നു.
1997 - വേൾഡ്‌കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തിൽ ഒന്നായി.
2006 - ശ്രീലങ്കൻ തമിഴ് പാർലമെന്റേറിയൻ നടരാജ രവിരാജ് കൊളംബോയിൽ വധിക്കപ്പെട്ടു.
2012 - ബർമ്മയിൽ ഉണ്ടായ ശക്തമായ ഭൂ ചലനത്തിൽ 26 ഓളം മരണവും നാശനഷ്ടങ്ങളും ഉണ്ടായി.
2014 - തെക്കൻ പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽ ഉണ്ടായ വാഹന അപകടത്തിൽ 56 പേർ മരണപ്പെട്ടു.
No comments:
Post a Comment