എ പി ജെ അബ്ദുൾ കലാം

 

ജനങ്ങളുടെ രാഷ്ട്രപതി




1. ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന  എത്രാമത്തെ വ്യക്തി  ആയിരുന്നു എ  പി ജെ അബ്ദുൾ കലാം?

11 

2.എ പി ജെ അബ്ദുൾ കലാമിൻറെ മുഴുവൻ പേര്?

അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം

3.എ പി ജെ ജനിച്ചതെപ്പോൾ?

ഒക്ടോബർ 15 1931

4.എ പി ജെ ജനിച്ച സ്ഥലം?

തമിഴ്‌നാട്ടിലെ രാമേശ്വരO 

5.'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത്?

എ പി ജെ അബ്ദുൾ കലാം

6."ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രസിദ്ധനായ രാഷ്‌ട്രപതി?

എ പി ജെ അബ്ദുൾ കലാം

7.എ പി ജെ അബ്ദുൾ കലാമിൻറെ ആത്മകഥയുടെ പേര്?

അഗ്നിച്ചിറകുകൾ 

8.വീലർ ദ്വീപിൻറെ പുതിയ പേരെന്ത്?

അബ്ദുൽ കലാം ദ്വീപ്(ഒഡീഷ)

9.കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു. എന്ന് പറഞ്ഞതാരാണ്?

എ പി ജെ അബ്ദുൾ കലാം

10.സ്കൂളുകളിൽ കലാമിന്റെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം?

മധ്യപ്രദേശ്'

11.മെയ് 26 ശാസ്ത്രദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യം?

സ്വിറ്റ്‌സർലൻഡ് ( അബ്ദുൽ കലാമിന്റെ സന്ദർശനത്തിന്റെ ആദരസൂചകമായി)

12.നിയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യത്തെ രാഷ്‌ട്രപതി?

13.അബ്ദുൾ കലാമിനു ഭാരതരത്നം ലഭിച്ച വർഷം?

1997 

14.ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത് എപ്പോൾ?

ഒക്ടോബർ 15 (എ പി ജെ അബ്ദുൾ കലാമിൻറെ  ജന്മദിനം)

15.മേജർ ജനറൽ പൃഥ്വിരാജ് എന്നറിയപ്പെടുന്ന രാഷ്‌ട്രപതി?

എ പി ജെ അബ്ദുൾ കലാം 


16.എ പി ജെയുടെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?

തമിഴ്നാട് 

17.എ പി ജെ ആരംഭിച്ച ഇ ന്യൂസ് പേപ്പർ ?

ബില്യൺ ബീറ്റ്‌സ് 

18.രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

എ പി ജെ അബ്ദുൾ കലാം 

19.ഹൂവർ പുരസ്ക്കാരം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ?

എ പി ജെ അബ്ദുൾ കലാം 

20.അബ്ദുൾ കലാം അന്തരിച്ചത്?

2015 ജൂലൈ 27 



സഡാക്കോ പക്ഷി

 കടലാസ് കൊണ്ടൊരു  സഡാക്കോ പക്ഷി


 

കാർഗിൽ വിജയ് ദിവസ്

 ജൂലൈ 26



കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്.

കാർഗിൽ യുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തി ഓർമ്മിപ്പിക്കുന്നതിന് ജൂലൈ 26 ന് ഇന്ത്യയിൽ ഓപ്പറേഷൻ വിജയ്‌യുടെ പേരിലുള്ള കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. 1999 ൽ ഈ തീയതിയിൽ പാകിസ്ഥാനെ തുരത്തി, ഇന്ത്യയുടെ നഷ്ടപ്പെട്ട ഉയർന്ന ഔട്ട്‌പോസ്റ്റുകളുടെ നിയന്ത്രണം വിജയകരമായി ഏറ്റെടുത്തു. കാർഗിൽ യുദ്ധം 60 ദിവസത്തിലേറെയായി നടന്നു, ജൂലൈ 26 ന് അവസാനിച്ചു, ഇരുവശത്തും നിരവധി ജീവൻ നഷ്ടപ്പെട്ടു. മുമ്പ് കൈവശം വച്ചിരുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിച്ചതോടെ യുദ്ധം അവസാനിച്ചു.

Helping Hand

 

Helping Hand

പദ്ധതിയുടെ ഭാഗമായി .. ഇംഗ്ലീഷ് ഭാഷ വികസനവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി..

