പി. കെ. വാസുദേവൻ നായർ ജന്മദിനം

പി. കെ. വാസുദേവൻ നായർ



കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി. കെ. വാസുദേവൻ നായർ .പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായരുടെ ജന്മദിനമാണ് മാർച്ച് 2.1926 ൽ കോട്ടയത്തെ കിടങ്ങൂരിൽ ജനനം.പടയാട്ട് കേശവപിള്ള വാസുദേവൻ നായർ എന്നാണ് അദ്ദേഹത്തിന്റെ  മുഴുവൻ പേര് .പിതാവ് കേശവപിള്ള ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു.1977 മുതൽ 1978 വരെ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി.എ.കെ.ആന്റണി 1978-ൽ മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി. കേരള മുഖ്യമന്ത്രിയായി.തന്റെ 79 ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
 

2 comments: