വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌

 വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌  ജന്മദിനം 


സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു വി പി സിംഗ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌. 1931 ജൂൺ 25 ന് ഉത്തർപ്രദേശിലെ അലഹാബാദിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഒരു രാജകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.


പതിനൊന്നു മാസമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്. പിന്നോക്ക വിഭാഗങ്ങൾക്ക്‌ തൊഴിൽസംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതാണ്‌ സിംഗിന്റെ പ്രധാന ഭരണനേട്ടം. ഈ നിയമം ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തി.അലഹബാദിലെ പ്രാദേശിക രാഷ്ട്രീയത്തിലൂടെയാണ് സിംഗ് വളർന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി ചേർന്നു. ജനതാ പാർട്ടിയിൽ നിന്നും ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഉത്തർപ്രദേശിൽ അധികാരം തിരിച്ചുപിടിച്ചപ്പോൾ, വിശ്വനാഥ് പ്രതാപ് സിംഗിനെയാണ് ഇന്ദിര മുഖ്യമന്ത്രിയായി നിയമിച്ചത്.1984 ലെ പൊതു തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ, സാമ്പത്തികവകുപ്പും, പ്രതിരോധ വകുപ്പും രാജീവ് ഏൽപ്പിച്ചുകൊടുത്തത് സിംഗിനേയായിരുന്നു. സാമ്പത്തിക വകുപ്പിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സിംഗ് ശ്രമിച്ചു. സ്വർണ്ണ കള്ളക്കടത്ത് കുറക്കാൻ വേണ്ടി സ്വർണ്ണത്തിന്മേൽ ഏർപ്പെടുത്തിയിരുന്നു നികുതി കുറച്ചു.

ഡിസംബർ 1 ന് പാർലിമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന നാഷണൽ ഫ്രണ്ടിന്റെ സമ്മേളനത്തിൽ വി.പി.സിംഗ് നാടകീയമായി ദേവി ലാലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. നാഷണൽ ഫ്രണ്ടിന്റെ അവകാശവാദം രാഷ്ട്രപതി അംഗീകരിച്ചതുമുതൽ വി.പി.സിംഗ് തന്നെയായിരിക്കും പ്രധാനമന്ത്രി എന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഈ നീക്കം അംഗങ്ങളെ അത്ഭുതപ്പെടുത്തി. എന്നാൽ ഹരിയാനയിൽ നിന്നുമുള്ള നേതാവായ ദേവി ലാൽ ഈ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ വിസമ്മതം യോഗത്തെ അറിയിക്കുകയും, കൂടാതെ വി.പി.സിംഗിനെത്തന്നെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു.


1998 ൽ സിംഗിന് അർബുദരോഗമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം പൊതു വേദികളിൽ നിന്നും ഒഴിഞ്ഞു നിന്നു. 2008 നവംബർ 27 ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ വെച്ച് വിശ്വനാഥ് പ്രതാപ് സിംഗ് അന്തരിച്ചു.

സുരേഷ് ഗോപിയുടെ ജന്മദിനം

 സുരേഷ് ഗോപി

1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം.

1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്.

പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു. 1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു.


2016-ൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി രാഷ്ട്രപതി നാമ നിർദേശം ചെയ്തതിനെ തുടർന്ന് ആദ്യമായി പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി മികച്ച ഭൂരിപക്ഷം നേടി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിൽ നിന്നും താമര ചിഹ്നത്തിൽ വിജയിച്ച ആദ്യ ലോക്‌സഭാംഗം കൂടിയാണ് സുരേഷ് ഗോപി.


2024 ജൂൺ 9ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ മന്ത്രിയാണ് നിലവിൽ സുരേഷ് ഗോപി.


സുരേഷ് ഗോപി ആലപിച്ച ഗാനങ്ങൾ


ഒരു കുലപ്പൂ പോലെ...

പ്രണയവർണ്ണങ്ങൾ 1998


ദൂരെ പൂപ്പമ്പരം...

പൈലറ്റ്സ് 2000


അമ്പിളിപ്പൂപ്പെണ്ണിനും...

സത്യമേവ ജയതെ 2000


ഷാബി ബേബി.. ഷാരോൺ ബേബി...

തില്ലാന തില്ലാന 2003


ചിലമ്പൊലിയുടെ കലാപം നീളെ...

കന്യാകുമാരി എക്സ്പ്രെസ് 2010

ഗുരു ഗോപിനാഥ് ജന്മദിനം

 ഗുരു ഗോപിനാഥ്

കുട്ടനാട്ടിൽ (അമ്പലപ്പുഴ താലൂക്ക്‌) ചമ്പക്കുളത്തെ കഥകളി പാരമ്പര്യമുളള പെരുമാനൂർ തറവാട്ടിൽ മാധവിയമ്മയുടെയും കൈപ്പളളി ശങ്കരപ്പിള്ളയുടെയും മകനായി 1908 ജൂൺ 24 ന്‌ ജനിച്ചു.

ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരിൽ ഒരാളും, പ്രതിഭാധനനായ നർത്തകനും, കേരളനടനം എന്ന ആധുനിക സർഗ്ഗത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഗുരു ഗോപിനാഥ്‌ എന്നറിയപ്പെട്ടിരുന്ന പെരുമാനൂർ ഗോപിനാഥൻ പിള്ള അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാളും അദ്ദേഹമായിരുന്നു.

തിരുവിതാംകൂർ മഹാരാജാവിൽ നിന്നും വീരശൃംഖല. കഥകളിയിലെ കേകിയാട്ടത്തെ ആധാരമാക്കി സംവിധാനം ചെയ്ത മയൂരനൃത്തമാണ്‌ അദ്ദേഹത്തെ വീരശൃഖലക്ക്‌ അർഹനാക്കിയത്‌. ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഗുരു ഗോപിനാഥ്‌. അതിൽപിന്നെ ആർക്കും തിരുവിതാകൂർ രാജാവ്‌ വീരശൃംഖല നൽകിയിട്ടില്ല.

1954-ൽ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ക്ഷണപ്രകാരം റഷ്യയിലേക്കുളള ആദ്യത്തെ ഇന്ത്യൻ സാംസ്കാരിക സംഘത്തിൽ അംഗമായി വിദേശയാത്രകൾ നടത്തി. 1959-ൽ ദില്ലിയിലെ ഭാരതീയ കലാ കേന്ദ്രത്തിന്റെ രാംലീലയുടെ ഡയറക്ടറായി. ഇന്നു കാണുന്നമട്ടിൽ വിവിധ ഭാരതീയ നൃത്തങ്ങളുടെ കഥകളിയും സമന്വയിപ്പിച്ച്‌ രാംലീലക്ക്‌ ശാസ്‌ത്രീയ അടിത്തറയുണ്ടാക്കി ചിട്ടപ്പെടുത്തിയത്‌ ഗുരുഗോപിനാഥായിരുന്നു.1961-ൽ എറണാകുളത്ത്‌ ‘വിശ്വകലാകേന്ദ്രം’ സ്ഥാപിച്ചു . 63-ൽ അത്‌ തിരുവനന്തപുരത്തെ വട്ടിയൂർകാവിലേക്ക്‌ മാറ്റി.

പ്രധാന കൃതികൾ

കഥകളി നടനം

അഭിനയാങ്കുരം (ഇംഗ്ലീഷ്, സംസ്കൃതം,മലയാളം)

അഭിനയപ്രകാശിക

ക്ലാസിക്കൽ ഡാൻസ്‌ പോസസ്‌ ഓഫ്‌ഇന്ത്യ(ഇംഗ്ലീഷ്)

നടനകൈരളി

താളവും നടനവും

എന്റെ ജീവിത സ്‌മരണകൾ

വായനാദിനം ക്വിസ്

 വായനാദിനം ക്വിസ് 


1.കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്?

പി.എൻ. പണിക്കർ


2. പി.എൻ. പണിക്കർ സ്ഥാപിച്ച വായനശാല ഏത്?

സനാതന ധർമ്മം


3.ദേശീയ വായന ദിനം എന്നാണ് ?

ജൂൺ 19 (2017 മുതൽ ആചരിക്കുന്നു.)


4.കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏത്?

സാഹിത്യ ലോകം


5.എന്നിലൂടെ ആരുടെ ആത്മകഥയാണ്?

കുഞ്ഞുണ്ണി മാഷ്


6.കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം ഏത്?

ആശാൻ പുരസ്ക്കാരം


7.കേരളൻ എന്നത് ആരുടെ തൂലിക നാമമാണ്? 

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള


8.മലയാളം സർവ്വകലാശാല സ്ഥാപിച്ച വർഷം ഏത്?

2012 നവംബർ


9. പാതിരാസൂര്യന്റെ നാട്ടിൽ എന്ന യാത്രാ വിവരണം ആരുടേതാണ്? 

എസ്.കെ. പൊറ്റെക്കാട്


10.കോഴിക്കോട് നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര്?

ആകാശ മിഠായി


11.ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച ഭാഷഏത്? 

ഹിന്ദി


12.സരസ്വതി സമ്മാൻ നേടിയ ആദ്യ മലയാളി ആര്? 

ബാലാമണിയമ്മ (കൃതി നിവേദ്യം)


13. സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനമേത്?

കേരളം


14.കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി തെരഞ്ഞെടുത്തത് ?

