ജനസംഖ്യ ദിന ക്വിസ്

 


·       1.ആയുർദൈർഘ്യത്തിൽ മുന്നോക്കം നിൽക്കുന്ന രാജ്യം?

·       ജപ്പാൻ

 

·       2. കണക്കെടുപ്പ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെൻസസ് ഏതു രാജ്യത്തായിരുന്നു?

·       സ്വീഡൻ (1750)

 

·       3. തിട്ടപ്പെടുത്തുക എന്ന് അർത്ഥം വരുന്ന ഏത് ലാറ്റിൻ പദത്തിൽ നിന്നാണ് സെൻസസ് എന്ന പദം രൂപം കൊണ്ടത്?

·       സെൻസറെ എന്ന പദത്തിൽ നിന്ന്

 

·       4. അംഗവൈകല്യം ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

·       ഉത്തർപ്രദേശ്

 

·        ഏറ്റവും ഉയർന്ന സാക്ഷരത നിരക്ക് ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

·       കേരളം

 

·        ലോക ജനസംഖ്യാദിനം എന്നാണ്?

·       ജൂലൈ 11

 

·       ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്?

·       1989

 

·       ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത് എന്ന്?

·       1990 ജൂലൈ 11

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ഏത് വർഷം?

·       1872

 

 

·       ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

 

·       റിപ്പൺ പ്രഭു

 

·       ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ്?

 

·       ഡെമോഗ്രാഫി

 

·       ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്?

 

·       ആസ്ത

 

·       ലോക ജനസംഖ്യ 700 കോടി തികച്ച കുട്ടിയുടെ പേര്?

·       സാദിയ സുൽത്താന (ബംഗ്ലാദേശ്, ജനനം 2011)

 

·       100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം?

·       ഏഷ്യ

 

·       100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം?

·       ചൈന (1980)

 

·       ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

 

 

·       ബീഹാർ

 

·       ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റെതാണ്?

 

·       ഇന്ത്യ

 

·       പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

 

 

·       കേരളം

 

·       2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?

 

 

·       121കോടി

 

 

·       സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?

·       സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് (തിട്ടപ്പെടുത്തുക എന്നാണ് അർത്ഥം)

 

·       ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?

·       ഓസ്ട്രേലിയ

 

·       കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?0

·       ഇടുക്കി

 

·       ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?000

·       വത്തിക്കാൻ സിറ്റി

 

·       സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

·       ബീഹാർ

 

 

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

·       1872

 

·       ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്?

·       മൂന്നാം സ്ഥാനം

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

 

·       1836 (തിരുവിതാംകൂർ)

 

·       ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്?

·       ഖനെ, ഷൊമാരേ എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്

·       (പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട്

·       ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം)

 

 

·       സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം?

·       1951

 

·       കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?

·       പാലക്കാട്

 

·       കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

 

·       പത്തനംതിട്ട

 

 

 

 

·       സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?

 

·       കണ്ണൂർ

 

·       ലോക ജനസംഖ്യാവർഷമായി ഐക്യരാഷ്ട്രസഭ  ആചരിച്ച വർഷം ഏത്?

·       1974

 

·       ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011-ൽ നടന്നത്?

·       15-മത്തെ

 

·       സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011-ൽ നടന്നത്?

·       7-മത്തെ

 

·       കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

·       ഇടുക്കി

 

·       ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്?

·       ഇന്ത്യ

 

·       ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം എത്രയാണ്?

·       65.4 വർഷം

 

·       ലോക ജനസംഖ്യാദിനം എന്നാണ്?

 

 

·       ജൂലൈ 11

 

·       2022 ലെ ജനസംഖ്യ ദിനത്തിന്റെ പ്രമേയം എന്താണ്?

 

·       A world of 8 billion: Towards a resilient future for all – Harnessing opportunities and ensuring rights and choices for all’ ( 800 കോടി മനുഷ്യരുടെ ലോകം: എല്ലാവരുടെയും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പുവരുത്തിയും അവസരങ്ങൾ പ്രയോജനപ്പെടുത്തിയും സുസ്ഥിര ഭാവിയിലേക്ക് മുന്നേറാം)

 

·        

·       ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്?

·       1989

 

·       ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത് എന്ന്?

·       1990 ജൂലൈ 11

 

·       ലോക ജനസംഖ്യാ ദിനമായി ജൂലൈ 11ന് ആചരിക്കാൻ നിർദ്ദേശിച്ചത് ആരാണ്?

·       ഡോ. കെ സി സക്കറിയ (ലോകബാങ്കിലെ സീനിയർ ഡെമോ ഗ്രാഫർ ആയിരുന്നു)

 

 

·       ജനസംഖ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

·       ജോൺ ഗ്രാൻഡ് (ഇംഗ്ലണ്ട്)

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ഏത് വർഷം?

·       1872

 

·       ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

·       റിപ്പൺ പ്രഭു

 

·       ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ്

·       ഡെമോഗ്രാഫി

 

 

 

·       ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്?

·       ആസ്ത

 

·       ഇന്ത്യയുടെ ദേശീയ ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്?

·       ഫെബ്രുവരി 9

 

·       (1951 ഫെബ്രുവരി 9-ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയതിന്റെ ഓർമ്മയ്ക്കായി)

 

 

·       ലോക ജനസംഖ്യ 800 കോടി തികച്ച കുട്ടിയുടെ പേര്?

 

·       വിൻസ് മബൻസാഗ് (ഫിലിപ്പീൻസ്,

·       ജനനം 2022 നവംബർ 15 )

 

·       ലോക ജനസംഖ്യ 700 കോടി തികച്ച കുട്ടിയുടെ പേര്?

·       സാദിയ സുൽത്താന (ബംഗ്ലാദേശ്, ജനനം 2011)

 

·       ലോക ജനസംഖ്യ 600 കോടി തികച്ച കുട്ടിയുടെ പേര്?

·       അദ്നാൻ മെവിച്ച് (ബോസ്നിയ,  ജനനം1999 ഒക്ടോബർ 12 )

 

·       ലോക ജനസംഖ്യ 500 കോടി തികച്ച കുട്ടിയുടെ പേര്?

·       മതേജ് ഗാസ്പർ (ക്രൊയേഷ്യ, ജനനം1987 ജൂലൈ 11 )

 

·       100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം?

