ഒക്ടോബർ 1

 ഇന്നത്തെ പ്രത്യേകതകൾ 

അന്തർദ്ദേശീയ വൃദ്ധദിനം

സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ്  ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.

1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്.1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

മറ്റു പ്രത്യേകതകൾ 

1869ൽ ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.

1880ൽ തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.

1904ൽ എ കെ ഗോപാലൻ (രാഷ്ട്രീയ നേതാവ്) ജന്മദിനം

1908ൽ ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.

1924ൽ ജിമ്മി കാർട്ടർ (മുൻ അമേരിക്കൻ പ്രസിഡന്റ്) ജന്മദിനം 

1949ൽമാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.

1958ൽ നാസ സ്ഥാപിതമായി.

1960ൽ നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി

1961ൽ കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി

1969ൽ കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.

2003ൽ ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു.


ഒക്ടോബർ 1ന് ലോക വെജിറ്റേറിയൻ ദിനമായും ദേശീയ  രക്തദാന ദിനമായും ആചരിക്കുന്നു 



സെപ്റ്റംബർ 30


ഇന്നത്തെ പ്രത്യേകതകൾ 


അന്താരാഷ്ട്ര പരിഭാഷാ ദിനം


എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ ജെറോമിന്റെ തിരുനാളാണ് സെപ്റ്റംബർ 30.2017 മെയ് 24 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സെപ്റ്റംബർ 30 അന്താരാഷ്ട്ര വിവർത്തന ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പ്രൊഫഷണൽ വിവർത്തനത്തിന്റെ പങ്ക് തിരിച്ചറിയുന്നതിനുള്ള നടപടിയാണിത് ഐക്യരാഷ്ട്രസഭയുടെ ഈ പ്രവർത്തനം.

 അസർബൈജാൻ, ബംഗ്ലാദേശ്, ബെലാറസ്, കോസ്റ്റാറിക്ക, ക്യൂബ, ഇക്വഡോർ, പരാഗ്വേ, ഖത്തർ, തുർക്കി, തുർക്ക്മെനിസ്ഥാൻ, വിയറ്റ്നാം എന്നി പതിനൊന്ന് രാജ്യങ്ങൾലാണ് എ/71/എൽ.68 എന്ന കരട് പ്രമേയത്തിൽ ഒപ്പുവെച്ചത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ് പുറമേ, മറ്റ് നിരവധി സംഘടനകൾ ഈ പ്രമേയം അംഗീകരിക്കണമെന്ന് വാദിക്കുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് കോൺഫറൻസ് ഇന്റർപ്രെറ്റേഴ്സ്, ക്രിട്ടിക്കൽ ലിങ്ക് ഇന്റർനാഷണൽ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ ട്രാൻസ്ലേറ്റേഴ്സ് ആൻഡ് ഇന്റർപ്രെറ്റേഴ്സ്, റെഡ് ടി, വേൾഡ് അസോസിയേഷൻ ഓഫ് ആംഗ്യഭാഷാ ഇന്റർപ്രെറ്റേഴ്സ്

മറ്റു പ്രത്യേകതകൾ 

1882ൽ ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.

1947ൽ പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.

1965ൽ ജനറൽ സുഹാർതോ ഇൻ‍ഡോനീഷ്യയിൽ അധികാരത്തിലേറി.

1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.

1980 - ടെന്നീസ് താരമായ മാർട്ടിനാ ഹിംഗിസ് ജന്മദിനം 

സെപ്റ്റംബർ 29

 

ഇന്നത്തെ പ്രത്യേകതകൾ 




ലോക ഹൃദയ ദിനം
ഹൃദയത്തെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കാനായി വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്‌എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കിൽ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയാരോഗ്യദിനമായി  ആചരിക്കുന്നത്‌.
ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തിൽ കുറവാണ്‌.