പെരുങ്കുളം (കൊല്ലം ജില്ല)


15.ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ


16.പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?

പുതുവായിൽ നാരായണ പണിക്കർ


17.എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)


18.കേരളത്തിന്റെ ഭരണഭാഷ ഏതാണ്?

മലയാളം


19.കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രം ഏതാണ്?

ഗ്രന്ഥാലോകം


20.വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?

കുഞ്ഞുണ്ണിമാഷ്

അന്താരാഷ്‌ട്ര യോഗാദിനം അന്താരാഷ്ട്ര സംഗീത ദിനം

 അന്താരാഷ്‌ട്ര യോഗാദിനം 

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.

അദ്ദേഹം അന്ന് പറഞ്ഞ വാക്കുകൾ 


"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."


അന്താരാഷ്ട്ര സംഗീത ദിനം 


1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്.ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക്‌ എന്ന പേരിലാണ്‌ ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത്.ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.


സലിം അലിയുടെ ചരമ ദിനo

 

സലിം  അലി

പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്ന സലിം  അലിയുടെ ചരമ ദിനമാണ് ജൂൺ 20.1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു.


പുസ്തകങ്ങൾ


The book of Indian Birds (1941)

Indian Hill Birds(1949)

The Birds of Kuch(1945)

The Birds of Kerala

The Birds of Sikkim

Hand book of the birds of India and Pakistan

Common Birds(1967)

Field guid to the birds of Eastern Himalayas

The fall of a Sparrow(ആത്മകഥ)


പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

വായനാദിനം

 വായനാദിനം ക്വിസ് 



൧.മലയാള സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്?


ജെ സി ഡാനിയേൽ

൨.കേശവന്റെ വിലാപങ്ങൾ എന്ന നോവലിന്റെ രചയിതാവ്? 


എം മുകുന്ദൻ

൩.കേരള ചരിത്രത്തെക്കുറിച്ചുള്ള ‘കേരള പഴമ’ എന്ന കൃതി രചിച്ചത് ആര്?

ഹെർമൻ ഗുണ്ടർട്ട്

൪.എന്നിലൂടെ എന്ന ആത്മകഥ ആരുടേത്?

കുഞ്ഞുണ്ണിമാഷ്

൫.മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ രചിച്ചതാര്?

എം മുകുന്ദൻ

൬.കേരള സ്കോട്ട് എന്നറിയപ്പെടുന്നത്?

സി വി രാമൻപിള്ള

൭.അഗ്നിസാക്ഷി’ എന്ന പ്രശസ്തമായ മലയാള നോവലിന്റെ രചയിതാവ് ആര്?

ലളിതാംബിക അന്തർജ്ജനം

൮.ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിത ഏത് കവിയുടേതാണ്?

ഒ.എൻ. വി കുറുപ്പ്

൯.നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്” പ്രശസ്തമായ ഈ വരികൾ ഏതു കവിയുടെതാണ്?

കടമ്മനിട്ട രാമകൃഷ്ണൻ

൧൧.കാച്ചിക്കുറുക്കിയ കവിതകളുടെ കവി’ എന്നറിയപ്പെടുന്നത് ആര്? 

വൈലോപ്പിള്ളി ശ്രീധരമേനോൻ

൧൩.കുമാരനാശാനെ ‘വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് ആര് ?

ജോസഫ് മുണ്ടശ്ശേരി

൧൪.പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?

2004 ജൂൺ 19

൧൬.എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)

൧൭.“ഓമനത്തിങ്കൾക്കിടാവോ” എന്നു തുടങ്ങുന്ന താരാട്ട് പാട്ട് രചിച്ചത്?

ഇരയിമ്മൻ തമ്പി

൧൮.ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച പ്രശസ്തമായ മലയാള കാവ്യം ഏത്?

രമണൻ

൧൯.ആരുടെ ഓർമ ദിവസമാണ് വായനാദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ 

൨൦.നെയ്പായസം ആരുടെ കൃതിയാണ്?

മാധവിക്കുട്ടി 

ലോക രക്തദാന ദിനം

 ലോക രക്തദാന ദിനം



ലോകാരോഗ്യസംഘടന|ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.

ഇ.എം.എസ്. നമ്പൂതിരിപ്പാട്

       ഇ.എം.എസ് ജന്മദിനം 

ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ .1909 ജൂൺ 13-ന് (1084 ഇടവം 30) മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു.
പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത അന്തർജനം

നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് താല്പര്യം ജനിക്കാൻ തുടങ്ങി.ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തിൽ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാൻ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയിൽ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂർ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു. അധികാരികൾ അദ്ദേഹത്തെ ജയിലിൽ അടച്ചപ്പോൾ ശങ്കരന് അദ്ദേഹത്തോട് ആരാധന തോന്നി. 1923-ൽ പതിന്നാലാം വയസ്സിൽ നമ്പൂതിരി യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാൽ വയ്പ്. നമ്പൂതിരിമാർക്കിടയിലെ സാമുദായിക പരിഷ്കരണ പ്രസ്ഥാനമായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീർന്നു അദ്ദേഹം.
1932 ജനുവരി 17-ന് നിയമം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് ജാഥ നടത്തിയതിനാണ് ഇ.എം.എസിനെ ആദ്യമായി പോലീസ് അറസ്റ്റുചെയ്യുന്നത്.

1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു.

ആദ്യത്തെകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കി. ഇതിൻ പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ചു. അതിൽ കൂടുതൽ ഉള്ള ഭൂമി സർക്കാർ കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു.സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിൽആദ്യമായി ഇന്ത്യൻ ഭരണഘടന ചട്ടം 356 ഉപയോഗിച്ച് സർക്കാരിനെ പിരിച്ചു വിട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായി എന്ന ഗവർണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഈ തീരുമാനം എടുത്തത്. പിന്നീട് കോടതി നിർദ്ദേശപ്രകാരം ഈ നിയമങ്ങൾക്ക് പകരം മറ്റു നിയമങ്ങൾ ഉണ്ടാക്കപ്പെട്ടു. അത് കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു.

1967-ലെ പൊതുതിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന കോൺഗ്രസ്സിനെതിരെ ഒരു വിശാല ഐക്യമുന്നണി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തത് ഇ.എം.എസ്സാണ്. ആ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിച്ച് ഇ.എം.എസ്സ് വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ വീണ്ടും 1967-ൽ അധികാരത്തിൽ വന്നപ്പോൾ പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു. കേരളത്തിൽ ജന്മി സമ്പ്രദായം പൂർണ്ണമായും നിരോധിച്ചു. ഭൂമി കൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടുവന്നു. അന്ന് യാതൊരു എതിർപ്പുമില്ലാതെയാണ് ഈ നിയമം പാസ്സാക്കപ്പെട്ടത്.എന്നാൽ ഭരണത്തിൽ പങ്കാളിയായിരുന്ന സി.പി.ഐ മുന്നണി വിട്ട്, കോൺഗ്രസ്സിന്റെ കൂടെ കൂടുകയും ഇ.എം.എസ്സ് മന്ത്രിസഭ രാജിവെക്കാൻ നിർബന്ധിതരാവുകയും ചെയ്തു. 1970-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും, ഇ.എം.എസ് പിന്നീട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയുണ്ടായില്ല.

1998 മാർച്ച് 19-ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ചാണ് ഇ.എം.എസ്. അന്തരിച്ചത്.

പ്രധാന കൃതികൾ 

മാർക്സിസവും മലയാള സാഹിത്യവും
മാർക്സിസം-ലെനിനിസം ഒരു പാഠപുസ്തകം
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ
ഗാന്ധിയും ഗാന്ധിസവും
ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ
ഇ.എം.എസിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ
മുൻ മുഖ്യമന്ത്രിയുടെ ഓർമ്മക്കുറിപ്പുകൾ
വായനയുടെ ആഴങ്ങളിൽ
കേരളം-മലയാളികളുടെ മാതൃഭൂമി
കേരളചരിത്രവും സംസ്‌കാരവും - ഒരു മാർക്‌സിസ്റ്റു വീക്ഷണം
ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനം
യൂറോകമ്യൂണിസവും ഇന്ത്യൻ വിപ്ലവവും
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം
ഏഷ്യൻ ഡയറി
യൂറോപ്യൻ ഡയറി
എന്റെ പഞ്ചാബ് യാത്ര
കമ്യൂണിസം കെട്ടിപ്പെടുക്കുന്നവരുടെ കൂടെ
റഷ്യ-ചൈന സന്ദർശനങ്ങൾ
ബലിൻ ഡയറി
അർത്ഥശാസ്ത്രം
കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി പ്രധാന ചോദ്യങ്ങൾ
മാർക്‌സിസത്തിന്റെ ബാലപാഠം
മാർക്‌സിസവും മലയാളസാഹിത്യവും
തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
സമൂഹം ഭാഷാ സാഹിത്യം
ആശാനും മലയാളസാഹിത്യവും
കേരളത്തിലെ ദേശീയ പ്രശ്‌നം

അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരാണ് 'ആത്മകഥ'


 