·       ഏഷ്യ

 

·       100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം?

·       ചൈന (1980)

 

 

 

·       ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

·       ബീഹാർ

 

 

·       ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

·       അരുണാചൽ പ്രദേശ്

 

·       ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശ പാലിച്ചുകൊണ്ട് നടത്തിയ സെൻസസ് ഏത് വർഷമായിരുന്നു?

·       1961 ലെ സെൻസസ്

 

·       ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റെതാണ്?

·       ഇന്ത്യ

 

·       പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

·       കേരളം

 

·       2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?

·       121കോടി

 

 

·       സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?

·       ‘സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് (തിട്ടപ്പെടുത്തുക എന്നാണ് അർത്ഥം)

 

·       ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?

·       ഓസ്ട്രേലിയ

 

·       കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?

·       ഇടുക്കി

 

·       ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?

·       വത്തിക്കാൻ സിറ്റി

 

·       സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

·       ബീഹാർ

 

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

·       1872

 

·       ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്?

·       മൂന്നാം സ്ഥാനം

 

·       ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

·       1836 (തിരുവിതാംകൂർ)

 

·       ഇന്ത്യയിൽ ആദ്യത്തെ പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്ന വർഷം?

·       1881

 

·       ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്?

·       ഖനെ, ഷൊമാരേ എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്

·       (പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട്

·       ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം)

 

 

·       സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം?

 

·       1951

 

 

·       കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?

·       പാലക്കാട്

 

·       കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

·       പത്തനംതിട്ട

 

·       ഇന്ത്യയിൽ ആദ്യമായി പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്നത് എപ്പോൾ? ആരുടെ കാലത്ത്?

·       1881 റിപ്പൺ പ്രഭു വിന്റെ കാലത്ത്

 

·       ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?

·       റിപ്പൺ പ്രഭു

 

·       ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

·       തോമസ് റോബർട്ട് മാൽത്തൂസ്

 

·       ‘പ്രിൻസിപ്പൽസ് ഓഫ് പോപ്പുലേഷൻ’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ്?

 

·       തോമസ് റോബർട്ട് മാൽത്തൂസ്

 

 

·       സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?

·       കണ്ണൂർ

 

·       ലോക ജനസംഖ്യാവർഷമായി UN ആചരിച്ച വർഷം ഏത്?

·       1974

 

·       ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011-ൽ നടന്നത്?

·       15-മത്തെ

 

·       സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011-ൽ നടന്നത്?

·       7-മത്തെ

 

·       ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

·       തോമസ് റോബർട്ട് മാൽത്തൂസ്

 

·       കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

·       ഇടുക്കി

 

·       ജനസംഖ്യ വിദ്യാഭ്യാസത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ്?

·       പ്രൊഫ. എസ് ബി വായ്ലാൻഡ്

 

·       ആധുനിക രീതിയിൽ നടത്തിയ സെൻസസിൽ ഏറ്റവും പഴക്കമുള്ളത് ഏത് രാജ്യത്തിന്റെ ഏതാണ്?

·       ഐസ്ലാൻഡ് (1703)

 

·       2020- ൽ ഏറ്റവും കൂടുതൽ ജനനനിരക്ക് ഉള്ള രാജ്യം ഏത്?

നയ്ഗർ

 

·       ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്?

·       ഇന്ത്യ

 

·       ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം എത്രയാണ്?

·       65.4 വർഷം

 

·       ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും യൂണിക് ഐഡൻറ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകുന്ന സവിശേഷമായ തിരിച്ചറിയൽ രേഖ ഏത്?

·       ആധാർ കാർഡ്

 

·       ഇന്ത്യയിൽ 100 കോടി ജനസംഖ്യ കണക്കാക്കുന്നതിന് തികഞ്ഞതായി കണക്കാക്കുന്നത് എന്ന്?

·       2000 മെയ് 11

 

 

·       ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ഏത്?

·       ഇന്ത്യ

 

·       ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം ഏത്?

·       അമേരിക്ക

 

·       ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ എത്രയാണ്?

·       145 കോടി

 

·       കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ഏത്?

·       കോഴിക്കോട്

 

·       കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?

മല്ലപ്പള്ളി (പത്തനംതിട്ട)

 

·       ഇന്ത്യയിൽ സെൻസസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത് ആരാണ്?

·       സെൻസസ് കമ്മീഷണർ

 

·       കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല?

·       മലപ്പുറം

 

·       കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ല?

·       പത്തനംതിട്ട

 

 

·       ലോക ജനസംഖ്യ 500 കോടി തികഞ്ഞ വർഷം ഏത്?

·       1987 ജൂലൈ 11

 

·       ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്

·       13- സ്ഥാനം

 

 

·       ഭൂമിയിലെ ആദ്യത്തെ വ്യക്തിയായി കണക്കാക്കപ്പെടുന്നത് ആര്

·       ആദം

 

·       ആധാർ എന്ന ഹിന്ദി പദത്തിന്റെ അർത്ഥം എന്താണ്?

·       അടിത്തറ എന്നാണ്

 

·       ഇന്ത്യയിലെ 2011ലെ സെൻസസിന്റെ ആപ്തവാക്യം എന്തായിരുന്നു?

·       Our census our future

 

·       ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഡെമോ’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

·       ജനങ്ങൾ

 

·       ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഗ്രാഫി’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

·       വരയ്ക്കുക ( എഴുതുക)

 

·       ഇന്ത്യയിൽ ജനസംഖ്യാവളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

·       മേഘാലയ

 

 

·       ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

·       നാഗാലാൻഡ്

 

·       ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം?

·       ഗ്രീൻലാൻഡ്

 

 

·       ഇന്ത്യയിൽ ആദ്യമായി ജാതീയ സെൻസസ് നടന്ന വർഷം ഏത്?

·       2011

 

·       ലോകത്തിലെ ആദ്യ സെൻസസ് നടന്നത് എപ്പോൾ? എവിടെ?

·       1790, അമേരിക്ക

 

·       ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല ഏതാണ്?

·       താനെ (മഹാരാഷ്ട്ര)

 

·       ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

·       ദിബാങ്‌ വാലി (അരുണാചൽ പ്രദേശ്)

 

·       ലോകത്ത് ജനസംഖ്യയിൽ ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?

