National Doctor's day

ഡോ.ബി.സി. റോയ്  ജന്മദിനം 


ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം  ജനിച്ചത് 1882 ജൂലൈ 1നാണ്.പ്രശസ്തനായ ഒരു ഇന്ത്യൻ ഡോക്ടർ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, മനുഷ്യസ്‌നേഹി, സ്വാതന്ത്ര്യസമര സേനാനി എന്നിവകൂടാതെ 1948 മുതൽ 1962 ൽ മരണം വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ആധുനിക പശ്ചിമ ബംഗാളിന്റെ സ്രഷ്ടാവായിത്തന്നെ കണക്കാക്കുന്ന പ്രഗൽഭനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു ബിദാൻ ചന്ദ്ര റോയ് അഥവാ ഡോ.ബി.സി. റോയ്.എല്ലാ വർഷവും അദ്ദേഹത്തിന്റെ ജനനദിനവും മരണദിനവുമായ ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്നു. 1961 ഫെബ്രുവരി 4 ന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.


1928-ൽ എ.ഐ.സി.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. റോയ്, 1929-ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പെങ്കെടുത്തു.1942 ൽ റങ്കൂൺ ജാപ്പനീസ് ബോംബാക്രമണത്തിൽ തോക്കുകയും ജാപ്പനീസ് അധിനിവേശത്തെ ഭയന്ന് കൊൽക്കത്തയിൽ നിന്ന് ജനങ്ങൾ കൂട്ടപ്പാലായനം നടത്തുകയും ചെയ്തു. കൊൽക്കത്ത സർവകലാശാല വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുകയായിരുന്നു റോയ്. സ്കൂളുകൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ക്ലാസുകൾ നടത്തുന്നതിന് വേണ്ടി അദ്ദേഹം വ്യോമാക്രമണ ഷെൽട്ടറുകൾ വാങ്ങി, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഒരുപോലെ ആശ്വാസം നൽകി. അദ്ദേഹത്തിന്റെ പരിശ്രമത്തിനുള്ള അംഗീകാരമായി 1944 ൽ സയൻസ് ഡോക്ടറേറ്റ് അദ്ദേഹത്തിന് നൽകി.


ഇന്ത്യയിലെ യുവാക്കൾ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുമെന്ന് റോയ് വിശ്വസിച്ചു. യുവാക്കൾ പണിമുടക്കിലും ഉപവാസത്തിലും പങ്കെടുക്കരുതെന്നും പഠിക്കുകയും സാമൂഹിക പ്രവർത്തനങ്ങളിൽ സ്വയം സമർപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നി. 1956 ഡിസംബർ 15 ന് ലഖ്‌നൗ സർവകലാശാലയിൽ കൺവോക്കേഷൻ പ്രസംഗം നടത്തിയപ്പോൾ ഡോ. റോയ് പറഞ്ഞു:

"എന്റെ യുവസുഹൃത്തുക്കളേ, ആഗ്രഹം, ഭയം, അജ്ഞത, നിരാശ, നിസ്സഹായത എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യ-പോരാട്ടത്തിൽ നിങ്ങൾ സൈനികരാണ്. നിസ്വാർത്ഥ സേവനത്തിന്റെ മനോഭാവത്തിൽ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലൂടെ, നിങ്ങൾ പ്രതീക്ഷയോടും ധൈര്യത്തോടും കൂടി മുന്നോട്ട് പോകട്ടെ. . ."

1961 ഫെബ്രുവരി 4 ന് രാജ്യം റോയിയെ ഭാരത്രത്ന നൽകി ആദരിച്ചു.ബിസി റോയ് ദേശീയ അവാർഡ് 1962 ൽ സ്ഥാപിക്കപ്പെട്ടു റോയിയുടെ സ്മരണയ്ക്കായി 1976 മുതൽ എല്ലാ വർഷവും അവാർഡ് നൽകുന്നു. വൈദ്യം, രാഷ്ട്രീയം, ശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം, കല എന്നീ മേഖലകളിലെ മികച്ച സംഭാവനകളെ അവാർഡ് അംഗീകരിക്കുന്നു. ന്യൂഡൽഹിയിലെ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിലെ ഡോ. ബിസി റോയ് മെമ്മോറിയൽ ലൈബ്രറിയും കുട്ടികൾക്കുള്ള വായനാ മുറിയും 1967 ൽ ആരംഭിച്ചു. ഇന്ന്, അദ്ദേഹത്തിന്റെ സ്വകാര്യ പ്രബന്ധങ്ങൾ ദില്ലിയിലെ ടീൻ മൂർത്തിഭവനിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും ആർക്കൈവ്സിന്റെ ഭാഗമാണ്.

National Statistics Day

 

         ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം




സ്ഥിതിവിവരക്കണക്ക്, സാമ്പത്തിക ആസൂത്രണം എന്നീ മേഖലകളിൽ പ്രൊഫസർ  പ്രശാന്ത ചന്ദ്ര മഹലനോബിസ് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച്, ഇന്ത്യാ ഗവൺമെൻ്റ് എല്ലാ വർഷവും ജൂൺ 29, അദ്ദേഹത്തിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച്, പ്രത്യേക വിഭാഗത്തിൽ "സ്റ്റാറ്റിസ്റ്റിക്സ് ദിനം" ആയി ആചരിക്കുന്നു.

മഹലനോബിസിന്റെ സഹപ്രവർത്തകരിൽ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡൻസി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയിൽ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബർ 17-ന് പ്രമഥനാഥ് ബാനർജി (പ്രഫ.ധനതത്വശാസ്ത്രം), നിഖിൽ നജ്ജൻ സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സർ‍. ആർ. എൻ. മുഖർജി എന്നിവരുമായിച്ചേർന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രിൽ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റർ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡൻസി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വർഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റെ സഹപ്രവർത്തകരായ എസ്.എസ്. ബോസ്, ജെ.എം. സെൻഗുപ്ത, ആർ.സി. ബോസ്, എസ്.എൻ. റോയ്, കെ.ആർ. നായർ, ആർ.ആർ. ബഹാദുർ, ജി. കല്യാൺ‍പുർ, ഡി.ബി. ലാഹിരി തുടങ്ങിയവർ ഇതിന്റെ വളർച്ചയ്ക്കായി നിസ്തുലമായ സേവനങ്ങൾ ചെയ്തു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന പീതാംബർ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.1959-ൽ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സർവ്വകലാശാലയായും ഉയർത്തപ്പെട്ടു.


ബയോമെട്രിക്കയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും ആചാര്യ ബ്രജേന്ദ്രനാഥ് സിയലിന്റെ ഉപദേശമനുസരിച്ചും മഹലനോബിസ് സ്ഥിതിവിവരനിർണ്ണയം ആരംഭിച്ചു. തുടക്കത്തിൽ അദ്ദേഹം സർവ്വകലാശാലാപരീക്ഷകളുടെ അപഗ്രഥനം, കൊൽക്കത്തയിലെ ആംഗ്ലൊ-ഇന്ത്യൻ വംശജരുടെ കണക്കെടുപ്പ്, പിന്നെ കുറെ കാലാവസ്ഥാപഠനം എന്നിവയാണ് നടത്തിയത്.