പി.കെ.വി യുടെ ഓർമദിനം

പി. കെ. വാസുദേവൻ നായർ


പി.കെ. വാസുദേവൻ നായർ


കേരളത്തിന്റെ   ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായർ. പടയാട്ട് കേശവപിള്ള വാസുദേവൻ നായർ എന്ന മുഴുവൻ നാമധേയമുള്ള പി കെ വി യുടെ ജനനം 1926 മാർച്ച് 2 നു കോട്ടയത്തെ കിടങ്ങല്ലൂരിൽ ജനിച്ച ഇദ്ദേഹം 2005 ജൂലൈ 12 ൽ ന്യൂ ഡൽഹിയിൽ വെച്ച് അന്തരിച്ചു.തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു തവണ പാർലമെന്റംഗമായി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1977-78 കാലഘട്ടത്തിൽ കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളിൽ വ്യവസായമന്ത്രി ആയിരുന്നു.1978-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ജൂണ്‍ 8 :ലോക സമുദ്ര ദിനം

ലോക സമുദ്ര ദിന ക്വിസ്




1. **ലോക സമുദ്ര ദിനം ഏത് തീയതി ആചരിക്കപ്പെടുന്നു?**

   - ജൂൺ 8


2. **ലോക സമുദ്ര ദിനത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?**

   - സമുദ്രങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക


3. **ലോക സമുദ്ര ദിനം ആദ്യമായി ആചരിച്ചത് ഏതു വർഷത്തിലാണ്?**

   - 1992


4. **ലോക സമുദ്ര ദിനം ആദ്യമായി എവിടെ പ്രഖ്യാപിച്ചു?**

   - റിയോ ഡി ജനീറോയിൽ നടന്ന എർത്ത് സമ്മിറ്റ്


5. **സമുദ്രങ്ങൾ എത്ര ശതമാനം ഭൂമിയെ പൊതിഞ്ഞിരിക്കുന്നു?**

   - 71%


6. **സമുദ്രങ്ങളിൽ   പ്രധാനമായി കാണപ്പെടുന്ന ഉപ്പ് ഏതാണ്?**

   - സോഡിയം ക്ലോറൈഡ്


7. **സമുദ്രജലത്തിൽ വിവിധ ധാതുക്കളും ലവണങ്ങളും ചേര്‍ന്നിരിക്കുന്നതിനെ എന്താണ് വിളിക്കുന്നത്?**

   - കടല്‍നീർ (Sea Water)


8. **ലോക സമുദ്ര ദിനത്തിന്റെ 2024 ലെ വിഷയം ?

   -Awaken New Depths”.

9. **പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ ഏതൊക്കെ നടപടികൾ സ്വീകരിക്കാം?**

   - പുനരുപയോഗം, പുനഃസംസ്കരണം,  ഉപയോഗം കുറക്കൽ 


10. ** സമുദ്രത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ജീവി ?**

    -  നീലത്തിമിംഗലം(Blue Whale)


11. **ലോകത്തിലെ ഏറ്റവും വലിയ സമുദ്രം ഏതാണ്?**

    - പസിഫിക് സമുദ്രം


12. **സമുദ്ര  മലിനീകരണത്തിന് പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?**

    - പ്ലാസ്റ്റിക്, എണ്ണ ചോർച്ച, വ്യവസായമാലിന്യം


13. **സമുദ്ര ജലത്തിലെ പിഎച്ച് മൂല്യം സാധാരണ എത്രയാണ്?**

    - 8.1


14. **കറന്റ് ഏത് തരത്തിലുള്ള സമുദ്ര ജലചലനമാണ്?**

    - സമുദ്ര പ്രവാഹം (Ocean Currents)


15. **കൊറൽ നിറങ്ങളുടെ നഷ്ടം എന്തുകൊണ്ട് സംഭവിക്കുന്നു?**

    - ചൂട്, മലിനീകരണം, അമ്ലീകരണം


16. **സമുദ്രങ്ങൾ എത്ര ശതമാനം ഓക്സിജൻ ഉത്പാദിപ്പിക്കുന്നു?**

    - 50%


17. **ലോക സമുദ്ര ദിനത്തിന്റെ 2023 ലെ വിഷയം എന്തായിരുന്നു?**

    - "Planet Ocean: The Tides are Changing"


18. **സമുദ്രത്തിലെ ജലനിരപ്പ് ഉയരാൻ ഉള്ള പ്രധാന കാരണം ?**

    -  ഗ്ലോബൽ വാമിംഗ് (Global Warming)


19. **സമുദ്രങ്ങളിൽ പ്രധാനമായി  കാണപ്പെടുന്ന ജലസസ്യങ്ങൾ ഏതാണ്?**

    - കടൽച്ചോല (Seaweed)


20. **സമുദ്രങ്ങളിൽ  ഏറ്റവും ആഴമുള്ള സ്ഥലം ഏതാണ്?**

    - മരിയാന ട്രഞ്ച്  (Mariana Trench)

പരിസ്ഥിതി ദിന ക്വിസ്

 Environment day Quiz



1.ലോക പരിസ്ഥിതി ദിനം?

 World Environment day ?


ജൂൺ 5

June 5 


2.2022 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം? 

 Environment day theme of 2022?


ഒരു ഭൂമി മാത്രം 

Only one Earth 


3.ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത് എന്ന്?

In which year world Environment day celebrated for the  first time?


1974 ജൂൺ 5

1974 june 5 


4.ആദ്യത്തെ ലോക പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?

What is the  message of first  world Environment day?


ഒരേയൊരു ഭൂമി

Only one Earth


5.കേരളത്തിന്റെ പക്ഷി മനുഷ്യൻ?

Bird man of Kerala?


കെ കെ നീലകണ്ഠൻ (ഇന്ദുചൂഡൻ )

 K K Neelakantan (Induchoodan)


6.ഇന്ത്യയുടെ പക്ഷി മനുഷ്യൻ?

Bird man of India?


സലിം അലി 

Salim Ali


7.ലോക ഭൗമ ദിനം?

World Earth day?


ഏപ്രിൽ 22

April 22 


8.കേരളത്തിന്റെ സംസ്ഥാന പക്ഷി?

State bird of Kerala?


മലമുഴക്കി വേഴാമ്പൽ 

Great Hornbill


9.കേരളത്തിന്റെ സംസ്ഥാന വൃക്ഷം?

State tree of Kerala?


തെങ്ങ് 

Cocunut Tree


10.കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി മാസിക?

First environment magazine of Kerala?


മൈന 

Myna


11.ലോകത്തിലെ ഏറ്റവും വലിയ പുഷ്പം?

Biggest flower in the World?


റഫ്ലേഷ്യ

Rafflesia


12.ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം?

Smallest flower in the World?


വുൾഫിയ 

wulfia


13.പക്ഷികളുടെ രാജാവ്?

King of birds?


കഴുകൻ 

Eagle


14.ഇന്ത്യയുടെ ദേശീയ പക്ഷി?

National bird of India?


മയിൽ 

Peacock


15.ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?

Most and more seen bird in the World?


കാക്ക 

Crow

JUNE 5 : ലോക പരിസ്ഥിതി ദിനം

 JUNE 5 :  ലോക പരിസ്ഥിതി ദിനം 

                             

theme of 2024 :  'land restoration, desertification, and drought resilience'.

    ' ഭൂമി ഭീഷണിയിലാണ് ,നമ്മളും '.....UNEP യുടെ കണക്കുകൾ പ്രകാരം ഭൂമിയുടെ 40 %  ജീവയോഗ്യമല്ലാതായിരിക്കുന്നു. വ്യക്തമായി പറഞ്ഞാൽ 

ഭൂമിയിലെ സ്വാഭാവികമായ പരിസ്ഥിതിയുടെ പകുതിയോടടുത്ത് നാശത്തിന്റെ വക്കിലാണ് . ഇത് ലോകജനസംഖ്യയുടെ പകുതിയെ നേരിട്ട് ബാധിക്കുന്നു . 2050 ഓടെ അത് 75 %  എത്തും എന്ന് കണക്കുകൾ 

സൂചിപ്പിക്കുന്നു. 

       2024-ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം "നമ്മുടെ ഭൂമിയെ പുനഃസ്ഥാപിക്കുക" എന്നതാണ്, അത് നമ്മൾ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകതയെ ഊന്നിപ്പറയുന്ന പ്രവർത്തനത്തിലേക്കുള്ള ആഹ്വാനമാണ്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം മുതൽ മലിനീകരണം, വിഭവശോഷണം എന്നിവ വരെ, നമ്മുടെ ഭൂമിയുടെ  ആരോഗ്യം ഭീഷണിയിലാണ്, സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

              2024-ൽ മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള യുഎൻ കൺവെൻഷൻ്റെ 30-ാം വാർഷികം ആഘോഷിക്കും. 2024 ഡിസംബർ 2 മുതൽ 13 വരെ സൗദി തലസ്ഥാനമായ റിയാദിൽ വെച്ച് മരുഭൂവൽക്കരണം നേരിടാനുള്ള യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ (UNCCD) യിലേക്കുള്ള കോൺഫറൻസ് ഓഫ് പാർട്ടികളുടെ (COP 16) പതിനാറാം സെഷൻ നടക്കും.

                                      പരിസ്ഥിതിയിൽ മനുഷ്യൻ്റെ പ്രവർത്തനങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നൂതന സമീപനങ്ങളും സാങ്കേതികവിദ്യകളും ഉയർത്തിക്കാട്ടുന്നതിലാണ് ഈ വർഷത്തെ ആഘോഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിൽ പുനരുപയോഗ ഊർജം, സുസ്ഥിര കൃഷി,  എന്നിവയുടെ പങ്ക്  പര്യവേക്ഷണം ചെയ്യും. 



