പി സി മഹലനോബിസ് ചരമദിനം

 

പി സി മഹലനോബിസ് 

ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതി വിവരശാസ്ത്രജ്ഞനുമായിരുന്നു പ്രശാന്ത ചന്ദ്ര മഹലനോബിസ് എന്ന പി സി മഹലനോബിസ്.ഇന്നത്തെ ബംഗ്ലാദേശിലുള്ള ബിക്രംപൂർ എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് മഹലനോബിസ് ജനിച്ചത്.

മഹലനോബിസിന്റെ സഹപ്രവർത്തകരിൽ പലരും സ്ഥിതി വിവര ശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡൻസി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയിൽ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബർ 17-ന് പ്രമഥനാഥ് ബാനർജി (പ്രഫ.ധനതത്വശാസ്ത്രം), നിഖിൽ നജ്ജൻ സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സർ‍. ആർ. എൻ. മുഖർജി എന്നിവരുമായിച്ചേർന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രിൽ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റർ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡൻസി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വർഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു.1938-ൽ ഇൻസ്റ്റിറ്റ്യുട്ട് പരിശീലനം നൽകാൻ ആരംഭിച്ചു. മുൻപ് ജോലി ചെയ്തിരുന്ന പലരും ഇൻസ്റ്റിറ്റ്യുട്ട് വിടുകയും അവരിൽ ചിലർ അമേരിക്കയിലേക്കും, ചിലർ ഭാരതസർക്കാരിന്റെ മറ്റ് ജോലികൾക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാൽഡേനെ ഇൻസ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ഓഗസ്റ്റ് മുതൽ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേൽനോട്ടത്തിലുള്ള എതിർപ്പു കാരണം ഹാൽഡേൻ ജോലി വിടുകയാണുണ്ടായത്.

ഓക്സ്ഫോർഡ് യൂണിവേർസിറ്റിയുടെ വെൽഡൻ മെഡൽ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ ചെക്ക് സയൻസ് അക്കാഡമി മെഡലും അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തിനു പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.1972 ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു

No comments:

Post a Comment