ഹൃദയാരോഗ്യ സംരക്ഷണം
ആരോഗ്യ പൂർണമായ ജീവിതരീതി
ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക;
ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക.
നല്ല പോഷണം ,
ദുർമ്മേദസ്സ്‌ ഒഴിവാക്കൽ ,
പതിവായി വ്യായാമം

കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ്‌ നമ്മൾ. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്‌. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്‌? വായ്ക്ക രുചിയുണ്ടെന്ന്‌ തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട്‌ മാറ്റേണ്ടിയിരിക്കുന്നു.മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നീ ഘടകങ്ങൾ നിശ്ചിത അനുപാതത്തിൽ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്‌. ഈ അനുപാതത്തിന്റെ അളവു തെറ്റിയാൽ നമ്മുടെ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുമ്പോൾ ദുർമ്മേദസ്സും കുടവയറും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു.
ഹൃദയത്തിനോ, ശ്വാസകോശങ്ങൾക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കിൽ കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തിൽ നടക്കുക, ജോഗിംങ്ങ്‌, നീന്തുക, സൈക്കിൾ ചവിട്ടുക, ഡാൻസ്‌ ചെയ്യുക തുടങ്ങിയ വ്യായാമ രീതികളാണ്‌ വേണ്ടത്‌. ഇതിന്‌ മാരത്തോൺ ഓട്ടക്കാരനാകണമെന്നില്ല. കൃത്യമായി മേൽപ്പറഞ്ഞ വ്യായാമ മുറകൾ അരമണിക്കൂറെങ്കിലും ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാർട്ട്‌ അറ്റാക്ക്‌ ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു. ഭൂരിപക്ഷം ആൾക്കാർക്കും വൈദ്യനിർദ്ദേശം കൂടാതെ വ്യായാമ പദ്ധതിയിലേർ‌പ്പെടാം.

മറ്റു പ്രത്യേകതകൾ 
  • 1901ൽ നോബൽ സമ്മാന ജേതാവായിരുന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ എൻറികോ ഫെർമി
  • 2004 ൽ മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്ന ബാലാമണിയമ്മ അന്തരിച്ചു.

സെപ്റ്റംബർ 28

 

ഇന്നത്തെ പ്രത്യേകതകൾ 

1997ൽ  പ്രവർത്തനമാരംഭിച്ച ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ.ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു.

സ്റ്റാൻ‌ഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്,സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ ബീജാവാപം ചെയ്തത്. 1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടക്കമിട്ടത്. 

ഓൺലൈൻ വിദ്യാഭാസത്തിന് അടിത്തറയിടാൻ ഗൂഗിളിന്റെ സേവനം കൊണ്ട് നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്, ഗൂഗിൾ മീറ്റ്,ഗൂഗിൾ ക്ലാസ്സ്‌റൂം തുടങ്ങിയ ഗൂഗിളിന്റെ ആപ്പുകൾ പരിചിതമല്ലാത്ത ആരും വിദ്യാഭാസ മേഖലയിൽ  ഇപ്പോൾ ഉണ്ടാവില്ല.2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ.സുന്ദർ പിച്ചൈ ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. മുൻ സിഇഒ ലാറി പേജ് ആണ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നൽകിയിരുന്നത്.ഇപ്പോൾ സുന്ദ്ർ രണ്ടിനും സി ഇ ഒ സ്ഥാനം വഹിക്കുന്നു.

അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു വിവക്ഷ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ ആയി മാറി.

മറ്റു പ്രത്യേകതകൾ 

1895-പേ വിഷബാധക്കുള്ള മരുന്ന് കണ്ടുപിച്ച  ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ അന്തരിച്ചു.

1929ൽ ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കർ(2001-ലാണ്‌ ഭാരതരത്നം ലഭിച്ചു)

1933ൽ മലയാളചലച്ചിത്ര അഭിനേതാവ് മധുവിന്റെ ജനനം 

1950ൽ ഇന്തോനേഷ്യ ഐക്യരാഷ്ട്രസഭയിൽ അംഗമായി.

1982-ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്ര

1983ൽ കേരള മുഖ്യമന്ത്രിയായിരുന്ന(എട്ടാമത്തെ) സി.എച്ച്. മുഹമ്മദ്കോയ അന്തരിച്ചു.

സെപ്റ്റംബർ 27

ഇന്നത്തെ പ്രത്യേകതകൾ 


ഗ്നു

പരിപൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌‌വേർ ഉപയോഗിച്ചുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നു.GNU എന്നതിന്റെ പൂർണ്ണരൂപം “GNU's not Unix!” എന്നാണ്.ഗ്നുവിന്റെ വികസനം തുടങ്ങിവച്ചത് റിച്ചാർഡ് സ്റ്റാൾമാൻ ആണ്.1983  സെപ്റ്റംബർ 27നു യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി റിച്ചാർഡ് സ്റ്റാൾമാൻ പ്രഖ്യാപിച്ചു.റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർക്കിടയിൽ‌ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ‌ കാരണം കൈമോശം‌ വരികയും സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ‌ തുടങ്ങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ‌ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ ഗ്നൂ പ്രോജക്റ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം‌ കുറിച്ചത്.യുണിക്സ് എന്നത് കമ്പ്യൂട്ടർ രംഗത്തെ ഒരു സുപ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. 1960-1970 കാലഘട്ടങ്ങളിലായി അമേരിക്കൻ ഐക്യനാടുകളിലെ എ.ടി.&ടി ബെൽ ലബോറട്ടറിയിൽ കെൻ തോംസൺ, ഡെന്നിസ് റിച്ചി, ഡഗ്ലസ് മക്‌റോയ് തുടങ്ങിയവരുടെ പ്രയത്ന ഫലമായി രൂപം കൊണ്ട യുണിക്സ്, നിരവധി സർവ്വകലാശാലകളുടെയും, സോഫ്റ്റ്‌വെയർ കോർപറേഷനുകളുടെയും, വ്യക്തികളുടെയും ആവശ്യങ്ങൾക്കനുസരിച്ച് വളരെയേറെ പരിണാമങ്ങൾക്ക് വിധേയമായി.

മറ്റു പ്രത്യകതകൾ 

1777 - പെൻസിൽ‌വാനിയയിലെ ലങ്കാസ്റ്റെർ, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.

1821 - മെക്സിക്കോ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.

1854 - ആർടിക് എന്ന ആവിക്കപ്പൽ കടലിൽ മുങ്ങി മുന്നൂറുപേർ മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.

1928 - ചൈനയെ അമേരിക്ക അംഗീകരിച്ചു.

1937 - അവസാനത്തെ ബാലി കടുവയും മരിച്ചു.

1953 - മാതാ അമൃതാനന്ദമയി ജന്മദിനം 

1996 - അഫ്ഗാനിസ്ഥാനിൽ തലസ്ഥാനനഗരമായ കാബൂൾ താലിബാൻ പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന ബുർഹനുദ്ദിൻ റബ്ബാനിയെ നാടുകടത്തുകയും, മുൻ നേതാവായിരുന്ന മൊഹമ്മദ് നജീബുള്ളയെ വധിക്കുകയും ചെയ്തു.

2002 - കിഴക്കൻ ടിമോർ ഐക്യരാഷ്ട്രസഭയിൽ അംഗമായി.

2019- നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നീണ്ട 54 വർഷത്തെ യുഡിഎഫി ന്റെ അധികാരകേന്ദ്രം ആയിരുന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.


സെപ്റ്റംബർ 24

 സെപ്റ്റംബർ 24 

ഇന്നത്തെ പ്രത്യേകതകൾ 




1948ലാണ് ഹോണ്ട ജപ്പാനിൽ  സ്ഥാപിതമായത്.1959 മുതൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാണ കമ്പനിയാണ് ഹോണ്ട മോട്ടോർ കമ്പനി.2015 ൽ ലോകത്തിലെ എട്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറി. ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ബിസിനസുകൾ, പൂന്തോട്ട ഉപകരണങ്ങൾ, മറൈൻ എഞ്ചിനുകൾ, വാട്ടർക്രാഫ്റ്റ്, പവർ ജനറേറ്ററുകൾ എന്നിവയും ഹോണ്ട മോട്ടോർസ് നിർമ്മിക്കുന്നു.1986 മുതൽ, ഹോണ്ട കൃത്രിമ ഇന്റലിജൻസ് / റോബോട്ടിക് ഗവേഷണങ്ങളിൽ ഏർപ്പെടുകയും 2000 ൽ അസിമോ എന്ന പേരിൽ കമ്പനി ഒരു റോബോട്ട് പുറത്തിറക്കുകയും ചെയ്തു.