 JUNE 2: തെലങ്കാന രൂപീകരണ ദിനം 

                    


                        ഇന്ത്യയുടെ 29-ാമത് സംസ്ഥാനമായ തെലങ്കാന, 2014 ജൂൺ 2-ന് ഔദ്യോഗികമായി രൂപീകൃതമായി. മുമ്പ് ആന്ധ്രാപ്രദേശിൻ്റെ ഭാഗമായിരുന്ന തെലങ്കാന മേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള സംസ്ഥാനത്വ ആവശ്യത്തിൻ്റെ പരിസമാപ്തിയാണ് ഈ ചരിത്രസംഭവം അടയാളപ്പെടുത്തിയത്. 

          20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഹൈദരാബാദ് നാട്ടുരാജ്യത്തിൽ നൈസാമിൻ്റെ ഭരണകാലത്ത് തെലങ്കാന പ്രസ്ഥാനത്തിൻ്റെ വേരുകൾ കണ്ടെത്താനാകും. സ്വാതന്ത്ര്യാനന്തരം, 1948-ൽ ഹൈദരാബാദ് ഇന്ത്യയുമായി സംയോജിപ്പിക്കപ്പെട്ടു. 1956-ൽ സംസ്ഥാന പുനഃസംഘടന നിയമം തെലങ്കാന പ്രദേശത്തെ ആന്ധ്രാ സംസ്ഥാനവുമായി ലയിപ്പിച്ച് ആന്ധ്രാപ്രദേശ് രൂപീകരിച്ചു. വ്യത്യസ്തമായ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങൾ കാരണം ഈ ലയനം വിവാദമായിരുന്നു.

        1960-കളുടെ അവസാനത്തിൽ തെലങ്കാന ആവശ്യം ശക്തമായി, 1969-ൽ തെലങ്കാന പ്രക്ഷോഭം എന്നറിയപ്പെടുന്ന കാര്യമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തെലങ്കാനയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പലതരത്തിലുള്ള ഉറപ്പുകളും കരാറുകളും നൽകിയിട്ടും അതൃപ്തി തുടർന്നു. 2001-ൽ കെ. ചന്ദ്രശേഖർ റാവു (കെസിആർ) തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) രൂപീകരിച്ചതോടെ ഈ പ്രസ്ഥാനം 1990-കളിൽ ഒരു പുനരുജ്ജീവനം കണ്ടു.

                  2009-ൽ തെലങ്കാന രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ പ്രഖ്യാപിച്ചതോടെ പ്രശ്നം വഴിത്തിരിവിലെത്തി. വിപുലമായ രാഷ്ട്രീയ ചർച്ചകൾക്കും 2011-ലെ ശ്രീകൃഷ്ണ കമ്മിറ്റിയുടെ ശുപാർശകൾക്കും ശേഷം 2013-ൽ കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. പുതിയ സംസ്ഥാനം സൃഷ്ടിക്കാൻ. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം, 2014, പിന്നീട് പാർലമെൻ്റ് പാസാക്കി.

        2014 ജൂൺ 2-ന് തെലങ്കാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു, കെ. ചന്ദ്രശേഖർ റാവു അതിൻ്റെ ആദ്യ മുഖ്യമന്ത്രിയായി. തെലങ്കാനയുടെ രൂപീകരണം ഇന്ത്യയുടെ ഫെഡറൽ ഘടനയിൽ ഒരു സുപ്രധാന അധ്യായം അടയാളപ്പെടുത്തി, പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതിനും തുല്യമായ വികസനം ഉറപ്പാക്കുന്നതിനുമുള്ള പ്രാധാന്യം എടുത്തുകാണിച്ചു.

          തെലങ്കാനയുടെ സൃഷ്ടി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും പ്രാദേശിക സ്വത്വത്തിൻ്റെയും ശക്തിക്ക് അടിവരയിടുന്നു. ചരിത്രപരമായ ആവലാതികൾ പരിഹരിക്കുന്നതിനും പുതിയ സംസ്ഥാനത്ത് കേന്ദ്രീകൃത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ മറ്റ് പ്രാദേശിക പ്രസ്ഥാനങ്ങൾക്ക് ഒരു മാതൃക സൃഷ്ടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ജൂണ്:1 ലോക ക്ഷീരദിനം: പ്രകൃതിയുടെ 'വെളുത്ത സ്വർണ്ണ' ദിനം

 ജൂണ്:1 ലോക ക്ഷീരദിനം: പ്രകൃതിയുടെ 'വെളുത്ത സ്വർണ്ണ ' ദിനം

               


                                     ജൂൺ 1 ആഗോള കലണ്ടറിൽ ഒരു പ്രത്യേക ദിനമായി അടയാളപ്പെടുത്തുന്നു: ലോക പാൽ ദിനം. 2001-ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിതമായ ഈ ദിനം ആഗോള ഭക്ഷണമെന്ന നിലയിൽ പാലിന്റെ  പ്രാധാന്യം തിരിച്ചറിയുന്നതിനും സുസ്ഥിരത, സാമ്പത്തിക വികസനം, പോഷകാഹാരം എന്നിവയിൽ ക്ഷീരമേഖലയുടെ സംഭാവനകളെ ആഘോഷിക്കുന്നതിനും ലക്ഷ്യമിടുന്നു.

           ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാതിപ്പിക്കുന്ന രാജ്യം ഇന്ത്യ എന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.പാലുല്പാതനത്തിൽ ഇന്ത്യക്ക് തൊട്ടു താഴെ നിൽക്കുന്നത് അമേരിക്കയാണ് .  

'ലോകത്തെ പോഷിപ്പിക്കുന്നതിന് ഗുണനിലവാരമുള്ള പോഷകാഹാരം നൽകുന്നതിൽ പാലുൽപ്പന്നങ്ങൾ വഹിക്കുന്ന പ്രധാന പങ്ക് ' എന്നതാണ് ഈ വർഷത്തെ milkday സന്ദേശം . 

      

സമഗ്രമായ പോഷകഗുണമുള്ളതിനാൽ പാലിനെ പ്രകൃതിയുടെ 'വെളുത്ത സ്വർണ്ണം' എന്ന് വിളിക്കാറുണ്ട്. കാൽസ്യം, പ്രോട്ടീൻ, വൈറ്റമിൻ ഡി, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് പാൽ , എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്തുന്നതിനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും , മൊത്തത്തിലുള്ള ആരോഗ്യം  നിലനിർത്തുന്നതിനും പാലിൽ  അടങ്ങിയിട്ടുള്ള പോഷകങ്ങൾ നിർണായകമാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക്, പാലും പാലുൽപ്പന്നങ്ങളും അവരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാത്ത ഘടകങ്ങളാണ്. ഉയർന്ന നിലവാരമുള്ള പോഷകാഹാരത്തിന്റെ ലഭ്യതയും, ചെലവ് കുറഞ്ഞ ഉറവിടമായതിനാലും പാൽ ലോകസ്വീകാര്യത നേടുന്നു.  


പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിൽ ക്ഷീര വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദശലക്ഷക്കണക്കിന് കർഷകർക്കും തൊഴിലാളികൾക്കും ഇത് ഉപജീവനമാർഗം നൽകുന്നു, ചെറുകിട ഫാമുകൾ മുതൽ വൻകിട ക്ഷീര സംരംഭങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഡയറി ഫാമിംഗിലെ നൂതനാശയങ്ങളും, പുതിയ സാങ്കേതിക വിദ്യകളുടെ കണ്ടുപിടുത്തവും,കാര്യക്ഷമതയും ക്ഷീര മേഘലയിൽ  സുസ്ഥിരത വർദ്ധിപ്പിക്കുന്നതിന് കാരണമായി. പാരിസ്ഥിതിക ആഘാതം കുറയ്ക്കുക, മൃഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുക, പാലിന്റെ  പോഷകഗുണം വർദ്ധിപ്പിക്കുക എന്നിവയിൽ ആധുനിക രീതികൾ ക്ഷീരമേഖലയെ സഹായിക്കുന്നു. 

ക്ഷീരമേഖലയിലെ സുസ്ഥിരതയ്ക്കുള്ള ശ്രമങ്ങൾ ശ്രദ്ധേയമാണ്. പല ഡയറി ഫാമുകളും മെച്ചപ്പെട്ട തീറ്റ കാര്യക്ഷമത, മെച്ചപ്പെട്ട വളം പരിപാലനം, പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം തുടങ്ങിയ രീതികൾ സ്വീകരിക്കുന്നു. ഈ സംരംഭങ്ങൾ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുചേരുന്നതിനും സഹായിക്കുന്നു.


സാംസ്കാരിക പ്രാധാന്യം


പല സമൂഹങ്ങളിലും പാലിനും പാലുൽപ്പന്നങ്ങൾക്കും കാര്യമായ സാംസ്കാരിക മൂല്യമുണ്ട്. ഗ്രാമീണ സമൂഹങ്ങളിലെ പരമ്പരാഗത രീതിയിലുള്ള ഡയറി ഫാമിംഗ് മുതൽ പാലിന്റെ  വൈവിധ്യമാർന്ന പാചക ഉപയോഗങ്ങൾ വരെ, അത് സാംസ്കാരിക പാരമ്പര്യങ്ങളിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു. പല രാജ്യങ്ങളിലും, പാൽ സമൃദ്ധിയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്, വിവിധ ഉത്സവങ്ങളിലും ആചാരങ്ങളിലും ആഘോഷിക്കപ്പെടുന്നു.