·       രണ്ടാംസ്ഥാനം

 

·       ഇന്ത്യയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?

·       അലിരാജ്പൂർ (മധ്യപ്രദേശ്)

 

·       ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള ജില്ല?

·       സെർചിപ്പ് (മിസോറാം)

കോവിലൻ

 കോവിലൻ ജന്മദിനം 


മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ. ഇദ്ദേഹം ജനിച്ചത് 1923 ജൂലൈ 9-ന് തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ്. 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.


പ്രധാന കൃതികൾ 

തോറ്റങ്ങൾ

ശകുനം

ഏ മൈനസ് ബി

ഏഴമെടങ്ങൾ

താഴ്വരകൾ

ഭരതൻ

ഹിമാലയം

തേർവാഴ്ചകൾ

ഒരു കഷ്ണം അസ്ഥി

ഈ ജീവിതം അനാഥമാണ്

സുജാത

ഒരിക്കൽ മനുഷ്യനായിരുന്നു

തിരഞ്ഞെടുത്ത കഥകൾ

പിത്തം

തകർന്ന ഹൃദയങ്ങൾ

ആദ്യത്തെ കഥകൾ

ബോർഡ്‌ഔട്ട്

കോവിലന്റെ കഥകൾ

കോവിലന്റെ ലേഖനങ്ങൾ

ആത്മഭാവങ്ങൾ

തട്ടകം

നാമൊരു ക്രിമിനൽ സമൂഹം


പുരസ്കാരങ്ങൾ


കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങൾ എന്ന നോവലിനു്

കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)[2]

മുട്ടത്തു വർക്കി പുരസ്കാരം (1995)

ബഷീർ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏർപ്പെടുത്തിയത്), (1995)

എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവൽ)

കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)

കേരള സാഹിത്യ പരിഷത്ത് അവാർഡ് (1998): തട്ടകം (നോവൽ)

സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവൽ)

എൻ.വി. പുരസ്കാരം (1999): തട്ടകം (നോവൽ)

വയലാർ പുരസ്കാരം (1999): തട്ടകം (നോവൽ)

എഴുത്തച്ഛൻ പുരസ്കാരം (2006)

ഖത്തർ ‘പ്രവാസി’യുടെ ബഷീർ പുരസ്കാരം

മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)

കഥകളുടെ  യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.


ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അനുഭവിച്ചിരുന്ന കോവിലൻ 87-ആം വയസ്സിൽ 2010 ജൂൺ 2-ന് അന്തരിച്ചു.

എം.എസ്.ധോണി

 മഹേന്ദ്ര സിങ് ധോണി


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ ഇദ്ദേഹം ജനിച്ചത് 1981 ജൂലൈ 7 നു ഝാർഖണ്ഡിലെ റാഞ്ചിയിലാണ്. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി

1983 ൽ ലോകകപ്പിൽ ചാമ്പ്യൻമാരായതിന്  ശേഷം ധോണിയുടെ   നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്.  91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു.സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്.ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്.

2020 ഓഗസ്റ്റ് 15 നാണ് എം‌എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്

ജൂലൈ മാസത്തിലെ സവിശേഷ ദിനങ്ങൾ

ദിനങ്ങൾ


ജൂലൈ 1- ദേശീയ ഡോക്ടേഴ്സ് ദിനം ( ഡോ. ബി.സി.റോയിയുടെ ജന്മദിനം )

ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം

ജൂലൈ 4 - അമേരിക്കൻ സ്വാതന്ത്ര്യ ദിനം

ജൂലൈ 5 - ബഷീർ ദിനം

ജൂലൈ 8 - പെരുമൺ ദുരന്ത ദിനം

ജൂലൈ 11 - ലോക ജനസംഖ്യാ ദിനം

ജൂലൈ 12 - മലാല ദിനം

ജൂലൈ 15 - ലോക യൂത്ത് സ്കിൽസ് ദിനം

ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം

ജൂലൈ 16 - മുതഅല്ലിം ഡേ

ജൂലൈ 18 - നെൽസൺ മണ്ടേല ദിനം

ജൂലൈ 18 - കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമ ദിനം.

ജൂലൈ 21- ചാന്ദ്രദിനം

ജൂലൈ 26 - കാർഗിൽ വിജയദിനം

ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം,

ഗായിക കെ. എസ് ചിത്രയുടെ ജന്മദിനം.

ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം

ജൂലൈ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം

ജൂലൈ 29 - ലോക കടുവാ ദിനം

    സ്വാമി വിവേകാനന്ദൻ

     സ്വാമി വിവേകാനന്ദൻ ചരമദിനം 



    ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേര്. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

    ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുള്ള വേദാന്തദർശനങ്ങളിലാണ് ഹിന്ദുത്വത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്ന് വിവേകാനന്ദൻ വിശ്വസിച്ചിരുന്നു. അദ്ദേഹം വേദാന്തതത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു. 

    • ഓരോ ആത്മാവും ലീനമായി ദൈവികമാണ്
    • എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ.
    • വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂർ‌ണ്ണതയെ വെളിപ്പെടുത്തുകയാണ്
    • മതത്തിലൂടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്
    • മാനവസേവയാണ് യഥാർത്ഥ മാധവസേവ

    1995 നവംബർ 11നു ഷിക്കാഗോയിലെ പ്രമുഖ തെരുവുകളിലൊന്നായ മിഷിഗൻ അവന്യൂവിന്റെ ഒരു ഭാഗത്തിനു സ്വാമി വിവേകാനന്ദ വേ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു.

    അരവിന്ദഘോഷ് പറഞ്ഞത്  


    സൈക്കിൾ

     

    അന്തർദ്ദേശീയ സൈക്കിൾ ദിനം


    ജൂൺ മാസം മൂന്നാം തീയതി അന്തർദ്ദേശീയ സൈക്കിൾ ദിനമായി ആഘോഷിക്കപ്പെടുന്നു. ഇതിൻറെ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു "the uniqueness, longevity and versatility of the bicycle, which has been in use for two centuries, and that it is a simple, affordable, reliable, clean and environmentally fit sustainable means of transportation.""