ജീവിതത്തിലുടനീളം വാഹനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു ഹോണ്ടയുടെ സ്ഥാപകനായ സോചിരോ ഹോണ്ടയുടെ പരിശ്രമത്തിന്റെ ഫലമായാണ് ഹോണ്ട മോട്ടോർസ് രൂപംകൊള്ളുന്നത്.രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അതിരൂക്ഷമായ ഇന്ധനക്ഷാമം അനുഭവിച്ച ജപ്പാനിൽ ഹോണ്ടാ കമ്പനി സ്ഥാപകനായ സോചിരോ ഹോണ്ട, താൻ നിർമ്മിച്ച ചെറിയ എഞ്ചിൻ സൈക്കിളിൽ ഘടിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോർ സൈക്കിളിനു രൂപം നൽകി. തുടർന്ന് അദ്ദേഹം മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി തുടങ്ങാൻ ജപ്പാനിലെ 18,000 സൈക്കിൾ ഷോപ്പുകാരുടെ സഹായം തേടി. അവരിൽ മൂവായിരം ആളുകൾ ഹോണ്ടയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചു. അങ്ങനെയാണ് 1948 ൽ ഹോണ്ട മോട്ടോർ കമ്പനി രൂപീകരിക്കുന്നത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകൾ പരാജയമായിരുന്നെങ്കിലും പരിഷ്കരിച്ച പുതിയ മോഡൽ വിജയം കണ്ടു. ഹോണ്ടയ്ക്ക് പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ ഉൽപാദിപ്പിക്കുന്നത് ഹോണ്ടയാണ്.

സമീപ ഭാവിയിൽ ഹോണ്ട വിപണിയിലിറക്കാൻ പോകുന്ന ഇലക്ട്രിക്ക് കാറാണ് ഹോണ്ട ഇ. 2019 ജനീവ മോട്ടോർ ഷോയിൽ ഇതിന്റെ ഏകദേശ നിർമ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാർജ്ജിൽ 201 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഹോണ്ട ഇയ്ക്ക് ആകും. 30 മിനുട്ടുകൾക്കുള്ളിൽ 80 ശതമാനം ചാർജ് ആകുന്ന ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനം കാറിനുണ്ട്.


മറ്റു പ്രത്യേകതകൾ 

പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസിന്റെ ജന്മദിനം.

പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമായ ഗിനി-ബിസൌ യുടെ സ്വാതന്ത്ര്യ ദിനം.1973 സെപ്റ്റംബർ 24നാണ് പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 23

ഇന്നത്തെ പ്രത്യേകതകൾ 

സിഗ്മണ്ട് ഫ്രോയിഡ്



1856 മെയ് 6-നാണ് ഫ്രോയിഡ് ജനിച്ചത്.മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. 

1900 ൽ പ്രസിദ്ധീകരിച്ച സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന പുസ്തകത്തോടെയായിരുന്നു ഫ്രോയിഡൻ വിപ്ലവത്തിന്റെ തുടക്കം.1885 -1886 കാ‍ലഘട്ടങ്ങളിൽ പാരീസിൽ പ്രശസ്തന്യൂറോളജിസ്റ്റായ ഴാങ്-മാർട്ടിൻ ഷാർക്കോയ്ക്ക് കീഴിൽ സിരാരോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് സിരാരോഗവും മനസ്സും തമ്മിൽ ബന്ധമുണ്ടെന്ന ധാരണ ഫ്രോയിഡിനുണ്ടാക്കിയത്. 1895 ൽ ജോസഫ് ബ്രോയറുമായി ചേർന്ന് സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു,അടിച്ചമർത്തപ്പെട്ട വികാരങ്ങൾ എങ്ങനെ ശാരീരിക രോഗങ്ങളായി പരിണമിക്കുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം. മനോ വിശ്ലേഷണത്തിലെ പ്രഥമകൃതിയായി ഇത് വിലയിരുത്തപ്പെടുന്നു. ബ്രോയറുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ഫ്രോയിഡ് പിന്നീട് സ്വന്തമായൊരു മാനസികാപഗ്രഥനരീ‍തിയും സിദ്ധാന്തവും രൂപപ്പെടുത്തുകയുണ്ടാ‍യി. സ്വപ്നങ്ങളുടെ വ്യാഖ്യാനം (Interpretation of Dreams) എന്ന കൃതി അതിൽനിന്നുണ്ടായതാണ്. ഈ കൃതി മനുഷ്യപ്രകൃതിയെപ്പറ്റിയുണ്ടാക്കിയ സിദ്ധാന്തങ്ങൾ സമൂഹത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മനസ്സിനു അബോധം എന്ന തലമുണ്ടെന്നു മാത്രമല്ല ഗൂഢമായ മാനസികപ്രവത്തനങ്ങളാണ് മനുഷ്യസ്വഭാവത്തെനിർണ്ണയിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു. അബോധത്തിലെ വിലക്കപ്പെട്ട ആഗ്രഹം, ശിശുലൈംഗികത, ഷണ്ഡീകരണഭീതി, ഈഡിപ്പസ് കോം‌പ്ലെക്സ് , തുടങ്ങിയ ആശയങ്ങൾ ചിന്തകസമൂഹം ഗൌരവമായി നോക്കിക്കണ്ടു. ഇവയിൽ പല ആശയങ്ങളും വിവാദമായെങ്കിലും ഫ്രോയിഡിന് വിശ്വസ്തരായ അനുയായികളുണ്ടായി. 1920-1930 കാലത്ത് ഫ്രോയിഡ് മുൻപോട്ടു വെച്ച ഇദ്,ഈഗോ,സൂപ്പർ ഈഗോ എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശാസ്ത്രത്തിലും കലയിലും പ്രതിഫലനമുണ്ടാക്കി.

താടിയെല്ലിന് അർബുദം ബാധിച്ചു 1939 സെപ്റ്റംബർ 23 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.


മറ്റു പ്രത്യേകതകൾ 

1.ലോക ആംഗ്യഭാഷാ ദിനം 
2.മോസില്ല ഫയർഫോക്സ് വെർഷൻ 0.1 പുറത്തിറക്കി.
3. 1973ൽ ചിലിയിലെ കവിയും നോബൽ സമ്മാന വിജയിയുമായ പാബ്ലോ നെരൂദ അന്തരിച്ചു.





സെപ്റ്റംബർ 22

 ഇന്നത്തെ പ്രത്യേകതകൾ  


മൈക്കേൽ ഫാരഡെയുടെ ജന്മദിനം 



ഫാരഡെയെ കുറിച്ച്....

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ.ജനിച്ചത് 1791 സെപ്റ്റംബർ 22ന് .ലണ്ടന്റെ സമീപപ്രദേശമായ നെവിങ്ടണിലാണ് ഫാരഡേയുടെ ജനനം. വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം. സാറയായിരുന്നു ഭാര്യ. വൈദ്യുതകാന്തികത്, വൈദ്യുതരസതന്ത്രം എന്നീ മേഖലകളിൽ ഇദ്ദേഹം ധാരാ‌ളം സംഭാവനകൾ നൽകിയിട്ടുണ്ട്.ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരീക്ഷണവിദഗ്ദ്ധൻ ഇദ്ദേഹമാണെന്ന് പറയാവുന്നതാണ്.ബെൻസീൻ കണ്ടുപിടിച്ചതും, ക്ലോറിന്റെ ക്ലാത്രേറ്റ് ഹൈഡ്രേറ്റ് സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിയതും, ബൺസൺ ബർണറിന്റെ ഒരു ആദ്യരൂപം കണ്ടുപിടിച്ചതും, ഓക്സിഡേഷൻ നമ്പറുകൾ സംബന്ധിച്ച വ്യവസ്ഥകൾ രൂപപ്പെടു‌ത്തിയതും ഇദ്ദേഹത്തിന്റെ രസതന്ത്രമേഖലയിലെ സംഭാവനകളാണ്. ആനോഡ്, കാഥോട്, ഇലക്ട്രോഡ്, അയോൺ എന്നീ പ്രയോഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ആദ്യത്തെ ഫുള്ളേറിയൻ പ്രഫസർ ഓഫ് കെമിസ്ട്രി എന്ന ആജീവനാന്ത സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