ആരോഗ്യ ആനുകൂല്യങ്ങൾ


പാലിന്റെ  ആരോഗ്യ ഗുണങ്ങൾ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. പാലും പാലുൽപ്പന്നങ്ങളും പതിവായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ്, രക്താതിമർദ്ദം, ചിലതരം ക്യാൻസറുകൾ എന്നിവയുൾപ്പെടെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം, വളർച്ചയ്ക്കും വികാസത്തിനും പാൽ നിർണായകമാണ്, ശാരീരികവും വൈജ്ഞാനികവുമായ വികാസത്തെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങൾ നൽകുന്നു.


ലോകമെമ്പാടും വിപുലമായ പ്രവർത്തനങ്ങളും പരിപാടികളുമായാണ് ലോക ക്ഷീരദിനത്തെ വരവേൽക്കുന്നത് . അന്നേ ദിവസം ഡയറി ഫാമുകൾ പൊതുജനങ്ങൾക്കായി അവരുടെ വാതിലുകൾ തുറക്കുന്നു കൊടുക്കുന്നു. മിൽമ പോലുള്ള വലിയ സംരംഭങ്ങൾ പോലും അന്നേ ദിവസം തങ്ങളുടെ ഫാകടോറികൾ സന്ദർശകർക്കായി തുറന്നുകൊടുക്കാറുണ്ട്. സ്‌കൂളുകൾ  പാലിന്റെ പ്രാധാന്യം കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നു,. വിവിധ കമ്മ്യൂണിറ്റികൾ പാൽ പ്രമേയ പരിപാടികൾ സംഘടിപ്പിക്കുന്നു. പാലിന്റെ  പ്രാധാന്യം, ക്ഷീര വ്യവസായം, ദൈനംദിന ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നതിന്റെ  പ്രയോജനങ്ങൾ എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.


സോഷ്യൽ മീഡിയ കാമ്പെയ്‌നുകളും ഡിജിറ്റൽ ഇവന്റുകളും ജനപ്രിയമായിട്ടുണ്ട്, പ്രത്യേകിച്ച് സമീപ വർഷങ്ങളിൽ. #WorldMilkDay, #EnjoyDairy തുടങ്ങിയ ഹാഷ്‌ടാഗുകൾ ഈ ദിവസത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും ലോകമെമ്പാടുമുള്ള ജനങ്ങളെ  ആഘോഷത്തിൽ ഉൾപ്പെടുത്താനും സഹായിക്കുന്നു.


    ലോക ക്ഷീരദിനം ക്ഷീരവ്യവസായത്തിലുള്ളവരുടെ കഠിനാധ്വാനത്തെ ഓർമിക്കാനും, ക്ഷീര മേഘലയിൽ സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കാനും നമുക്ക് ഉപയോഗിക്കാം , പാൽ എന്ന  വൈവിധ്യമാർന്ന ഭക്ഷണത്തിന്റെ  പോഷകഗുണങ്ങൾ ഉയർത്തിക്കാട്ടാനായി,ജൂൺ 1-ന് നമുക്ക് പാൽ ഗ്ലാസുകൾ ഉയർത്താം, പാലിന് ആശംസകൾ, .. .. പ്രകൃതിയുടെ വെളുത്ത സ്വർണ്ണം !

May 29:International Everest Day

 എഡ്മണ്ട് ഹിലാരിയും  ടെൻസിങ് നോർഗെയും





1953 മെയ് 29..... അംബരചുംബിയായ എവറസ്റ്റ് രണ്ടു ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കീഴടങ്ങിയ ദിവസം.

           1953 മെയ് 29 ന്, ന്യൂസിലൻഡിലെ സർ എഡ്മണ്ട് ഹിലാരിയും നേപ്പാളിലെ ഷെർപ്പയായ ടെൻസിങ് നോർഗെയും ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിയിൽ എത്തിയ ആദ്യത്തെ സ്ഥിരീകരിക്കപ്പെട്ട പർവതാരോഹകരായി.അവരുടെ മഹത്തായ നേട്ടം മാനുഷിക നിശ്ചയദാർഢ്യത്തിൻ്റെ പരകോടിയെപ്രതിനിധീകരിക്കുക മാത്രമല്ല, സാംസ്കാരികവും ദേശീയവുമായ അതിരുകൾ സഹകരണത്തിൻ്റെയും സൗഹൃദത്തിൻ്റെയും മുന്നിൽ  കീഴടങ്ങുമെന്ന് മനുഷ്യരാശിക്കു കാട്ടിത്തന്നു...

          1919 ജൂലൈ 20-ന് ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ ജനിച്ച എഡ്മണ്ട് ഹിലാരി തൊഴിലിൽ ഒരു തേനീച്ച വളർത്തുകാരനായിരുന്നു, എന്നാൽ ഹൃദയത്തിൽ ഒരു സാഹസികനായിരുന്നു.  പർവതങ്ങളോടുള്ള അദ്ദേഹത്തിൻ്റെ ആകർഷണം ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു, ന്യൂസിലാൻ്റിലെ തെക്കൻ ആൽപ്‌സിൻ്റെ പരുക്കൻ കൊടുമുടികളിൽ അദ്ദേഹം തൻ്റെ  കൊടുമുടികൾ കീഴടക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.
           1914 മെയ് 29 ന് നേപ്പാളിലെ ഖുംബു മേഖലയിൽ നംഗ്യാൽ വാങ്ഡി എന്ന പേരിൽ ജനിച്ച ടെൻസിങ് നോർഗെ, സഹിഷ്ണുതയ്ക്കും പർവതാരോഹണ കഴിവുകൾക്കും പേരുകേട്ട ഷെർപ്പ സമൂഹത്തിൻ്റെ ഭാഗമായിരുന്നു.  ടെൻസിംഗ് മുമ്പ് എവറസ്റ്റിലേക്കുള്ള നിരവധി പര്യവേഷണ  ശ്രമങ്ങളിൽ പങ്കെടുത്തിരുന്നു,

          1953-ലെ ബ്രിട്ടീഷ് മൗണ്ട് എവറസ്റ്റ് പര്യവേഷണം സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്തത് കേണൽ ജോൺ ഹണ്ടാണ്.  ഹിലരിയെയും നോർഗെയെയും തിരഞ്ഞെടുത്തത് അവരുടെ അസാധാരണമായ കഴിവുകളും അനുഭവപരിചയവുമാണ്.കൊടുമുടിയിലേക്കുള്ള യാത്ര അപകടങ്ങൾ നിറഞ്ഞതായിരുന്നു, കൃത്യമായ ആസൂത്രണവും ടീം വർക്കും ആവശ്യമായിരുന്നു.  മുകളിലേക്കുള്ള അവസാന മുന്നേറ്റത്തിൽ, ഹിലരിയും നോർഗെയും അവരുടെ അവസാന ക്യാമ്പ് 27,900 അടിയിൽ (8,500 മീറ്റർ) സ്ഥാപിച്ചു.  മെയ് 29 ന് അതിരാവിലെ അവർ ഉച്ചകോടിയിലേക്ക് പുറപ്പെട്ടു.  കുപ്രസിദ്ധമായ ഹിലാരി സ്റ്റെപ്പ്, 28,839 അടി (8,790 മീറ്റർ) ഉയരമുള്ള ഒരു ലംബമായ ശിലാമുഖം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ അവർ അഭിമുഖീകരിച്ചു.കഠിനമായ കയറ്റത്തിന് ശേഷം അവർ 11:30 AM ന് എവറസ്റ്റ് കൊടുമുടിയിലെത്തി.  ഹിലരിയും നോർഗെയും 15 മിനിറ്റോളം ഉച്ചകോടിയിൽ ചിലവഴിച്ചു, ഫോട്ടോഗ്രാഫുകൾ എടുക്കുകയും ചെറിയ മെമൻ്റോകൾ അവശേഷിപ്പിക്കുകയും ചെയ്തു.
      
