ശാസ്ത്ര ദിനത്തിലറിയാൻ

 പ്രകാശം ക്വിസ് 



1.പ്രകാശത്തെ കുറിച്ചുള്ള പഠനം-ഒപ്റ്റിക്സ് 


2.പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്-ശൂന്യതയിൽ 


3.സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം-8.20 മിനിറ്റ് 


4.പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം-പ്രകാശവർഷം


5.അന്തർദേശീയ പ്രകാശവർഷം-2015 


6.പ്രകാശം കടത്തി വിടുന്ന വസ്തുക്കൾക്ക് പറയുന്ന പേര്-സുതാര്യ വസ്തുക്കൾ 


7.പ്രകാശം കടത്തി വിടാത്ത വസ്തുക്കൾക്ക് പറയുന്ന പേര്-അതാര്യ വസ്തുക്കൾ 


8.ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന വർണങ്ങൾ-7


9.പ്രാഥമിക വർണങ്ങൾ-പച്ച,നീല,ചുവപ്പ്


10.രണ്ട്  പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്ന വർണങ്ങൾ-ദ്വിതീയ വർണങ്ങൾ 


11.പച്ച നിറവും ചുവപ്പ് നിറവും ചേർന്നാൽ-മഞ്ഞ

 

12.നീല നിറവും ചുവപ്പ് നിറവും ചേർന്നാൽ-മജന്ത 


13.പച്ചനിറവും നീലനിറവും ചേർന്നാൽ-സയൻ 


14.എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം-വെള്ള 


15.എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം-കറുപ്പ് 


16.ആകാശവും കടലും നീല നിറത്തിൽ കാണാൻ കാരണം-വിസരണം 


17.ചന്ദ്രനിൽ ആകാശത്തിന്റെ നിറം-കറുപ്പ് 


18.ദേശീയ ശാസ്ത്ര ദിനം-ഫെബ്രുവരി 28


19.എല്ലാ വർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാൻ കാരണം-സി വി രാമൻ പ്രകാശവുമായി ബന്ധപ്പെട്ട  രാമൻ എഫ്ഫക്റ് കണ്ടുപിടിച്ചതിന്റെ വാർഷിക ദിനം


20.ഭൗതിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ - സി വി രാമൻ(1930ൽ )

2 comments: