ദേശീയ പ്രവാസി ദിനം
എല്ലാ വർഷവും ജനുവരി-9 നാണു ഇന്ത്യയിൽ പ്രവാസി ദിനം ആചരിക്കുന്നത്.എന്താണ് ആ ദിവസത്തിന്റെ പ്രത്യേകത എന്നറിയുമോ? 1915 ജനുവരി 9ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് എല്ലാ വർഷവും ജനുവരി 9 പ്രവാസി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
ഒരു നാട്ടില്‍ നിന്ന് തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മറ്റു രാജ്യങ്ങളില്‍ താമസിക്കുന്നവരാണ് പ്രവാസികള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ അധികവും തൊഴിൽ തേടിയാണ് മറു നാടുകളിലേക്ക് പോകുന്നത്. തൊഴിൽ തേടി മാത്രമല്ല കലാപങ്ങൾ, യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ദാരിദ്ര്യം ഒക്കെ മനുഷ്യരെ പ്രവാസികളാക്കും. മലയാളികളായ പ്രവാസികളിൽ അധികവും ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, മലേഷ്യ സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ്.
ലോകത്ത് ഏറ്റവുമധികം വിദേശത്തുള്ള പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യക്കാണ്. മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലാണ് (middle east countries) ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ജോലിചെയ്യുന്നത്. അതിൽ തന്നെ കേരളത്തിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ. 35-40 ലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട്. രാജ്യങ്ങളുടെ കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിചെയ്യുന്നത് അമേരിക്കയിലാണ്. ഇത് ഏകദേശം 45 ലക്ഷത്തോളം വരും. കേരളത്തിലെ വരുമാനത്തിന്റെ വലിയൊരു പങ്ക് പ്രവാസികൾ ജോലിചെയ്ത് നാട്ടിലേക്കയക്കുന്ന കാശിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യയിൽ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചതും കേരളത്തിലാണ്.
മറ്റു പ്രത്യേകതകൾ
1760 – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
1799 – നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.
1816 – സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.
1863 – ലണ്ടൻ ഭൂഗർഭ റയിൽ സംവിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.
1908 – സിമോൺ ദ ബൊവ, ഫ്രഞ്ച് എഴുത്തുകാരിയുടെ ജന്മദിനം
1913 – റിച്ചാർഡ് നിക്സൺ, യു. എസ്. എയുടെ 37-ആം പ്രസിഡന്റ് ജന്മദിനം
1922 – ഹർ ഗോവിന്ദ് ഖുരാന,(വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ്) ജന്മദിനം
2005 – പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.
2014 – ജപ്പാനിലെ യോക്ക്കിച്ചിയിൽ മിത്സുബിഷി മെറ്റീരിയൽസ് കെമിക്കൽ പ്ലാൻറ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2015 - ബർഖോൾഡെറിയ ഗ്ലാഡിയോലി ഇലകൾകൊണ്ട് വിഷപൂരിതമായ ബീയർ ഉപയോഗിച്ച മൊസാമ്പിക്കിലെ ഒരു ശവസംസ്കാരച്ചടങ്ങിൽ 75 പേർ മരിക്കുകയും 230 പേർ രോഗബാധിതരാകുകയും ചെയ്തു.
Super
ReplyDelete