സെപ്റ്റംബർ 24
ഇന്നത്തെ പ്രത്യേകതകൾ
1948ലാണ് ഹോണ്ട ജപ്പാനിൽ സ്ഥാപിതമായത്.1959 മുതൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാണ കമ്പനിയാണ് ഹോണ്ട മോട്ടോർ കമ്പനി.2015 ൽ ലോകത്തിലെ എട്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറി. ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ബിസിനസുകൾ, പൂന്തോട്ട ഉപകരണങ്ങൾ, മറൈൻ എഞ്ചിനുകൾ, വാട്ടർക്രാഫ്റ്റ്, പവർ ജനറേറ്ററുകൾ എന്നിവയും ഹോണ്ട മോട്ടോർസ് നിർമ്മിക്കുന്നു.1986 മുതൽ, ഹോണ്ട കൃത്രിമ ഇന്റലിജൻസ് / റോബോട്ടിക് ഗവേഷണങ്ങളിൽ ഏർപ്പെടുകയും 2000 ൽ അസിമോ എന്ന പേരിൽ കമ്പനി ഒരു റോബോട്ട് പുറത്തിറക്കുകയും ചെയ്തു.
ജീവിതത്തിലുടനീളം വാഹനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു ഹോണ്ടയുടെ സ്ഥാപകനായ സോചിരോ ഹോണ്ടയുടെ പരിശ്രമത്തിന്റെ ഫലമായാണ് ഹോണ്ട മോട്ടോർസ് രൂപംകൊള്ളുന്നത്.രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അതിരൂക്ഷമായ ഇന്ധനക്ഷാമം അനുഭവിച്ച ജപ്പാനിൽ ഹോണ്ടാ കമ്പനി സ്ഥാപകനായ സോചിരോ ഹോണ്ട, താൻ നിർമ്മിച്ച ചെറിയ എഞ്ചിൻ സൈക്കിളിൽ ഘടിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോർ സൈക്കിളിനു രൂപം നൽകി. തുടർന്ന് അദ്ദേഹം മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി തുടങ്ങാൻ ജപ്പാനിലെ 18,000 സൈക്കിൾ ഷോപ്പുകാരുടെ സഹായം തേടി. അവരിൽ മൂവായിരം ആളുകൾ ഹോണ്ടയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചു. അങ്ങനെയാണ് 1948 ൽ ഹോണ്ട മോട്ടോർ കമ്പനി രൂപീകരിക്കുന്നത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകൾ പരാജയമായിരുന്നെങ്കിലും പരിഷ്കരിച്ച പുതിയ മോഡൽ വിജയം കണ്ടു. ഹോണ്ടയ്ക്ക് പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ ഉൽപാദിപ്പിക്കുന്നത് ഹോണ്ടയാണ്.
സമീപ ഭാവിയിൽ ഹോണ്ട വിപണിയിലിറക്കാൻ പോകുന്ന ഇലക്ട്രിക്ക് കാറാണ് ഹോണ്ട ഇ. 2019 ജനീവ മോട്ടോർ ഷോയിൽ ഇതിന്റെ ഏകദേശ നിർമ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാർജ്ജിൽ 201 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഹോണ്ട ഇയ്ക്ക് ആകും. 30 മിനുട്ടുകൾക്കുള്ളിൽ 80 ശതമാനം ചാർജ് ആകുന്ന ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനം കാറിനുണ്ട്.
മറ്റു പ്രത്യേകതകൾ
പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസിന്റെ ജന്മദിനം.
പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമായ ഗിനി-ബിസൌ യുടെ സ്വാതന്ത്ര്യ ദിനം.1973 സെപ്റ്റംബർ 24നാണ് പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്.
No comments:
Post a Comment