    2018 ലാണ് ഇതിന്റെ പ്രഖ്യാപനം ഉണ്ടായത്. അമേരിക്കക്കാരനായ Professor Leszek Sibilski, ലോക ബൈസൈക്കിൾ ദിന പ്രമേയം പാസാക്കുന്നതിന് യുഎന്നിനെ പ്രേരിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ ഫലമായി അമ്പത്തിയേഴ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. 

    വൈക്കം മുഹമ്മദ് ബഷീർ

     ബഷീർ ദിന ക്വിസ് 




    1. ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

    വൈക്കം മുഹമ്മദ് ബഷീർ


    2. ബഷീറിനെ ‘സുൽത്താൻ’ എന്ന് വിശേഷിപ്പിച്ചത് ആര്?

    ബഷീർ തന്നെ


    3. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം എന്നാണ്?

    1908 ജനുവരി 21


    4. ബഷീറിന്റെ ജന്മസ്ഥലമായ വൈക്കം തലയോലപ്പറമ്പ് ഏത് ജില്ലയിലാണ്?

    കോട്ടയം


    5. വൈക്കം മുഹമ്മദ് ബഷീറിന്റെ യഥാർത്ഥ പേര് എന്താണ്?

    കൊച്ചുമുഹമ്മദ്


    6. ബഷീറിന്റെ മാതാപിതാക്കൾ ആരെല്ലാം?

    പിതാവ് -കായി അബ്ദുറഹ്മാൻ സാഹിബ്,


    മാതാവ് -കുഞ്ഞാത്തുമ്മ

    7. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?

    കോഴിക്കോട്


    8. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത്?

    പ്രേമലേഖനം (1942)



    9. പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകൻ?

    പി .എ .ബക്കർ (1985)


    10. മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്?

    ബാല്യകാലസഖി

    11. സിനിമയാക്കിയ ബഷീറിന്റെ രണ്ടാമത്തെ നോവൽ ഏത്?

    ബാല്യകാലസഖി


    12. ചോദ്യോത്തരങ്ങളായി ബഷീർ എഴുതിയ പുസ്തകം ഏത്?

    നേരും നുണയും

    13. ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതായിരുന്നു?

    സോജാ രാജകുമാരി…..


    14. വൈക്കം മുഹമ്മദ് ബഷീറിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ഏത് വർഷം?

    1993


    15. ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്നത് ?

    റ്റാറ്റാ


    16. 1993-ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര് ?

    ബാലാമണിയമ്മ


    17. ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര് എന്താണ് ?

    ബഷീറിന്റെ ഐരാവതങ്ങൾ


    18. ബഷീറിന്റെ ജീവചരിത്രമായ ‘ബഷീറിന്റെ ഐരാവതങ്ങൾ ‘രചിച്ചത് ആരാണ്?

    ഇ എം അഷറഫ്


    19. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച ബഷീർ കൃതി ഏത്?

    ശബ്ദങ്ങൾ


    20. പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേര് കൂടിയുള്ള ബഷീറിന്റെ കൃതി ഏത്?

    പാത്തുമ്മയുടെ ആട്

    21. ബഷീറിന്റെ പ്രേമലേഖനം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആരാണ്?

    അനീസ് അൻവർ (2017)


    22.ബഷീർ വിവാഹിതനായത് എന്ന്

    1958 ഡിസംബർ 18

    23. ബഷീറിന്റെ മക്കൾ ആരെല്ലാം?

    ഷാഹിന, അനീസ്


    24. ബഷീറിന്റെ ഭാര്യയുടെ പേരെന്താണ്?

    ഫാത്തിമ ബീബി (ഫാബി ബഷീർ)


    25. ബഷീർ പ്രസിദ്ധീകരിച്ച വാരിക ഏത്?

    ഉജ്ജീവനം


    26. ‘വൈക്കം മുഹമ്മദ് ബഷീർ എഴുത്തും ജീവിതവും’ എന്ന പുസ്തകം എഴുതിയതാര്?

    ഇ എം അഷറഫ്


    27. ആകാശമിട്ടായി കഥാപാത്രമായ ബഷീറിന്റെ നോവൽ ഏതാണ്?

    പ്രേമലേഖനം


    28. ‘കാടായി തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം’ എന്ന് വിലയിരുത്തിയ നിരൂപകൻ ആരാണ്?


    എം എൻ വിജയൻ


    29. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിൽ ഉള്ളതാണ്?

    ആനവാരിയും പൊൻകുരിശും


    30. ബഷീർ അന്തരിച്ചത് എന്നാണ്?

    1994 ജൂലൈ 5


    31. ബഷീർ ദിനം എന്നാണ്?

    ജൂലൈ 5


    32. ബഷീറിന്റെ ആത്മകഥ യുടെ പേര് എന്താണ്?

    ഓർമ്മയുടെ അറകൾ



    33. ബഷീർ രചനകളെ നിശിതമായി വിമർശിച്ച് എം .ബി .രഘുനാഥൻ രചിച്ച കൃതിയേത്?

    ഉപ്പുപ്പാന്റെ കുയ്യാനകൾ


    34. മരിക്കുന്നതിന് മുമ്പ് മാവിന് വെള്ളമൊഴിച്ച ഒരു മനുഷ്യന്റെ കഥ പറയുന്ന ബഷീർ കഥ?

    തേന്മാവ്


    35. ബാല്യകാലസഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത് ആര്?

    പ്രേം നസീർ


    36. “ഞാനും നീയും എന്ന യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോവുകയാണ് നീ മാത്രം”ബഷീറിന്റെ ഒരു ചെറുകഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വാചകത്തിൽ ആണ് ഏതാണ് ഈ കഥ?

    അനർഘ നിമിഷം


    37. ‘സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത്’ എന്ന ആശയം ഉയർത്തി പിടിക്കുന്ന ബഷീർ കൃതി ഏത്?

    ഭൂമിയുടെ അവകാശികൾ


    38. ബഷീറിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ ഏത്?

    തങ്കം


    39. ‘ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന കൃതി രചിച്ചതാര്?

    എം കെ സാനു


    40. നാരായണി എന്ന കഥാപാത്രം ഉള്ളത് ബഷീറിന്റെ ഏത് കൃതിയിലാണ്?