DAILY ENGLISH WITH FUN..

NARICKODE UP SCHOOL 

കണ്ണൂർ സൗത്ത് സബ്ജില്ല

TOPIC: INSTEAD OF SAYING I AM FINE THANK YOU.

CASTING: SMEYA SAHAJAN B T VI A

ATHMIKA C VII A

VAIGA P P VII A

ATHMIKA PRASEETH VII A

WAYS TO SAY NICE TO MEET YOU

 മലയാളം മീഡിയം സ്കൂളിലെ വ്യത്യസ്തമായ ഇംഗ്ലീഷ് പഠനം 


നരിക്കോട് യു പി സ്കൂൾ 

കണ്ണൂർ സൗത്ത് സബ്ജില്ല

TOPIC: WAYS TO SAY NICE TO MEET YOU 


ഹെൽപ്പിങ് ഹാൻഡ്


ബാല ഗംഗാധര തിലകൻ

 

ബാല ഗംഗാധര തിലകൻ



സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഭാരതത്തിലെ ഒരു നേതാവായിരുന്നു ബാൽ ഗംഗാധർ തിലക്. ഇദ്ദേഹം ജനിച്ചത് മഹാരാഷ്ട്രയിൽ കൊങ്കൺ തീരത്തുള്ള രത്നഗിരിയിലെ ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായാണ്.
വിദ്യാഭ്യാസാനന്തരം പൊതുപ്രവർത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും കൂടി പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകൻ പത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. 

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ. ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലകൻ ഹാജരായി. 1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.1920 ആഗസ്റ്റ് 1- ന് അദ്ദേഹം നിര്യാതനായി.

ചാന്ദ്രദിനം

 ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. 

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളു കളിൽ ശാസ്ത്രക്ലബ്ബുകളുടെ അഭിമുഖത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട്. 


നെൽസൺ മണ്ടേലയുടെ ജന്മദിനം

 നെൽസൺ മണ്ടേല



ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ 1918 ജൂലൈ 18നു ജനിച്ച  നെൽസൺ മണ്ടേല. ഈ ദിവസം മണ്ടേല ദിനമായി ആചരിക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ. 

മണ്ടേലയുടെ ജീവിതത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌. വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അക്രമപ്രവർത്തനങ്ങളുടെയും അട്ടിമറികളുടേയും പേരിൽ മണ്ടേലക്ക്‌ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേർ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. 

മണ്ടേല 1961-ൽ എം കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന, എ എൻ സിയുടെ സായുധവിഭാഗമായ, ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ അട്ടിമറിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഭാവിയിൽ ഗറില്ല യുദ്ധം നടത്താൻ വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുകയുംചെയ്തു. ക്യൂബയുടെ പ്രസിഡന്റായിരുന്ന ഫിദൽ കാസ്ട്രോ, രൂപം നൽകിയ 26ജൂലൈ മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഉംഖോണ്ടൊ വി സിസ്വെ സംഘടിപ്പിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന, ജോ സ്ലോവും, വാൾട്ടർ സിസുലുവും ഈ മുന്നേറ്റത്തിന് മണ്ടേലക്കൊപ്പമുണ്ടായിരുന്നു. ഗറില്ലാ യുദ്ധങ്ങളിൽ നിപുണരായിരുന്ന മാവോ സേതൂങും ചെ ഗുവേരയും നടത്തിയ ഗറില്ലാ യുദ്ധങ്ങളെക്കുറിച്ചുള്ള രേഖകൾ മണ്ടേല ആവേശപൂർവ്വം വായിക്കുമായിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും വേറിട്ട ഒരു സംഘടനയായിരുന്നുവെങ്കിലും, പിന്നീട് എം.കെ, എ.എൻ.സി.യുടെ സായുധസേനാ വിഭാഗമായി അറിയപ്പെട്ടു. 