പി സി മഹലനോബിസ് ചരമദിനം

 

പി സി മഹലനോബിസ് 

ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതി വിവരശാസ്ത്രജ്ഞനുമായിരുന്നു പ്രശാന്ത ചന്ദ്ര മഹലനോബിസ് എന്ന പി സി മഹലനോബിസ്.ഇന്നത്തെ ബംഗ്ലാദേശിലുള്ള ബിക്രംപൂർ എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് മഹലനോബിസ് ജനിച്ചത്.

മഹലനോബിസിന്റെ സഹപ്രവർത്തകരിൽ പലരും സ്ഥിതി വിവര ശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡൻസി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയിൽ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബർ 17-ന് പ്രമഥനാഥ് ബാനർജി (പ്രഫ.ധനതത്വശാസ്ത്രം), നിഖിൽ നജ്ജൻ സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സർ‍. ആർ. എൻ. മുഖർജി എന്നിവരുമായിച്ചേർന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രിൽ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റർ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡൻസി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വർഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു.1938-ൽ ഇൻസ്റ്റിറ്റ്യുട്ട് പരിശീലനം നൽകാൻ ആരംഭിച്ചു. മുൻപ് ജോലി ചെയ്തിരുന്ന പലരും ഇൻസ്റ്റിറ്റ്യുട്ട് വിടുകയും അവരിൽ ചിലർ അമേരിക്കയിലേക്കും, ചിലർ ഭാരതസർക്കാരിന്റെ മറ്റ് ജോലികൾക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാൽഡേനെ ഇൻസ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ഓഗസ്റ്റ് മുതൽ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേൽനോട്ടത്തിലുള്ള എതിർപ്പു കാരണം ഹാൽഡേൻ ജോലി വിടുകയാണുണ്ടായത്.

ഓക്സ്ഫോർഡ് യൂണിവേർസിറ്റിയുടെ വെൽഡൻ മെഡൽ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ ചെക്ക് സയൻസ് അക്കാഡമി മെഡലും അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തിനു പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.1972 ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു

ഹെലൻ കെല്ലർ ജന്മദിനം

 

ഹെലൻ കെല്ലർ 


1880 ജൂൺ 27-ന്‌ അമേരിക്കയിലെ വടക്കൻ അലബാമയിലെ ഒരു ചെറുനഗരത്തിലാണ്‌ ഹെലൻ കെല്ലറുടെ ജനനം.കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ്‌ വനിതയാണ്‌ ഹെലൻ ആദംസ്‌ കെല്ലർ.അച്ഛൻ ആർതർ.എച്ച്‌.കെല്ലർ, ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ കെയ്റ്റ് ആഡംസ്‌ വീട്ടമ്മയും.

പത്തൊൻപതു മാസം വരെ ഹെലൻ നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. 1882 ഫെബ്രുവരിയിലാണ്‌ അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്‌. കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടർ വിധിയെഴുതിയെങ്കിലും, ഹെലന്‌ വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു. ഒന്നും കേൾക്കാത്തതിനാൽ ഹെലൻ‌ ഒന്നും പറയാനും പഠിച്ചില്ല.

റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ്‌ ഹെലൻ തന്റെ ആത്മകഥ എഴുതാൻ തീരുമാനിച്ചത്‌.ആനിയെക്കൂടാതെ,പിൽകാലത്ത്‌ ആനിയെ വിവാഹം കഴിച്ച യുവ പത്രപ്രവർത്തകൻ ജോൺ മേസിയും രചനയിൽ ഹെലനെ സഹായിച്ചു.അക്കാലത്തെ മധ്യവർഗ്ഗ വനിതകൾക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന ലേഡീസ്‌ ഹൗസ്‌ ജേണൽ എന്ന മാസികയിൽ 5 ഭാഗങ്ങളായാണ്‌ ദ സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്‌.1902-ൽ പരമ്പര പുസ്തകമാക്കി.ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട ആ പുസ്തകം 44 ഭാഷകളിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു.

1961 മുതൽ ഹെലൻ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.അതോടെ ആശയവിനിമയശെഷി നശിച്ച്‌ പൂർണമായും ഒറ്റയ്ക്കായ ഹെലൻ കെല്ലർ എന്ന മഹത്‌വനിത 1968 ജൂൺ 1-ന്‌ 87-ആം വയസ്സിൽ അന്തരിച്ചു.

അവരുടെ  പ്രചോദനകരമായ ജീവിതത്തെപ്പറ്റി 1962 -ൽ  ' മിറക്കിൾ വർക്കർ ' എന്നൊരു ഹോളിവുഡ് സിനിമ തന്നെ പുറത്തുവന്നു. 

“പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ രണ്ടു വ്യക്തികൾ നെപ്പോളിയനും ഹെലൻ കെല്ലറുമാണ്‌"



ലഹരി വിരുദ്ധ ദിനo

 ലഹരി വിരുദ്ധ ദിന ക്വിസ് 




1.ലോക ലഹരി വിരുദ്ധ ദിനം  എന്നാണ്?

ജൂൺ 26


2.2024-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം എന്താണ്?

"തെളിവുകൾ വ്യക്തമാണ്: പ്രതിരോധത്തിൽ നിക്ഷേപിക്കുക


3.ഐക്യരാഷ്ട്രസഭ (UN) ഏതു വർഷം മുതലാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്?

1987 ഡിസംബർ 7


4.കഞ്ചാവ് ആദ്യം ഔഷധമായി കണക്കാക്കുകയും പിന്നീട് അതിന്റെ അപകടം മനസ്സിലാക്കി 1985- ൽ ഔഷധ പട്ടികയിൽ നിന്ന് ഒഴിവാക്കിയ രാജ്യം ഏത്?

അമേരിക്ക


5.ഭർത്താക്കന്മാരുടെ മദ്യപാനം മൂലം മദ്യപന്മാരുടെ ഭാര്യമാർ ഉണ്ടാക്കിയ സംഘടനയുടെ പേര്?

ആൽക്കനോൺ


6.പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു ഏത്?

നിക്കോട്ടിൻ


7.“മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് “ഇത്

ആരുടെ വാക്കുകളാണ്?

ശ്രീനാരായണഗുരു


8.കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം ഏത്?

കൂളിമാട് (കോഴിക്കോട്)


9.മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പരമാവധി ശിക്ഷ?

വധശിക്ഷ


10.മദ്യപാനം രോഗമാണെന്ന് പ്രഖ്യാപിച്ച സംഘടന ഏത്?

WHO


11.വേദനസംഹാരികൾ ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്?

തലാമസ്


12.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

ആന്ധ്രപ്രദേശ്


13.ടിപ്പുസുൽത്താൻ മദ്യം നിരോധിച്ച വർഷം ഏത്?

1787


14.കേരളത്തിൽ പൊതുസ്ഥലത്തെ പുകവലി നിരോധിച്ച വർഷം ഏത്?

1999


15.കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല?

കാസർകോട്


16.കറുപ്പ് യുദ്ധം നടന്നവർഷം ഏത്?

1839


17.WHO യുടെ പൂർണ്ണരൂപം എന്താണ്?

World Health Organisation


18.അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം ഏത്?

സീറോസിസ്


19.കണ്ണൂർ ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രം ഏത്?

പയ്യന്നൂർ താലൂക്ക് ആശുപത്രി



20.ഏതു ചെടിയുടെ ഇലയാണ് പുകയിലയായി ഉപയോഗിക്കുന്നത്?

