KERALA QUIZ

 KERALA QUIZ


1. In which year Kerala was formed as Indian State?

1956


2.Which one is recognized as the State animal of Kerala?

Elephant


3.Which is the second largest city in Kerala?

 Kochi


4.Which is the most developed city in Kerala?

 Thiruvananthapuram


5.What is Kerala most famous?

 Most popular tourist destinations in the country


6. How many districts are there in Kerala

14


7.Which district has highest population in Kerala?

Malappuram 


8. which is the official Language of  Kerala?

 Malayalam


9.How many National Parks are there in Kerala?

 6 

10.What is state Bird of Kerala?

Great hornbill


11.What is state Flower of Kerala?

Golden shower tree


12.What is state Tree of Kerala?

 Coconut tree


13.What is state Fruit of Kerala?

Jackfruit


14.Who is the Current Chief Minister Of Kerala?

Pinarayi Vijayan


15.Total Number of Lok sabha seats in Kerala?

20


16.which is the Capital of Kerala state?

Thiruvananthapuram


17.Leader of Salt Sathyagraha in Kerala

K. Kelappan


18.The first Rock Garden in kerala

Malampuzha


19.The first Butterfly Safari Park in Asia

Thenmala (Kollam)


20.Vasco Da Gama memorial is located at

Kappad


21.The only drive-in beach in Kerala

Muzhappilangadi Beach


22.The birth place of Kunjan Nambiar

Killikurussimangalam


23.First Railway Line in Kerala

Tirur - Baypur (1861)


24. Old name of Sultan Bathery

Ganapathivattom


25.The smallest river in kerala

Manjeswaram Puzha (Kasargod)


കേരളം ക്വിസ്

 കേരളം 


1.കേരളം സംസ്ഥാനം നിലവിൽ വന്നതെപ്പോൾ?

1956 നവമ്പർ 1 

2.കേരളത്തിലെ ഏറ്റവും വലിയ ജില്ല?

പാലക്കാട് 

3.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ 

4.കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല?

മലപ്പുറം 

5.കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട് 

6.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല?

കണ്ണൂർ 

7.കേരളത്തിലെ ആകെ ജില്ലകളുടെ എണ്ണം?

14 

8.കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസറഗോഡ് 

9.കേരളത്തിന്റെ കിരീടം എന്നറിയപ്പെടുന്ന ജില്ല?

കണ്ണൂർ 

10.കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല?

കാസറഗോഡ് 

11.കുരുമുളക് ഗവേഷണകേന്ദ്രം ഏതു ജില്ലയിലാണ്?

കണ്ണൂർ 

12.തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കണ്ണൂർ 

13.കേരളത്തിലെ ഏറ്റവും വലിയ  നദി?

പെരിയാർ 

14.കേരളസംസ്ഥാനം രൂപീകരിക്കുമ്പോൾ ആകെ എത്ര ജില്ല ഉണ്ടായിരുന്നു?

5

15.കേരളത്തിന്റെ ഔദ്യോഗിക പക്ഷി?

മലമുഴക്കി വേഴാമ്പൽ 

16.കേരളത്തിന്റെ ഔദ്യോഗിക മൃഗം?

ആന 

17.കേരളത്തിന്റെ ഔദ്യോഗിക പാനീയം?

ഇളനീർ 

18.കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?

കരിമീൻ 

19.കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

കണിക്കൊന്ന 

20.കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?

തെങ്ങ് 

21.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരള മുഖ്യമന്ത്രി?

ഇ എം എസ് നമ്പൂതിരിപ്പാട് 

22.കേരളത്തിന്റെ ഏറ്റവും  നീളം കൂടിയ ബീച്ച്?

മുഴപ്പിലങ്ങാട് 

23.മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ നിലവിൽ ഏതു ജില്ലയിലാണ്?

മലപ്പുറം

24.കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്?

മുഹമ്മദ് അബ്ദുറഹിമാൻ

25.കേരളഗാന്ധി?

കെ കേളപ്പൻ 

26.കേരളത്തിലെ ഏറ്റവും സാക്ഷരതാ കൂടിയ ജില്ല?

പത്തനംത്തിട്ട 

27.ശബരിമല ഏതു നദീതീരത്താണ്?

പമ്പ 

28.കേരളത്തിന്റെ തലസ്ഥാനം?

തിരുവനന്തപുരം 

29.ഏഴു കുന്നുകളുടെ നാട് എന്ന് ബ്രിട്ടീഷുകാർ വിളിച്ച ജില്ല?

തിരുവനന്തപുരം 

30.കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല?

എറണാകുളം 

31.അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന ജില്ല ?

കൊച്ചി 

32.കശുവണ്ടികൃഷി ഏറ്റവും കൂടുതൽ ഉള്ള ജില്ല?

കണ്ണൂർ 

33.കേരളത്തിലെ ആദ്യ കയർ ഗ്രാമം?

വയലാർ

34.കേരളത്തിലെ ആദ്യത്തെ ബാങ്ക്?

നെടുങ്ങാടി ബാങ്ക്

35.കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?

ജി. ശങ്കരകുറുപ്പ്

36.കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?

ചെമ്മീൻ

37.കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്ന ജില്ല?

മലപ്പുറം

38.കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

 തൃശൂർ

39.കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

40.കേരളത്തിലെ ആകെ നദികളുടെ എണ്ണം?

44.


ഒക്ടോബർ 26

ഇന്നത്തെ പ്രത്യേകതകൾ 

740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.

1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.

1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.

1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി

1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.

1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.

1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.

1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.

ജന്മദിനം 

1865 - ബെഞ്ചമിൻ ഹുഗ്ഗർഹെയ്ം - (ബിസ്സിനസ്സുകാരൻ)

1914 - ജാക്കീ കൂഗൻ - (നടൻ)

1916 - ഫ്രാങ്കോയ്സ് മിറ്ററന്റ് - (ഫ്രാൻസിന്റെ പ്രസിഡന്റ്)

1942 - ബോബ് ഹൊസ്‌കിൻസ് - (നടൻ)

1951 - ബൂസ്റ്റി കോലിൻസ് - (സംഗീതജ്ഞൻ)

1961 - ഡൈലാൻ മൿഡർമോട്ട് - (നടൻ)

1962 - കാരി എൽ‌വെസ് - (നടൻ)

1967 - കൈയ്‌ത്ത് അർബൻ - (ഗായകൻ)

1985 - സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം.

വിട പറഞ്ഞവർ 

899 - ആൽഫ്രഡ് ദ ഗ്രേറ്റ് - (ഇംഗ്ലണ്ട് രാജാവ്)

2002 - മൌസർ ബാറായേവ് - (തീവ്രവാദി)

ഒക്ടോബർ 24

 ഇന്നത്തെ പ്രത്യേകതകൾ 


ഐക്യരാഷ്ട്രസഭ  രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയ്യാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.