2013 ഡിസംബർ 5ന് തന്റെ 95-ആം വയസ്സിൽ നെൽസൺ മണ്ടേല അന്തരിച്ചു. ജോഹന്നാസ് ബർഗിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മണ്ടേലയുടെ മരണവാർത്ത, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന ജേക്കബ് സുമ,ദേശീയ ടെലിവിഷനിലൂടെ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ പത്തു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഡിസംബർ 15ന് എല്ലാ വിധ ബഹുമതികളോടും കൂടെ മണ്ടേലയുടെ ശവസംസ്കാരചടങ്ങുകൾ നടത്തി. തൊണ്ണൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ മണ്ടേലയുടെ അന്ത്യയാത്രക്കു സാക്ഷ്യം വഹിക്കുവാനായി ദക്ഷിണാഫ്രിക്കയിൽ വന്നു ചേർന്നിട്ടുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്നത്തെ പ്രസിഡൻറ്  പ്രണബ് മുഖർജി, അന്നത്തെ ലോക്സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചാന്ദ്രദിന ക്വിസ് 4

 

ചാന്ദ്രദിനo ക്വിസ്

 



മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചതാര്?


മൈക്കൽ കോളിൻസ്


ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ?


വിക്രം സാരാഭായി


ചന്ദ്രൻ ഒരു വട്ടം ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയം?


27 ദിവസം 7 മണിക്കൂർ 43 മിനിറ്റ്


ഐ എസ് ആർ ഒ (ISRO) യുടെ പൂർണ്ണരൂപം?


ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ


2016-ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ അമേരിക്കൻ ഉപഗ്രഹം?


ജൂനോ



രണ്ടു ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏത്?


ചൊവ്വ


പ്രപഞ്ചോൽപത്തി, വികാസം എന്നിവയെ കുറിച്ചുള്ള പഠന ശാഖ?


കോസ്മോളജി


പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?


ഹൈഡ്രജൻ


എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആരുടെ രചനയാണ്?


സ്റ്റീഫൻ ഹോക്കിങ്


‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം?


ഫോബോസ് (ചൊവ്വ)



സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?


500 സെക്കൻഡ് (8.2 മിനിറ്റ്)


കടലിലെ മാറ്റങ്ങൾ പഠിക്കാൻ 2012- ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?


ജി സാറ്റ് -10


‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം?


ശുക്രൻ


പ്രപഞ്ചം വികസിക്കുകയാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?


എഡ്വിൻ ഹബ്ൾ


ചൊവ്വയിൽ ജീവന്റെ സാന്നിധ്യം നേടി 2011-ൽ നാസ വിക്ഷേപിച്ച പേടകം?


ക്യൂരിയോസിറ്റി

ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?


ജൂലൈ 21


ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?


ഗലീലിയോ ഗലീലി


ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?


59%


ചന്ദ്രനെ കുറിച്ചുള്ള പഠനം?


സെലനോളജി


ചാന്ദ്രയാൻ-1 വിക്ഷേപിച്ചത് എവിടെനിന്ന്?


ശ്രീഹരിക്കോട്ട


ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പര്യവേക്ഷണ പദ്ധതി?


ചന്ദ്രയാൻ 1


ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്ര ദൗത്യം?


ചാന്ദ്രയാൻ 1


ചാന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്ന് ?


ശ്രീഹരിക്കോട്ട (ആന്ധ്ര പ്രദേശ്)


ചാന്ദ്രയാൻ പദ്ധതിയുടെ തലവൻ ആരായിരുന്നു?


എം. അണ്ണാദുരെ


ചന്ദ്രയാൻ-1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?


എം.അണ്ണാദുരൈ

ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്?


2019 ജൂലൈ- 22


ഏത് റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്?


PSLV -C 11


ചന്ദ്രനിലേക്കുള്ള എത്രാമത്തെ ദൗത്യമായിരുന്നു ചന്ദ്രയാൻ?


 68


ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നൽകിയത് ആര്?


എ ബി വാജ്പേയ്


ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്?


ലൂണാർ റോവർ 1971- ൽ

ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയ ആദ്യ രാജ്യം ഏതാണ്?


ചൈന


ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം ഏതാണ്?


ചാങ്- E


ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?


ചാൾസ് ഡ്യൂക്

ചാന്ദ്രയാൻ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ഭാഗം ഏതാണ്?


ഷാക്കിൽട്ടൺ ഗർത്തം

ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ ഉള്ള ഭാരം എത്രയാണ്?


10 കിലോഗ്രാം


ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ അറിയപ്പെടുന്നതാര്?


വിക്രം സാരാഭായി


സാഹിത്യ ക്വിസ്

സാഹിത്യ ക്വിസ്


1. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?

ആശാൻ, ഉള്ളൂർ, വള്ളത്തോൾ

2. നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ‘നാടകീയം’ എഴുതിയതാരാണ്?

കൈനിക്കര കുമാരപിള്ള

3.മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന് കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ?

ഒ. ചന്തുമേനോൻ

4.. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത് ?

ഓടക്കുഴൽ

5.ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നോവൽ എഴുതിയതാര്?

ഒ. വി വിജയൻ

6.മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ് ആര്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

7.മുത്തശ്ശി എന്ന നോവലിൻ്റെ കർത്താവാര് ?

ചെറുകാട്

8.വികെഎൻ എന്നത് ആരുടെ തൂലിക നാമമാണ്?

വി കെ നാരായണൻ കുട്ടി

9.ആഷാമേനോൻ എന്നറിയപ്പെടുന്നതാര്

കെ ശ്രീകുമാർ

10.എൻ വി എന്നറിയപ്പെടുന്നത്?

എൻ വി കൃഷ്ണവാരിയർ

11. തിക്കോടിയൻ എന്നറിയപ്പെടുന്നത് ആര്?

പി കുഞ്ഞനന്തൻ നായർ

12.ആനന്ദ് ആരുടെ തൂലിക നാമം ആണ്?

സച്ചിദാനന്ദൻ

13.ഹാകവി ഒളപ്പമണ്ണ യുടെ പൂർണ നാമം?

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

14.മാലി എന്നറിയപ്പെടുന്നത് ആര്?

വി. മാധവൻ നായർ

15.ലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്?

വർത്തമാന പുസ്തകം

16.കാപ്പിരികളുടെ നാട്ടിൽ ‘ എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് ആരാണ്?

എസ് കെ പൊറ്റക്കാട്

17.‘ഞാനൊരു പുതിയ ലോകം കണ്ടു’ എന്ന കൃതി എഴുതിയതാര്?

എ കെ ഗോപാലൻ

18.ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത്?

കൂട്ടുകൃഷി

19.ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിന്റെ കർത്താവ് ആര്?

എൻ എൻ പിള്ള

20. ഉറൂബ് എന്നറിയപ്പെടുന്നത്?

പി. സി. കുട്ടികൃഷ്ണൻ

21.ഉള്ളൂർ എഴുതിയ നാടകം ഏത്?

അംബ

22.മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?

വാസനാവികൃതി

23.36.മലബാർ മാന്വൽ എന്ന പ്രശസ്തമായ ചരിത്ര ഗ്രന്ഥം രചിച്ചത് ആരാണ്?

വില്യം ലോഗൻ

24.രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടുന്ന പുസ്തകങ്ങൾക്ക് പറയുന്ന പേരെന്ത്?

റെഡ് ബുക്ക്

25.ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്?

രവീന്ദ്രനാഥ ടാഗോർ

26..ഖുർആനിൽ എത്ര അധ്യായങ്ങൾ ഉണ്ട്?

114

27.മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ’ ഇത് ആരുടെ വരികൾ?

സഹോദരൻ അയ്യപ്പൻ

28.സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം?

മൂലധനം

29.ഒന്നേകാൽ കോടി മലയാളികൾ’ ആരുടെ രചനയാണ്?

ഇഎംഎസ് നമ്പൂതിരിപ്പാട്

30.മലയാള സാഹിത്യത്തിലെ ‘പൂങ്കുയിൽ’ എന്നറിയപ്പെടുന്നത് ആരാണ്?

വള്ളത്തോൾ നാരായണമേനോൻ

31. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

32.മലയാളത്തിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയതാര്?

ഹെർമൻ ഗുണ്ടർട്ട്

33.ജ്ഞാനപ്പാനയുടെ കർത്താവാര്?

പൂന്താനം

34.മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?

വീണപൂവ്

35. കഥകളിയുടെ സാഹിത്യരൂപം ഏത്?

ആട്ടക്കഥ

36.മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ ഖണ്ഡകാവ്യം ഏത്?

ദുരവസ്ഥ

37.കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്?

മിതവാദി

38.ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ‘ എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്?

ഇ എം എസ്

39.എന്നിലൂടെ ‘ എന്ന ആത്മകഥ ആരുടേതാണ്?

കുഞ്ഞുണ്ണിമാഷ് 

40. ‘ഞാനൊരു പുതിയ ലോകം കണ്ടു ‘ ആരുടെ കൃതിയാണ്?

എ കെ ഗോപാലൻ

41.കേരള വാത്മീകി ‘ എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോൾ നാരായണമേനോൻ

42.ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

കൊട്ടാരക്കര തമ്പുരാൻ

43.കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

എം മുകുന്ദൻ

44.കോരൻ, ചിരുത, ചാത്തൻ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്?

രണ്ടിടങ്ങഴി

45.രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി ഏത്?

ഗീതാഞ്ജലി

46.മലയാള അച്ചടിയുടെ പിതാവ്?

ബെഞ്ചമിൻ ബെയിലി

47.ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത് വള്ളത്തോൾ രചിച്ച കാവ്യം?

ബാപ്പുജി

48. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?

പാട്ടബാക്കി

49.ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ് ആര്?

എസ് കെ പൊറ്റക്കാട്

ബാലസാഹിത്യ കവിത എഴുതിയ മഹാകവി ആര്?

ഉള്ളൂർ എസ് പരമേശ്വരയ്യർ

51.‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ‘ എന്നു തുടങ്ങുന്ന ഈ കവിത രചിച്ചതാര്?

വള്ളത്തോൾ നാരായണമേനോൻ

52.ബാലാമണിഅമ്മയുടെ പ്രഥമ കൃതി ഏത്?

കൂപ്പുകൈ

53.ഏതു മഹാകവിയുടെ കവിതയാണ് കേരളപ്പിറവിദിനത്തിൽ ആലപിച്ചത്?

വള്ളത്തോൾ നാരായണമേനോൻ

54.എതിർപ്പ് ‘ ആരുടെ ആത്മകഥയാണ്?

പി കേശവദേവ്

55.അരങ്ങുകാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കോടിയൻ

56.‘മജീദ്’ നായകനാക്കി വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവൽ ഏത്?

ബാല്യകാലസഖി

57.‘ശക്തിയുടെ കവി ‘ എന്ന് വിശേഷി പ്പി ക്കുന്നതാരെ?

ഇടശ്ശേരി ഗോവിന്ദൻ നായർ

58.ആശാന്റെ സീതാവാക്യം’ ആരുടെ രചനയാണ്?

സുകുമാർ അഴീക്കോട്

59.നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ആരാണ്?

രവീന്ദ്രനാഥ ടാഗോർ

60.മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്?

വിദ്യാവിനോദിനി

61.വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലേത്?

ആനന്ദമഠം

62. സി വി രാമൻപിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പത്രം ഏത്?

മലയാളി

63.മലയാളത്തിലെ ആദ്യ നിഘണ്ടു(ഡിക്ഷണറി) വ്യാകരണഗ്രന്ഥം എന്നിവ രചിച്ചത് ആരാണ്?

ഹെർമൻ ഗുണ്ടർട്ട്

64.ഗാന്ധിയും ഗോഡ്സെയും ആരുടെ രചനയാണ്?

എൻ. വി . കൃഷ്ണവാര്യർ

65.അവകാശികൾ എന്ന നോവൽ രചിച്ചത്?

വിലാസിനി

66.ഇവനെക്കൂടി എന്ന കവിത രചിച്ചത് ആരാണ്?

സച്ചിദാനന്ദൻ

67. ഇവനെക്കൂടി എന്ന കവിത ആരെ കുറിച്ചുള്ളതാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

68.കേരളത്തിലെ പക്ഷികൾ എന്ന കൃതി രചിച്ചത്?

ഇന്ദുചൂഡൻ

69.നളചരിതം ആട്ടക്കഥ ആരാണ് രചിച്ചത്?

ഉണ്ണായി വാര്യർ

70.കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്?

നളചരിതം ആട്ടക്കഥ

71.നാണി ടീച്ചർ ഏത് കൃതിയിലെ കഥാപാത്രം?

മുത്തശ്ശി

72.ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ നോവൽ ഏതാണ്?

അഗ്നിസാക്ഷി

73.നാം മുന്നോട്ട് എന്ന കൃതി രചിച്ചത് ആരാണ്?

കെ പി കേശവമേനോൻ

74.പി എൻ പണിക്കരുടെ ചരമദിനം എന്നാണ്?

1995 ജൂൺ 19

75.പി എൻ പണിക്കരുടെ മുഴുവൻ പേര് എന്ത്?

പുതുവായിൽ നാരായണ പണിക്കർ

76.എസ് കെ പൊറ്റക്കാട് രചിച്ച നാടകം ഏത്?

അച്ഛൻ

77.കഥാബീജം എന്ന നാടകം എഴുതിയ പ്രമുഖ സാഹിത്യകാരൻ ആര്?

വൈക്കം മുഹമ്മദ് ബഷീർ

78.നായ കഥാപാത്രമാകുന്ന വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ രചയിതാവ്?

തകഴി ശിവശങ്കരപ്പിള്ള

79.മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്?

കുന്ദലത

80.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?

അവകാശികൾ(വിലാസിനി)

ജനസംഖ്യ ദിന ക്വിസ്

 


·       1.ആയുർദൈർഘ്യത്തിൽ മുന്നോക്കം നിൽക്കുന്ന രാജ്യം?

·       ജപ്പാൻ

 

·       2. കണക്കെടുപ്പ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെൻസസ് ഏതു രാജ്യത്തായിരുന്നു?

·       സ്വീഡൻ (1750)

 

·       3. തിട്ടപ്പെടുത്തുക എന്ന് അർത്ഥം വരുന്ന ഏത് ലാറ്റിൻ പദത്തിൽ നിന്നാണ് സെൻസസ് എന്ന പദം രൂപം കൊണ്ടത്?

·       സെൻസറെ എന്ന പദത്തിൽ നിന്ന്

 

·       4. അംഗവൈകല്യം ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

·       ഉത്തർപ്രദേശ്

 

·        ഏറ്റവും ഉയർന്ന സാക്ഷരത നിരക്ക് ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

·       കേരളം

 

·        ലോക ജനസംഖ്യാദിനം എന്നാണ്?

·       ജൂലൈ 11

 

·       ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്?

·       1989

 

·       ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത് എന്ന്?

·       1990 ജൂലൈ 11

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ഏത് വർഷം?

·       1872

 

 

·       ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

 

·       റിപ്പൺ പ്രഭു

 

·       ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ്?

 

·       ഡെമോഗ്രാഫി

 

·       ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്?

 

·       ആസ്ത

 

·       ലോക ജനസംഖ്യ 700 കോടി തികച്ച കുട്ടിയുടെ പേര്?

·       സാദിയ സുൽത്താന (ബംഗ്ലാദേശ്, ജനനം 2011)

 

·       100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം?

·       ഏഷ്യ

 

·       100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം?

·       ചൈന (1980)

 

·       ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

 

 

·       ബീഹാർ

 

·       ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റെതാണ്?

 

·       ഇന്ത്യ

 

·       പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

 

 

·       കേരളം

 

·       2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?

 

 

·       121കോടി

 

 

·       സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?

·       സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് (തിട്ടപ്പെടുത്തുക എന്നാണ് അർത്ഥം)

 

·       ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?

·       ഓസ്ട്രേലിയ

 

·       കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?0

·       ഇടുക്കി

 

·       ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?000

·       വത്തിക്കാൻ സിറ്റി

 

·       സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

·       ബീഹാർ

 

 

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

·       1872

 

·       ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്?

·       മൂന്നാം സ്ഥാനം

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

 

·       1836 (തിരുവിതാംകൂർ)

 

·       ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്?

·       ഖനെ, ഷൊമാരേ എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്

·       (പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട്

·       ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം)

 

 

·       സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം?

·       1951

 

·       കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?

·       പാലക്കാട്

 

·       കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

 

·       പത്തനംതിട്ട

 

 

 

 

·       സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?

 

·       കണ്ണൂർ

 

·       ലോക ജനസംഖ്യാവർഷമായി ഐക്യരാഷ്ട്രസഭ  ആചരിച്ച വർഷം ഏത്?

·       1974

 

·       ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011-ൽ നടന്നത്?

·       15-മത്തെ

 

·       സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011-ൽ നടന്നത്?

·       7-മത്തെ

 

·       കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

·       ഇടുക്കി

 

·       ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്?

·       ഇന്ത്യ

 

·       ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം എത്രയാണ്?

·       65.4 വർഷം

 

·       ലോക ജനസംഖ്യാദിനം എന്നാണ്?

 

 

·       ജൂലൈ 11

 

·       2022 ലെ ജനസംഖ്യ ദിനത്തിന്റെ പ്രമേയം എന്താണ്?

 

·       A world of 8 billion: Towards a resilient future for all – Harnessing opportunities and ensuring rights and choices for all’ ( 800 കോടി മനുഷ്യരുടെ ലോകം: എല്ലാവരുടെയും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പുവരുത്തിയും അവസരങ്ങൾ പ്രയോജനപ്പെടുത്തിയും സുസ്ഥിര ഭാവിയിലേക്ക് മുന്നേറാം)

 

·        

·       ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്?

·       1989

 

·       ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത് എന്ന്?

·       1990 ജൂലൈ 11

 

·       ലോക ജനസംഖ്യാ ദിനമായി ജൂലൈ 11ന് ആചരിക്കാൻ നിർദ്ദേശിച്ചത് ആരാണ്?

·       ഡോ. കെ സി സക്കറിയ (ലോകബാങ്കിലെ സീനിയർ ഡെമോ ഗ്രാഫർ ആയിരുന്നു)

 

 

·       ജനസംഖ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

·       ജോൺ ഗ്രാൻഡ് (ഇംഗ്ലണ്ട്)

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ഏത് വർഷം?

·       1872

 

·       ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

·       റിപ്പൺ പ്രഭു

 

·       ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ്

·       ഡെമോഗ്രാഫി

 

 

 

·       ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്?

·       ആസ്ത

 

·       ഇന്ത്യയുടെ ദേശീയ ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്?

·       ഫെബ്രുവരി 9

 

·       (1951 ഫെബ്രുവരി 9-ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയതിന്റെ ഓർമ്മയ്ക്കായി)

 

 

·       ലോക ജനസംഖ്യ 800 കോടി തികച്ച കുട്ടിയുടെ പേര്?

 

·       വിൻസ് മബൻസാഗ് (ഫിലിപ്പീൻസ്,

·       ജനനം 2022 നവംബർ 15 )

 

·       ലോക ജനസംഖ്യ 700 കോടി തികച്ച കുട്ടിയുടെ പേര്?

·       സാദിയ സുൽത്താന (ബംഗ്ലാദേശ്, ജനനം 2011)

 

·       ലോക ജനസംഖ്യ 600 കോടി തികച്ച കുട്ടിയുടെ പേര്?

·       അദ്നാൻ മെവിച്ച് (ബോസ്നിയ,  ജനനം1999 ഒക്ടോബർ 12 )

 

·       ലോക ജനസംഖ്യ 500 കോടി തികച്ച കുട്ടിയുടെ പേര്?

·       മതേജ് ഗാസ്പർ (ക്രൊയേഷ്യ, ജനനം1987 ജൂലൈ 11 )

 

·       100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം?

·       ഏഷ്യ

 

·       100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം?

·       ചൈന (1980)

 

 

 

·       ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

·       ബീഹാർ

 

 

·       ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

·       അരുണാചൽ പ്രദേശ്

 

·       ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശ പാലിച്ചുകൊണ്ട് നടത്തിയ സെൻസസ് ഏത് വർഷമായിരുന്നു?

·       1961 ലെ സെൻസസ്

 

·       ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റെതാണ്?

·       ഇന്ത്യ

 

·       പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

·       കേരളം

 

·       2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?

·       121കോടി

 

 

·       സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?

·       ‘സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് (തിട്ടപ്പെടുത്തുക എന്നാണ് അർത്ഥം)

 

·       ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?

·       ഓസ്ട്രേലിയ

 

·       കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?

·       ഇടുക്കി

 

·       ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?

·       വത്തിക്കാൻ സിറ്റി

 

·       സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

·       ബീഹാർ

 

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

·       1872

 

·       ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്?

·       മൂന്നാം സ്ഥാനം

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

·       1836 (തിരുവിതാംകൂർ)

 

·       ഇന്ത്യയിൽ ആദ്യത്തെ പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്ന വർഷം?

·       1881

 

·       ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്?

·       ഖനെ, ഷൊമാരേ എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്

·       (പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട്

·       ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം)

 

 

·       സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം?

 

·       1951

 

 

·       കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?

·       പാലക്കാട്

 

·       കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

·       പത്തനംതിട്ട

 

·       ഇന്ത്യയിൽ ആദ്യമായി പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്നത് എപ്പോൾ? ആരുടെ കാലത്ത്?

·       1881 റിപ്പൺ പ്രഭു വിന്റെ കാലത്ത്

 

·       ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?

·       റിപ്പൺ പ്രഭു

 

·       ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

·       തോമസ് റോബർട്ട് മാൽത്തൂസ്

 

·       ‘പ്രിൻസിപ്പൽസ് ഓഫ് പോപ്പുലേഷൻ’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ്?

 

·       തോമസ് റോബർട്ട് മാൽത്തൂസ്

 

 

·       സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?