ഗണിതശാസ്ത്രത്തിൽ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം ശുഷ്കമായിരുന്നു. ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ ഗണിതശാസ്ത്ര സമവാക്യങ്ങ‌ളിലൂടെ ചുരുക്കിയിരുന്നു. ഇതാണ് വൈദ്യുതകാന്തിക പ്രതിഭാസങ്ങളെ സംബന്ധിച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്നത്. ബലരേഖകളെ സംബന്ധിച്ച ഫാരഡേയുടെ നിരീക്ഷണങ്ങളെപ്പറ്റി മാക്സ്‌വെല്ലിന്റെ നിരീക്ഷണമനുസരിച്ച് ഫാരഡേ "വളരെ ഉയർന്ന ഗണത്തിൽ പെട്ട ഒരു ഗണിതശാസ്ത്രജ്ഞനുമായിരുന്നു – ഇദ്ദേഹത്തി‌ൽ നിന്ന് ഭാവിയിലെ ഗണിതശാസ്ത്രജ്ഞർ മികച്ച രീതികൾ കണ്ടുപിടിച്ചേയ്ക്കാം."[6] കപ്പാസിറ്റൻസിന്റെ എസ്.ഐ. യൂണിറ്റ് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫാരഡ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.

ആൽബർട്ട് ഐൻസ്റ്റീൻ ഫാരഡേയുടെ ചിത്രം തന്റെ പഠനമുറിയിൽ സൂക്ഷിച്ചിരുന്നു. ഐസക് ന്യൂട്ടൺ, ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ എന്നിവരുടെ ചിത്രങ്ങളും ഐൻസ്റ്റീൻ സൂക്ഷിച്ചിരുന്നു.

ഫാരഡെയ്ക്ക് അന്ന് 18 വയസ്. ബുക് ഷോപ്പിലെ ഒരു ആവശ്യത്തിനായി ധൃതിയിൽ പോവുകയായിരുന്നു മെക്കേൽ. ഒരു മതിലിലെ പരസ്യം പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു. ഭൗതികദർശനങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങളെപ്പറ്റിയായിരുന്നു പരസ്യത്തിൽ. സിറ്റി ഫിലോസഫിക്കൽ സൊസൈറ്റിയായിരുന്നു സംഘാടകർ. ഈ പ്രഭാഷണങ്ങളിൽ പങ്കെടുത്ത് മൈക്കേൽ കുറിപ്പുകൾ തയ്യാറാക്കി. 1812ൽ ഇവ പുസ്തകരുപത്തിൽ പ്രസിദ്ധീകരിച്ചു.

വൈദ്യുതിയുടെ കണ്ടുപിടിത്തം

അക്കാലത്തൊരു ശീതകാലത്തിൽ എല്ലാവരും ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് പോയിട്ടും ഫാരഡേ കാന്തികതയുമായി മല്ലടിക്കുകയായിരുന്നു. ഫാരഡേ സുഹൃത്തായ ഫിലിപ്പിനെഴുതിയതനുസരിച്ച്

ഞാൻ വൈദ്യുതികാന്തികതയുമായി അടുത്തു നിൽക്കുകയാണ്. എന്തോ കൈപ്പിടിയിലായി എന്നെനിക്കു തോന്നുന്നു, ചിലപ്പോഴതൊരു തിമിംഗിലമായിരിക്കാം, ചിലപ്പോഴത് പൊള്ളയായിരിക്കാം

അതൊരു വൻ‌കണ്ടുപിടിത്തം തന്നെ ആയിരുന്നു. മനുഷ്യവംശത്തിന്റെ മുഴുവൻ ഗതിയും തിരിച്ചുവിട്ടൊരു കണ്ടുപിടിത്തം, കാന്തവും കമ്പിച്ചുരുളുമുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം (ഡൈനാമോ) എന്ന കണ്ടുപിടിത്തമായിരുന്നു അത്.

1821 ഒൿടൊബറിൽ വൈദ്യുതകാന്തികപ്രഭാവത്തെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു.

രോഗബാധിതനായ ഫാരഡേ 1867 ഓഗസ്റ്റ് 25-നു മരണമടഞ്ഞു.