നിക്കോട്ടിയാന


21.കണ്ണൂർ ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രം ഏത്?

പയ്യന്നൂർ താലൂക്ക് ആശുപത്രി


22.ലോകം മദ്യവർജ്ജന ദിനം എന്നാണ്?

ഒക്ടോബർ  3


23.പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം ഏത്?

ശ്വാസകോശ കാൻസർ


24.പുകയില യുടെ ജന്മദേശം?

തെക്കേ അമേരിക്ക


25.ഋഗ്വേദത്തിൽ പരാമർശിക്കുന്ന ലഹരിവസ്തു ഏത്?

സോമരസം


26.കേരളത്തിൽ ചാരായ നിരോധനം നടപ്പാക്കിയത് എന്ന്?

1996 ഏപ്രിൽ 1


27.എക്സൈസ് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

നികുതി


28.ആൽക്കഹോൾ എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?

അറബി


29.കേരളത്തിൽ നടന്ന ഏറ്റവും വലിയ മദ്യ ദുരന്തം ഏതാണ്?

വൈപ്പിൻ മദ്യദുരന്തം (1982)


30.കേരള സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കപ്പെട്ട ഒരു പ്രത്യേക പ്രദേശത്തെ ആധാരമാക്കി നിർമ്മിച്ച സിനിമ ഏത്?

അയ്യപ്പനും കോശിയും


31.തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് ഏത്?

തേയീൻ



32.കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് ഏത്?

കഫീൻ 


33.മുന്തിരിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം ഏത്?

ബ്രാൻഡി


34.മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള കേരള സർക്കാരിന്റെ ബോധവൽക്കരണ പരിപാടിയുടെ പേര് എന്താണ്?

വിമുക്തി


35.ബ്രൗൺഷുഗറിന്റെ നിറമെന്താണ്?

വെള്ള


36.ബാർലിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം ഏതാണ്?

വിസ്കി


37.ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം ഏത്?

ഭൂട്ടാൻ


38.വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?

സച്ചിൻ ടെണ്ടുൽക്കർ

39.രൂപീകരണം മുതൽ മദ്യനിരോധനം ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം?

ഗുജറാത്ത്


40.ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം?

ചൈന


41.ഏതു രാജ്യത്താണ് പുകവലി പൂർണമായും നിരോധിച്ചത്?

ഭൂട്ടാൻ 


42.ഏറ്റവും കൂടുതൽ കഞ്ചാവ് കൃഷിയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി 


43.കേരള സംസ്ഥാന ലഹരിവർജ്ജന മിഷനാണ് വിമുക്തി. വിമുക്തി മിഷൻ സംസ്ഥാന ചെയർമാൻ ആര്?

മുഖ്യമന്ത്രി


44.ഒരു സിഗരറ്റിൽ അടങ്ങിയിരിക്കുന്ന ശരാശരി നിക്കോട്ടിന്റെ അളവ്?

12mg 


45.പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് ഏതു രാജ്യക്കാരാണ്?

പോർച്ചുഗീസുകാർ 


വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌

 വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌  ജന്മദിനം 


സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു വി പി സിംഗ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌. 1931 ജൂൺ 25 ന് ഉത്തർപ്രദേശിലെ അലഹാബാദിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഒരു രാജകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.


പതിനൊന്നു മാസമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്. പിന്നോക്ക വിഭാഗങ്ങൾക്ക്‌ തൊഴിൽസംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതാണ്‌ സിംഗിന്റെ പ്രധാന ഭരണനേട്ടം. ഈ നിയമം ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തി.അലഹബാദിലെ പ്രാദേശിക രാഷ്ട്രീയത്തിലൂടെയാണ് സിംഗ് വളർന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി ചേർന്നു. ജനതാ പാർട്ടിയിൽ നിന്നും ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഉത്തർപ്രദേശിൽ അധികാരം തിരിച്ചുപിടിച്ചപ്പോൾ, വിശ്വനാഥ് പ്രതാപ് സിംഗിനെയാണ് ഇന്ദിര മുഖ്യമന്ത്രിയായി നിയമിച്ചത്.1984 ലെ പൊതു തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ, സാമ്പത്തികവകുപ്പും, പ്രതിരോധ വകുപ്പും രാജീവ് ഏൽപ്പിച്ചുകൊടുത്തത് സിംഗിനേയായിരുന്നു. സാമ്പത്തിക വകുപ്പിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സിംഗ് ശ്രമിച്ചു. സ്വർണ്ണ കള്ളക്കടത്ത് കുറക്കാൻ വേണ്ടി സ്വർണ്ണത്തിന്മേൽ ഏർപ്പെടുത്തിയിരുന്നു നികുതി കുറച്ചു.

ഡിസംബർ 1 ന് പാർലിമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന നാഷണൽ ഫ്രണ്ടിന്റെ സമ്മേളനത്തിൽ വി.പി.സിംഗ് നാടകീയമായി ദേവി ലാലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. നാഷണൽ ഫ്രണ്ടിന്റെ അവകാശവാദം രാഷ്ട്രപതി അംഗീകരിച്ചതുമുതൽ വി.പി.സിംഗ് തന്നെയായിരിക്കും പ്രധാനമന്ത്രി എന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഈ നീക്കം അംഗങ്ങളെ അത്ഭുതപ്പെടുത്തി. എന്നാൽ ഹരിയാനയിൽ നിന്നുമുള്ള നേതാവായ ദേവി ലാൽ ഈ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ വിസമ്മതം യോഗത്തെ അറിയിക്കുകയും, കൂടാതെ വി.പി.സിംഗിനെത്തന്നെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു.


1998 ൽ സിംഗിന് അർബുദരോഗമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം പൊതു വേദികളിൽ നിന്നും ഒഴിഞ്ഞു നിന്നു. 2008 നവംബർ 27 ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ വെച്ച് വിശ്വനാഥ് പ്രതാപ് സിംഗ് അന്തരിച്ചു.

സുരേഷ് ഗോപിയുടെ ജന്മദിനം

 സുരേഷ് ഗോപി

1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം.

1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്.

പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു. 1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു.


2016-ൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി രാഷ്ട്രപതി നാമ നിർദേശം ചെയ്തതിനെ തുടർന്ന് ആദ്യമായി പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി മികച്ച ഭൂരിപക്ഷം നേടി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിൽ നിന്നും താമര ചിഹ്നത്തിൽ വിജയിച്ച ആദ്യ ലോക്‌സഭാംഗം കൂടിയാണ് സുരേഷ് ഗോപി.


2024 ജൂൺ 9ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ മന്ത്രിയാണ് നിലവിൽ സുരേഷ് ഗോപി.


സുരേഷ് ഗോപി ആലപിച്ച ഗാനങ്ങൾ


ഒരു കുലപ്പൂ പോലെ...

പ്രണയവർണ്ണങ്ങൾ 1998


ദൂരെ പൂപ്പമ്പരം...

പൈലറ്റ്സ് 2000


അമ്പിളിപ്പൂപ്പെണ്ണിനും...

സത്യമേവ ജയതെ 2000


ഷാബി ബേബി.. ഷാരോൺ ബേബി...

തില്ലാന തില്ലാന 2003


ചിലമ്പൊലിയുടെ കലാപം നീളെ...