        1953 ജൂൺ 2-ന് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദിവസം തന്നെ അവരുടെ വിജയത്തിൻ്റെ വാർത്ത ലോകത്തെത്തി, യുണൈറ്റഡ് കിംഗ്ഡത്തിലും അതിനപ്പുറവും ആഹ്ലാദകരമായ അന്തരീക്ഷം കൂട്ടിച്ചേർത്തു.  ഹിലരിയും നോർഗെയും വീരന്മാരായി ആഘോഷിക്കപ്പെട്ടു, അവരുടെ പേരുകൾ ധൈര്യത്തിൻ്റെയും സാഹസികതയുടെയും പര്യായമായി മാറി.
        എലിസബത്ത് രാജ്ഞി ഹിലാരിക്ക് നൈറ്റ് പദവി നൽകി ആദരിച്ചു.അദ്ദേഹം പർവതാരോഹണത്തിലും മാനുഷിക പ്രവർത്തനങ്ങളിലും ഗണ്യമായ സംഭാവനകൾ നൽകി. അതിൻറെ ഫലമായി  ഹിമാലയൻ ട്രസ്റ്റ് സ്ഥാപിച്ചു, അത് നേപ്പാളിൽ സ്കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിച്ചു, ഷെർപ്പ സമൂഹത്തിൻ്റെ ജീവിതം ഗണ്യമായി മെച്ചപ്പെടുത്തി.
          ടെൻസിങ് നോർഗെ ഷെർപ്പ  വംശജരുടെ കഴിവിൻ്റെയും പ്രതിരോധശേഷിയുടെയും പ്രതീകമായി മാറി.  പർവതാരോഹണത്തിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം നേപ്പാളിലെ ടൂറിസവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചു.  അദ്ദേഹത്തിൻ്റെ സംഭാവനകൾക്കുള്ള അംഗീകാരമായി, യുകെയിൽ നിന്നുള്ള ജോർജ്ജ് മെഡലും ഇന്ത്യയിൽ നിന്ന് പത്മഭൂഷണും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.
       ടെൻസിങ് നോർഗെ 1989 മെയ് 9ന് സെറിബ്രൽ ഹെമറേജ് മൂലം അന്തരിച്ചു .  2008 ജനുവരി 11ന് ഓക്‌ലൻഡ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം സർ എഡ്മണ്ട് ഹിലാരി അന്തരിച്ചു.
           ഒന്നാമനാകാൻ പരസ്പരം മത്സരിക്കുകയും തല്ലു കൂടുകയും ചെയ്യുന്ന ഇക്കാലത്ത് ഇവരുടെ സൗഹൃദം ഒരു അത്ഭുതമാണ്.......ഇവരിൽ രണ്ടുപേരിൽ ആരാണ് ആദ്യമായി  എവറസ്റ്റിൽ കാലുകുത്തിയത് എന്ന് അവർ ഒരിക്കലും വെളിപ്പെടുത്തിയില്ല...കൊടുമുടികൾ കീഴടക്കിയ ഇവരുടെ സൗഹൃദം എവറസ്റ്റ് നേക്കാൾ ഉയർന്നുതന്നെ നിൽക്കും ..... അന്നും ഇന്നും ......

ജവഹർ ലാൽ നെഹ്രു ചരമദിനം മെയ് 27

 ജവഹർ ലാൽ  നെഹ്രു ചരമദിനം    മെയ് 27 


                    ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും  ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു കേന്ദ്ര വ്യക്തിയുമായ ജവഹർലാൽ നെഹ്‌റു     1964 മെയ് 27-ന് അന്തരിച്ചു. 
                   
                                                     
               

            മരണത്തിന് മുമ്പ് നെഹ്‌റുവിൻ്റെ ആരോഗ്യനില വഷളായിരുന്നു.

 1964 ജനുവരിയിൽ അദ്ദേഹത്തിന് ഒരു മസ്തിഷ്കാഘാതം ഉണ്ടായി, അതേ വർഷം മെയ് മാസത്തിൽ മറ്റൊരു ഹൃദയാഘാതം ഉണ്ടായി, അത് അദ്ദേഹത്തെ ഗണ്യമായി തളർത്തി. ആരോഗ്യം മോശമായിരുന്നിട്ടും, നെഹ്‌റു തൻ്റെ ഉത്തരവാദിത്തങ്ങളിൽ അർപ്പണബോധത്തോടെ തുടർന്നു, താൻ   രൂപപ്പെടുത്താൻ ആഗ്രഹിച്ച  രാഷ്ട്രത്തോടുള്ള തൻ്റെ അചഞ്ചലമായ  പ്രതിബദ്ധത പ്രകടമാക്കി.     

 

1964 മെയ് 27 ന് രാവിലെ ന്യൂഡൽഹിയിലെ വസതിയിൽ ഹൃദയാഘാതം മൂലം നെഹ്‌റു അന്തരിച്ചു.


അദ്ദേഹത്തിന്റെ  ജീവിതത്തിലെ പ്രധാനപ്പെട്ട വർഷങ്ങളിലൂടെ  നമുക്ക് സഞ്ചരിക്കാം , 

വര്ഷം :അദ്ദേഹത്തിന്റെ അപ്പോഴുള്ള പ്രായം,സംഭവങ്ങൾ 


   1889  :  നവംബർ 14    അലഹബാദിൽ  ജനനം . പിതാവ് ;മോത്തിലാൽ നെഹ്‌റു  

                മാതാവ്  സ്വരൂപ് റാണി 

   1905 : പതിനാറാം വയസിൽ  ഇംഗ്ലണ്ടിലെ ഹാരോ സ്കൂളിലേക്ക്      പഠനത്തി                      നായി  പോകുന്നു 

   1907 : 18 വയസ് , ട്രിനിറ്റി കോളേജ്  കേംബ്രിഡ്ജ് :നാച്ചുറൽ സയൻസ്  പഠനം                       ആരംഭിക്കുന്നു 

    1910 : 21 വയസ് , കേംബ്രിഡ്ജ് പഠനം പൂർത്തിയാക്കുന്നു . 

    1912 ; 23 വയസ് , കേംബ്രിഡ്ജ്  നിന്ന് നിയമ പഠനത്തിനുശേഷം നാട്ടിലേക്ക്

              മടങ്ങുന്നു 

    1916 :27  വയസ് ,   കമലാ കൗലിനെ വിവാഹം ചെയ്തു. 

    1916 : 27  വയസ് ,മഹാത്മാ ഗാന്ധിയെ ആദ്യമായി കണ്ടു, ഇന്ത്യൻ നാഷണൽ        

              കോൺഗ്രസ്സിൽ   ചേർന്നു . 

    1917 : 28 വയസ് , ഇന്ദിരാ പ്രിയദർശിനി ( ഇന്ദിരാ ഗാന്ധി ) ജനിച്ചു.  

    1920 : 31 വയസ് ,നിസഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുന്നൂ 

    1923 : 34 വയസ് ,  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി 

              ആയി തിരഞ്ഞെടുക്കപ്പെട്ടു. 

    1929 : 40 വയസ് ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ  

             സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു, പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടന്ന      

             സമ്മേളനം .  

1930-35 :   41-46 വയസ് ,  ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരങ്ങളുമായി 

              ബന്ധപ്പെട്ട്  പല തവണ ജയിലിൽ 

1936 :  37 വയസ് ,  ഭാര്യ കമലാ നെഹ്രു ടുബര്കുലോസിസ് ബാദിച്ച മരിക്കുന്നൂ . 

1942 : 50 വയസ് , ക്വിറ്റ് ഇന്ത്യ പ്രസ്ഥാന സമയത്ത് അറസ്റ്റിലായി; 1945 വരെ 

          തടവിലായിരുന്നു. 

1947: 58 വയസ് , ആഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി.


1950: 61 വയസ് , സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനായി  പഞ്ചവൽസര      

         പദ്ധതികൾ  കൊണ്ടുവരുന്നു 

1955 : ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന  

           നൽകി ആദരിച്ചു.

1962 : 73 വയസ് ,ഇന്ത്യ-ചൈന യുദ്ധം , യുദ്ധത്തിൽ പരാജയപ്പെടുന്നു 

1964 : 75 വയസ് , മെയ് 27 ന്   രാവിലെ ന്യൂ ഡൽഹിയിലെ വസതിയിൽ 

           ഹൃദയാഘാതം മൂലം പദവിയിലിരിക്കെ  അന്തരിച്ചു.

ശിശുദിന ക്വിസ്

 ശിശുദിന ക്വിസ് 


1.ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്ന തീയതി?

 നവംബർ 14


2.അന്താരാഷ്ട്ര ശിശുദിനമായി യു.എൻ ആചരിക്കുന്ന തീയതി?

 നവംബർ 20


3.നെഹ്‌റുവിന്റെ ഭാര്യയുടെ പേരെന്ത്?

 കമലാ കൗൾ 


4.നെഹ്‌റുവിന്റെ അച്ഛന്റെ പേര്?

മോത്തിലാൽ നെഹ്‌റു


5.ജവഹർലാൽ നെഹ്‌റുവിന്റെ ഒരേയൊരു മകൾ ആര്?

  ഇന്ദിരാ ഗാന്ധി


6.നെഹ്‌റുവിന്റെ മരണ കാരണമെന്തായിരുന്നു?

 ഹൃദയാഘാതം


7.നെഹ്‌റു എത്ര വർഷം തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു?

 17 വർഷം


8.ജവഹർലാൽ നെഹ്‌റു എത്ര തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്?

9 തവണ


9.നെഹ്‌റുവിന്റെ എത്രാമത്തെ  ജന്മദിനമാണ് നാം ഈ  വർഷം ആചരിച്ചത്?

135 


10.നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം

1921-ൽ


11.“അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം” ഇത് ആരുടെ വാക്കുകളാണ്?

നെഹ്റുവിന്റെ


12.ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിന്റെ രചന എത്ര കാലം കൊണ്ടാണ് പൂർത്തിയാക്കിയത്?

ആറുമാസം


13.നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്

17 വർഷം


14.ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്?

ഗാന്ധിജിയുടെ


15.നെഹ്റു ആകെ തടവിൽ കഴിഞ്ഞ കാലം?

3276 ദിവസം


16.നെഹ്റു വളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.?

പാണ്ട


17.ജവഹർലാൽ നെഹ്റു ഏറ്റവും അധികം ഇഷ്ടപ്പെട്ട കാർട്ടൂണിസ്റ്റ് ആരായിരുന്നു?

