സാഹിത്യ ക്വിസ്
1. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?
ആശാൻ, ഉള്ളൂർ, വള്ളത്തോൾ
2. നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ‘നാടകീയം’ എഴുതിയതാരാണ്?
കൈനിക്കര കുമാരപിള്ള
3.മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന് കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ?
ഒ. ചന്തുമേനോൻ
4.. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത് ?
ഓടക്കുഴൽ
5.ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നോവൽ എഴുതിയതാര്?
ഒ. വി വിജയൻ
6.മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ് ആര്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
7.മുത്തശ്ശി എന്ന നോവലിൻ്റെ കർത്താവാര് ?
ചെറുകാട്
8.വികെഎൻ എന്നത് ആരുടെ തൂലിക നാമമാണ്?
വി കെ നാരായണൻ കുട്ടി
9.ആഷാമേനോൻ എന്നറിയപ്പെടുന്നതാര്
കെ ശ്രീകുമാർ
10.എൻ വി എന്നറിയപ്പെടുന്നത്?
എൻ വി കൃഷ്ണവാരിയർ
11. തിക്കോടിയൻ എന്നറിയപ്പെടുന്നത് ആര്?
പി കുഞ്ഞനന്തൻ നായർ
12.ആനന്ദ് ആരുടെ തൂലിക നാമം ആണ്?
സച്ചിദാനന്ദൻ
13.ഹാകവി ഒളപ്പമണ്ണ യുടെ പൂർണ നാമം?
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
14.മാലി എന്നറിയപ്പെടുന്നത് ആര്?
വി. മാധവൻ നായർ
15.ലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്?
വർത്തമാന പുസ്തകം
16.കാപ്പിരികളുടെ നാട്ടിൽ ‘ എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് ആരാണ്?
എസ് കെ പൊറ്റക്കാട്
17.‘ഞാനൊരു പുതിയ ലോകം കണ്ടു’ എന്ന കൃതി എഴുതിയതാര്?
എ കെ ഗോപാലൻ
18.ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത്?
കൂട്ടുകൃഷി
19.ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിന്റെ കർത്താവ് ആര്?
എൻ എൻ പിള്ള
20. ഉറൂബ് എന്നറിയപ്പെടുന്നത്?
പി. സി. കുട്ടികൃഷ്ണൻ
21.ഉള്ളൂർ എഴുതിയ നാടകം ഏത്?
അംബ
22.മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
വാസനാവികൃതി
23.36.മലബാർ മാന്വൽ എന്ന പ്രശസ്തമായ ചരിത്ര ഗ്രന്ഥം രചിച്ചത് ആരാണ്?
വില്യം ലോഗൻ
24.രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടുന്ന പുസ്തകങ്ങൾക്ക് പറയുന്ന പേരെന്ത്?
റെഡ് ബുക്ക്
25.ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്?
രവീന്ദ്രനാഥ ടാഗോർ
26..ഖുർആനിൽ എത്ര അധ്യായങ്ങൾ ഉണ്ട്?
114
27.മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ’ ഇത് ആരുടെ വരികൾ?
സഹോദരൻ അയ്യപ്പൻ
28.സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം?
മൂലധനം
29.ഒന്നേകാൽ കോടി മലയാളികൾ’ ആരുടെ രചനയാണ്?
ഇഎംഎസ് നമ്പൂതിരിപ്പാട്
30.മലയാള സാഹിത്യത്തിലെ ‘പൂങ്കുയിൽ’ എന്നറിയപ്പെടുന്നത് ആരാണ്?
വള്ളത്തോൾ നാരായണമേനോൻ
31. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
32.മലയാളത്തിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയതാര്?
ഹെർമൻ ഗുണ്ടർട്ട്
33.ജ്ഞാനപ്പാനയുടെ കർത്താവാര്?
പൂന്താനം
34.മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?
വീണപൂവ്
35. കഥകളിയുടെ സാഹിത്യരൂപം ഏത്?
ആട്ടക്കഥ
36.മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ ഖണ്ഡകാവ്യം ഏത്?
ദുരവസ്ഥ
37.കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്?
മിതവാദി
38.ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ‘ എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്?
ഇ എം എസ്
39.എന്നിലൂടെ ‘ എന്ന ആത്മകഥ ആരുടേതാണ്?
കുഞ്ഞുണ്ണിമാഷ്
40. ‘ഞാനൊരു പുതിയ ലോകം കണ്ടു ‘ ആരുടെ കൃതിയാണ്?
എ കെ ഗോപാലൻ
41.കേരള വാത്മീകി ‘ എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോൾ നാരായണമേനോൻ
42.ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
കൊട്ടാരക്കര തമ്പുരാൻ
43.കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
എം മുകുന്ദൻ
44.കോരൻ, ചിരുത, ചാത്തൻ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്?