ഇന്നത്തെ മറ്റു  പ്രത്യേകതകൾ 

1789 - രാജാ കേശവദാസ് ‍തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി

1908 - ബൾഗേറിയ സ്വതന്ത്രയാവുന്നു.

1960 - മാലി ഫ്രാൻസിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി

1965 - കാശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്താൻ യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അവസാനിച്ചു.


ഇന്നത്തെ പ്രത്യേകതകൾ

 ലോക അൽഷെമേഴ്സ് ദിനം

ലോകമെമ്പാടും, അൽഷെമേഴ്സ് രോഗത്തിന് (മറവിരോഗം) എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ലോക അൽഷെമേഴ്സ് ദിനം ആണ് എല്ലാ വർഷവും സെപ്റ്റംബർ 21. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ  ആണ് ലോക അൽഷെമേഴ്സ് ദിന പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്. ഇന്ത്യയിൽ,അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ വളരെ സജീവമായ ഒരു ഘടകമാണ് കേരളത്തിൽ കുന്നംകുളം ആസ്ഥാനമായി പ്രവത്തിക്കുന്ന അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI). കേരളത്തിലെ വിവിധ പട്ടണങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നു. ഇതിന്റെ ദേശീയ ചെയർമാൻ ഡോ.കെ. ജേക്കബ് റോയ് ആണ്.

എന്താണ് അൽഷെമേഴ്സ്

മറവി ഉണ്ടാക്കുന്ന രോഗമാണ് അൽഷെമേഴ്സ് അഥവാ മറവിരോഗം . തലച്ചോറിലെ തകരാർ മൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം എന്ന് ഈ രോഗാവസ്ഥയെ സാമാന്യമായി വിളിക്കാം(ഓർഗാനിക് മെൻറൽ ഡിസ് ഓർഡർ OMD).സാവധാനം മരണകാരണമാവുന്നതും ഇപ്പോൾ ചികിത്സയില്ലാത്തതുമായ ഒരു രോഗമാണ്‌.


ലോക സമാധാനദിനം

ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. 1981ൽ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാൻ ആരംഭിച്ചത്.


93rd OSCARS 2021

 

    93rd OSCARS 2021 


Best picture  Winner: NOMADLAND


Best actor  Winner: ANTHONY HOPKINS - ( The Father )


Best actress  Winner: FRANCES MCDORMAND -( Nomadland )


Best supporting actor  Winner: DANIEL KALUUYA - ( Judas and the Black Messiah )


Best supporting actress  Winner: YUH-JUNG YOUN - ( Minari )


Best director  Winner: Chloé Zhao - ( Nomadland )


Best original screenplay  Winner: EMERALD FENNEL ( Promising young woman )


Best adapted screenplay  Winner: Christopher Hampton and Florian Zeller ( The Father )


Best cinematography  Winner: Erik Messerschmidt ( Mank )


Best film editing  Winner: Mikkel E. G. Nielsen ( Sound Of Metal )


Best animated feature  Winner: SOUL


Best documentary feature  Winner: MY OCTOPUS TEACHER


Best international feature  Winner: ANOTHER ROUND - ( country-Denmark )

ഓസോൺ ദിന ക്വിസ്

 ഓസോൺ ദിന ക്വിസ് 

1.ലോക ഓസോൺ ദിനം എന്നാണ്?

സെപ്റ്റംബർ 16


2.ഓസോൺ എന്ന പദം രൂപംകൊണ്ടത് ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ്?

ഓസീൻ


3.ഓസോണിന്റെ നിറം എന്താണ്?

ഇളംനീല


4.ഓസീൻ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?

മണമുള്ളത്


5.ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?

അന്റാർട്ടിക് മേഖലയിൽ


6.അന്റാർട്ടിക് മേഖലയിൽ ഓസോൺ പാളിയിൽ ഏറ്റവും കൂടുതൽ വിള്ളൽ കാണപ്പെടുന്നത് ഏത് കാലത്ത്?

വേനൽക്കാലത്ത്


7.സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ്?

ഇലകളിലൂടെ


8.ഓസോൺ എന്തിനാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ?

3 ഓക്സിജൻ ആറ്റങ്ങൾ


9.അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് എത്രയാണ്?