ശങ്കർ


18.ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സാമാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 9000 ഇന്ത്യക്കാരുടെ സ്മരണയ്ക്കായി ഡൽഹിയിൽ നിർമ്മിച്ച ശിലാസ്മാരകം ഏത്?

ഇന്ത്യാഗേറ്റ്


19.ജവഹർലാൽ നെഹ്റുവിന്റെ സമാധി സ്ഥലം?

ശാന്തിവനം


20.ജവഹർ എന്ന പദത്തിന്റെ അർത്ഥം എന്ത്?

രത്നം


ഫുട്ബോൾ ക്വിസ് 2022

  1.  ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് (2022)


1.ഈ ഈ ലോകകപ്പിലെ ചാമ്പ്യന്മാർ?

അർജന്റീന 


2.എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്?


3.2022 ലെ വേൾഡ് കപ്പ് ഏതു രാജ്യത്തു വെച്ചാണ് നടക്കുന്നത് ?

ഖത്തർ 


4.ഖത്തർ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

ഏഷ്യ 


5.എത്രാമത്തെ ലോകകപ്പാണ് ഇക്കൊല്ലം നടക്കുന്നത്?

22 


6.എത്ര ടീമുകളാണ് ഈ വേൾഡ് കപ്പിൽ മത്സരിക്കുന്നത്?

32 


7.ഉദ്‌ഘാടന മത്സരത്തിൽ ഏതൊക്കെ ടീമുകളാണ് മത്സരിച്ചത്?

ഖത്തറും ഇക്വഡോറും 


8.ഖത്തറിലെ എത്ര സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്?

8.


9..ഈ വേൾഡ് കപ്പിലെ ആദ്യത്തെ ഗോൾ നേടിയത് ആരാണ്?

എന്നർ വലൻസിയ (ഇക്വഡോർ ക്യാപ്റ്റൻ)


10.എത്ര ദിവസമാണ് ഈ വർഷത്തെ വേൾഡ് കപ്പ് മത്സരങ്ങൾ?

29 


11.അന്താരാഷ്ട്ര ഫുടബോളിനെ നിയന്ത്രിക്കുന്ന സംഘടന?

ഫിഫ 


12.FIFA യുടെ പൂർണനാമം?

Federation Internationale de Football Association.


13.ഫുട്‍ബോൾ മത്സര സമയം എത്രയാണ്?

90 മിനിറ്റ് 


14.കോർണർ, പെനാൽറ്റി,യെല്ലോ കാർഡ്,റെഡ് കാർഡ് ഇവയൊക്കെ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫുടബോൾ 


15. ഇത്തവണ ഏതു ഏഷ്യൻ രാജ്യമാണ് ആദ്യ കളി ജയിച്ചത്?

സൗദി അറേബ്യ(അർജന്റീനയെ 2 -1 നു തോൽപ്പിച്ചു)


16.ഫിഫ റാങ്കിങ്കിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ബ്രസീൽ 


17.ഏതു രാജ്യത്തോട് തോറ്റാണ് ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തായത്?

ക്രൊയേഷ്യ (ക്വാർട്ടർ ഫൈനലിൽ)


18.ഈ ലോകകപ്പിൽ ഫൈനലിൽ എത്തിയ ടീമുകൾ?

അർജന്റീനയും ഫ്രാൻസും


19. ഈ ലോകകപ്പിലെ  മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം?


ക്രൊയേഷ്യ (മൊറോക്കോയെ തോൽപ്പിച്ചു)


20.ഈ വർഷത്തെ ഫൈനൽ ഏതു ദിവസമാണ്?

ഖത്തർ ദേശീയ ദിനമായ 2022 ഡിസംബർ 18-ന്


21.ഖത്തർ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തിന്റെ ഔദ്യോഗിക പേര്?

അൽ റിഹ് ല 


22.ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീം?

സ്പെയിൻ (7ഗോൾ.കോസ്റ്റാറിക്കക്കെതിരെ)


23.ഏതു കളിയിലാണ് ഇരു ടീമുകളും കൂടി ഏറ്റവും കൂടുതൽ ഗോൾ അടിച്ചത്?


ഇംഗ്ലണ്ടും(6ഗോൾ) ഇറാനും(2 ഗോൾ)  8 ഗോൾ 


24.പെനാൽറ്റിയിലുൾപ്പെടെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളി ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ആയിരുന്നു?

അർജന്റീനയും ഫ്രാൻസും (12 ഗോൾ)


25.ആദ്യത്തെ ഹാട്രിക്ക് ഗോളുകൾ നേടിയ താരം?

ഗോൺസാലോ റാമോസ്(പോർച്ചുഗൽ)


26.CR 7 എന്നറിയപ്പെടുന്ന ഫുടബോൾ താരം?

ക്രിസ്റ്റ്യാനോ റൊണാൾഡോ(പോർച്ചുഗൽ)


27.2022 ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് മുദ്ര പതിച്ച നാണയങ്ങളും കറൻസികളും പുറത്തിറക്കിയ രാജ്യം?

ഖത്തർ


28.2022 ൽ ഫുട്ബോളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരം?


കെ എംബാപ്പെ 


29.കളിച്ച 5 ലോകകപ്പിലും ഗോൾ നേടിയ ആദ്യത്തെ താരം?

ക്രിസ്റ്റിയാനോ റൊണാൾഡോ


30.ഇതുവരെ ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ രാജ്യം?

ബ്രസീൽ 5 തവണ  

31.ഫിഫയുടെ ആസ്ഥാനം എവിടെയാണ്?

സൂറിച്ച് (സ്വിറ്റ്സർലൻഡ്)


32.ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പേര് എന്താണ്?

യൂൾറിമെ കപ്പ്


33.ഫുട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം ?

2.44 m അകലം - 7.32 m


34.ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച രാജ്യം?

ബ്രസീൽ 


35.പുരുഷ-വനിത ലോകകപ്പ് ഫുട്ബോൾ കിരിടം നേടിയ ആദ്യ ടീം?

ജർമനി


36.VAR ന്റെ ഫുൾ ഫോം?

Video Assistant Refree 


37.ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾക്കായി അഡിഡാസ് ഡിസൈൻ ചെയ്ത പന്തിന്റെ പേര് ?

അൽ ഹിൽമ്


38.ഫിഫയുടെ ആപ്തവാക്യം?

ഫോർ ദി ഗെയിം ഫോർ ദി വേൾഡ് 


39ഫുട്ബോൾ ഭൂഖണ്ഡം എന്നറിയപ്പെടുന്ന രാജ്യം?

തെക്കേ  അമേരിക്ക


40.ഏഷ്യൻ കടുവകൾ എന്നറിയപ്പെടുന്ന ഫുട്ബോൾ ടീം?

ദക്ഷിണ കൊറിയ 

41.അർജന്റീനയുടെ എത്രാമത്തെ ലോകകപ്പ് ഫുട്ബോൾ കിരീടമാണിത്?

മൂന്നാമത്തെ 


42.ഫൈനലിൽ അർജന്റീനയോട് തോറ്റ ടീം?

ഫ്രാൻസ് (പെനാൽറ്റിയിൽ 4-2നു)


43.ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരം?

കിലിയൻ എംബാപ്പെ (4എണ്ണം)


44.ഫ്രാൻസ് എത്ര തവണ ലോകകിരീടം നേടിയിട്ടുണ്ട്?


45.ഈ ലോകകപ്പിൽ രണ്ടാമത്തെ ഹാട്രിക്ക് ഗോളുകൾ നേടിയ താരം?

കിലിയൻ എംബാപ്പെ(ഫ്രാൻസ്)


46.ഫിഫയുടെ ഈ ലോകകപ്പിലെ യങ് പ്ലയെർ അവാർഡ് നേടിയ താരം?

എൻസോ ഫെർണാണ്ടസ്(അർജന്റീന)


47.ഈ ലോകകപ്പിൽ ഫെയർ പ്ലേ അവാർഡ് നേടിയ ടീം?

ഇംഗ്ലണ്ട് 


48.ഗോൾഡൻ ഗ്ലൗ പുരസ്‌കാരം നേടിയതാരാണ്?

എമിലിയാനോ മാർട്ടിനസ് (അർജന്റീന ഗോളി)


49.ഗോൾഡൻ ബൂട്ട് അവാർഡ് നേടിയ താരം?

കിലിയൻ എംബാപ്പെ(ഫ്രാൻസ്)


50.ഗോൾഡൻ ബോൾ അവാർഡ് നേടിയ താരം?


ലയണൽ മെസ്സി(അർജന്റീന)


51.ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി 2 തവണ ഗോൾഡൻ ബോൾ അവാർഡ്  പുരസ്കാരം നേടിയ താരം?

ലയണൽ മെസ്സി


52.ഏറ്റവും കൂടുതൽ ഗോൾ അടിച്ചതിനു നൽകുന്ന അവാർഡ്?

ഗോൾഡൻ ബൂട്ട് 

 

53. ഫൈനൽ മത്സരം നടന്ന സ്റ്റേഡിയത്തിന്റെ പേര്?

ലുസാലി സ്റ്റേഡിയം


54.ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പെ ഈ ലോകകപ്പിൽ ആകെ നേടിയ ഗോളുകളുടെ എണ്ണം?

55.2022 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം ?