    മതിലുകൾ


    41. മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തതാര്?


    അടൂർ ഗോപാലകൃഷ്ണൻ


    42. മതിലുകൾ എന്ന സിനിമയിൽ നായകനായി അഭിനയിച്ചത് ആര്?


    മമ്മൂട്ടി


    43. മമ്മൂട്ടിക്ക് ദേശീയഅവാർഡ് നേടിക്കൊടുത്ത ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്?

    മതിലുകൾ (1990)


    44. നട്ട് ഹംസന്റെ ‘വിക്ടോറിയ’ എന്ന നോവലുമായി സാമ്യം ആരോപിക്കപ്പെട്ട ബഷീറിന്റെ നോവൽ ഏതാണ്?


    ബാല്യകാലസഖി


    45. നീലവെളിച്ചം എന്ന ബഷീറിന്റെ കഥ ചലച്ചിത്രം ആയത് ഏത് പേരിൽ?

    ഭാർഗവീനിലയം


    46. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്?

    എ. വിൻസെന്റ്


    47. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതാര്?

    വൈക്കം മുഹമ്മദ് ബഷീർ


    48. ഭാർഗവീനിലയം എന്ന സിനിമയിലെ ഹാസ്യനടൻ പദ്മദലാക്ഷൻ പിന്നീട് പ്രസിദ്ധനായത് ഏത് പേരിൽ?

    കുതിരവട്ടം പപ്പു


    49. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത്?

    1970


    50. ബഷീറിന് കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച വർഷം എന്നാണ്?

    1981


    51. ബഷീറിന് ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകിയ വർഷം എന്നാണ്?


    1982


    52. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത്?

    സമുദ്രശില (സുഭാഷ് ചന്ദ്രൻ)

    53. വൈക്കം മുഹമ്മദ്‌ ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?

    ചെവിയോർക്കുക അന്തിമകാഹളം


    54. ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ഏത്?


    ഉപ്പുസത്യാഗ്രഹം (കോഴിക്കോട് നടന്ന)


    55. ബഷീറിന് ആദ്യമായി ജയിൽവാസം അനുഭവിക്കേണ്ടി വന്ന സ്വാതന്ത്രസമരം ഏത്?

    ഉപ്പ് സത്യാഗ്രഹം (കോഴിക്കോട് 1930ൽ )


    56. ബഷീർ എഴുതിയ നാടകം ഏത്?

    കഥാബീജം


    57. ബഷീർ എഴുതിയ തിരക്കഥകൾ ഏതൊക്കെയാണ്?

    ഭാർഗവീനിലയം (1964) ബാല്യകാലസഖി (1967)


    58. ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര് എന്താണ് ?

    ഉജ്ജീവനം


    59. ഉജ്ജീവനം എന്ന വാരികയിൽ ഏത് തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത് ബഷീർ?

    പ്രഭ

    60. ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന ബഷീറിന്റെ പ്രശസ്തമായ പദം ഏതു നോവലിൽ നിന്നാണ്?

    ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്


    61. ബഷീറിനെ കുറിച്ച് ‘എന്റെ ബഷീർ’ എന്ന പ്രശസ്ത കവിത രചിച്ചത് ആരാണ്?

    ഒഎൻവി കുറുപ്പ്


    62. ബഷീറിനെ കുറിച്ച് ‘എന്റെ ബഷീർ’ എന്ന സാഹിത്യ വിമർശനഗ്രന്ഥം രചിച്ചതാര്?

    കൽപ്പറ്റ നാരായണൻ


    63. വൈക്കം മുഹമ്മദ്‌ ബഷീറിന് ലഭിച്ചഏറ്റവും വലിയ പുരസ്കാരം ഏത് ?

    പത്മശ്രീ പുരസ്കാരം (1982)


    64. ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

    റൊണാൾഡ് ഇ. ആഷർ


    65. മൂക്ക് കഥാപാത്രമായ ബഷീർ കൃതി ഏതാണ്?

    വിശ്വവിഖ്യാതമായ മൂക്ക്


    66. ബഷീർ കൃതിയായ ബാല്യകാല സഖി പഠന വിഷയമാക്കിയത് ആര്?

    കുട്ടികൃഷ്ണമാരാർ


    67. ‘ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥം രചിച്ചതാര്?

    പെരുമ്പടവം ശ്രീധരൻ



    68. ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിരുന്നു ഏതു മരമാണ്?

    മാങ്കോസ്റ്റിൻ


     


    69. ‘ബഷീറിന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏതാണ്?

    അനർഘനിമിഷം


    70. ‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ എഴുതിയതാര്?

    ഫാബി ബഷീർ


    71. സാഹിത്യ ലോകത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ഒരു ബഷീർ കൃതി ഏത്?

    ശബ്ദങ്ങൾ


    72. ബഷീറിന്റെ ബാലസാഹിത്യകൃതി ഏത്?


    സർപ്പയജ്ഞം


    73. ഭാഷയിലെ വ്യവസ്ഥാപിത വ്യാകരണ സംവിധാനത്തെ കളിയാക്കിക്കൊണ്ട് ‘പളുങ്കുസൻ വ്യാകരണം ‘എന്ന് ബഷീർ എഴുതിയത് ഏത് കൃതിയിലാണ്?

    പാത്തുമ്മയുടെ ആട്


    74. ‘ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്രഗ്രന്ഥം എഴുതിയതാര്?

    എം കെ സാനു


    75. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്?

    പ്രേം പാറ്റ


    76. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം ഏതാണ്?

    യാ ഇലാഹി (1997-ൽ )


    77. നിസാർ അഹമ്മദ്, കുഞ്ഞിപാത്തുമ്മ എന്നിവർ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്?

    ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്


    78. സാറാമ്മയും കേശവൻ നായരും ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്?

    പ്രേമലേഖനം


    79. ‘മണ്ടൻ മുത്തപ്പ’ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്?

    മുച്ചീട്ടുകളിക്കാരന്റെ മകൾ


    80. ബഷീറിനെ കുറിച്ച് ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ്?

    എം.എ. റഹ്മാൻ


    81. സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രം ഏതാണ്?

    മതിലുകൾ


    82. പാപ്പച്ചൻ, താര എന്നിവർ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്?