·       കണ്ണൂർ

 

·       ലോക ജനസംഖ്യാവർഷമായി UN ആചരിച്ച വർഷം ഏത്?

·       1974

 

·       ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011-ൽ നടന്നത്?

·       15-മത്തെ

 

·       സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011-ൽ നടന്നത്?

·       7-മത്തെ

 

·       ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

·       തോമസ് റോബർട്ട് മാൽത്തൂസ്

 

·       കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

·       ഇടുക്കി

 

·       ജനസംഖ്യ വിദ്യാഭ്യാസത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ്?

·       പ്രൊഫ. എസ് ബി വായ്ലാൻഡ്

 

·       ആധുനിക രീതിയിൽ നടത്തിയ സെൻസസിൽ ഏറ്റവും പഴക്കമുള്ളത് ഏത് രാജ്യത്തിന്റെ ഏതാണ്?

·       ഐസ്ലാൻഡ് (1703)

 

·       2020- ൽ ഏറ്റവും കൂടുതൽ ജനനനിരക്ക് ഉള്ള രാജ്യം ഏത്?

നയ്ഗർ

 

·       ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്?

·       ഇന്ത്യ

 

·       ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം എത്രയാണ്?

·       65.4 വർഷം

 

·       ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും യൂണിക് ഐഡൻറ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകുന്ന സവിശേഷമായ തിരിച്ചറിയൽ രേഖ ഏത്?

·       ആധാർ കാർഡ്

 

·       ഇന്ത്യയിൽ 100 കോടി ജനസംഖ്യ കണക്കാക്കുന്നതിന് തികഞ്ഞതായി കണക്കാക്കുന്നത് എന്ന്?

·       2000 മെയ് 11

 

 

·       ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ഏത്?

·       ഇന്ത്യ

 

·       ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം ഏത്?

·       അമേരിക്ക

 

·       ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ എത്രയാണ്?

·       145 കോടി

 

·       കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ഏത്?

·       കോഴിക്കോട്

 

·       കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?

മല്ലപ്പള്ളി (പത്തനംതിട്ട)

 

·       ഇന്ത്യയിൽ സെൻസസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത് ആരാണ്?

·       സെൻസസ് കമ്മീഷണർ

 

·       കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല?

·       മലപ്പുറം

 

·       കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ല?

·       പത്തനംതിട്ട

 

 

·       ലോക ജനസംഖ്യ 500 കോടി തികഞ്ഞ വർഷം ഏത്?

·       1987 ജൂലൈ 11

 

·       ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്

·       13- സ്ഥാനം

 

 

·       ഭൂമിയിലെ ആദ്യത്തെ വ്യക്തിയായി കണക്കാക്കപ്പെടുന്നത് ആര്

·       ആദം

 

·       ആധാർ എന്ന ഹിന്ദി പദത്തിന്റെ അർത്ഥം എന്താണ്?

·       അടിത്തറ എന്നാണ്

 

·       ഇന്ത്യയിലെ 2011ലെ സെൻസസിന്റെ ആപ്തവാക്യം എന്തായിരുന്നു?

·       Our census our future

 

·       ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഡെമോ’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

·       ജനങ്ങൾ

 

·       ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഗ്രാഫി’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

·       വരയ്ക്കുക ( എഴുതുക)

 

·       ഇന്ത്യയിൽ ജനസംഖ്യാവളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

·       മേഘാലയ

 

 

·       ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

·       നാഗാലാൻഡ്

 

·       ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം?

·       ഗ്രീൻലാൻഡ്

 

 

·       ഇന്ത്യയിൽ ആദ്യമായി ജാതീയ സെൻസസ് നടന്ന വർഷം ഏത്?

·       2011

 

·       ലോകത്തിലെ ആദ്യ സെൻസസ് നടന്നത് എപ്പോൾ? എവിടെ?

·       1790, അമേരിക്ക

 

·       ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല ഏതാണ്?

·       താനെ (മഹാരാഷ്ട്ര)

 

·       ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

·       ദിബാങ്‌ വാലി (അരുണാചൽ പ്രദേശ്)

 

·       ലോകത്ത് ജനസംഖ്യയിൽ ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?

·       രണ്ടാംസ്ഥാനം

 

·       ഇന്ത്യയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?

·       അലിരാജ്പൂർ (മധ്യപ്രദേശ്)

 

·       ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള ജില്ല?

·       സെർചിപ്പ് (മിസോറാം)