 ല ഈബ്



ഐ ടി ക്വിസ്

 ഐ ടി ക്വിസ് 

൧.കമ്പ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആര്?

ചാൾസ് ബാബേജ്


൧.കമ്പ്യൂട്ടറിന്റെ മെമ്മറി എന്ന് പൊതുവേ പറയാറുള്ളത് ഏതു മെമ്മറിയാണ്?

റാൻഡം ആക്സസ് മെമ്മറി (റാം)


൧.ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?

വിന്റെൺ സെർഫ്


൧.WWW ന്റെ പൂർണ്ണരൂപം എന്താണ്?

വേൾഡ് വൈഡ് വെബ്



൧.ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക് ഏത്?

എസ് ബി ടി ബേങ്ക്


൧.മൈക്രോസോഫ്റ്റ് സ്ഥാപകൻ ആര്?

ബിൽ ഗേറ്റ്സും പോൾ അലനും


൧.കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?

ലാറ്റിൻ


൧.കമ്പ്യൂട്ടറിന്റെ തലച്ചോറ്’ എന്നറിയപ്പെടുന്ന ഭാഗം ഏത്?

സെൻട്രൽ പ്രൊസസിങ് യൂണിറ്റ് (സി. പി. യു)


൧.കമ്പ്യൂട്ടർ മോണിറ്ററിലെ വിവിധ ഇനങ്ങൾ സെലക്ട് ചെയ്യാനും ചലിപ്പിക്കാനും ഉപയോഗിക്കുന്ന ഉപകരണം ഏത്?

മൗസ്


൧.ഇന്ത്യയിൽ ആദ്യത്തെ സൈബർ ക്രൈം സ്റ്റേഷൻ നിലവിൽ വന്നതെവിടെയാണ്?

ബാംഗ്ലൂർ


൧.കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തന സജ്ജമാക്കുന്ന പ്രക്രിയ എങ്ങനെ അറിയപ്പെടുന്നു?

ബൂട്ടിങ്


൧.ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത്?

ജാവ


൧.കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ താൽക്കാലികമായി ശേഖരിച്ചു വെക്കുന്ന മെമ്മറി ഏത്?

റാം


൧.ഇന്ത്യയിലെ ആദ്യ ഓൺലൈൻ സംവിധാനം ആരംഭിച്ച ബാങ്ക്

എച്ച് ഡി എഫ് സി 


൧.ടെലിഫോൺ / ഒ. എഫ്. സി ലൈനുകളിൽ കൂടി കമ്പ്യൂട്ടറുകൾക്ക് വിവരം കൈമാറാൻ സഹായിക്കുന്ന ഉപകരണം ഏത്?

മോഡം


൧.ബിറ്റ് എന്നതിന്റെ മുഴുവൻ രൂപം എന്ത്?

ബൈനറി ഡിജിറ്റ്


൧.കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിന്റെ അടിസ്ഥാനയൂണിറ്റ് ഏത്?

ബിറ്റ്


൧.1024 കിലോ ബൈറ്റുകൾ ചേരുന്നത് എങ്ങനെ അറിയപ്പെടുന്നു?

ഒരു മെഗാബൈറ്റ്


൧.ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്ന്?

ഡിസംബർ 2


൧.ഇന്‍റര്‍നെറ്റ്‌ സുരക്ഷാദിനമായി ആചരിക്കുന്നതെന്ന്‌?

ഫിബ്രവരി 6


൧.അന്താരാഷ്ട സൈബര്‍ സുരക്ഷാദിനം ഏതാണ്‌?

നവംബര്‍ 30


൧.ഇന്ത്യയിൽ ആദ്യം നിർമ്മിക്കപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ ഏത്?

പരം


൧.കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രവർത്തനക്ഷമമാകുന്നത് ഏത് മെമ്മറിയുടെ നിർദ്ദേശങ്ങളുടെ സഹായത്താലാണ്?

റോം


൧.കേരളത്തിൽ ആദ്യം കമ്പ്യൂട്ടർ സ്ഥാപിച്ചത് എവിടെയാണ്?

കൊച്ചി


൧.ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്?

വിവാഹ്


൧.ലോകത്തിലെ ഏറ്റവും പ്രമുഖ ഓൺലൈൻ സർവ്വവിജ്ഞാനകോശം ഏത്?

വിക്കിപീഡിയ


൧.ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളേവ ?

വെബ് ബ്രൗസറുകൾ


൧.ഒരു കമ്പ്യൂട്ടറിലെ അടിസ്ഥാന പ്രക്രിയകള്‍ എത്രയെണ്ണമാണ്‌?

അഞ്ച്‌


൧. കമ്പ്യൂട്ടറിലെ അടിസ്ഥാന പ്രക്രിയകള്‍ ഏതെല്ലാമാണ്‌?

ഇന്‍പുട്ട്‌, പ്രോസസിങ്‌, നിയന്ത്രണം, ഔട്ട്പുട്ട്‌, സംഭരണം


൧.കമ്പ്യുട്ടറിന്റെ സംഭരണശേഷി എങ്ങനെ അറിയപ്പെടുന്നു?

മെമ്മറി


൧.കമ്പ്യൂട്ടറിലേക്ക്‌ വിവരങ്ങള്‍ നല്‍കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങനെ?

ഇന്‍പുട്ട്‌


൧. ഒരു കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട ഇന്‍പുട്ട്‌ ഉപകരണങ്ങള്‍ ഏവ?

കീബോര്‍ഡ്‌, മൗസ്‌


൧.ഇന്‍പൂട്ടിലുടെ നല്‍കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടറിന്‌ അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന പ്രക്രിയയേത്‌?

പ്രോസസിങ്‌


൧. പ്രോസസിങ്ങിനു ശേഷം കമ്പ്യൂട്ടര്‍ നല്‍കുന്ന ഫലം എങ്ങനെ അറിയപ്പെടുന്നു?

ഔട്ട്പുട്ട്

൧. ഒരു കമ്പ്യുട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ഏതാണ്‌?

മോണിറ്റര്‍


൧.സി.ഡി.യുടെ മുഴുവന്‍ രൂപം എന്താണ്‌?

കോംപാക്ട്‌ ഡിസ്ക്‌


൧.1963-ല്‍ കമ്പ്യുട്ടര്‍ മൗസ്‌ വികസിപ്പിച്ചെടുത്തത്  ആരാണ്‌?

ഡി എയ്ഞ്ചല്‍ബാര്‍ട്ട്‌


൧.സൂപ്പര്‍ കമ്പ്യൂട്ടര്‍ ആദ്യമായി അവതരിപ്പിച്ചത്‌ ആരാണ്‌?

സീമോര്‍ ക്രേ


കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ എങ്ങനെ അറിയപ്പെടുന്നു?

സിസ്റ്റം സോഫ്റ്റ്‌വെയർ


൧. മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ ഏതുതരം സോഫ്റ്റ്‌വെയറിന്‌ ഉദാഹരണമാണ്?

സിസ്റ്റം സോഫ്റ്റ്‌വെയർ


൧.കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആദ്യം പ്രവര്‍ത്തനക്ഷമമാകുന്ന സോഫ്റ്റ്‌വെയർ എങ്ങനെ അറിയപ്പെടുന്നു?

ഓപ്പറേറ്റിങ്‌ സിസ്റ്റം


൧.ഏതു സോഫ്റ്റ്‌വെയറിന്റെ ചിഹ്നമാണ് 'ടക്സ്' എന്നറിയപ്പെടുന്ന പെൻഗ്വിൻ?

ഗ്നു/ലിനക്സ്


൧.ഇന്ത്യന്‍ സുപ്പര്‍ കമ്പ്യൂട്ടറിന്റെ പിതാവ്‌' എന്നറിയപ്പെടുന്നത്‌ ആരാണ്‌?

ഡോ. വിജയ്‌ പി. ഭട്കര്‍


൧.1998 സപ്തംബറില്‍ സെര്‍ജി എം. ബ്രിന്‍, ലോറന്‍സ്‌ ഇ. പേജ്‌ എന്നിവര്‍ ചേര്‍ന്ന്‌ തുടങ്ങിയ സ്ഥാപനമേത്‌?

ഗൂഗിള്‍


൧.ഏത്‌ സ്ഥാപനത്തിന്റെ അനൗദ്യോഗിക മുഖവാചകമാണ്‌ "Don't be Evil"?

ഗൂഗിള്‍


൧.2001-ല്‍ വിക്കിപീഡിയ സ്ഥാപിച്ചത്‌ ആരൊക്കെ ചേര്‍ന്നാണ്‌?

ജിമ്മി വെയ്ല്‍സ്‌, ലാറി സാങ്ങൾ


൧.2004 ഫിബ്രവരിയില്‍ ഫേസ്ബുക്ക്‌ സ്ഥാപിച്ചത്‌ ആരാണ്‌?

മാര്‍ക്ക്‌ സക്കര്‍ബെര്‍ഗ്‌


൧.ഇന്‍റര്‍നെറ്റിന്റെ ലോകത്തിലെ എസ്‌.എം.എസ്‌.” എന്നറിയപ്പെടുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കേത്‌?

ട്വിറ്റര്‍


൧.ലോകത്തിലെ ഏറ്റവും പ്രധാന കമ്പ്യൂട്ടര്‍ ചിപ്പ്‌ നിര്‍മാതാക്കളാര്‌?

ഇന്‍റല്‍ കമ്പനി