ലോക ഭക്ഷ്യ സുരക്ഷാ ദിനം
ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് അവബോധം നൽകുന്നതിനും ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്.
വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.
No comments:
Post a Comment