ഇന്നത്തെ പ്രത്യേകതകൾ
അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനാചരണത്തിന്റെ തുടക്കം 1987 ഒക്ടോബർ 17നാണ്. ദാരിദ്രം, അക്രമം, പട്ടിണി എന്നിവയാൽ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ മഹത്ത്വപ്പെടുത്തുന്നതിലേക്കായി അന്നേദിവസം ലക്ഷത്തിൽപ്പരം ജനങ്ങൾ പാരിസ് പട്ടണത്തിൽ ഒത്തുകൂടി. തുടർന്നുള്ള വർഷങ്ങളിൽ ഈ ദിനം, ദാരിദ്രനിർമാർജ്ജന പ്രതിബദ്ധത ഉറപ്പിക്കാനും പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള അവസരമായി വ്യക്തികളും സംഘടനകളും ഉപയോഗപ്പെടുത്തി വരുകയാണ്. ഐക്യരാഷ്ട്രപൊതുസഭയുടെ 1993 മാർച്ച് 31ലെ നമ്പർ - 47 /196 തീരുമാനം അനുസരിച്ച് ഒക്ടോബർ 17 അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനമായി പ്രഖ്യാപിച്ചു.
കോപെൻഹേഗിലെ സാമൂഹ്യ ഉച്ചകോടിയെ തുടർന്ന് , 1997 മുതൽ 2006 വരെ, ആദ്യത്തെ ദാരിദ്രനിർമാർജ്ജന ദശകമായി ആചരിക്കുവാൻ ഐക്യരാഷ്ട്രപൊതുസഭ 1995 ഡിസംബറിൽ തീരുമാനിച്ചു. 2015 ആകുമ്പോഴേക്കും ലോകത്തിലെ കഠിന ദാരിദ്ര്യം പകുതിയാക്കി കുറയ്ക്കുവാൻ 2000ത്തിലെ സഹസ്രാബ്ദ ഉച്ചകോടിയിലെ ആദ്യത്തെ ലക്ഷ്യമായി തീരുമാനമെടുത്തിട്ടുണ്ട്.
മറ്റു പ്രത്യേകതകൾ
1604ൽ ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.
1849 ൽ ഫെഡ്‌ഡറിക് ചോപ്പിൻ(സംഗീതം ചിട്ടപ്പെടുത്തലുകാരൻ) അന്തരിച്ചു.
1912ൽ ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ ജന്മദിനം.
1918ൽ റീത്ത ഹെയ്‌വർത്ത്(നടി) ജന്മദിനം
1920ൽ മോണ്ട്ഗോമറി ക്ലിഫ്റ്റ് (നടൻ) ജന്മദിനം
1933ൽ ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.
1942ൽ ഗാരി പുക്കറ്റ്(സംഗീതജ്ഞൻ)ജന്മദിനം
1947ൽ മൈക്കൾ മൿ കീൻ(ഹാസ്യനടൻ)ജന്മദിനം
1948ൽ മാർഗോട്ട് കിഡ്ഡർ (നടി)ജന്മദിനം
1961ൽ ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.
1965ൽ ശ്രീലങ്കൻ ക്രിക്കറ്റുകളിക്കാരൻ അരവിന്ദ ഡിസിൽവയുടെ ജന്മദിനം
1970ൽ അനിൽ കുംബ്ലെയുടെ ജന്മദിനം
1972ൽ അമേരിക്കൻ റാപ്പ് പാട്ടുകാരനായ എമിനെമിന്റെ ജന്മദിനം.
1979ൽ മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
1989ൽ സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്യുന്നു.
1992ൽ ഹെർമൻ ജോഹന്നസ്(ശാസ്ത്രജ്ഞൻ) അന്തരിച്ചു.
No comments:
Post a Comment