    താരാസ്പെഷ്യൽസ്


    83. ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര് എന്താണ്?

    കടുവാക്കുഴി ഗ്രാമം


    84. ബഷീറിന്റെ അപൂർവങ്ങളായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫറായ പുനലൂർ രാജൻ ബഷീറിനെ കുറിച്ച് രചിച്ച പുസ്തകം ഏത് ?

    ബഷീർ : ഛായയും ഓർമ്മയും


    85. എം. എൻ. കാരശ്ശേരി എഴുതിയ ബഷീറിനെ കുറിച്ചുള്ള പാട്ടു കാവ്യത്തിന്റെ പേര് എന്ത്?

    ബഷീർ മാല


    86. ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

    റൊണാൾഡ് ഇ ആഷർ


    87. “ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു” ഇങ്ങനെ പറഞ്ഞ നിരൂപകൻ ആര്?

    എം എൻ വിജയൻ


    88. “ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരി ക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു”. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത്?

    പ്രേമലേഖനം


    89. പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകാൻ ആഗ്രഹിച്ച പേര്?

    ആകാശമിട്ടായി


    90. ‘ബഷീർ മലയാളത്തിലെ സർഗ വിസ്മയം’ ഒരു ഇന്ത്യൻ ഭാഷയിൽ ഒരു വിദേശി ഇന്ത്യൻ എഴുത്തുകാരനെ കുറിച്ച് രചിച്ച ആദ്യ പുസ്തകമാണ് ഇത് . ആരാണ് ഈ പുസ്തകം രചിച്ചത്?

    റൊണാൾഡ്. ഇ. ആഷർ


    91. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?

    റൊണാൾഡ് ഇ ആഷർ


    92. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ ഗ്രന്ഥം?

    എം പി പോൾ


    93. ബാല്യകാല സഖി എന്ന നോവലിന് അവതാരിക എഴുതിയതാര്?

    എം. പി. പോൾ


    94. ‘ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ ‘എന്ന വിജയകൃഷ്ണൻ രചിച്ച കൃതി ആരെ കുറിച്ചുള്ള പഠനമാണ്?

    ബഷീർ



    95. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?


    \വൈക്കം മുഹമ്മദ് ബഷീർ


    96. ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കൽപ്പിച്ച് ബഷീർ എഴുതിയ കഥ?

    ഒഴിഞ്ഞ വീട്


    97. ബാല്യകാലസഖി എന്ന നോവൽ സിനിമ ആക്കിയ സംവിധായകർ

    ശശികുമാർ (1967), പ്രമോദ് പയ്യന്നൂർ (2014)


    98. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?

    ഗാന്ധിജിയെ


    99. ഏത് പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥയായ ‘തങ്കം’ സിദ്ധീകരിച്ചത്?

    ജയകേസരി


    100. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ ആര്?

    വൈക്കം മുഹമ്മദ് ബഷീർ


    101. ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വർഷം ഏത്?

    2018


    102. ‘മതിലുകൾ ‘എന്ന സിനിമയിൽ ബഷീർ ആയി വേഷമിട്ട നടൻ ആര്?

    മമ്മൂട്ടി


     103. ബഷീർ തിരക്കഥ എഴുതിയ ‘ഭാർഗവീനിലയം’ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?

    എ. വിൻസെന്റ്


    104. ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിൽ ആണ് ഉള്ളത്?

    ആനവാരിയും പൊൻകുരിശും


    105. ഏകാന്ത വീഥിയിലെ അവധൂതൻ എന്ന് ബഷീറിനെ വിശേഷിപ്പിച്ചതാര് ?

    എം കെ സാനു


    106. ബഷീറിന് ഡി ലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല ഏത്?

    കോഴിക്കോട് സർവ്വകലാശാല


    107. ഏതു സ്വാതന്ത്ര്യ സമര സേനാനിയെ തൂക്കിലേറ്റിയപ്പോഴാണ് ബഷീർ കോഴിക്കോട് ജയിലിൽ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത്?

    ഭഗത് സിംഗ്


    108. ജയിൽ മോചിതനായ ശേഷം ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാൾ ഏത്?

    സർക്കിൾ ബുക്ക് സ്റ്റാർ


    109. ബഷീറിനെക്കുറിച്ച് കിളിരൂർ രാധാകൃഷ്ണൻ എഴുതിയ കൃതി ഏത്?

    ഇമ്മിണി ബല്യ ഒരു ബഷീർ


    110. “കർത്താവിന് എന്തിനാണച്ചോ പൊന്നിൻ കുരിശ്” ബഷീറിന്റെ ഏത് കൃതിയിലാണ് ഈ വാചകം?

    ആനവാരിയും പൊൻകുരിശും


    111. കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തിക്കൊണ്ട് കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യകൃതി ഏത്?

    ഒരിടത്തൊരു സുൽത്താൻ


    112. ‘പാത്തുമ്മയുടെ ആട്’ എന്ന നോവലിലെ നായികയായ ബഷീറിന്റെ സഹോദരി ആരാണ്?

    ഫാത്തിമ


    113. “ഉമ്മാ ഞാൻ കാന്തിയെ തൊട്ടു” ബഷീറിന്റെ പ്രശസ്തമായ വാക്യമാണിത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ബഷീർ അദ്ദേഹത്തെ തൊട്ടത്?

    വൈക്കം സത്യാഗ്രഹം

    (1924 ലെ വൈക്കം സത്യാഗ്രഹ ത്തോടനുബന്ധിച്ച് 1925-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ)


    114. ബഷീറിന്റെ മകളായ ഷാഹിനയുടെ പൂച്ചയാണ് ഐസു കുട്ടി ഈ പൂച്ചയെ കേന്ദ്രകഥാപാത്രമാക്കി ബഷീർ എഴുതിയ കഥ ഏത്?


    മാന്ത്രിക പൂച്ച


    115. ബഷീർ കണ്ടെത്തിയ പത്മദളാക്ഷൻ എന്ന നാടക നടൻ പിന്നീട് ബഷീർ നൽകിയ മറ്റൊരു പേരിലാണ് അദ്ദേഹം സിനിമാരംഗത്ത് പ്രശസ്തനായത്. ഏതാണ് ആ പേര്?