രണ്ടിടങ്ങഴി
45.രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി ഏത്?
ഗീതാഞ്ജലി
46.മലയാള അച്ചടിയുടെ പിതാവ്?
ബെഞ്ചമിൻ ബെയിലി
47.ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത് വള്ളത്തോൾ രചിച്ച കാവ്യം?
ബാപ്പുജി
48. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
പാട്ടബാക്കി
49.ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ് ആര്?
എസ് കെ പൊറ്റക്കാട്
ബാലസാഹിത്യ കവിത എഴുതിയ മഹാകവി ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
51.‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ‘ എന്നു തുടങ്ങുന്ന ഈ കവിത രചിച്ചതാര്?
വള്ളത്തോൾ നാരായണമേനോൻ
52.ബാലാമണിഅമ്മയുടെ പ്രഥമ കൃതി ഏത്?
കൂപ്പുകൈ
53.ഏതു മഹാകവിയുടെ കവിതയാണ് കേരളപ്പിറവിദിനത്തിൽ ആലപിച്ചത്?
വള്ളത്തോൾ നാരായണമേനോൻ
54.എതിർപ്പ് ‘ ആരുടെ ആത്മകഥയാണ്?
പി കേശവദേവ്
55.അരങ്ങുകാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?
തിക്കോടിയൻ
56.‘മജീദ്’ നായകനാക്കി വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവൽ ഏത്?
ബാല്യകാലസഖി
57.‘ശക്തിയുടെ കവി ‘ എന്ന് വിശേഷി പ്പി ക്കുന്നതാരെ?
ഇടശ്ശേരി ഗോവിന്ദൻ നായർ
58.ആശാന്റെ സീതാവാക്യം’ ആരുടെ രചനയാണ്?
സുകുമാർ അഴീക്കോട്
59.നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ആരാണ്?
രവീന്ദ്രനാഥ ടാഗോർ
60.മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്?
വിദ്യാവിനോദിനി
61.വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലേത്?
ആനന്ദമഠം
62. സി വി രാമൻപിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പത്രം ഏത്?
മലയാളി
63.മലയാളത്തിലെ ആദ്യ നിഘണ്ടു(ഡിക്ഷണറി) വ്യാകരണഗ്രന്ഥം എന്നിവ രചിച്ചത് ആരാണ്?
ഹെർമൻ ഗുണ്ടർട്ട്
64.ഗാന്ധിയും ഗോഡ്സെയും ആരുടെ രചനയാണ്?
എൻ. വി . കൃഷ്ണവാര്യർ
65.അവകാശികൾ എന്ന നോവൽ രചിച്ചത്?
വിലാസിനി
66.ഇവനെക്കൂടി എന്ന കവിത രചിച്ചത് ആരാണ്?
സച്ചിദാനന്ദൻ
67. ഇവനെക്കൂടി എന്ന കവിത ആരെ കുറിച്ചുള്ളതാണ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
68.കേരളത്തിലെ പക്ഷികൾ എന്ന കൃതി രചിച്ചത്?
ഇന്ദുചൂഡൻ
69.നളചരിതം ആട്ടക്കഥ ആരാണ് രചിച്ചത്?
ഉണ്ണായി വാര്യർ
70.കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്?
നളചരിതം ആട്ടക്കഥ
71.നാണി ടീച്ചർ ഏത് കൃതിയിലെ കഥാപാത്രം?
മുത്തശ്ശി
72.ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ നോവൽ ഏതാണ്?
അഗ്നിസാക്ഷി
73.നാം മുന്നോട്ട് എന്ന കൃതി രചിച്ചത് ആരാണ്?
കെ പി കേശവമേനോൻ
74.പി എൻ പണിക്കരുടെ ചരമദിനം എന്നാണ്?
1995 ജൂൺ 19
75.പി എൻ പണിക്കരുടെ മുഴുവൻ പേര് എന്ത്?
പുതുവായിൽ നാരായണ പണിക്കർ
76.എസ് കെ പൊറ്റക്കാട് രചിച്ച നാടകം ഏത്?
അച്ഛൻ
77.കഥാബീജം എന്ന നാടകം എഴുതിയ പ്രമുഖ സാഹിത്യകാരൻ ആര്?
വൈക്കം മുഹമ്മദ് ബഷീർ
78.നായ കഥാപാത്രമാകുന്ന വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ രചയിതാവ്?
തകഴി ശിവശങ്കരപ്പിള്ള
79.മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്?
കുന്ദലത
80.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?
അവകാശികൾ(വിലാസിനി)
No comments:
Post a Comment