ഒടുവിൽ 1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.

ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്. രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു.ചൈനീസ്, ഇംഗ്ലീഷ് (ഭാഷ), ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്.തുടങ്ങിയ ഭാഷകളാണ് ഔദ്യോഗിക ഭാഷകൾ 


യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താല്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്രസഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌. അവ താഴെപ്പറയും പ്രകാരമാണ്‌.

പൊതുസഭ

സുരക്ഷാസമിതി

സാമ്പത്തിക-സാമൂഹിക സമിതി

ട്രസ്റ്റീഷിപ്‌ കൌൺസിൽ

സെക്രട്ടേറിയറ്റ്‌

രാജ്യാന്തര നീതിന്യായ കോടതി

മറ്റു പ്രത്യേകതകൾ 

1857 - ലോകത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്ബായ ഷെഫ്ഫീൽഡ് എഫ്.സി. ഇംഗ്ലണ്ടിലെ ഷെഫ്ഫീൽഡിൽ സ്ഥാപിതമായി

1917 - റഷ്യയിലെ ചുവന്ന വിപ്ലവം.

1929 - ന്യൂ യോർക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകർച്ച ദിവസം..

1957 - അമേരിക്കൻ വ്യോമസേന എക്സ് -20 ഡൈന സോർ എന്ന എകമനുഷ്യ ബഹിരാകാശ വിമാന പദ്ധതി ആരംഭിക്കുന്നു.

1973 - ഇസ്രായേലിനും അറബ് മുന്നണി രാജ്യങ്ങൾക്കും ഇടയിലെ യോം കിപ്പുർ യുദ്ധം അവസാനിക്കുന്നു.

1995 - ഇന്ത്യ, ഇറാൻ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി.

2003 - സൂപ്പർ സോണിക് വ്യോമഗതാഗതത്തിന് അന്ത്യം കുറിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് അവസാനത്തെ കോൺകോർഡ് വിമാനം പറക്കുന്നു.


ജന്മദിനം

1804 - ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം എഡ്വേർഡ് വെബറിന്റെ ജന്മദിനം

1922 - പ്രശസ്ത ബ്രിട്ടീഷ് കൊക്കോ ഉല്പ്പാദകനായ ജോർജ് കാഡ്ബറിയുടെ ജന്മദിനം.

1936 - ബിൽ വെയ്‌മാൻ - (സംഗീതജ്ഞൻ)

1960 - ജെയ്‌മീ ഗോർസോൺ - (പത്രപ്രവർത്തകൻ, ഹാസ്യനടൻ)


വിട പറഞ്ഞവർ 

1601 - 16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ടൈക്കോ ബ്രാഹെ

1944 - ലൂയിസ് റിനോൾട്ട് - (കാർ നിർമ്മാതാവ്)

1957 - ക്രിസ്‌റ്റ്യൻ ഡയർ - (ഫാഷൻ ഡിസൈനർ)

2013 - മന്നാ ടെ - (ഗായകൻ)



ഒക്ടോബർ 23

 

ഇന്നത്തെ പ്രത്യേകതകൾ 


ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് അരവിന്ദ് അഡിഗ  ഇദ്ദേഹത്തിന്റെ ആദ്യനോവലായ ദി വൈറ്റ് ടൈഗർ 2008-ലെ മാൻ ബുക്കർ പുരസ്കാരത്തിന് അർഹമായി.1974-ൽ ഡോ. കെ. മാധവ അടിഗയുടെയും ഉഷ അടിഗയുടെയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിലാണ് അരവിന്ദ് അഡിഗ ജനിച്ചത്.സാമ്പത്തിക പത്രപ്രവർത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാൻഷ്യൽ ടൈംസ്, ദി ഇൻഡിപെൻഡൻറ്, ദി സൺഡേ ടൈംസ്, മണി, വോൾസ്ട്രീറ്റ് ജേർണൽ എന്നിവയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ആദ്യം വെളിച്ചം കണ്ടുതുടങ്ങി.ദി വൈറ്റ് ടൈഗറിന് 2008-ലെ ബുക്കർ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ.ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ. വി.എസ്. നൈപാൾ (1971), സൽമാൻ റുഷ്ദി (1981), അരുന്ധതി റോയ് (1997), കിരൺ ദേശായി (2006) എന്നിവരാണ് ഇതിനുമുമ്പ് ബുക്കർ പുരസ്കാരം നേടിയ ഇന്ത്യക്കാർ. ഇതിനുപുറമെ ഇന്ത്യയിൽ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കർ സമ്മാനത്തിനർഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ദി വൈറ്റ് ടൈഗർ.


മറ്റു പ്രത്യേകതകൾ 

1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.

1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.

1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.

2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.

2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.


ജന്മദിനം 

1844 - സാറാ ബേൺഹാർഡ് - (നടി)

1892 - ഗുമ്മോ മാർൿസ് - (ഹാസ്യനടൻ)

1942 - പ്രസിദ്ധ ബ്രസീലിയൻ ഫുട്ബാൾ താരം പെലെയുടെ ജന്മദിനം

1942 - പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് മൈക്കൽ ക്രിക്ടന്റെ ജന്മദിനം.


വിട പറഞ്ഞവർ 

1910 - തായ് രാജാവ് ചുലാലോങ്ങ്കോൺ അന്തരിച്ചു.

1950 - അൽ ജോൾസൺ - (ഗായകൻ, നടൻ)


ഒക്ടോബർ 22

 ഇന്നത്തെ പ്രത്യേകതകൾ 


ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1.ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്.ന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ 
ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു.


"ചാന്ദ്രയാൻ" എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ് അതിൽ നിന്നാണ് ചന്ദ്രയാൻ എന്ന പദം ഉത്ഭവിച്ചത്.

ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാൻ. ഈ പദ്ധതിൽ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്.

ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂൺ ഇം‌പാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം.
രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങൾ രണ്ടുവർഷത്തോളം നീളുന്ന നിരീക്ഷണങ്ങൾ, ഭ്രമണം‌ചെയ്യുന്ന ഉപഗ്രഹത്തിൽ നിന്ന് നിർവ്വഹിക്കും.

ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ്‌ ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണു.

ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക.
ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കുക. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം , സാന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളിൽ കെമിക്കൽ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക.
ധ്രുവപ്രദേശങ്ങളിൽ, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക.
ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക.
ചന്ദ്രനിലെ ഗർത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക.
ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങൾ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന.

 പ്രത്യേകതകൾ 
1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപിൽ കോളനി സ്ഥാപിച്ചു.
1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റർ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാർനെറിൻ നടത്തി.
1949 - സോവിയറ്റ് യൂണിയൻ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
1960 - മാലി ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
1968 - അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിപതിച്ചു.
2009 - വിൻഡോസ് 7 പുറത്തിറങ്ങി.

ജന്മദിനം 

1887 - ജോൺ റീഡ് - (ജേർണലിസ്റ്റ്)
1920 - തിമോത്തി ലെറി - (എഴുത്തുകാരൻ)
1938 - ക്രിസ്റ്റഫർ ലോയ്‌ഡ് - (നടൻ)
1949 - സ്റ്റിവ് ബാറ്റേഴ്‌സ് - (സംഗീതജ്ഞൻ)
1952 - ജെഫ് ഗോൾഡ്ബ്ലം - (നടൻ

വിട പറഞ്ഞവർ 

1954 - ബംഗാളി സാഹിത്യകാരൻ ജിബനനന്ദ ദാസ്
1978 - ജോൺ റിലേ - (കവി)
1979 - പ്രമുഖ മലയാളി ഗണിതശാസ്ത്രജ്ഞൻ ഡോ. പി.കെ. മേനോൻ
1995 - സർ കിങ്ങ്സ്ലി അമിസ് - (എഴുത്തുകാരൻ)
2011 - കവി മുല്ലനേഴി എം.എൻ.നീലകണ്ഠൻ നമ്പൂതിരി 

ഒക്ടോബർ 21

 ഇന്നത്തെ പ്രത്യേകതകൾ 

സൂക്ഷ്മ പോഷണമായ അയഡിന്റെ അപര്യാപ്തത മൂലം മനുഷ്യർക്കു ണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെ ക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ , ലോകമെമ്പാടും എല്ലാ വർഷവും ഒക്ടോബർ 21, ആഗോള അയഡിൻ അപര്യപ്തതാ രോഗനിവാരണ ദിനമായി ആചരിക്കുന്നു. ശരീരത്തിന്റെ വളർച്ച മുരടിക്കുക, ബുദ്ധി വികാസക്കുറവ് , ക്രെട്ടിനിസം , ഗർഭം അലസൽ, ചാപിള്ള പിറക്കൽ, ഗോയിറ്റർ ബധിരത തുടങ്ങിയവയക്ക്‌ കാരണം അയഡിന്റെ അപര്യാപ്തത ആണ്. പ്രതിദിനം ഒരാൾക്ക്‌ 100 മുതൽ 150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്. അയഡിൻ കലർത്തിയ കറിയുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാണ് ഈ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. . 2006 മെയ്‌ 17 മുതൽ, അയഡിൻ ചേർക്കാത്ത ഉപ്പിന്റെ വില്പന ഇന്ത്യ ഒട്ടാകെ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്.

മറ്റു പ്രത്യേകതകൾ 

1520 - ഫെർഡിനാൻഡ് മഗല്ലൻ ചിലിക്കു സമീപത്തു കൂടി നാവികസഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെൻ കടലിടുക്ക് എന്നറിയപ്പെടുന്നു.
1805 - ട്രഫാൽ‌ഗർ യുദ്ധത്തിൽ, അഡ്മിറൽ ലോഡ് നെത്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് റോയൽ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോൽ‌പ്പിച്ചു.
1879 - കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബൾബ് എഡിസൺ പരീക്ഷിച്ചു.
1945 - ഫ്രാൻസിൽ വനിതകൾക്ക് വോട്ടവകാശം ലഭിച്ചു.
1983 - ജെനറൽ കോൺഫറൻസ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ഒരു മീറ്റർ എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299,792,458 അംശമായി നിജപ്പെടുത്തി.

ജന്മദിനം 

1833 - ആൽഫ്രഡ് നോബൽ - (നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവ്)
1917 - ഡിസ്സി ഗില്ലിസ്‌പീ (സംഗീതജ്ഞൻ)
1956 - കാരീ ഫിഷർ - (നടി, എഴുത്തുകാരി)
1959 - കെൻ വാട്ടനബേ - (നടൻ)

വിട പറഞ്ഞവർ 

1969 - ജാക്ക് കെറോആൿ (നോവലിസ്റ്റ്)
2003 - എലിയറ്റ് സ്മിത്ത് (സംഗീതജ്ഞൻ)
2010 - എ. അയ്യപ്പൻ (കവി)


ഒക്ടോബർ 20

 ഇന്നത്തെ പ്രത്യേകതകൾ 

വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്/ പ്രമുഖ ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു.വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേർണലും ചേർന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെർണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്.

1980 കളിൽ അക്കാലത്ത് പരക്കെ ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ യുണിക്സ് കൂടുതൽ കൂടുതൽ കുത്തകസ്വഭാവം കൈക്കൊണ്ടു വന്നു. ഇത് സോഫ്റ്റ്‌വേർ കോഡുകൾ അഴിച്ചു പണിയാനും മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നവരെ ബുദ്ധിമുട്ടിലാക്കി. തുടർന്ന് റിച്ചാർഡ് സ്റ്റാൾമാൻ എന്നൊരാൾ ഈ പ്രതിസന്ധിയെ മറികടക്കാൻ യുണിക്സിന് ഒരു അപരനെ കൊണ്ടുവരാനും അത് സ്വതന്ത്രമായി വിതരണം ചെയ്യാനും ആഗ്രഹിച്ചു. ഈ പദ്ധതി ഗ്നു (GNU) എന്നാണ് വിളിക്കപ്പെട്ടത്. ഇതിനു ധാരാളം പിന്തുണ ലഭിച്ചെങ്കിലും പദ്ധതി വിജയിക്കാനാവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം കേണൽ ഉണ്ടായിരുന്നില്ല. 1990-കളുടെ തുടക്കത്തിൽ ലിനസ് ടോൾവാർഡ്‌സ് എന്ന പ്രോഗ്രാമർ യുണിക്സിനു സമാനമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം കേണലുണ്ടാക്കി. സ്റ്റാൾമാൻ സ്വതന്ത്രസോഫ്റ്റ്‌വെയറുകൾക്കായി നിർമ്മിച്ച അനുമതി പ്രകാരം തന്റെ കേണൽ പ്രസിദ്ധീകരിക്കാൻ ലിനസ് തീരുമാനിച്ചു. അപ്‌ലോഡ് ചെയ്ത സമയത്തുണ്ടായ കൈപ്പിഴ മൂലം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ലിനക്സ് എന്നായി മാറി. ഗ്നു പദ്ധതി കേണലിന്റെ അഭാവത്തിൽ ഉഴലുകയായിരുന്നതിനാൽ, അതിലേയ്ക്ക് ലിനക്സ് കേണൽ കൂട്ടിച്ചേർക്കപ്പെട്ടു. ഗ്നു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ഗ്നു/ലിനക്സ് എന്നു വിളിക്കണമെന്നാണ് സ്റ്റാൾമാൻ കരുതുന്നത്. എന്നാൽ ലിനക്സ് ഗ്നുവിനു വേണ്ടി നിർമ്മിച്ചതല്ലാത്തതിനാൽ അതിനെ ലിനക്സെന്നു മാത്രം വിളിച്ചാലും മതിയെന്ന് ടോൾവാർഡ്സ് കരുതുന്നു.