കന്യാകുമാരി എക്സ്പ്രെസ് 2010

ഗുരു ഗോപിനാഥ് ജന്മദിനം

 ഗുരു ഗോപിനാഥ്

കുട്ടനാട്ടിൽ (അമ്പലപ്പുഴ താലൂക്ക്‌) ചമ്പക്കുളത്തെ കഥകളി പാരമ്പര്യമുളള പെരുമാനൂർ തറവാട്ടിൽ മാധവിയമ്മയുടെയും കൈപ്പളളി ശങ്കരപ്പിള്ളയുടെയും മകനായി 1908 ജൂൺ 24 ന്‌ ജനിച്ചു.

ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരിൽ ഒരാളും, പ്രതിഭാധനനായ നർത്തകനും, കേരളനടനം എന്ന ആധുനിക സർഗ്ഗത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഗുരു ഗോപിനാഥ്‌ എന്നറിയപ്പെട്ടിരുന്ന പെരുമാനൂർ ഗോപിനാഥൻ പിള്ള അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാളും അദ്ദേഹമായിരുന്നു.

തിരുവിതാംകൂർ മഹാരാജാവിൽ നിന്നും വീരശൃംഖല. കഥകളിയിലെ കേകിയാട്ടത്തെ ആധാരമാക്കി സംവിധാനം ചെയ്ത മയൂരനൃത്തമാണ്‌ അദ്ദേഹത്തെ വീരശൃഖലക്ക്‌ അർഹനാക്കിയത്‌. ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഗുരു ഗോപിനാഥ്‌. അതിൽപിന്നെ ആർക്കും തിരുവിതാകൂർ രാജാവ്‌ വീരശൃംഖല നൽകിയിട്ടില്ല.

1954-ൽ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ക്ഷണപ്രകാരം റഷ്യയിലേക്കുളള ആദ്യത്തെ ഇന്ത്യൻ സാംസ്കാരിക സംഘത്തിൽ അംഗമായി വിദേശയാത്രകൾ നടത്തി. 1959-ൽ ദില്ലിയിലെ ഭാരതീയ കലാ കേന്ദ്രത്തിന്റെ രാംലീലയുടെ ഡയറക്ടറായി. ഇന്നു കാണുന്നമട്ടിൽ വിവിധ ഭാരതീയ നൃത്തങ്ങളുടെ കഥകളിയും സമന്വയിപ്പിച്ച്‌ രാംലീലക്ക്‌ ശാസ്‌ത്രീയ അടിത്തറയുണ്ടാക്കി ചിട്ടപ്പെടുത്തിയത്‌ ഗുരുഗോപിനാഥായിരുന്നു.1961-ൽ എറണാകുളത്ത്‌ ‘വിശ്വകലാകേന്ദ്രം’ സ്ഥാപിച്ചു . 63-ൽ അത്‌ തിരുവനന്തപുരത്തെ വട്ടിയൂർകാവിലേക്ക്‌ മാറ്റി.

പ്രധാന കൃതികൾ

കഥകളി നടനം

അഭിനയാങ്കുരം (ഇംഗ്ലീഷ്, സംസ്കൃതം,മലയാളം)

അഭിനയപ്രകാശിക

ക്ലാസിക്കൽ ഡാൻസ്‌ പോസസ്‌ ഓഫ്‌ഇന്ത്യ(ഇംഗ്ലീഷ്)

നടനകൈരളി

താളവും നടനവും

എന്റെ ജീവിത സ്‌മരണകൾ

വായനാദിനം ക്വിസ്

 വായനാദിനം ക്വിസ് 


1.കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്?

പി.എൻ. പണിക്കർ


2. പി.എൻ. പണിക്കർ സ്ഥാപിച്ച വായനശാല ഏത്?

സനാതന ധർമ്മം


3.ദേശീയ വായന ദിനം എന്നാണ് ?

ജൂൺ 19 (2017 മുതൽ ആചരിക്കുന്നു.)


4.കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏത്?

സാഹിത്യ ലോകം


5.എന്നിലൂടെ ആരുടെ ആത്മകഥയാണ്?

കുഞ്ഞുണ്ണി മാഷ്


6.കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം ഏത്?

ആശാൻ പുരസ്ക്കാരം


7.കേരളൻ എന്നത് ആരുടെ തൂലിക നാമമാണ്? 

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള


8.മലയാളം സർവ്വകലാശാല സ്ഥാപിച്ച വർഷം ഏത്?

2012 നവംബർ


9. പാതിരാസൂര്യന്റെ നാട്ടിൽ എന്ന യാത്രാ വിവരണം ആരുടേതാണ്? 

എസ്.കെ. പൊറ്റെക്കാട്


10.കോഴിക്കോട് നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര്?

ആകാശ മിഠായി


11.ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച ഭാഷഏത്? 

ഹിന്ദി


12.സരസ്വതി സമ്മാൻ നേടിയ ആദ്യ മലയാളി ആര്? 

ബാലാമണിയമ്മ (കൃതി നിവേദ്യം)


13. സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനമേത്?

കേരളം


14.കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി തെരഞ്ഞെടുത്തത് ?

പെരുങ്കുളം (കൊല്ലം ജില്ല)


15.ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ


16.പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?

പുതുവായിൽ നാരായണ പണിക്കർ


17.എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)


18.കേരളത്തിന്റെ ഭരണഭാഷ ഏതാണ്?

മലയാളം


19.കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രം ഏതാണ്?

ഗ്രന്ഥാലോകം


20.വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?

കുഞ്ഞുണ്ണിമാഷ്

അന്താരാഷ്‌ട്ര യോഗാദിനം അന്താരാഷ്ട്ര സംഗീത ദിനം

 അന്താരാഷ്‌ട്ര യോഗാദിനം 

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.

അദ്ദേഹം അന്ന് പറഞ്ഞ വാക്കുകൾ 


"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."


അന്താരാഷ്ട്ര സംഗീത ദിനം 


1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്.ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക്‌ എന്ന പേരിലാണ്‌ ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത്.ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.


സലിം അലിയുടെ ചരമ ദിനo

 

സലിം  അലി

പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്ന സലിം  അലിയുടെ ചരമ ദിനമാണ് ജൂൺ 20.1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു.


പുസ്തകങ്ങൾ


The book of Indian Birds (1941)

Indian Hill Birds(1949)

The Birds of Kuch(1945)

The Birds of Kerala

The Birds of Sikkim

Hand book of the birds of India and Pakistan

Common Birds(1967)

Field guid to the birds of Eastern Himalayas

The fall of a Sparrow(ആത്മകഥ)


പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

വായനാദിനം

 വായനാദിനം ക്വിസ് 



൧.മലയാള സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്?


ജെ സി ഡാനിയേൽ

൨.കേശവന്റെ വിലാപങ്ങൾ എന്ന നോവലിന്റെ രചയിതാവ്? 


എം മുകുന്ദൻ

൩.കേരള ചരിത്രത്തെക്കുറിച്ചുള്ള ‘കേരള പഴമ’ എന്ന കൃതി രചിച്ചത് ആര്?

ഹെർമൻ ഗുണ്ടർട്ട്

൪.എന്നിലൂടെ എന്ന ആത്മകഥ ആരുടേത്?

കുഞ്ഞുണ്ണിമാഷ്

൫.മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ രചിച്ചതാര്?

എം മുകുന്ദൻ

൬.കേരള സ്കോട്ട് എന്നറിയപ്പെടുന്നത്?

സി വി രാമൻപിള്ള

൭.അഗ്നിസാക്ഷി’ എന്ന പ്രശസ്തമായ മലയാള നോവലിന്റെ രചയിതാവ് ആര്?

ലളിതാംബിക അന്തർജ്ജനം

൮.ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിത ഏത് കവിയുടേതാണ്?

ഒ.എൻ. വി കുറുപ്പ്

൯.നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്” പ്രശസ്തമായ ഈ വരികൾ ഏതു കവിയുടെതാണ്?

കടമ്മനിട്ട രാമകൃഷ്ണൻ

൧൧.കാച്ചിക്കുറുക്കിയ കവിതകളുടെ കവി’ എന്നറിയപ്പെടുന്നത് ആര്? 

വൈലോപ്പിള്ളി ശ്രീധരമേനോൻ

൧൩.കുമാരനാശാനെ ‘വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് ആര് ?

ജോസഫ് മുണ്ടശ്ശേരി

൧൪.പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?

2004 ജൂൺ 19

൧൬.എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)

൧൭.“ഓമനത്തിങ്കൾക്കിടാവോ” എന്നു തുടങ്ങുന്ന താരാട്ട് പാട്ട് രചിച്ചത്?

ഇരയിമ്മൻ തമ്പി

൧൮.ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച പ്രശസ്തമായ മലയാള കാവ്യം ഏത്?

രമണൻ

൧൯.ആരുടെ ഓർമ ദിവസമാണ് വായനാദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ 

൨൦.നെയ്പായസം ആരുടെ കൃതിയാണ്?

മാധവിക്കുട്ടി 

ലോക രക്തദാന ദിനം

 ലോക രക്തദാന ദിനം



ലോകാരോഗ്യസംഘടന|ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.

ഇ.എം.എസ്. നമ്പൂതിരിപ്പാട്

       ഇ.എം.എസ് ജന്മദിനം 

ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ .1909 ജൂൺ 13-ന് (1084 ഇടവം 30) മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു.
പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത അന്തർജനം

നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് താല്പര്യം ജനിക്കാൻ തുടങ്ങി.ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തിൽ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാൻ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയിൽ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂർ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു. അധികാരികൾ അദ്ദേഹത്തെ ജയിലിൽ അടച്ചപ്പോൾ ശങ്കരന് അദ്ദേഹത്തോട് ആരാധന തോന്നി. 1923-ൽ പതിന്നാലാം വയസ്സിൽ നമ്പൂതിരി യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാൽ വയ്പ്. നമ്പൂതിരിമാർക്കിടയിലെ സാമുദായിക പരിഷ്കരണ പ്രസ്ഥാനമായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീർന്നു അദ്ദേഹം.
1932 ജനുവരി 17-ന് നിയമം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് ജാഥ നടത്തിയതിനാണ് ഇ.എം.എസിനെ ആദ്യമായി പോലീസ് അറസ്റ്റുചെയ്യുന്നത്.

1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു.

ആദ്യത്തെകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കി. ഇതിൻ പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ചു. അതിൽ കൂടുതൽ ഉള്ള ഭൂമി സർക്കാർ കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു.സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിൽആദ്യമായി ഇന്ത്യൻ ഭരണഘടന ചട്ടം 356 ഉപയോഗിച്ച് സർക്കാരിനെ പിരിച്ചു വിട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായി എന്ന ഗവർണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഈ തീരുമാനം എടുത്തത്. പിന്നീട് കോടതി നിർദ്ദേശപ്രകാരം ഈ നിയമങ്ങൾക്ക് പകരം മറ്റു നിയമങ്ങൾ ഉണ്ടാക്കപ്പെട്ടു. അത് കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു.

1967-ലെ പൊതുതിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന കോൺഗ്രസ്സിനെതിരെ ഒരു വിശാല ഐക്യമുന്നണി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തത് ഇ.എം.എസ്സാണ്. ആ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിച്ച് ഇ.എം.എസ്സ് വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ വീണ്ടും 1967-ൽ അധികാരത്തിൽ വന്നപ്പോൾ പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു. കേരളത്തിൽ ജന്മി സമ്പ്രദായം പൂർണ്ണമായും നിരോധിച്ചു. ഭൂമി കൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടുവന്നു. അന്ന് യാതൊരു എതിർപ്പുമില്ലാതെയാണ് ഈ നിയമം പാസ്സാക്കപ്പെട്ടത്.എന്നാൽ ഭരണത്തിൽ പങ്കാളിയായിരുന്ന സി.പി.ഐ മുന്നണി വിട്ട്, കോൺഗ്രസ്സിന്റെ കൂടെ കൂടുകയും ഇ.എം.എസ്സ് മന്ത്രിസഭ രാജിവെക്കാൻ നിർബന്ധിതരാവുകയും ചെയ്തു. 1970-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും, ഇ.എം.എസ് പിന്നീട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയുണ്ടായില്ല.

1998 മാർച്ച് 19-ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ചാണ് ഇ.എം.എസ്. അന്തരിച്ചത്.

പ്രധാന കൃതികൾ 

മാർക്സിസവും മലയാള സാഹിത്യവും
മാർക്സിസം-ലെനിനിസം ഒരു പാഠപുസ്തകം
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ
ഗാന്ധിയും ഗാന്ധിസവും
ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ
ഇ.എം.എസിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ
മുൻ മുഖ്യമന്ത്രിയുടെ ഓർമ്മക്കുറിപ്പുകൾ
വായനയുടെ ആഴങ്ങളിൽ
കേരളം-മലയാളികളുടെ മാതൃഭൂമി
കേരളചരിത്രവും സംസ്‌കാരവും - ഒരു മാർക്‌സിസ്റ്റു വീക്ഷണം
ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനം
യൂറോകമ്യൂണിസവും ഇന്ത്യൻ വിപ്ലവവും
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം
ഏഷ്യൻ ഡയറി
യൂറോപ്യൻ ഡയറി
എന്റെ പഞ്ചാബ് യാത്ര
കമ്യൂണിസം കെട്ടിപ്പെടുക്കുന്നവരുടെ കൂടെ
റഷ്യ-ചൈന സന്ദർശനങ്ങൾ
ബലിൻ ഡയറി
അർത്ഥശാസ്ത്രം
കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി പ്രധാന ചോദ്യങ്ങൾ
മാർക്‌സിസത്തിന്റെ ബാലപാഠം
മാർക്‌സിസവും മലയാളസാഹിത്യവും
തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
സമൂഹം ഭാഷാ സാഹിത്യം
ആശാനും മലയാളസാഹിത്യവും
കേരളത്തിലെ ദേശീയ പ്രശ്‌നം

അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരാണ് 'ആത്മകഥ'


 

പി.കെ.വി യുടെ ഓർമദിനം

പി. കെ. വാസുദേവൻ നായർ


പി.കെ. വാസുദേവൻ നായർ


കേരളത്തിന്റെ   ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായർ. പടയാട്ട് കേശവപിള്ള വാസുദേവൻ നായർ എന്ന മുഴുവൻ നാമധേയമുള്ള പി കെ വി യുടെ ജനനം 1926 മാർച്ച് 2 നു കോട്ടയത്തെ കിടങ്ങല്ലൂരിൽ ജനിച്ച ഇദ്ദേഹം 2005 ജൂലൈ 12 ൽ ന്യൂ ഡൽഹിയിൽ വെച്ച് അന്തരിച്ചു.തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു തവണ പാർലമെന്റംഗമായി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1977-78 കാലഘട്ടത്തിൽ കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളിൽ വ്യവസായമന്ത്രി ആയിരുന്നു.1978-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ജൂണ്‍ 8 :ലോക സമുദ്ര ദിനം