    കുതിരവട്ടം പപ്പു


    116. വിവാഹത്തിനു ശേഷം ബഷീർ ബേപ്പൂരിലെ ഏതു വീട്ടിലേക്ക് താമസം മാറിയത്?

    വൈലാലിൽ വീട് (1962)


    117. ജീവിതത്തിൽ നിന്നും പറിച്ചു ചീന്തിയ ഒരു ഏടാണ് ഇത്. വാക്കുകളിൽ ചോര പുരണ്ടിരിക്കുന്നു എന്ന് എം പി പോൾ വിശേഷിപ്പിച്ച ബഷീർ കൃതി ഏത്?

    ബാല്യകാലസഖി


    118. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന ആത്മകഥാപരമായ പുസ്തകമാണ് ‘ബഷീറിന്റെ എടിയേ’ ആരാണ് ഈ പുസ്തക രചനക്ക്‌ ഫാബി ബഷീറിനെ സഹായിച്ചത്?

    താഹാ മാടായി


    119. ഗ്രാമ ഫോണിൽനിന്ന് പാട്ടുകളും കേട്ട് സുലൈമാനിയും കുടിച്ച് ബഷീർ വിശ്രമിച്ചിരുന്നത് തനിക്കിഷ്ടപ്പെട്ട ഒരു മരത്തിന്റെ തണലിൽ ആയിരുന്നു. ഏതാണ് ആ മരം?

    മാങ്കോസ്റ്റീൻ


    120. ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ഏതാണ്?

    ഉപ്പുസത്യാഗ്രഹം


    121. എവിടെ വെച്ച് നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ ഗാന്ധിജിക്കൊപ്പം പങ്കെടുത്തതിനാണ് ബഷീർ ജയിൽശിക്ഷ അനുഭവിച്ചത്?

    കോഴിക്കോട്


    122.  ബഷീർ ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സംഭവം ഏത്?

    1930 ലെ കോഴിക്കോട് ഉപ്പ് സത്യാഗ്രഹം


    123. ബഷീർ ചെയ്ത ഒരു പ്രഭാഷണം പിന്നീട് ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?

    ചെവിയോർക്കുക അന്തിമകാഹളം


    124. ഒറ്റക്കണ്ണൻ പോക്കർ, പോക്കറ്റടിക്കാരൻ മുത്തപ്പാ, പൊൻകുരിശ് തോമ, ആനവാരി രാമൻനായർ ഇതൊന്നും ആക്ഷേപത്തിൽ പറയുന്നതല്ല അവരുടെ വിവരണവുമായി തീർന്നിരിക്കുകയാണ് മണ്ടൻ മുത്തപ്പയുടെയും സൈനബയുടെയും പ്രേമസല്ലാപം ഒന്നും ഇതിലില്ല “പോയി തല തോർത്തി മുണ്ട് മാറ്റ് പനിപിടിക്കും” ഈ ശാസനയും അഭിപ്രായ പ്രകടനത്തിലും അയാളുടെ പ്രണയം മുഴുവൻ അടങ്ങിയിട്ടുണ്ട്. മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കഥയെ ഇങ്ങനെ വിലയിരുത്തിയത് ആര്?

    കെ കേളപ്പൻ


    125. ബഷീറിന് ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ച വർഷം?

    1992


    126. ബഷീറിന്റെ വിശപ്പ് എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം?

    1954


    127. ബഷീർ കൃതിയായ ബാല്യകാലസഖി പഠന വിഷയമാക്കിയത് ആരാണ്?

    കുട്ടികൃഷ്ണമാരാർ


    128. ബഷീർ മാനസികരോഗിയായ സമയത്ത് ബഷീറിനെ ചികിത്സിച്ച വൈദ്യൻ ആരായിരുന്നു?

    പി സി ഗോവിന്ദൻ നായർ


    129. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യം പുസ്തകം ഏത്?

    ധർമ്മരാജ്യം (ലേഖനസമാഹാരം)


    130. ബഷീറിന്റെ ധർമ്മ രാജ്യം എന്ന ലേഖന സമാഹാരത്തിന്

    അവതാരിക എഴുതിയത് ആര്?

    ബോധേശ്വരൻ


    131. ഭഗത് സിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ബഷീർ സ്ഥാപിച്ച തീവ്രവാദ സംഘടനയുടെ പേര് എന്താണ്?

    വാനരസേന


    132. ബഷീർ സ്ഥാപിച്ച തീവ്രവാദ സംഘടനയായ വാനരസേനയുടെ മുഖപത്രം ഏതാണ്?

    ഉജ്ജീവനം


    133. ബഷീറിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയായി പ്രൊഫ.എം എൻ വിജയൻ എഴുതിയ കൃതി ഏത്?

    മരുഭൂമികൾ പൂക്കുമ്പോൾ


    134. ബഷീറിന്റെ ഏത് കൃതിക്കാണ് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ളത്?

    പാത്തുമ്മയുടെ ആട്


    135. തന്റെ സഹപ്രവർത്തകനായ മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യനിരൂപകനെക്കുറിച്ച് ബഷീർ ഒരു അനുസ്മരണം എത്തിയിട്ടുണ്ട് ആരെ കുറിച്ച്?

    എം പി പോൾ


    136. ‘ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്

    പ്രൊഫ. എം കെ സാനു


    137. ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ് ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും” ഏതു മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത്?

    മാങ്കോസ്റ്റിൻ


    138. ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ഏത് പേരിലാണ് പ്രസിദ്ധീകരിച്ചത്?

    ഓർമ്മയുടെ അറകൾ 


    139. ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ് ബഷീറിന്റെ കഥാപാത്രം ഉത്തരം നൽകിയത്?

    ഇമ്മിണി ബല്യ ഒന്ന്


    140. കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ ആനകൾ കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്?

    ആനവാരിയും പൊൻകുരിശും


    141. “ഗുത്തിനി ഹാലിട്ട ലിത്താപ്പോ

    സഞ്ജിനി ബാലിക ലുട്ടാപ്പി” ബഷീറിന്റെ ഏത് നോവലിലാണ് ഈ പാട്ട് ഉള്ളത്?

    ന്റുപ്പുപ്പാപ്പക്കൊരാനെണ്ടാർന്നു


    142. ‘ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ‘എന്ന പ്രയോഗം ബഷീറിന്റെ ഏത് നോവലിലാണ് ഉള്ളത്?

    ബാല്യകാലസഖി


    143. ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്?

    പ്രേമലേഖനം


    143. ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥക പ്രസിദ്ധീകരിച്ച വർഷം

    1977


    144. ബഷീറിന്റെ മാസ്റ്റർ പീസ് കൃതിയായി വിലയിരുത്തപ്പെടുന്ന കൃതി ഏത്?

    ബാല്യകാലസഖി


    145. ബഷീർ മാല എന്ന പാട്ടുകാവ്യത്തിന്റെ രചയിതാവ്?

    എം എൻ കാരശ്ശേരി


    146. ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം?

    1954


    147. ബഷീറിന്റെ ഭാര്യയായ ഫാബി ബഷീറിന്റെ ആത്മകഥയുടെ പേര് എന്താണ്?

    ബഷീറിന്റെ എടിയേ


    148. ബഷീർ, കാരൂർ നീലകണ്ഠപിള്ള, മാധവികുട്ടി എന്നിവർ ഒരേ പേരിൽ ഒരു കഥ എഴുതിയിട്ടുണ്ട് ആ കഥയുടെ പേരെന്താണ്?

    പൂവമ്പഴം


    149. ബഷീറിന്റെ മാന്ത്രിക പൂച്ച എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?

    1968


    150. ബഷീറിനെ കുറിച്ച് ഒ എൻവി കുറുപ്പ് രചിച്ച കവിത ഏത്?

    എന്റെ ബഷീർ

    National Doctor's day

    ഡോ.ബി.സി. റോയ്  ജന്മദിനം 


    ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം  ജനിച്ചത് 1882 ജൂലൈ 1നാണ്.പ്രശസ്തനായ ഒരു ഇന്ത്യൻ ഡോക്ടർ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, മനുഷ്യസ്‌നേഹി, സ്വാതന്ത്ര്യസമര സേനാനി എന്നിവകൂടാതെ 1948 മുതൽ 1962 ൽ മരണം വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ആധുനിക പശ്ചിമ ബംഗാളിന്റെ സ്രഷ്ടാവായിത്തന്നെ കണക്കാക്കുന്ന പ്രഗൽഭനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു ബിദാൻ ചന്ദ്ര റോയ് അഥവാ ഡോ.ബി.സി. റോയ്.എല്ലാ വർഷവും അദ്ദേഹത്തിന്റെ ജനനദിനവും മരണദിനവുമായ ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്നു. 1961 ഫെബ്രുവരി 4 ന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.


    1928-ൽ എ.ഐ.സി.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. റോയ്, 1929-ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പെങ്കെടുത്തു.1942 ൽ റങ്കൂൺ ജാപ്പനീസ് ബോംബാക്രമണത്തിൽ തോക്കുകയും ജാപ്പനീസ് അധിനിവേശത്തെ ഭയന്ന് കൊൽക്കത്തയിൽ നിന്ന് ജനങ്ങൾ കൂട്ടപ്പാലായനം നടത്തുകയും ചെയ്തു. കൊൽക്കത്ത സർവകലാശാല വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുകയായിരുന്നു റോയ്. സ്കൂളുകൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ക്ലാസുകൾ നടത്തുന്നതിന് വേണ്ടി അദ്ദേഹം വ്യോമാക്രമണ ഷെൽട്ടറുകൾ വാങ്ങി, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഒരുപോലെ ആശ്വാസം നൽകി. അദ്ദേഹത്തിന്റെ പരിശ്രമത്തിനുള്ള അംഗീകാരമായി 1944 ൽ സയൻസ് ഡോക്ടറേറ്റ് അദ്ദേഹത്തിന് നൽകി.


    ഇന്ത്യയിലെ യുവാക്കൾ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുമെന്ന് റോയ് വിശ്വസിച്ചു. യുവാക്കൾ പണിമുടക്കിലും ഉപവാസത്തിലും പങ്കെടുക്കരുതെന്നും പഠിക്കുകയും സാമൂഹിക പ്രവർത്തനങ്ങളിൽ സ്വയം സമർപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നി. 1956 ഡിസംബർ 15 ന് ലഖ്‌നൗ സർവകലാശാലയിൽ കൺവോക്കേഷൻ പ്രസംഗം നടത്തിയപ്പോൾ ഡോ. റോയ് പറഞ്ഞു:

    "എന്റെ യുവസുഹൃത്തുക്കളേ, ആഗ്രഹം, ഭയം, അജ്ഞത, നിരാശ, നിസ്സഹായത എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യ-പോരാട്ടത്തിൽ നിങ്ങൾ സൈനികരാണ്. നിസ്വാർത്ഥ സേവനത്തിന്റെ മനോഭാവത്തിൽ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലൂടെ, നിങ്ങൾ പ്രതീക്ഷയോടും ധൈര്യത്തോടും കൂടി മുന്നോട്ട് പോകട്ടെ. . ."

    1961 ഫെബ്രുവരി 4 ന് രാജ്യം റോയിയെ ഭാരത്രത്ന നൽകി ആദരിച്ചു.ബിസി റോയ് ദേശീയ അവാർഡ് 1962 ൽ സ്ഥാപിക്കപ്പെട്ടു റോയിയുടെ സ്മരണയ്ക്കായി 1976 മുതൽ എല്ലാ വർഷവും അവാർഡ് നൽകുന്നു. വൈദ്യം, രാഷ്ട്രീയം, ശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം, കല എന്നീ മേഖലകളിലെ മികച്ച സംഭാവനകളെ അവാർഡ് അംഗീകരിക്കുന്നു. ന്യൂഡൽഹിയിലെ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിലെ ഡോ. ബിസി റോയ് മെമ്മോറിയൽ ലൈബ്രറിയും കുട്ടികൾക്കുള്ള വായനാ മുറിയും 1967 ൽ ആരംഭിച്ചു. ഇന്ന്, അദ്ദേഹത്തിന്റെ സ്വകാര്യ പ്രബന്ധങ്ങൾ ദില്ലിയിലെ ടീൻ മൂർത്തിഭവനിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും ആർക്കൈവ്സിന്റെ ഭാഗമാണ്.