ഇന്നത്തെ പ്രത്യേകതകൾ
രോഗം പകരുന്ന വഴിയിലൂടെ
എയ്ഡ്സ് രോഗാണുബാധ ഉള്ളവരുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുക.
ഉറ ഉപയോഗിക്കാതെയുള്ള ശാരീരിക ബന്ധം രോഗപകർച്ചയ്ക്ക് കാരണമാകുന്നു.
കുത്തിവയ്പ്പ് സൂചികൾ ശരിയായി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുക.
വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ, ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന സ്രവങ്ങൾ, ശുക്ലം, ഇവ മറ്റൊരാളിലേക്ക് പകരുക.
വൈറസ്ബാധ ഉള്ള സ്ത്രീയുടെ രക്തത്തിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.
ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് നിമിത്തം ഉണ്ടാകുന്ന ചെറു മുറിവുകളിലൂടെ ഇത്തരം രോഗാണുബാധകൾ എളുപ്പം പകരുന്നു. ഗുഹ്യചർമങ്ങൾ തമ്മിലുള്ള ഘർഷണം ഇതിന് കാരണമാകാം.
1991 ഡിസംബറിലെ ഐ.സി.എം.ആർ. കണക്കനുസരിച്ച് 12,06,055 പേരുടെ രക്ത പരിശോധനയിൽ 6319 പേർക്ക് അണുബാധ കണ്ടെത്തി. 1992,ആഗസ്റ്റിൽ ഇത് 10000 ആയി ഉയർന്നതായി W.H.O. കണക്കുകൾ സൂചിപ്പിക്കുന്നു. അണുബാധിതരിൽ 75% ലൈംഗിക മാർഗ്ഗത്തിലൂടെ രോഗബാധിതരായവരാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആണ് ഏറ്റുവുമധികം എയ്‌ഡ്‌സ് രോഗബാധിതരുള്ളത്. മുംബൈയിലെ ലൈംഗികതൊഴിലാളികളിൽ 20-30% പേർക്കും അണുബാധയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ദില്ലിയിലെ ദേശീയ എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ 2010 ലെ കണക്കനുസരിച്ച് ഇന്ത്യ ആകമനമായി 23 ലക്ഷം പേർക്ക് എച്ച്.ഐ.വി.അണുബാധ ഉണ്ട്.
എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്. എയ്ഡ്‌സ് രോഗം, അതിന്റെ പ്രതിരോധം, ഗർഭനിരോധന ഉറയുടെ പ്രോത്സാഹനം തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ ഇതൊടാനുബന്ധിച്ചു നടക്കാറുണ്ട്.മെയ് 18 ന് ലോക എയ്ഡ്സ് രോഗപ്രതിരോധദിനമായി ആചരിക്കുന്നു.
1640 - പോർട്ടുഗൽ സ്പെയിനിൽനിന്ന് സ്വതന്ത്രമായി.
1822 - പീറ്റർ ഒന്നാമൻ ബ്രസീലിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു.
1963 - നാഗാലാൻഡ് ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നിലവിൽവന്നു.
1963 - അർജുന രണതുംഗ,(മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം) ജന്മദിനം
1965 - ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി. എസ്. എഫ്.) രൂപീകൃതമായി.
1980 - മുഹമ്മദ് കൈഫ്,(ഇന്ത്യൻ ക്രിക്കറ്റ് താരം) ജന്മദിനം
1981 - എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.