ലോക സമുദ്ര ദിന ക്വിസ്




1. **ലോക സമുദ്ര ദിനം ഏത് തീയതി ആചരിക്കപ്പെടുന്നു?**

   - ജൂൺ 8


2. **ലോക സമുദ്ര ദിനത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?**

   - സമുദ്രങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക


3. **ലോക സമുദ്ര ദിനം ആദ്യമായി ആചരിച്ചത് ഏതു വർഷത്തിലാണ്?**

   - 1992


4. **ലോക സമുദ്ര ദിനം ആദ്യമായി എവിടെ പ്രഖ്യാപിച്ചു?**

   - റിയോ ഡി ജനീറോയിൽ നടന്ന എർത്ത് സമ്മിറ്റ്


5. **സമുദ്രങ്ങൾ എത്ര ശതമാനം ഭൂമിയെ പൊതിഞ്ഞിരിക്കുന്നു?**

   - 71%


6. **സമുദ്രങ്ങളിൽ   പ്രധാനമായി കാണപ്പെടുന്ന ഉപ്പ് ഏതാണ്?**

   - സോഡിയം ക്ലോറൈഡ്


7. **സമുദ്രജലത്തിൽ വിവിധ ധാതുക്കളും ലവണങ്ങളും ചേര്‍ന്നിരിക്കുന്നതിനെ എന്താണ് വിളിക്കുന്നത്?**

   - കടല്‍നീർ (Sea Water)


8. **ലോക സമുദ്ര ദിനത്തിന്റെ 2024 ലെ വിഷയം ?

   -Awaken New Depths”.

9. **പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ ഏതൊക്കെ നടപടികൾ സ്വീകരിക്കാം?**

   - പുനരുപയോഗം, പുനഃസംസ്കരണം,  ഉപയോഗം കുറക്കൽ 


10. ** സമുദ്രത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ജീവി ?**

    -  നീലത്തിമിംഗലം(Blue Whale)


11. **ലോകത്തിലെ ഏറ്റവും വലിയ സമുദ്രം ഏതാണ്?**

    - പസിഫിക് സമുദ്രം


12. **സമുദ്ര  മലിനീകരണത്തിന് പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?**

    - പ്ലാസ്റ്റിക്, എണ്ണ ചോർച്ച, വ്യവസായമാലിന്യം


13. **സമുദ്ര ജലത്തിലെ പിഎച്ച് മൂല്യം സാധാരണ എത്രയാണ്?**

    - 8.1


14. **കറന്റ് ഏത് തരത്തിലുള്ള സമുദ്ര ജലചലനമാണ്?**

    - സമുദ്ര പ്രവാഹം (Ocean Currents)


15. **കൊറൽ നിറങ്ങളുടെ നഷ്ടം എന്തുകൊണ്ട് സംഭവിക്കുന്നു?**

    - ചൂട്, മലിനീകരണം, അമ്ലീകരണം


16. **സമുദ്രങ്ങൾ എത്ര ശതമാനം ഓക്സിജൻ ഉത്പാദിപ്പിക്കുന്നു?**

    - 50%


17. **ലോക സമുദ്ര ദിനത്തിന്റെ 2023 ലെ വിഷയം എന്തായിരുന്നു?**

    - "Planet Ocean: The Tides are Changing"


18. **സമുദ്രത്തിലെ ജലനിരപ്പ് ഉയരാൻ ഉള്ള പ്രധാന കാരണം ?**

    -  ഗ്ലോബൽ വാമിംഗ് (Global Warming)


19. **സമുദ്രങ്ങളിൽ പ്രധാനമായി  കാണപ്പെടുന്ന ജലസസ്യങ്ങൾ ഏതാണ്?**

    - കടൽച്ചോല (Seaweed)


20. **സമുദ്രങ്ങളിൽ  ഏറ്റവും ആഴമുള്ള സ്ഥലം ഏതാണ്?**

    - മരിയാന ട്രഞ്ച്  (Mariana Trench)

പരിസ്ഥിതി ദിന ക്വിസ്

 Environment day Quiz



1.ലോക പരിസ്ഥിതി ദിനം?

 World Environment day ?


ജൂൺ 5

June 5 


2.2022 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം? 

 Environment day theme of 2022?


ഒരു ഭൂമി മാത്രം 

Only one Earth 


3.ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത് എന്ന്?

In which year world Environment day celebrated for the  first time?


1974 ജൂൺ 5

1974 june 5 


4.ആദ്യത്തെ ലോക പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?

What is the  message of first  world Environment day?


ഒരേയൊരു ഭൂമി

Only one Earth


5.കേരളത്തിന്റെ പക്ഷി മനുഷ്യൻ?

Bird man of Kerala?


കെ കെ നീലകണ്ഠൻ (ഇന്ദുചൂഡൻ )

 K K Neelakantan (Induchoodan)


6.ഇന്ത്യയുടെ പക്ഷി മനുഷ്യൻ?

Bird man of India?


സലിം അലി 

Salim Ali


7.ലോക ഭൗമ ദിനം?

World Earth day?


ഏപ്രിൽ 22

April 22 


8.കേരളത്തിന്റെ സംസ്ഥാന പക്ഷി?

State bird of Kerala?


മലമുഴക്കി വേഴാമ്പൽ 

Great Hornbill


9.കേരളത്തിന്റെ സംസ്ഥാന വൃക്ഷം?

State tree of Kerala?


തെങ്ങ് 

Cocunut Tree


10.കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി മാസിക?

First environment magazine of Kerala?


മൈന 

Myna


11.ലോകത്തിലെ ഏറ്റവും വലിയ പുഷ്പം?

Biggest flower in the World?


റഫ്ലേഷ്യ

Rafflesia


12.ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം?

Smallest flower in the World?


വുൾഫിയ 

wulfia


13.പക്ഷികളുടെ രാജാവ്?

King of birds?


കഴുകൻ 

Eagle


14.ഇന്ത്യയുടെ ദേശീയ പക്ഷി?

National bird of India?


മയിൽ 

Peacock


15.ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?

Most and more seen bird in the World?


കാക്ക 

Crow

JUNE 5 : ലോക പരിസ്ഥിതി ദിനം

 JUNE 5 :  ലോക പരിസ്ഥിതി ദിനം 

                             

theme of 2024 :  'land restoration, desertification, and drought resilience'.

    ' ഭൂമി ഭീഷണിയിലാണ് ,നമ്മളും '.....UNEP യുടെ കണക്കുകൾ പ്രകാരം ഭൂമിയുടെ 40 %  ജീവയോഗ്യമല്ലാതായിരിക്കുന്നു. വ്യക്തമായി പറഞ്ഞാൽ 

ഭൂമിയിലെ സ്വാഭാവികമായ പരിസ്ഥിതിയുടെ പകുതിയോടടുത്ത് നാശത്തിന്റെ വക്കിലാണ് . ഇത് ലോകജനസംഖ്യയുടെ പകുതിയെ നേരിട്ട് ബാധിക്കുന്നു . 2050 ഓടെ അത് 75 %  എത്തും എന്ന് കണക്കുകൾ 

സൂചിപ്പിക്കുന്നു. 