21%


10.ഓസോൺപാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവെച്ച കരാർ ഏത്?

മോൺട്രിയൽ പ്രോട്ടോകോൾ


11.മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്?

1989 ജനുവരി 1


12.ഇതുവരെ മോൺട്രിയൽ പ്രോട്ടോകോളിൽ എത്ര രാജ്യങ്ങൾ ഒപ്പു വച്ചു?

197


13.മോൺട്രിയൽ എന്ന പ്രദേശം ഏതു രാജ്യത്താണ്?

കാനഡ


14.മോൺട്രിയൽ പ്രോട്ടോകോളിൽ ഇന്ത്യ ഒപ്പുവച്ചത് എന്ന്?

1992 സെപ്റ്റംബർ 17


15.ഓസോൺ ചക്രത്തിന്റെ മറ്റൊരു പേര്?

ചാപ്മാൻ ചക്രം


16.ഓസോണിന്റെ അളവ് കുറയുന്നത് സസ്യങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത്?

സസ്യങ്ങളുടെ വളർച്ച മുരടിക്കുന്നു


17.വേനൽക്കാലത്ത് അൾട്രാവയലറ്റ് റേഡിയേഷൻ കൂടാൻ കാരണമെന്ത്?

ഭൂമി സൂര്യനോട് കൂടുതൽ അടുക്കുന്നത് കൊണ്ട്


18.ഓസോൺ കണ്ടുപിടിക്കുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?

നിംബസ് 7


19.ഓസോൺ പാളിയിൽ ഏറ്റവും വലിയ വിള്ളൻ രേഖപ്പെടുത്തിയ വർഷം?

2006

 

20.ഓസോൺ പാളിയിൽ ആദ്യമായി  സുഷിരം കണ്ടെത്തിയ വർഷം?

1970



ജീവികൾ ക്വിസ്

 ജീവികൾ ക്വിസ്


1.മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ?

ഒട്ടകം


2.നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ?

പൂച്ച


3.കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ?

ജിറാഫ്


4.കരയിലെ ഏറ്റവും വലിയ ജീവി ?

ആന


5.വെള്ളത്തിലെ ഏറ്റവും വലിയ ജീവി ?

നീല തിമിംഗലം


6.ഒട്ടകത്തിന്റെ ഒരു കാലിൽ എത്ര വിരലുകൾ ഉണ്ട് ?

2


7.പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി ?

കടൽകുതിര


8.ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി?

നീലത്തിമിംഗലം


9.മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ?

പാണ്ട


10.വിരലില്ലെങ്കിലും നഖമുള്ളത് ഏത് ജീവിക്കാണ്?

ആന


11.കേരളത്തിന്റെ ഔദ്യോഗികമൃഗം?

ആന


12.ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ?

ആമ


13.പ്രസവിക്കുന്ന പാമ്പ് ?

അണലി


14.ഏറ്റവും പോഷകസമ്പുഷ്ടമായ പാൽ തരുന്ന ജീവി ?

ആട്


15.കൂടു കെട്ടി മുട്ടയിടുന്ന പാമ്പ് ?

രാജവെമ്പാല


16.ഒച്ചിന് എത്ര കാലുകളുണ്ട് ?

ഒന്ന്


17.കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് ?

മണ്ണിര,ചേര


18.ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി?


Ans: നീലത്തിമിംഗിലം


19.ചിരിക്കുന്ന മൽസ്യം എന്നറിയപ്പെടുന്ന ജീവി ?

ഡോൾഫിൻ


20.ഏറ്റവും കൂടുതൽ വേഗത്തിൽ പറക്കുന്ന പക്ഷി?

സ്വിഫ്റ്റ്


21.കോഴിമുട്ട വിരിയാൻ ആവശ്യമായ സമയം?

21 ദിവസം


22.നിറമില്ലാത്ത രക്തമുള്ള ജീവി ?

പാറ്റ


23.വെള്ളം കുടിക്കാത്ത ജീവി?

കങ്കാരു എലി


24.ഡങ്കിപ്പനി പരത്തുന്ന ജീവി ?

കൊതുക്


25.കേരളത്തിന്റെ ഔദ്യോഗിക പക്ഷി ?

മലമുഴക്കി വേഴാമ്പൽ