ദേശീയ വാക്സിനേഷൻ ദിനം

 വാക്സിനേഷൻ ദിനം 

ഇന്ന് ദേശീയ വാക്സിനേഷൻ ദിനം, അഥവാ ദേശീയ രോഗപ്രതിരോധ ദിനം. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാനാണ് എല്ലാവർഷവും മാർച്ച് 16 ന് ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ പൾസ് പോളിയോ പദ്ധതി ആരംഭിച്ച 1995 മുതൽ തന്നെ ദേശീയ പ്രതിരോധ ദിനവും ആചരിക്കുന്നുണ്ട്. 1995 മാർച്ച് 16 നായിരുന്നു ഇന്ത്യയിൽ ആദ്യത്തെ പോളിയോ വാക്സിൻ ആദ്യ ഡോസ് നൽകിയത്.


1995 ൽ പോളിയോമെലിറ്റസ് വൈറസിനെതിരെ ആയിരുന്നു രാജ്യത്തിന്റെ പോരാട്ടം. പ്രതിവർഷം അരലക്ഷത്തോളം കുട്ടികളെ ബാധിച്ച പോളിയോയ്‌ക്കെതിരെ 1995 മാർച്ച് 16ന് വാക്‌സിനേഷൻ ആരംഭിച്ചു. പിന്നീട് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാൻ എല്ലാ വർഷവും ആ ദിനം ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കാൻ തുടങ്ങി. 


മാരക രോഗങ്ങളെ പ്രതിരോധിക്കാൻ വാക്‌സിനുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. മുമ്പ് പോളിയോ, വസൂരി എന്നീ രോഗങ്ങളിൽ നിന്നുൾപ്പെടെ രാജ്യത്തെ ജനതയെ രക്ഷിക്കുന്നതിൽ വാക്‌സിനുകൾ പ്രധാന പങ്കുവഹിച്ചിരുന്നു. വാക്‌സിനുകൾക്ക് സാധിച്ചുവെന്നത് അടുത്തിടെ നാം നേരിൽ കണ്ടതാണ്. ആരോഗ്യമുള്ള തലമുറയെ നിലനിർത്തുന്നതിനും വാക്‌സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.


No comments:

Post a Comment