       2024-ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം "നമ്മുടെ ഭൂമിയെ പുനഃസ്ഥാപിക്കുക" എന്നതാണ്, അത് നമ്മൾ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകതയെ ഊന്നിപ്പറയുന്ന പ്രവർത്തനത്തിലേക്കുള്ള ആഹ്വാനമാണ്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം മുതൽ മലിനീകരണം, വിഭവശോഷണം എന്നിവ വരെ, നമ്മുടെ ഭൂമിയുടെ  ആരോഗ്യം ഭീഷണിയിലാണ്, സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

              2024-ൽ മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള യുഎൻ കൺവെൻഷൻ്റെ 30-ാം വാർഷികം ആഘോഷിക്കും. 2024 ഡിസംബർ 2 മുതൽ 13 വരെ സൗദി തലസ്ഥാനമായ റിയാദിൽ വെച്ച് മരുഭൂവൽക്കരണം നേരിടാനുള്ള യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ (UNCCD) യിലേക്കുള്ള കോൺഫറൻസ് ഓഫ് പാർട്ടികളുടെ (COP 16) പതിനാറാം സെഷൻ നടക്കും.

                                      പരിസ്ഥിതിയിൽ മനുഷ്യൻ്റെ പ്രവർത്തനങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നൂതന സമീപനങ്ങളും സാങ്കേതികവിദ്യകളും ഉയർത്തിക്കാട്ടുന്നതിലാണ് ഈ വർഷത്തെ ആഘോഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിൽ പുനരുപയോഗ ഊർജം, സുസ്ഥിര കൃഷി,  എന്നിവയുടെ പങ്ക്  പര്യവേക്ഷണം ചെയ്യും. 



 JUNE 2: തെലങ്കാന രൂപീകരണ ദിനം 

                    


                        ഇന്ത്യയുടെ 29-ാമത് സംസ്ഥാനമായ തെലങ്കാന, 2014 ജൂൺ 2-ന് ഔദ്യോഗികമായി രൂപീകൃതമായി. മുമ്പ് ആന്ധ്രാപ്രദേശിൻ്റെ ഭാഗമായിരുന്ന തെലങ്കാന മേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള സംസ്ഥാനത്വ ആവശ്യത്തിൻ്റെ പരിസമാപ്തിയാണ് ഈ ചരിത്രസംഭവം അടയാളപ്പെടുത്തിയത്. 

          20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഹൈദരാബാദ് നാട്ടുരാജ്യത്തിൽ നൈസാമിൻ്റെ ഭരണകാലത്ത് തെലങ്കാന പ്രസ്ഥാനത്തിൻ്റെ വേരുകൾ കണ്ടെത്താനാകും. സ്വാതന്ത്ര്യാനന്തരം, 1948-ൽ ഹൈദരാബാദ് ഇന്ത്യയുമായി സംയോജിപ്പിക്കപ്പെട്ടു. 1956-ൽ സംസ്ഥാന പുനഃസംഘടന നിയമം തെലങ്കാന പ്രദേശത്തെ ആന്ധ്രാ സംസ്ഥാനവുമായി ലയിപ്പിച്ച് ആന്ധ്രാപ്രദേശ് രൂപീകരിച്ചു. വ്യത്യസ്തമായ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങൾ കാരണം ഈ ലയനം വിവാദമായിരുന്നു.

        1960-കളുടെ അവസാനത്തിൽ തെലങ്കാന ആവശ്യം ശക്തമായി, 1969-ൽ തെലങ്കാന പ്രക്ഷോഭം എന്നറിയപ്പെടുന്ന കാര്യമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തെലങ്കാനയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പലതരത്തിലുള്ള ഉറപ്പുകളും കരാറുകളും നൽകിയിട്ടും അതൃപ്തി തുടർന്നു. 2001-ൽ കെ. ചന്ദ്രശേഖർ റാവു (കെസിആർ) തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) രൂപീകരിച്ചതോടെ ഈ പ്രസ്ഥാനം 1990-കളിൽ ഒരു പുനരുജ്ജീവനം കണ്ടു.

                  2009-ൽ തെലങ്കാന രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ പ്രഖ്യാപിച്ചതോടെ പ്രശ്നം വഴിത്തിരിവിലെത്തി. വിപുലമായ രാഷ്ട്രീയ ചർച്ചകൾക്കും 2011-ലെ ശ്രീകൃഷ്ണ കമ്മിറ്റിയുടെ ശുപാർശകൾക്കും ശേഷം 2013-ൽ കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. പുതിയ സംസ്ഥാനം സൃഷ്ടിക്കാൻ. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം, 2014, പിന്നീട് പാർലമെൻ്റ് പാസാക്കി.

        2014 ജൂൺ 2-ന് തെലങ്കാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു, കെ. ചന്ദ്രശേഖർ റാവു അതിൻ്റെ ആദ്യ മുഖ്യമന്ത്രിയായി. തെലങ്കാനയുടെ രൂപീകരണം ഇന്ത്യയുടെ ഫെഡറൽ ഘടനയിൽ ഒരു സുപ്രധാന അധ്യായം അടയാളപ്പെടുത്തി, പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതിനും തുല്യമായ വികസനം ഉറപ്പാക്കുന്നതിനുമുള്ള പ്രാധാന്യം എടുത്തുകാണിച്ചു.

          തെലങ്കാനയുടെ സൃഷ്ടി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും പ്രാദേശിക സ്വത്വത്തിൻ്റെയും ശക്തിക്ക് അടിവരയിടുന്നു. ചരിത്രപരമായ ആവലാതികൾ പരിഹരിക്കുന്നതിനും പുതിയ സംസ്ഥാനത്ത് കേന്ദ്രീകൃത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ മറ്റ് പ്രാദേശിക പ്രസ്ഥാനങ്ങൾക്ക് ഒരു മാതൃക സൃഷ്ടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ജൂണ്:1 ലോക ക്ഷീരദിനം: പ്രകൃതിയുടെ 'വെളുത്ത സ്വർണ്ണ' ദിനം

 ജൂണ്:1 ലോക ക്ഷീരദിനം: പ്രകൃതിയുടെ 'വെളുത്ത സ്വർണ്ണ ' ദിനം

               


                                     ജൂൺ 1 ആഗോള കലണ്ടറിൽ ഒരു പ്രത്യേക ദിനമായി അടയാളപ്പെടുത്തുന്നു: ലോക പാൽ ദിനം. 2001-ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിതമായ ഈ ദിനം ആഗോള ഭക്ഷണമെന്ന നിലയിൽ പാലിന്റെ  പ്രാധാന്യം തിരിച്ചറിയുന്നതിനും സുസ്ഥിരത, സാമ്പത്തിക വികസനം, പോഷകാഹാരം എന്നിവയിൽ ക്ഷീരമേഖലയുടെ സംഭാവനകളെ ആഘോഷിക്കുന്നതിനും ലക്ഷ്യമിടുന്നു.

           ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാതിപ്പിക്കുന്ന രാജ്യം ഇന്ത്യ എന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.പാലുല്പാതനത്തിൽ ഇന്ത്യക്ക് തൊട്ടു താഴെ നിൽക്കുന്നത് അമേരിക്കയാണ് .  

