സുരേഷ് ഗോപിയുടെ ജന്മദിനം

 സുരേഷ് ഗോപി

1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം.

1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്.

പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു. 1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു.


2016-ൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി രാഷ്ട്രപതി നാമ നിർദേശം ചെയ്തതിനെ തുടർന്ന് ആദ്യമായി പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി മികച്ച ഭൂരിപക്ഷം നേടി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിൽ നിന്നും താമര ചിഹ്നത്തിൽ വിജയിച്ച ആദ്യ ലോക്‌സഭാംഗം കൂടിയാണ് സുരേഷ് ഗോപി.


2024 ജൂൺ 9ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ മന്ത്രിയാണ് നിലവിൽ സുരേഷ് ഗോപി.


സുരേഷ് ഗോപി ആലപിച്ച ഗാനങ്ങൾ


ഒരു കുലപ്പൂ പോലെ...

പ്രണയവർണ്ണങ്ങൾ 1998


ദൂരെ പൂപ്പമ്പരം...

പൈലറ്റ്സ് 2000


അമ്പിളിപ്പൂപ്പെണ്ണിനും...

സത്യമേവ ജയതെ 2000


ഷാബി ബേബി.. ഷാരോൺ ബേബി...

തില്ലാന തില്ലാന 2003


ചിലമ്പൊലിയുടെ കലാപം നീളെ...

കന്യാകുമാരി എക്സ്പ്രെസ് 2010

No comments:

Post a Comment