ഗുരു ഗോപിനാഥ് ജന്മദിനം

 ഗുരു ഗോപിനാഥ്

കുട്ടനാട്ടിൽ (അമ്പലപ്പുഴ താലൂക്ക്‌) ചമ്പക്കുളത്തെ കഥകളി പാരമ്പര്യമുളള പെരുമാനൂർ തറവാട്ടിൽ മാധവിയമ്മയുടെയും കൈപ്പളളി ശങ്കരപ്പിള്ളയുടെയും മകനായി 1908 ജൂൺ 24 ന്‌ ജനിച്ചു.

ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരിൽ ഒരാളും, പ്രതിഭാധനനായ നർത്തകനും, കേരളനടനം എന്ന ആധുനിക സർഗ്ഗത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഗുരു ഗോപിനാഥ്‌ എന്നറിയപ്പെട്ടിരുന്ന പെരുമാനൂർ ഗോപിനാഥൻ പിള്ള അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാളും അദ്ദേഹമായിരുന്നു.

തിരുവിതാംകൂർ മഹാരാജാവിൽ നിന്നും വീരശൃംഖല. കഥകളിയിലെ കേകിയാട്ടത്തെ ആധാരമാക്കി സംവിധാനം ചെയ്ത മയൂരനൃത്തമാണ്‌ അദ്ദേഹത്തെ വീരശൃഖലക്ക്‌ അർഹനാക്കിയത്‌. ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഗുരു ഗോപിനാഥ്‌. അതിൽപിന്നെ ആർക്കും തിരുവിതാകൂർ രാജാവ്‌ വീരശൃംഖല നൽകിയിട്ടില്ല.

1954-ൽ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ക്ഷണപ്രകാരം റഷ്യയിലേക്കുളള ആദ്യത്തെ ഇന്ത്യൻ സാംസ്കാരിക സംഘത്തിൽ അംഗമായി വിദേശയാത്രകൾ നടത്തി. 1959-ൽ ദില്ലിയിലെ ഭാരതീയ കലാ കേന്ദ്രത്തിന്റെ രാംലീലയുടെ ഡയറക്ടറായി. ഇന്നു കാണുന്നമട്ടിൽ വിവിധ ഭാരതീയ നൃത്തങ്ങളുടെ കഥകളിയും സമന്വയിപ്പിച്ച്‌ രാംലീലക്ക്‌ ശാസ്‌ത്രീയ അടിത്തറയുണ്ടാക്കി ചിട്ടപ്പെടുത്തിയത്‌ ഗുരുഗോപിനാഥായിരുന്നു.1961-ൽ എറണാകുളത്ത്‌ ‘വിശ്വകലാകേന്ദ്രം’ സ്ഥാപിച്ചു . 63-ൽ അത്‌ തിരുവനന്തപുരത്തെ വട്ടിയൂർകാവിലേക്ക്‌ മാറ്റി.

പ്രധാന കൃതികൾ

കഥകളി നടനം

അഭിനയാങ്കുരം (ഇംഗ്ലീഷ്, സംസ്കൃതം,മലയാളം)

അഭിനയപ്രകാശിക

ക്ലാസിക്കൽ ഡാൻസ്‌ പോസസ്‌ ഓഫ്‌ഇന്ത്യ(ഇംഗ്ലീഷ്)

നടനകൈരളി

താളവും നടനവും

എന്റെ ജീവിത സ്‌മരണകൾ

No comments:

Post a Comment