'ലോകത്തെ പോഷിപ്പിക്കുന്നതിന് ഗുണനിലവാരമുള്ള പോഷകാഹാരം നൽകുന്നതിൽ പാലുൽപ്പന്നങ്ങൾ വഹിക്കുന്ന പ്രധാന പങ്ക് ' എന്നതാണ് ഈ വർഷത്തെ milkday സന്ദേശം . 

      

സമഗ്രമായ പോഷകഗുണമുള്ളതിനാൽ പാലിനെ പ്രകൃതിയുടെ 'വെളുത്ത സ്വർണ്ണം' എന്ന് വിളിക്കാറുണ്ട്. കാൽസ്യം, പ്രോട്ടീൻ, വൈറ്റമിൻ ഡി, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് പാൽ , എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്തുന്നതിനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും , മൊത്തത്തിലുള്ള ആരോഗ്യം  നിലനിർത്തുന്നതിനും പാലിൽ  അടങ്ങിയിട്ടുള്ള പോഷകങ്ങൾ നിർണായകമാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക്, പാലും പാലുൽപ്പന്നങ്ങളും അവരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാത്ത ഘടകങ്ങളാണ്. ഉയർന്ന നിലവാരമുള്ള പോഷകാഹാരത്തിന്റെ ലഭ്യതയും, ചെലവ് കുറഞ്ഞ ഉറവിടമായതിനാലും പാൽ ലോകസ്വീകാര്യത നേടുന്നു.  


പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിൽ ക്ഷീര വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദശലക്ഷക്കണക്കിന് കർഷകർക്കും തൊഴിലാളികൾക്കും ഇത് ഉപജീവനമാർഗം നൽകുന്നു, ചെറുകിട ഫാമുകൾ മുതൽ വൻകിട ക്ഷീര സംരംഭങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഡയറി ഫാമിംഗിലെ നൂതനാശയങ്ങളും, പുതിയ സാങ്കേതിക വിദ്യകളുടെ കണ്ടുപിടുത്തവും,കാര്യക്ഷമതയും ക്ഷീര മേഘലയിൽ  സുസ്ഥിരത വർദ്ധിപ്പിക്കുന്നതിന് കാരണമായി. പാരിസ്ഥിതിക ആഘാതം കുറയ്ക്കുക, മൃഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുക, പാലിന്റെ  പോഷകഗുണം വർദ്ധിപ്പിക്കുക എന്നിവയിൽ ആധുനിക രീതികൾ ക്ഷീരമേഖലയെ സഹായിക്കുന്നു. 

ക്ഷീരമേഖലയിലെ സുസ്ഥിരതയ്ക്കുള്ള ശ്രമങ്ങൾ ശ്രദ്ധേയമാണ്. പല ഡയറി ഫാമുകളും മെച്ചപ്പെട്ട തീറ്റ കാര്യക്ഷമത, മെച്ചപ്പെട്ട വളം പരിപാലനം, പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം തുടങ്ങിയ രീതികൾ സ്വീകരിക്കുന്നു. ഈ സംരംഭങ്ങൾ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുചേരുന്നതിനും സഹായിക്കുന്നു.


സാംസ്കാരിക പ്രാധാന്യം


പല സമൂഹങ്ങളിലും പാലിനും പാലുൽപ്പന്നങ്ങൾക്കും കാര്യമായ സാംസ്കാരിക മൂല്യമുണ്ട്. ഗ്രാമീണ സമൂഹങ്ങളിലെ പരമ്പരാഗത രീതിയിലുള്ള ഡയറി ഫാമിംഗ് മുതൽ പാലിന്റെ  വൈവിധ്യമാർന്ന പാചക ഉപയോഗങ്ങൾ വരെ, അത് സാംസ്കാരിക പാരമ്പര്യങ്ങളിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു. പല രാജ്യങ്ങളിലും, പാൽ സമൃദ്ധിയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്, വിവിധ ഉത്സവങ്ങളിലും ആചാരങ്ങളിലും ആഘോഷിക്കപ്പെടുന്നു.


ആരോഗ്യ ആനുകൂല്യങ്ങൾ


പാലിന്റെ  ആരോഗ്യ ഗുണങ്ങൾ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. പാലും പാലുൽപ്പന്നങ്ങളും പതിവായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ്, രക്താതിമർദ്ദം, ചിലതരം ക്യാൻസറുകൾ എന്നിവയുൾപ്പെടെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം, വളർച്ചയ്ക്കും വികാസത്തിനും പാൽ നിർണായകമാണ്, ശാരീരികവും വൈജ്ഞാനികവുമായ വികാസത്തെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങൾ നൽകുന്നു.


ലോകമെമ്പാടും വിപുലമായ പ്രവർത്തനങ്ങളും പരിപാടികളുമായാണ് ലോക ക്ഷീരദിനത്തെ വരവേൽക്കുന്നത് . അന്നേ ദിവസം ഡയറി ഫാമുകൾ പൊതുജനങ്ങൾക്കായി അവരുടെ വാതിലുകൾ തുറക്കുന്നു കൊടുക്കുന്നു. മിൽമ പോലുള്ള വലിയ സംരംഭങ്ങൾ പോലും അന്നേ ദിവസം തങ്ങളുടെ ഫാകടോറികൾ സന്ദർശകർക്കായി തുറന്നുകൊടുക്കാറുണ്ട്. സ്‌കൂളുകൾ  പാലിന്റെ പ്രാധാന്യം കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നു,. വിവിധ കമ്മ്യൂണിറ്റികൾ പാൽ പ്രമേയ പരിപാടികൾ സംഘടിപ്പിക്കുന്നു. പാലിന്റെ  പ്രാധാന്യം, ക്ഷീര വ്യവസായം, ദൈനംദിന ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നതിന്റെ  പ്രയോജനങ്ങൾ എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.


സോഷ്യൽ മീഡിയ കാമ്പെയ്‌നുകളും ഡിജിറ്റൽ ഇവന്റുകളും ജനപ്രിയമായിട്ടുണ്ട്, പ്രത്യേകിച്ച് സമീപ വർഷങ്ങളിൽ. #WorldMilkDay, #EnjoyDairy തുടങ്ങിയ ഹാഷ്‌ടാഗുകൾ ഈ ദിവസത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും ലോകമെമ്പാടുമുള്ള ജനങ്ങളെ  ആഘോഷത്തിൽ ഉൾപ്പെടുത്താനും സഹായിക്കുന്നു.


    ലോക ക്ഷീരദിനം ക്ഷീരവ്യവസായത്തിലുള്ളവരുടെ കഠിനാധ്വാനത്തെ ഓർമിക്കാനും, ക്ഷീര മേഘലയിൽ സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കാനും നമുക്ക് ഉപയോഗിക്കാം , പാൽ എന്ന  വൈവിധ്യമാർന്ന ഭക്ഷണത്തിന്റെ  പോഷകഗുണങ്ങൾ ഉയർത്തിക്കാട്ടാനായി,ജൂൺ 1-ന് നമുക്ക് പാൽ ഗ്ലാസുകൾ ഉയർത്താം, പാലിന് ആശംസകൾ, .. .. പ്രകൃതിയുടെ വെളുത്ത സ്വർണ്ണം !