മറ്റു പ്രത്യേകതകൾ 

1740 - മരിയ തെരേസ ഓസ്ടിയൻ ഭരണാധികാരിയായി. ഇത് ഓസ്ട്രിയൻ പിന്തുടർച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.

1818 - അമേരിക്കൻ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിർത്തിയെക്കുറിച്ച് 1818-ലെ കൺ‌വെൻഷനിൽ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.

1944 - യൂഗോസ്ലാവ് പാർട്ടിസാൻസും റഷ്യൻ കരസേനയും ചേർന്ന് യൂഗോസ്ലാവിയൻ തലസ്ഥാനമായ ബെൽഗ്രേഡ് മോചിപ്പിച്

1968 - മുൻ അമേരിക്കൻ പ്രധമ വനിത ജാക്വുലിൻ കെന്നഡി, ഗ്രീക്ക് കപ്പൽ മുതലാളി അരിസ്റ്റോട്ടിൽ ഒനാസിസിനെ വിവാഹം കഴിച്ചു.

1973 - ഓസ്ട്രേലിയയിലെ സിഡ്നിയിൻ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.

2011 - ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടു.


ജന്മദിനം

1469 - ഗുരു നാനാക്ക് ദേവ് - (സിക്ക് ഗുരു)

1632 - സർ ക്രിസ്റ്റഫർ റെൻ - (ആർക്കിടെൿറ്റ്)

1882 - ബേല ൽഗോസി - (നടൻ)

1923 - കേരള മുൻ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ

1950 - ടോം പ്രെറ്റി - (സംഗീതജ്ഞൻ)

1958 - വിഗ്ഗോ മോർട്ടിസെൻ - (നടൻ)

1971 - ഡാനി മിനോഗ് - (ഗായകൻ)

1978 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനായ വീരേന്ദർ സേവാഗ് 


വിട പറഞ്ഞവർ 

1989 - ആന്റണി ക്വേൽ - (നടൻ)

1994 - ബർട്ട് ലാൻ‌കാസ്റ്റർ - (നടൻ)


ഒക്ടോബർ 19

ഇന്നത്തെ പ്രത്യേകതകൾ 



ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ.1910 ആഗസ്റ്റ് 19നു ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിൽ ജനനം.കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയിൽ നിർണായകമായ ചന്ദ്രശേഖർ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖർ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും എന്നതായിരുന്നു ഈ നിഗമനം. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖർ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യ്മാനപരിധിയാണു ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖർ ഈ സംഖ്യയിലേക്കെത്തിയത്‌.

1952ൽ അസ്‌ട്രോഫിസിക്കൽ ജേണൽ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വർഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവിൽ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു.രാമാനുജൻ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാൻ ഭാരതസർക്കാരിൽ സമ്മർദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.
1962ൽ റോയൽ മെഡൽ, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡൽ, 1983 ൽ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആൽഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബൽ പുരസ്‌കാരം, അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങൾക്ക്‌ ഗൈഡായും പ്രവർത്തിച്ചുണ്ട്‌. അസ്‌ട്രോഫിസിക്‌സിൽ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.1995 ആഗസ്റ്റ് 21നു അദ്ദേഹം അന്തരിച്ചു.


മറ്റു പ്രത്യേകതകൾ 

ജന്മദിനം 
1862 - ലൂമിയർ സഹോദരന്മാരിൽ അഗസ്റ്റെ ലൂമിയർ 
1931 - ജോൺ ലേ കാറേ - (നോവലിസ്റ്റ്)
1932 - റോബർട്ട് റീഡ് - (നടൻ)
1945 - ഡിവൈൻ - (നടൻ)
1969 - ട്രെ പാർക്കർ - (കാർട്ടൂണിസ്റ്റ്, ഹാസ്യനടൻ)
1956 - ബോളിവുഡ് നടൻ സണ്ണി ഡിയോൾ 
1967 - ജപ്പാൻ‌കാരനായ സംഗീതസം‌വിധായകൻ യൊകൊ ഷിമോമുറ

വിട പറഞ്ഞവർ 
1745 - ഐറിഷ് എഴുത്തുകാരൻ ജോനാഥൻ സ്വിഫ്റ്റ് 
1986 - കൊട്ടാരക്കര ശ്രീധരൻ നായർ - (മലയാള സിനമാ നടൻ)
1988 - സോൺ ഹൌസ് - (സംഗീതജ്ഞൻ)
2004 - കെന്നത്ത് ഇ.ഐവർസൺ - (കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ)
2006 - ശ്രീവിദ്യ - (മലയാള അഭിനേത്രി)
2011 - കാക്കനാടൻ
2013 - രാഘവൻ മാസ്റ്റർ


 

ഒക്ടോബർ 18


ഇന്നത്തെ പ്രത്യേകതകൾ 



തോമസ് ആൽ‌വാ എഡിസൺ

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ. 1847 ഫെബ്രുവരി 11-നാണ് എഡിസൺ ജനിച്ചത്. ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു.

ബഹുമതികൾ

ഓഫീസ് ഓഫ് പോസ്റ്റ്സ് ആന്റ് ടെലഗ്രാഫ്സ് ലൂയിസ് കോച്ചെറി, 1881 നവംബർ 10

മറ്റ്യൂക്കി മെഡൽ, 1887

ജോൺ സ്കോട്ട് മെഡൽ, 1889

എഡ്വാർഡ് ലോങ്സ്റ്റ്രെച്ച് മെഡൽ ,1899

ജോൺ ഫ്രിറ്റ്സ് മെഡൽ,1908

ഫ്രാങ്ക്ലിൻ മെഡൽ, 1915

നേവി ഡിസ്റ്റിങ്ക്വിഷെഡ് സെർവീസ് മെഡൽ, 1920

എഡിസൺ മെഡൽ, 1923

കോഗ്രെഷ്ണൽ ഗോൾഡ് മെഡൽ, 1928 മെയ് 29

ടെക്ക്നിക്കൽ ഗ്രാനി അവാർഡ്


ജീവിതം ഒറ്റനോട്ടത്തിൽ

1847 ഫെബ്രുവരി 11: അമേരിക്കയിലെ മിലാൻ എന്ന പട്ടണത്തിൽ ജനനം.

1854 :മിച്ചിഗണിലുള്ള പോർട്ട് ഹൂറണിലേക്ക് കുടുംബം മാറിത്താമസിക്കുന്നു. കേൾവിക്കുറവിനു കാരണമായി എന്നു കരുതുന്ന കടുത്ത പനി എഡിസണിനു പിടിപ്പെടുന്നതും ഇതേ വർഷം തന്നെ.

