ഇന്നത്തെ പ്രത്യേകതകൾ
ഐക്യരാഷ്ട്രസഭ രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച് ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ് ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഫ്രാൻസ്, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയ്യാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത് ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.
ഒടുവിൽ 1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ് ക്ലബ് പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന് ഐക്യരാഷ്ട്ര സഭയുടെ കരട് ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്, സോവ്യറ്റ് യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട് ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.
ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്. രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു.ചൈനീസ്, ഇംഗ്ലീഷ് (ഭാഷ), ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്.തുടങ്ങിയ ഭാഷകളാണ് ഔദ്യോഗിക ഭാഷകൾ
യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താല്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്രസഭയെ ആറ് ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. അവ താഴെപ്പറയും പ്രകാരമാണ്.
പൊതുസഭ
സുരക്ഷാസമിതി
സാമ്പത്തിക-സാമൂഹിക സമിതി
ട്രസ്റ്റീഷിപ് കൌൺസിൽ
സെക്രട്ടേറിയറ്റ്
രാജ്യാന്തര നീതിന്യായ കോടതി
മറ്റു പ്രത്യേകതകൾ
1857 - ലോകത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്ബായ ഷെഫ്ഫീൽഡ് എഫ്.സി. ഇംഗ്ലണ്ടിലെ ഷെഫ്ഫീൽഡിൽ സ്ഥാപിതമായി
1917 - റഷ്യയിലെ ചുവന്ന വിപ്ലവം.
1929 - ന്യൂ യോർക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകർച്ച ദിവസം..
1957 - അമേരിക്കൻ വ്യോമസേന എക്സ് -20 ഡൈന സോർ എന്ന എകമനുഷ്യ ബഹിരാകാശ വിമാന പദ്ധതി ആരംഭിക്കുന്നു.
1973 - ഇസ്രായേലിനും അറബ് മുന്നണി രാജ്യങ്ങൾക്കും ഇടയിലെ യോം കിപ്പുർ യുദ്ധം അവസാനിക്കുന്നു.
1995 - ഇന്ത്യ, ഇറാൻ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി.
2003 - സൂപ്പർ സോണിക് വ്യോമഗതാഗതത്തിന് അന്ത്യം കുറിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് അവസാനത്തെ കോൺകോർഡ് വിമാനം പറക്കുന്നു.
ജന്മദിനം
1804 - ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം എഡ്വേർഡ് വെബറിന്റെ ജന്മദിനം
1922 - പ്രശസ്ത ബ്രിട്ടീഷ് കൊക്കോ ഉല്പ്പാദകനായ ജോർജ് കാഡ്ബറിയുടെ ജന്മദിനം.
1936 - ബിൽ വെയ്‌മാൻ - (സംഗീതജ്ഞൻ)
1960 - ജെയ്‌മീ ഗോർസോൺ - (പത്രപ്രവർത്തകൻ, ഹാസ്യനടൻ)
വിട പറഞ്ഞവർ
1601 - 16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ടൈക്കോ ബ്രാഹെ
1944 - ലൂയിസ് റിനോൾട്ട് - (കാർ നിർമ്മാതാവ്)
1957 - ക്രിസ്‌റ്റ്യൻ ഡയർ - (ഫാഷൻ ഡിസൈനർ)
2013 - മന്നാ ടെ - (ഗായകൻ)
No comments:
Post a Comment