ആനുകാലികം
1.2022 ഫെബ്രുവരി 6ന് നമ്മെ വിട്ടു പിരിഞ്ഞ "ഇന്ത്യയുടെ വാനമ്പാടി" എന്ന വിശേഷണമുള്ള ഗായിക?
ലതാ മങ്കേഷ്‌കർ
2.ലതാ മങ്കേഷ്‌കറെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചതാരായിരുന്നു?
ജവഹർലാൽ നെഹ്‌റു
3.കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യം?
ഡെന്മാർക്
4.2022 ജനുവരിയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമക്കായുള്ള സ്‌മൃതി വനവും ഗാന്ധി മന്ദിരവും നിലവിൽ വന്ന സംസ്ഥാനം?
ആന്ധ്രാ പ്രദേശ്
5.2022 ഫെബ്രുവരിയിൽ ശൈത്യകാല ഒളിമ്പിക്സിന്റെ ഉത്‌ഘാടന സമാപന ചടങ്ങുകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച രാജ്യം?
ഇന്ത്യ
6.2022 ലെ ശൈത്യകാല ഒളിംപിക്സിന് വേദിയാകുന്ന നഗരം?
ബെയ്ജിങ് (ചൈന)
7.2022 ലോക അർബുദ ദിനത്തിന്റെ പ്രമേയം?
ക്ലോസിങ് ദി കെയർ ഗാപ്
8.നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
കേരളം
9.2022 ഫെബ്രുവരിയിൽ യുട്യൂബിൽ ഒരു കോടി സബ്സ്ക്രൈബേർസ് എന്ന നേട്ടം കൈവരിച്ച ലോക നേതാവ്?
നരേന്ദ്ര മോദി
10.ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചിച്ചു രാജ്യത്ത് എത്ര ദിവസത്തെ ദുഃഖാചരണം ആണ് ഏർപ്പെടുത്തിയത്?
2
11.2022 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ടെന്നീസ് കിരീടം നേടിയ വ്യക്തി?
റാഫേൽ നദാൽ (രാജ്യം സ്പെയിൻ)
12..2022 ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ടെന്നീസ് കിരീടം നേടിയ താരം?
ആഷ്‌ലി ബാർട്ടി(ഓസ്‌ട്രേലിയ )
13.രാഗത്തിന്റെ രാജ്ഞി അഥവാ ക്വീൻ ഓഫ് മെലഡി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗായിക?
ലതാ മങ്കേഷ്‌കർ
14.2022 ജനുവരിയിൽ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനി കപ്പൽ?
ഐ എൻ എസ് വിക്രാന്ത്
15.2022 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയതും വിലപിടിപ്പുള്ളതുമായ ആംബുലൻസ് സേവനമാരംഭിച്ചതെവിടെ?
ദുബായ്
16.2022 ജനുവരിയിൽ ഏഷ്യൻ ഗെയിംസിൽ 8 വർഷത്തിന് ശേഷം ഉൾപ്പെടുത്തിയ കായിക ഇനം?
ക്രിക്കറ്റ്
17.നിലവിലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
18.2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി?
നിർമ്മല സീതാരാമൻ
19.ഏത് സാമ്പത്തിക വർഷത്തെ ബജറ്റ് ആണ് നിർമ്മലാ സീതാരാമൻ ഇപ്പോൾ അവതരിപ്പിച്ചത്?
2022-2023
20.ബ്ലോക്ക്‌ചെയിൻ ഉപയോഗിച്ച് ഡിജിറ്റൽ രൂപ ഏതു വർഷമാണ് റിസർവ് ബാങ്ക് പുറത്തിറക്കാൻ പോകുന്നത്?
2023
21.ഈ വർഷം പ്രതീക്ഷിക്കുന്നത് എത്ര ശതമാനം സാമ്പത്തിക വർഷമാണ്?
9.2%
22.എത്രാമത്തെ തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്?
4.
23.2022 ജനുവരിയിൽ ഓസ്കാർ നാമനിർദേശത്തിന് യോഗ്യതയുള്ള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ മലയാള ചിത്രം?
മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം.
24.2022ൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്ക്കാരം കരസ്ഥമാക്കിയ മലയാളി ബാലൻ ആര്?
ദേവിപ്രസാദ് (അങ്ങാടിപ്പുറം സ്വദേശി,മലപ്പുറം ജില്ല)
25.2022 ജനുവരിയിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ആം ജന്മവാർഷികത്തോടനുബന്ധിച്ചു നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നതെവിടെ?
ഇന്ത്യാ ഗേറ്റ് (ന്യൂഡൽഹി)