1859 :ഡെട്രോയിറ്റ്-ഹൂറൺ റയിൽവേസ്റ്റേഷനിൽ പത്രം വിൽപ്പനക്കാരൻ പയ്യനാകുന്നു.

1862 :അമേരിക്കൻ ആഭ്യന്തരയുദ്ധം മുറുകിയതോടെ കൂടുതൽ പത്രം വിൽക്കാനായി എഡിസൺ ടെലിഗ്രാഫിൻറെ സഹായം തേടുന്നു.

1863 :എഡിസൺ ടെലിഗ്രാഫ് ഓഫീസിൽ ജോലിക്കാരനാകുന്നു.

1868 :എഡിസൺ ബോസ്റ്റണിലെത്തി വെസ്റ്റേൺ യൂണിയൻ ടെലിഗ്രാഫ് കമ്പനിയിൽ ഉദ്യോഗസ്ഥാനാകുന്നു. വോട്ടിങ്ങ് യന്ത്രത്തിന് വേണ്ടി ആദ്യമായി പേറ്റൻറിന് അപേക്ഷിക്കുന്നതും ഇവിടെ നിന്നാണ്. പേറ്റന്റിനു വേണ്ടിയുള്ള എഡിസണിന്റെ ആദ്യത്തെ അപേക്ഷ ആയിരുന്നു ഇത്.

1869 :വിപണിയിൽ വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുന്ന സ്റ്റോക്ക് ടിക്കർ യന്ത്രത്തിനായി പേറ്റൻറിനപേക്ഷിക്കുന്നു.

1871 :ന്യൂ ജേഴ്സിയിലെ നെവാർക്കിൽ സ്വന്തം ഫാക്ടറി നിർമ്മിക്കുന്നു. ഡിസംബറിൽ മേരി സ്റ്റിൽവെല്ലുമായുള്ള വിവാഹം.

1874 :ഒരേ സമയം രണ്ടു സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന പുതിയൊരു ടെലിഗ്രാഫ് യന്ത്രം കണ്ടു പിടിക്കുന്നു.

1876 :മെൻലോ പാർക്കിൽ പുതിയ ഗവേഷണശാല സ്ഥാപിക്കുന്നു.

1877 :ടെലിഫോൺ ട്രാൻസ്മിറ്ററിനുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു.

1877 :ഡിസംബർ : ഫോണോഗ്രാഫ് നിർമ്മിച്ചു.

1878 :ഇലക്ട്രിക്ക് ബൾബിനായും വൈദ്യുതിവിതരണയന്ത്രത്തിനുമായുമുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു. അനേകം മണിക്കൂർ അടുപ്പിച്ച് കത്തുന്ന ഫിലമെന്റ് നിർമ്മിക്കുന്നതിൽ വിജയം.

1879 : മെൻലോ പാർക്കിൽ ഇലക്ട്രിക് റയിൽവേ നിർമ്മിക്കുന്നു.

1881 : മെൻലോ പാർക്ക് വിട്ട് ന്യൂയോർക്കിലേക്ക് മാറുന്നു.

1882 : വ്യാവസായികാടിസ്ഥാനത്തിൽ വൈദ്യുതിവിതരണം നടത്തുന്ന വൈദ്യുതിനിലയം ആരംഭിച്ചു.

1884 : ഭാര്യ മേരിയുടെ മരണം.

1886 : മിന മില്ലറിനെ വിവാഹം ചെയ്ത എഡിസൺ ന്യൂ ജേഴ്സിയിലെ ഓറഞ്ച് വാലിയിലേക്ക് താമസം മാറുന്നു.

1887 : ഫോണോഗ്രാഫ് പരിഷ്കരിക്കാൻ ശ്രമിക്കുന്നു. വേസ്റ്റ് ഓറഞ്ചിൽ വലിയൊരു ഗവേഷണശാല സ്ഥാപിച്ചു.

1888 : ഇരുമ്പഴിയിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുക്കാനുള്ള ഒരു കമ്പനി ന്യൂ ജേഴ്സിയിൽ ആരംഭിച്ചു.

1891 : കൈനറ്റോസ്കോപ്പൊനു പേറ്റന്റ് ലഭിച്ചു.

1899 : ഇലക്ട്രിക്ക് കാറിനു വേണ്ടി ബാറ്ററി നിർമ്മിക്കാനുള്ള ഗവേഷണങ്ങളിൽ മുഴുകുന്നു.

1902 : സിമന്റ് ഫാക്ടറി ആരംഭിച്ചു.

1912 : ഹെൻറി ഫോർഡിന്റെ മോഡൽ-ടി കാറിനു വേണ്ടി ഒരു ഇലക്ട്രിക്ക് സെൽഫ് സ്റ്റാർട്ടർ രൂപകല്പന ചെയ്യുന്നു.

1914-1918 : ഒന്നാം ലോകമഹായുദ്ധകാലം. അമേരിക്കൻ നാവികസേനക്കു വേണ്ടി ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുന്നു.

1927 : റബറിന്റെ വ്യാവസായികസാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ഫ്ലോറിഡയിൽ ഒരു ലബോറട്ടറി സ്ഥാപിക്കുന്നു.

1931 : ഒക്ടോബർ 18-നു എൺപത്തിനാലാം വയസ്സിൽ മരണം.

ഒക്ടോബർ 21 : അമേരിക്ക സകല ദീപങ്ങളും അണച്ച് എഡിസണോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.

മറ്റു പ്രത്യേകതകൾ 

1127 - ജപ്പാൻ ചക്രവർത്തിയായിരുന്ന ഗോ ഷിറകാവയുടെ ജന്മദിനം

1857 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബില്ലി മർഡോക്കിന്റെ ജന്മദിനം.

1867 - അമേരിക്ക റഷ്യയിൽ നിന്നും 7.2 മില്ല്യൻ ഡോളറിനു അലാസ്ക വാങ്ങി.

1919 - പീറീ എലിയറ്റ് ട്രുഡേ - (മുൻ കാനഡ പ്രധാന മന്ത്രി) ജന്മദിനം 

1922 - ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ്ങ് കമ്പനി (ഇപ്പോഴത്തെ ബി.ബി.സി)സ്ഥാപിതമായി.

1926 - ചക്ക് ബെറി - (സംഗീതജ്ഞൻ)ജന്മദിനം 

1926 - ക്ലോസ് കിൻസ്‌സ്കി - (നടൻ)ജന്മദിനം 

1927 - ജോർജ്ജ് സി.സ്ക്കോട്ട് - (നടൻ)ജന്മദിനം 

1950 - ഓം പുരി - (നടൻ)ജന്മദിനം 

1954 - ടെക്സാസ് ഇൻസ്ട്രുമെന്റ്സ് ആദ്യത്തെ ട്രാൻസിസ്റ്റർ റേഡിയോ പുറത്തിറക്കി.

1960 - ജീൻ ക്ലോഡ് വാൻ ഡം - (നടൻ)ജന്മദിനം 

1961 - വിൻ‌റ്റൺ മാർസാലിസ് - (സംഗീതജ്ഞൻ)ജന്മദിനം 

1968 - മെക്സിക്കോ സിറ്റി ഒളിംബിൿസിൽ, ബോബ് ബീമോൻ ലോങ്ങ് ജമ്പിൽ 29.2 അടിയുടെ വേൾഡ് റെക്കോഡ് ഇടുന്നു.

1978 - ജ്യോതിക - (നടി)ജന്മദിനം 

1982 - ബെസ്സ് ട്രൂമാൻ - (അമേരിക്കൻ പ്രഥമ വനിത) ചരമദിനം 

1991 - അസർബൈജാൻ യു.എസ്.എസ്.ആറിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

2000 - ജൂലീ ലണ്ടൻ - (നടി, ഗായിക) അന്തരിച്ചു 

2004 - വീരപ്പൻ കൊല്ലപ്പെട്ടു.

2013 - ചെറിയ നാരായണൻ നമ്പൂതിരി അന്തരിച്ചു.

കറന്റ് അഫയർസ്

 1.കേന്ദ്ര സർക്കാരിന്റെ കോവിഡ് ടോൾഫ്രീ നമ്പർ-1075 

2.2021ലെ ഐ പി എൽ ക്രിക്കറ്റ് കിരീടം നേടിയ ടീം-ചെന്നൈ സൂപ്പർ കിങ്‌സ് 

3.കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പാ പദ്ധതി-സഹായ ഹസ്തം.

4.2021 ൽ  നടക്കാനിരിക്കുന്ന 20 -20 വേൾഡ് കപ്പ് ടീമിന്റെ ഇന്ത്യൻ ക്യാപ്റ്റൻ-വിരാട് കൊഹ്‌ലി 

5.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയത്-ജയസൂര്യ 

6.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച  നടിക്കുള്ള അവാർഡ് നേടിയത്-അന്ന ബെൻ 

7.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച  സിനിമക്കുള്ള അവാർഡ് നേടിയത്-ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ 

8.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രിയ സിനിമക്കുള്ള അവാർഡ് നേടിയത്-അയ്യപ്പനും കോശിയും 

9.2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയത്-എം ജയചന്ദ്രൻ 

10.ഗഗൻയാൻ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന മലയാളി-വി ആർ ലളിതാംബിക 

11.അന്താരാഷ്ട്ര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം-ക്രിസ്റ്റ്യാനോ റൊണാൾഡോ 

12.2021ൽ  നടന്ന പാരാലിമ്പിക്‌സിലെ മെഡല്‍ വേട്ടയിൽ ഇന്ത്യയുടെ സ്ഥാനം-24 

13.2021ൽ  നടന്ന പാരാലിമ്പിക്‌സിലെ ഇന്ത്യൻ മെഡലുകളുടെ എണ്ണം-19 

14.2021ൽ  നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യ നേടിയ സ്വർണ മെഡലുകളുടെ എണ്ണം-5 

15.ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്ന ആദ്യ കോവിഡ് വാക്‌സിൻ-സ്പുട്നിക് v 

16.കേരളത്തിൽ ആദ്യമായി നിലവിൽ വന്ന ഓപ്പൺ സർവകലാശാലഏതു നവോത്ഥാന നായകന്റെ പേരിലാണ് അറിയപ്പെടുന്നത്?

ശ്രീ നാരായണ ഗുരു 

17.ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ "നീലാകാശത്തിനുള്ള ശുദ്ധവായുദിനം" ആചരിച്ചതെപ്പോൾ?

സെപ്റ്റംബർ 7

18.ഡിജിറ്റൽ ഗാർഡൻ ഉള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല-കേരളം സർവകലാശാല

19.ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്?

രാമനാഥപുരം (തമിഴ്നാട് )

20. അന്താരാഷ്ട്ര ഫുടബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ  മത്സരം പൂർത്തിയാക്കിയ രാജ്യമേതാണ്?

ഇറ്റലി 

21.2021ലെ സാഫ് കപ്പ് ഫുടബോൾ കിരീടം നേടിയ രാജ്യം?

ഇന്ത്യ 



ഒക്ടോബർ 17

 ഇന്നത്തെ പ്രത്യേകതകൾ 

അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനാചരണത്തിന്റെ തുടക്കം 1987 ഒക്ടോബർ 17നാണ്. ദാരിദ്രം, അക്രമം, പട്ടിണി എന്നിവയാൽ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ മഹത്ത്വപ്പെടുത്തുന്നതിലേക്കായി അന്നേദിവസം ലക്ഷത്തിൽപ്പരം ജനങ്ങൾ പാരിസ് പട്ടണത്തിൽ ഒത്തുകൂടി. തുടർന്നുള്ള വർഷങ്ങളിൽ ഈ ദിനം, ദാരിദ്രനിർമാർജ്ജന പ്രതിബദ്ധത ഉറപ്പിക്കാനും പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള അവസരമായി വ്യക്തികളും സംഘടനകളും ഉപയോഗപ്പെടുത്തി വരുകയാണ്. ഐക്യരാഷ്ട്രപൊതുസഭയുടെ 1993 മാർച്ച്‌ 31ലെ നമ്പർ - 47 /196 തീരുമാനം അനുസരിച്ച് ഒക്ടോബർ 17 അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനമായി പ്രഖ്യാപിച്ചു.

കോപെൻഹേഗിലെ സാമൂഹ്യ ഉച്ചകോടിയെ തുടർന്ന് , 1997 മുതൽ 2006 വരെ, ആദ്യത്തെ ദാരിദ്രനിർമാർജ്ജന ദശകമായി ആചരിക്കുവാൻ ഐക്യരാഷ്ട്രപൊതുസഭ 1995 ഡിസംബറിൽ തീരുമാനിച്ചു. 2015 ആകുമ്പോഴേക്കും ലോകത്തിലെ കഠിന ദാരിദ്ര്യം പകുതിയാക്കി കുറയ്ക്കുവാൻ 2000ത്തിലെ സഹസ്രാബ്ദ ഉച്ചകോടിയിലെ ആദ്യത്തെ ലക്ഷ്യമായി തീരുമാനമെടുത്തിട്ടുണ്ട്.

മറ്റു പ്രത്യേകതകൾ 

1604ൽ ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.

1849 ൽ ഫെഡ്‌ഡറിക് ചോപ്പിൻ(സംഗീതം ചിട്ടപ്പെടുത്തലുകാരൻ) അന്തരിച്ചു.

1912ൽ ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ ജന്മദിനം.

1918ൽ റീത്ത ഹെയ്‌വർത്ത്(നടി) ജന്മദിനം 

1920ൽ മോണ്ട്ഗോമറി ക്ലിഫ്റ്റ് (നടൻ) ജന്മദിനം

1933ൽ ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.

1942ൽ ഗാരി പുക്കറ്റ്(സംഗീതജ്ഞൻ)ജന്മദിനം

1947ൽ മൈക്കൾ മൿ കീൻ(ഹാസ്യനടൻ)ജന്മദിനം

1948ൽ മാർഗോട്ട് കിഡ്ഡർ (നടി)ജന്മദിനം

1961ൽ ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.

1965ൽ ശ്രീലങ്കൻ ക്രിക്കറ്റുകളിക്കാരൻ അരവിന്ദ ഡിസിൽ‌വയുടെ ജന്മദിനം

1970ൽ അനിൽ കുംബ്ലെയുടെ ജന്മദിനം

1972ൽ അമേരിക്കൻ റാപ്പ് പാട്ടുകാരനായ എമിനെമിന്റെ ജന്മദിനം.

1979ൽ മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

1989ൽ സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നു.

1992ൽ ഹെർമൻ ജോഹന്നസ്(ശാസ്ത്രജ്ഞൻ) അന്തരിച്ചു.

ഒക്ടോബർ 13

 ഇന്നത്തെ പ്രത്യേകതകൾ 




സംസ്ഥാന കായിക ദിനം 

കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജയുടെ  ജന്മദിനമായ ഒക്ടോബര്‍ 13, കേരളസര്‍ക്കാര്‍ ‘സംസ്ഥാന കായിക ദിനം’ ആയി ആചരിക്കുകയാണ്.

സംസ്ഥാനത്ത് ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിൾഡൺ ജേതാവ് ബിൽ ടിൽഡണെ ഒരു പ്രദർശന മത്സരത്തിനായി ഇദ്ദേഹം  ക്ഷണിച്ചു.ഇതിനെത്തുടർന്ന് 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു.1950 മുതൽ 1953 വരെ ഇദ്ദേഹം കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു. 11 കായികസംഘടനകളുടെ യോഗത്തിന്റെ ഫലമായാണ്‌ ഈ സംഘടന രൂപവത്കരിക്കപ്പെട്ടത്. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. മരണം വരെ അദ്ദേഹം കൗൺസിലിന്റെ പ്രസിഡന്റായി തുടർന്നു. ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്‌. തിരുവിതാംകൂർ സർവകലാശാലയുടെ ലേബർ കോറിന്റെ കമാൻഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആദ്യത്തെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്റ്ററുമായിരുന്നു.കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളർത്തിയെടുക്കുന്നതിൽ രാജ പ്രധാന പങ്ക് വഹിച്ചു. KTDC-യുടെ ആദ്യത്തെ ചെയർമാനും അദ്ദേഹമായിരുന്നു.കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളർത്തിയെടുക്കുന്നതിൽ രാജ പ്രധാന പങ്ക് വഹിച്ചു. 

തിരുവനന്തപുരത്തെ കായികവിദ്യാലയം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജി.വി. രാജ സ്പോർട്സ് സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കായികരംഗത്തെ സംഭാവനകൾക്ക് കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം നൽകിവരുന്നു.വിനോദസഞ്ചാരമേഖലയ്ക്കുള്ള ആജീവനാന്തസംഭാവനകൾക്ക് കേരള വിനോദസഞ്ചാരവകുപ്പ് നൽകിവരുന്ന പുരസ്കാരവും അദ്ദേഹത്തിന്റെ പേരിലാണ്‌.

1971-ൽ ഇന്ത്യ സ്പോർട്സ് കൌൺസിലിന്റെ മീറ്റിംഗിൽ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രിൽ 30-ന്‌ കുളു താഴ്വരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു.


മറ്റു പ്രത്യേകതകൾ 

പ്രകൃതിക്ഷോഭം കുറയ്ക്കാനുള്ള ഐക്യ രാഷ്ട്ര ദിനം

1492ൽ ക്രിസ്റ്റഫർ കൊളംബസ് ബഹാമാസിൽ കപ്പലിറങ്ങി.

1773ൽ ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി.

1911ൽ ബോളിവുഡ് നടൻ അശോക് കുമാറിന്റെ ജന്മദിനം.

1925ൽ മാർഗരറ്റ് താച്ചർ(മുൻ യു.കെ.പ്രധാനമന്ത്രി) ജനിച്ചു.

1987ൽ കിഷോർ കുമാറിന്റെ(ഗായകൻ) ചരമദിനം.





ഒക്ടോബർ 12


ഇന്നത്തെ പ്രത്യേകതകൾ 



വിവരാവകാശനിയമം

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005.2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. 


ഉദ്ദേശ്യങ്ങൾ


പൊതു താല്പര്യങ്ങൾക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏർപ്പെടുത്തുക, ഭരണകാര്യങ്ങളിൽ, സുതാര്യതയും സർക്കാർ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക.


വിവരാവകാശവും പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും

പൊതുസ്ഥാപനങ്ങൾ എല്ലാ രേഖകളും സൂചികയുണ്ടാക്കി സൂക്ഷിക്കണം; യുക്തമായവ, സൗകര്യങ്ങളുടെ ലഭ്യതയനുസരിച്ച്, എത്രയും വേഗം കമ്പ്യൂട്ടർവത്കരിക്കണം

സ്ഥാപനത്തിന്റെ ചുമതലകൾ, ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ, നയകാര്യങ്ങൾ, നടപടിക്രമങ്ങൾ, ശമ്പളവിവരങ്ങൾ, ബജറ്റ് വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്വമേധയാ പ്രസിദ്ധീകരിക്കണം

പൊതുജനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട നയകാര്യങ്ങൾ പ്രസിദ്ധീകരിക്കണം.തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനുള്ള കാരണം അതു ബാധിക്കുന്ന ആളിനെ അറിയിക്കണം.

സ്ഥാപനത്തിന്റെ എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണം; അവർ വിവരാർത്ഥിക്ക് ആവശ്യമായ സഹായം നൽകണം; പൊതുവിവരാധികാരികൾ ആവശ്യപ്പെട്ടാൽ, ഏതൊരു ഉദ്യോഗസ്ഥനും സഹായം നൽകണം.


വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ


വിവരാർത്ഥി, അതതു പൊതുസ്ഥാപനത്തിലെ,കേന്ദ്രവിവരാധികാരിക്കോ, സംസ്ഥാനവിവരാധികാരിക്കോ, അല്ലെങ്കിൽ കേന്ദ്രസഹവിവരാധികാരിക്കോ, സംസ്ഥാനസഹവിവരാധികാരിക്കോ,ആവശ്യപ്പെടുന്ന വിവരങ്ങൾ കാണിച്ചുകൊണ്ട് അപേക്ഷ എഴുതിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ നല്കണം. വിവരാർത്ഥിയെ സമ്പർക്കം ചെയ്യുന്നതിനാവശ്യമായത് ഒഴിച്ച് വിവരം ആവശ്യപ്പെടുന്നത് എന്തിനാണെന്നോ, മറ്റെന്തെങ്കിലും വ്യക്തിഗത വിവരങ്ങളോ നല്കേണ്ടതില്ല. അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം. അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല.

അപേക്ഷ ലഭിച്ചാൽ വിവരാധികാരി എത്രയും വേഗം (പരമാവധി മുപ്പതുദിവസത്തിനുള്ളിൽ) അപേക്ഷകന് വിവരം നല്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം. വ്യക്തിസ്വാതന്ത്ര്യത്തേയോ ജീവനേയോ സംബന്ധിക്കുന്ന വിവരങ്ങൾ ആവശ്യപ്പെട്ടാൽ, 48 മണിക്കൂറിനുള്ളിൽ ഈ വിവരം നല്കണം. ഈ സമയപരിധിക്കുള്ളിൽ വിവരം നല്കിയില്ലെങ്കിൽ, അത് അപേക്ഷ നിരസിച്ചതായി കണക്കാക്കപ്പെടും. മറ്റൊരു വിവരാധികാരിയുടെ അധീനതയിലുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, ആ അപേക്ഷ എത്രയും വേഗം (പരമാവധി അഞ്ചുദിവസത്തിനുള്ളിൽ) ആ വിവരാധികാരിക്കു കൈമാറണം. ആ വിവരം അപേക്ഷകനെ അറിയിക്കണം.

അപേക്ഷക/ൻ ഇന്ദ്രിയ വൈകല്യമുള്ള വ്യക്തിയാണെങ്കിൽ ആ വ്യക്തിക്ക് വിവരം പ്രാപ്യമാക്കാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർ ബാദ്ധ്യസ്ഥരാണ്‌.

സാധാരണ ഗതിയിൽ, പൊതുസ്ഥാപനത്തിന്റെ സമ്പത്ത്, ക്രമരഹിതമായി ചെലവാകില്ലെങ്കിലോ, രേഖയുടെ സംരക്ഷണത്തെ ബാധിക്കുന്നില്ലെങ്കിലോ, വിവരം ആവശ്യപ്പെട്ട മാധ്യമത്തിൽ നൽകണം.

അച്ചടിച്ചതോ, ഇലക്ട്രോണിക് മാധ്യമങ്ങളിലോ വിവരങ്ങൾ നൽകുന്നതിന്, നിശ്ചിത ചെലവ് വിവരാർത്ഥിയിൽനിന്ന് ഈടാക്കുന്നുണ്ടെങ്കിൽ ആ വിവരവും, തുക കണക്കാക്കിയതെങ്ങനെയെന്നും, അടക്കേണ്ട സമയപരിധിയും അയാളെ അറിയിക്കണം.കൂടാതെ, ചുമത്തിയ തുക പുന:പരിശോധിക്കാൻ, അപ്പീലധികാരിയോട് അപേക്ഷിക്കാൻ അയാൾക്ക് അവകാശമുണ്ടെന്നും, അപ്പീലധികാരിയുടെ വിലാസവും അയാളെ അറിയിക്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവർ ഫീസ് നല്കേണ്ടതില്ല. സമയപരിധി കഴിഞ്ഞു നൽകുന്ന വിവരങ്ങൾക്കും ഫീസ് നല്കേണ്ടതില്ല.(ഫീസു നിശ്ചയിക്കുന്നത് അതതു സർക്കാറുകളാണ്)

അപേക്ഷ നിരസിക്കുകയാണെങ്കിൽ, അതിന്റെ കാരണവും, അപ്പീൽ നൽകാനുള്ള സമയപരിധിയും അപ്പീലധികാരിയുടെ വിലാസവും വിവരാർത്ഥിയെ അറിയിക്കണം.

ഒരു മൂന്നാംകക്ഷിയുടെ വിവരങ്ങളാണെങ്കിൽ, അഞ്ചുദിവസത്തിനുള്ളിൽ അയാളോട് അഭിപ്രായം ആരായണം. മൂന്നാംകക്ഷി പത്തുദിവസത്തിനുള്ളിൽ അയാളുടെ അഭിപ്രായം അറിയിക്കണം. അപേക്ഷയിൽ തീരുമാനം എടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ അഭിപ്രായം പരിഗണിക്കണം. എന്നാൽ, മൂന്നാംകക്ഷിയുടെ നിയമസംരക്ഷണമുള്ള കച്ചവട - വാണിജ്യരഹസ്യങ്ങളൊഴിച്ച്, പൊതുതാത്പര്യങ്ങൾ അയാളുടെ സംരക്ഷിതതാത്പര്യങ്ങളൽക്കതീതമായിവരുന്ന വിവരങ്ങൾ വെളിപ്പെടുത്താം. അപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ, അക്കാര്യം അയാളെ അറിയിക്കുകയും അപ്പീൽ നൽകാൻ അവസരം നൽകുകയും വേണം. എന്നാൽ വിവരം വെളിപ്പെടുത്തുന്ന കാര്യത്തിൽ വിവരാധികാരി 40 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം.


വിവരവകാശ കമ്മീഷൻ

വിവരവകാശ നിയമത്തിന്റെ അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിറവേറ്റാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിവരാവകാശ കമ്മീഷൻ.കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്.

കമ്മിഷന്റെ അധികാരങ്ങൾ

ഈ നിയമമനുസരിച്ച്,

ഏതൊരാളിൽ നിന്നും പരാതികൾ സ്വീകരിക്കാൻ,

പരാതി അന്വേഷിക്കുവാൻ,

തെളിവെടുപ്പിന് ഒരാളെ വിളിച്ചു വരുത്തുവാൻ

സത്യവാക്കായി തെളിവുകൾ സ്വീകരിക്കുവാൻ,

രേഖകൾ കണ്ടെടുക്കുവാൻ,

അവ പരിശോധിക്കുവാൻ,

സർക്കാർ നിശ്ചയിയ്ക്കുന്ന മറ്റേതൊരു നടപടിയും സ്വീകരിക്കുവാൻ കമ്മീഷന് അധികാരമുണ്ട്.


മറ്റു പ്രത്യേകതകൾ 

1492 - ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങി

1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.

1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് അമേരിക്കയിലെ പെന്സില്‌വാനിയയില് സ്ഥാപിതമായി.

1866 - റാംസേ മൿഡൊണാൾഡ് (മുൻ യു.കെ. പ്രധാനമന്ത്രി) ജനിച്ചു 

1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.

1999 - പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി.

2008 - അൽഫോൻസാമ്മയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.