കൈ കഴുകൽ ദിനം

 

ലോക കൈകഴുകൽ ദിനം 



കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15  നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 

2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം. 



സോപ്പുപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കണം. രോഗങ്ങൾ വരാതിരിക്കാനും മറ്റുള്ളവർക്ക് പകർത്താതിരിക്കാനും സോപ്പുപയോഗിച്ചുള്ള കൈകഴുകലിലൂടെ സാധിക്കും. ലോകാരോഗ്യ സംഘടനയുടെ നിർദേശം. ഭക്ഷണത്തിനു മുൻപും ശേഷവും മാത്രമല്ല ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷവും കൈകൾ വൃത്തിയാക്കണം.

  • വൃത്തി ഉള്ള കൈകൾ ജീവൻ രക്ഷിക്കുന്നു
  • ഭക്ഷണ പാനീയങ്ങളിൽ തൊടുന്നതിനു മുൻപും കക്കൂസിൽ പോയശേഷവും കൈകൾ കഴുകിയിരിക്കണം
  • കൈ ശുചി ആയി കഴുകേണ്ടതെങ്ങനെ ? കൈ നല്ലത് പോലെ നനച്ചതിനു ശേഷം സോപ്പ് പത കൊണ്ട് 20 സെക്കന്റെങ്കിലും പതപ്പിക്കുക. അതിനു ശേഷം ഒഴുക്ക് വെള്ളത്തിൽ കൈ കഴുകുക.


No comments:

Post a Comment