സ്വാതന്ത്ര്യ ദിന മുദ്രാഗീതങ്ങൾ

 സ്വാതന്ത്ര്യ ദിന മുദ്രാഗീതങ്ങൾ 

സ്വാതന്ത്ര്യ ദിന ക്വിസ്

സ്വാതന്ത്ര്യ ദിന ക്വിസ്  2

1.ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് ?


സ്വാമി വിവേകാനന്ദൻ


2.ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് ?


1947 ജൂലൈ 18


3.മലബാർ കലാപം നടന്ന വർഷം?


1921 


4.ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?


ക്ഷേത്ര പ്രവേശന വിളംബരം 


5.ഗാന്ധിജിയെ ആദ്യമായി രാഷ്ട്ര പിതാവെന്ന് വിളിച്ചത്?


സുഭാഷ് ചന്ദ്ര ബോസ് 


6.ഇന്ത്യയുടെ വാനമ്പാടി ?


സരോജിനി നായിഡു 


7.ഇന്ത്യാ ഗേറ്റ് എവിടെയാണ്?


ഡൽഹി 


8.നമ്മുടെ ദേശീയഗാനം എഴുതിയതാരാണ്?


രബീന്ദ്ര നാഥ ടാഗോർ 


9.നമ്മുടെ ദേശീയ ഗീതം എഴുതിയതാരാണ്?


ബങ്കിം ചന്ദ്ര ചാറ്റർജി 


10.ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നതാരാണ്?


ജവഹർ ലാൽ നെഹ്‌റു 


11.ഇന്ത്യയുടെ ദേശീയ പക്ഷി?


മയിൽ 


12.ഇന്ത്യയുടെ ദേശീയ ഫലം ?


മാമ്പഴം 


13.ഇന്ത്യയുടെ ദേശീയ പുഷ്പം ?


താമര 


14.ഇന്ത്യയുടെ ദേശീയ മൃഗം ?


കടുവ 


15.ഇന്ത്യയുടെ ദേശീയ വൃക്ഷം ?


പേരാൽ 


16.കേരളസിംഹം എന്നറിയപ്പെടുന്നതാരാണ്?


പഴശ്ശിരാജ 


17.ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാരാണ്?


രബീന്ദ്ര നാഥ ടാഗോർ 


18 .ഇന്ത്യയുടെ തലസ്ഥാനം?


ഡൽഹി 


19. കേരളത്തിന്റെ തലസ്ഥാനം?


തിരുവനന്തപുരം 


20.ഡൽഹിക്കു മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നത്?

കൊൽക്കത്ത 

സ്വാതന്ത്ര്യ ദിന ക്വിസ്

 സ്വാതന്ത്ര്യ ദിന ക്വിസ്  3

ടോക്യോ ഒളിമ്പിക്സ്

 ടോക്യോ ഒളിമ്പിക്സ്  ക്വിസ് 

1.ഈ വർഷത്തെ ഒളിമ്പിക്സ് നടന്നതെവിടെ വെച്ച്?

  ടോക്യോ 

2.ഏതു രാജ്യത്താണ് ടോക്യോ?

  ജപ്പാൻ.

3. ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം?

  അമേരിക്ക 

4.അമേരിക്ക  ആകെ എത്ര മെഡലുകൾ നേടി?

  113 

5.  ആകെ എത്ര സ്വർണ മെഡൽ അമേരിക്ക നേടിയിട്ടുണ്ട്?

  39 

6.ആഥിധേയരായ ജപ്പാൻ എത്രാമത്തെ സ്ഥാനത്താണ്?

  3 

7.ഇന്ത്യ എത്രാമത്തെ സ്ഥാനത്താണ്?

  48 

8.ഇന്ത്യ ആകെ എത്ര മെഡൽ നേടിയിട്ടുണ്ട്?

  7 

9.ഇന്ത്യ ആകെ നേടിയ സ്വർണ മെഡലുകളുടെ എണ്ണം?

  1 

10.ആരാണ് ഇന്ത്യക്ക് സ്വർണമെഡൽ നേടിക്കൊടുത്തത്?

  നീരജ് ചോപ്ര 

11.ഏതു ഇനത്തിലാണ് നീരജ് ചോപ്ര സ്വർണ മെഡൽ കരസ്ഥമാക്കിയത്?

  ജാവലിൻ ത്രോ 

12.നീരജ് ചോപ്രയുടെ ജന്മദേശം?

  ഹരിയാന 

13.അത്‍ലറ്റിക്സിൽ ഇന്ത്യക്കു വേണ്ടി ആദ്യത്തെ സ്വർണം നേടിയ താരം?

  നീരജ് ചോപ്ര 

14.എത്ര മീറ്റർ ദൂരത്തിൽ എറിഞ്ഞാണ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയത്?

  87.58 മീറ്റർ

15.ഒളിമ്പിക്സിൽ അത്‍ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യത്തെ മെഡൽ നേടിയ തരാം ?

  നീരജ് ചോപ്ര 

16.ആകെ എത്ര രാജ്യങ്ങളാണ് ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്തത്?

  86 

17.അടുത്ത ഒളിമ്പിക്സ് എവിടെ വെച്ചാണ് നടക്കുന്നത്?

  പാരീസ് 

18.ഏതു രാജ്യത്താണ് പാരീസ്?

  ഫ്രാൻസ് 

19.ഒളിമ്പിക്സിന്റെ ചിഹ്നം 

  അഞ്ച്  വളയങ്ങൾ 

20.ഈ ഒളിമ്പിക്സിൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ താരം?

  മീരാഭായ് ചാനു 

21.മീരാഭായ് ചാനുവിന്റെ ജന്മദേശം?

  മണിപ്പൂർ 

22.ഗുസ്തിയിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ താരം?

  രവി കുമാർ 

23.രവി കുമാറിന്റെ ജന്മദേശം?

  ഹരിയാന 

24.ഇന്ത്യ ആകെ എത്ര വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്?

  2 

25.ഇന്ത്യക്ക് ആകെ കിട്ടിയ വെങ്കല മെഡലുകളുടെ എണ്ണം?

 4 

26.ബാഡ്മിന്റനിൽ ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽ നേടിയതാര്?

  പി വി സിന്ധു 

27.ബോക്സിങ്ങിൽ ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽ നേടിയതാര്?

  ബി ലവ്‌ലിന

28.പുരുഷ ഹോക്കിയിൽ ഇന്ത്യ നേടിയ മെഡൽ?

  വെങ്കലം 

29.ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾ കീപ്പർ?

  പി ആർ ശ്രീജേഷ് 

30.ബജ്‌റങ് ഏതു വിഭാഗത്തിൽ മത്സരിച്ചാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്?

  ഗുസ്തി 

വരിക വരിക സഹജരേ

 വരിക വരിക സഹജരേ


വരിക വരിക സഹജരേ

സഹനസമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടക്കു പോകനാം
പോക നാം .. വരിക വരിക...
വരിക വരിക ...
വരിക വരിക സഹജരേ..

ബ്രിട്ടനെ വിരട്ടുവിൻ ...
വിരട്ടുവിൻ വിരട്ടുവിൻ
ചട്ടമൊക്കെ മാറ്റുവിൻ ..
മാറ്റുവിൻ .. മാറ്റുവിൻ ..

ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ
വരിക വരിക സഹജരേ...

ഉപ്പുകള്ളൻ ഉപ്പുകള്ളൻ ഉപ്പുകള്ളനേ ജയ
സൽക്കുമാനേ  സൽക്കുമാനേ  ...
സത്യമൂർത്തി നീ ജയ

വിജയമെങ്കിൽ വിജയവും
മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവുമാശ്വസിച്ചിറങ്ങണം
ആശ്വസിച്ചിറങ്ങണം ആശ്വസിച്ചിറങ്ങണം...

വരിക വരിക സഹജരേ..
സഹജരേ.. സഹജരേ...
സഹനസമരസമയമായ് ..
സമരമായ്.. സമരമായ് ..
കരളുറച്ചു കൈകൾ കോർത്തു
കാൽനടക്കു പോകനാം
പോകനാം..

സാരേ ജഹാം സേ അച്ഛാ

  സാരേ ജഹാം സേ അച്ഛാ


സാരേ ജഹാം സേ അച്ഛാ, ഹിന്ദോസ്താം ഹമാരാ ।

ഹം ബുൽബുലേം ഹേം ഇസ്കീ, യഹ് ഗുൽസിതാം ഹമാരാ।।

ഗുർബത് മേം ഹോ അഗർ ഹം, രഹ്താ ഹേ ദിൽ വതൻ മേം ।
സമഛോ വഹീം ഹമേം ഭീ, ദിൽ ഹോ ജഹാം ഹമാരാ।। സാരേ...

പർബത് വോ സബ്സേ ഊംചാ, ഹംസായാ ആസ്മാം കാ।
വോ സംതരീ ഹമാരാ, വോ പാസ്‌വാം ഹമാരാ।। സാരേ...

ഗോദീ മേം ഖേൽതീ ഹേം, ജിസ്കീ ഹസാരോം നദിയാം।
ഗുൽശൻ ഹേ ജിസ്കേ ദം സേ, രശ്ക്-എ-ജിനാം ഹമാരാ।।സാരേ....

ഏ ആബ്-ഏ-രൂദ്-ഏ-ഗംഗാ! വോ ദിൻ ഹേ യാദ് തുഝ്കോ।
ഉത്‌രാ തേരേ കിനാരേ, ജബ് കാര്‌വാം ഹമാരാ।। സാരേ...

മസ്‌ഹബ് നഹീം സിഖാതാ, ആപസ് മേം ബൈർ രഖ്‌നാ।
ഹിന്ദീ ഹേം ഹം വതൻ ഹേം, ഹിന്ദോസ്താം ഹമാരാ।। സാരേ...

യൂനാൻ, മിസ്ര്‌‌, റോമാം, സബ് മിട് ഗയേ ജഹാം സേ।
അബ് തക് മഗർ ഹേം ബാകീ, നാം-ഓ-നിശാം ഹമാരാ ।।സാരേ...

കുഛ് ബാത് ഹേ കി ഹസ്തീ, മിട്തീ നഹീം ഹമാരീ ।
സിദയോം രഹാ ഹേ ദുശ്മൻ, ദൗർ-ഏ-ജഹാം ഹമാരാ।। സാരേ...

'ഇക്ബാൽ' കോയീ മഹറം, അപ്നാ നഹീം ജഹാം മേം।
മാലൂം ക്യാ കിസീ കോ, ദർ‌ദ്-ഏ-നിഹാം ഹമാരാ।। സാരേ...

വന്ദേ മാതരം

 വന്ദേ മാതരം

വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം॥

ദേശഭക്തി ഗാനം

 ദേശഭക്തി ഗാനം

ജനഗണമനയുെട നാട്  

ജനകോടികളുടെ നാട്

അഹിംസയെന്നൊരു മന്ത്രംചൊല്ലിയ

ഗാന്ധിജിയുെട തറവാട്

ഇതുഭാരത നാട്

യുഗാന്തരങ്ങളിലൂടെ

മഹാമനസ്കരിലൂടെ

കെടാത്ത കൈത്തിരിയേന്തി

നമ്മള്‍ വളര്‍ത്തിയ നാട്

ഇതു ഭാരത നാട്

ബോധിവൃക്ഷത്തണലില്‍ ബുദ്ധന്‍

ബോധമാര്‍ന്നൊരു നാട്

വീരഹംസവിവേകാനന്ദര്‍ വന്നുദിച്ചൊരു നാട്

ഇതുഭാരത നാട്....

ദേശീയ ഗാനം

 ദേശീയ ഗാനം

ജനഗണ മന അധിനായക ജയഹേ

ഭാരത് ഭാഗ്യ വിധാതാ

പഞ്ചാബ് സിന്ധു ഗുജറാത്ത് മറാഠാ

ദ്രാവിഡ ഉത്കല്‍ ബംഗാ

വിന്ധ്യഹിമാചല്‍ യമുനാ ഗംഗാ

ഉച്ഛല്‍ ജലധിതരംഗാ

തവ ശുഭ് നാമേജാഗേ

തവ ശുഭ് ആശിഷ് മാംഗേ

ഗാഹേ തവജയ ഗാഥാ

ജന ഗണ മംഗല്‍ദായക് ജയഹേ

ഭാരത് ഭാഗ്യവിധാതാ

ജയഹേ ജയഹേ ജയഹേ 

ജയ ജയ ജയ ജയ ഹേ 

ക്വിറ്റ് ഇന്ത്യ

 ക്വിറ്റ് ഇന്ത്യ  ക്വിസ് 

1.ക്വിറ്റ് ഇന്ത്യ ദിനം എപ്പോഴാണ്?

ആഗസ്റ്റ് 9 

2.ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയതെപ്പോൾ?

ആഗസ്റ്റ് 8 

3.ക്വിറ്റ് ഇന്ത്യയ സമരം ആരംഭിച്ചതെപ്പോൾ?

1942 ആഗസ്റ്റ് 9 

4.ക്വിറ്റ് ഇന്ത്യ എന്ന വാക്കിനർത്ഥമെന്താണ്?

ഇന്ത്യ വിട്ടു പോകുക

5.ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയതാരാണ്?

ഗാന്ധിജി 

6.ക്വിറ്റ് ഇന്ത്യ എന്ന വാക്ക് രൂപം കൊടുത്തതാരാണ് ?

യൂസഫ് മെഹ്‌റലി 

7.ക്വിറ്റ് ഇന്ത്യ സമരത്തിന്റെ മറ്റൊരു പേര്?

ആഗസ്റ്റ് വിപ്ലവം 

8.ക്വിറ്റ് ഇന്ത്യ പ്രമേയം പാസ് ആകിയതാരാണ്?

ജവഹർലാൽ നെഹ്‌റു 

9.'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന് ജനങ്ങളോട് ആഹ്വനം ചെയ്ത വ്യക്തി?

ഗാന്ധിജി 

10.'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന വാചകം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്വിറ്റ് ഇന്ത്യ സമരം

11.ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്ന വ്യക്തി?

ജയപ്രകാശ് നാരായണൻ 

12.ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്ന വനിത?

അരുണ ആസിഫലി 

13.ക്വിറ്റ് ഇന്ത്യ സമരകാലത്തു കോഴിക്കോട് നിന്നും വളരെ രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ?

സ്വതന്ത്ര ഭാരതം

14.ക്വിറ്റ് ഇന്ത്യ എന്ന ആശയം ആദ്യമായി വന്നത് ഏതു പത്രത്തിലാണ്?

ഹരിജൻ

15.ഹരിജൻ പത്രം തുടങ്ങിയതാര്?

ഗാന്ധിജി 

16.എത്രാമത്തെ ക്വിറ്റ് ഇന്ത്യ ദിനമാണ് നാം 2021ൽ ആചരിക്കുന്നത്?

80 

17.ക്വിറ്റ് ഇന്ത്യ സമരം നടന്നിട്ട് 2021ൽ എത്ര വർഷം പൂർത്തിയായി ?

79 

18.കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വo കൊടുത്തതാര്?

ഡോ.കെ ബി മേനോൻ 

19.ക്വിറ്റ് ഇന്ത്യ സമരത്തിൽ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു പാർപ്പിച്ച ജയിലേത്?

പൂനെ ആഗാഖാൻ കൊട്ടാരത്തിൽ 

20.ക്വിറ്റ് ഇന്ത്യ സമരത്തെ ഇന്ത്യൻ സമരത്തിലെ  ................ എന്ന് വിളിക്കുന്നു?

ക്ലൈമാക്സ് 

21.ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി വ്യക്തി സത്യാഗ്രഹത്തിന് തെരഞ്ഞെടുത്തത് ആരെയാണ്?

വിനോബാ ഭാവെ 

22.ക്വിറ്റ് ഇന്ത്യ സമര കാലത്തു ജയിലിൽ കഴിയുന്ന സമയത്തു  നെഹ്‌റു രചിച്ച കൃതി?

ഇന്ത്യയെ കണ്ടെത്തൽ 

23.ഏതു മഹായുദ്ധം നടക്കുമ്പോഴാണ് ഇന്ത്യയിൽ ക്വിറ്റ് ഇന്ത്യ സമരം നടക്കുന്നത്?

രണ്ടാം ലോക മഹായുദ്ധം 

24.ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ?

സുഭാഷ് ചന്ദ്ര ബോസ്

25.ഗാന്ധിജി നേതൃത്വം നല്‍കിയ അവസാനത്തെ ജനകീയ സമരം?

ക്വിറ്റ് ഇന്ത്യ സമരം 

 


പൊതുവിജ്ഞാനം

 പൊതുവിജ്ഞാനം 


1 സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ?

ഡീമോസ്


2 സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ?

ജനുവരി 3


3 ഭൂമിയോട് ഏറ്റവുമടുത്ത ആകാശഗോളം ?

ചന്ദ്രൻ 


4 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

ഹൈഡ്രജൻ 


5 വാല്മീകി മഹർഷിയുടെ യദാർത്ഥ പേര്?

രത്‌നാകരൻ 


6 ശ്രീരാമന്റെ പിതാവാര്?

ദശരഥൻ 


7 ഒളിമ്പിക്സ് പതാകയുടെ നിറം?

വെളുപ്പ് 


8 വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏതാണ്?

പാരീസ് ഒളിമ്പിക്സ് (1900)


9 ലോക ടെലിവിഷൻ ദിനം?

നവമ്പർ 21  


10 ഇൻസ്റ്റാഗ്രാമിന്റെ പിതാവാര്?

കെവിൻ സിസ്ത്രം 


11 ഭൗമദിനം എന്നാണ് ?

ഏപ്രില് 22


12 ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത് ഏത് വർഷത്തെയാണ് ?

2009


13 ഇതുവരെ മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ?

6


14 യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം ?

1961


15 ആദികവി എന്നറിയപ്പെടുന്നത്?

വാല്മീകി 


16 ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്?

മഹാവിഷ്ണു 


17 ലോകത്തിലെ ഏറ്റവും വലിയ കായിക മേള?

ഒളിമ്പിക്സ് 


18 ഒളിമ്പിക്സ് ചിന്ഹത്തിന്റെ കറുപ്പ് നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?

ആഫ്രിക്ക 


19 2020 ആഗസ്തിൽ ആരംഭിച്ച കേരളം നിയമസഭയുടെ ടെലിവിഷൻ ചാനൽ ഏത്?

സഭാ ടി വി 


20 ഫേസ് ബുക്കിന്റെ പിതാവാര്?

സുക്കർബർഗ് 


നാഗസാക്കി

 നാഗസാക്കി ദിന ക്വിസ് 

 1.നാഗസാക്കി ഏത് രാജ്യത്താണ്?

ജപ്പാൻ 

2.നാഗസ്സാക്കിയിൽ അണുബോംബ് ഇട്ട രാജ്യം?

അമേരിക്ക 

3.നാഗസാക്കിയിലും അണുബോംബിട്ട രാജ്യം?

അമേരിക്ക 

4.ഏതു യുദ്ധത്തിന്റെ ഭാഗമായാണ് അമേരിക്ക നാഗസാക്കിയിലും അണുബോംബിട്ടത്?

രണ്ടാം ലോക മഹായുദ്ധത്തിന്റെ 

5.നാഗസാക്കിയിഅണുബോംബിട്ടതെന്ന്?

1945 ആഗസ്റ്റ് 9 

6.നാഗസാക്കിയി വിക്ഷേപിച്ച അണുബോംബിന്റെ പേര്?

ഫാറ്റ്മാൻ 

7.ഫാറ്റ്മാൻ എന്ന അണുബോംബിന്റെ ഭാരം?

6.4 കിലോഗ്രാം 

8.ഫാറ്റ്മാൻ എന്ന അണുബോംബ് വഹിച്ച വാഹനത്തിന്റെ പേര്?

ബോസ്‌കർ

9.ഫാറ്റ്മാൻ എന്ന അണുബോംബ് വഹിച്ച വാഹനത്തിന്റെ പൈലറ്റ് ആരായിരുന്നു ?

മേജർ സ്വീനി 

10.സമാധാനത്തിന്റെ പ്രതീകമായ പക്ഷി?

വെള്ളരിപ്രാവ് 

HIROSHIMA DAY

 HIROSHIMA DAY QUIZ 

1.What is the biggest difference between a conventional bomb and an atomic bomb?Radiation


2.Which of the following is not a symptom of radiation sickness?
Sinus infections


3. In what year was the world's first atomic bomb dropped on Hiroshima?
1945


4.Which country dropped the atomic bomb?
America 


5.Who created the text for this inscription?
 Tadayoshi Saika, Professor of Hiroshima University


6.Sadako Sasaki, the girl who inspired the Children's Peace Monument, made paper cranes while in the hospital with leukemia. Why did she make paper cranes?
Because she believed that if she folded a thousand cranes, she would recover from her illness.


7.How many buildings in Hiroshima were destroyed during the bombing?
60,000 

8.Which president permitted the bombing?
Truman

9.what day did the bombing of Hiroshima occur?
August 6th,1945

10.Survivors of Hiroshima bombing are nicknamed?
Hibakusha

യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ

 യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ  


1.യുദ്ധം വേണ്ട സമാധാനം മതി നമുക്ക്.

2.വാളും വേണ്ട തോക്കും വേണ്ട പേന മതി ഈ കയ്യിൽ.

3.യുദ്ധം തുലയട്ടെ  സമാധാനം വിടരട്ടെ 

4.നാളത്തെ പുലരി സമാധാനത്തിന്.

5. യുദ്ധം വേണ്ട

    വേണ്ടേ വേണ്ട

    ഇനിയൊരു യുദ്ധം

    വേണ്ടേ വേണ്ട


ഹിരോഷിമ

ഹിരോഷിമ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.

സഡാക്കോ പക്ഷി

 സഡാക്കോ പക്ഷിയെ നിർമിക്കാം വളരെ ഈസിയായി 

ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ 

https://youtu.be/-MRKKm0msCs

ഹിരോഷിമ ദിനo

 ഹിരോഷിമ ദിന ക്വിസ് 


1.ഹിരോഷിമ പട്ടണം ഏതു രാജ്യത്താണ്?

ജപ്പാൻ 

2.രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വർഷം?

1939 

3.ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര്?

ലിറ്റിൽ ബോയ് 

4.ലിറ്റിൽ ബോയിയുടെ നീളം?

3 മീറ്റർ 

5.ലിറ്റിൽ ബോയിയുടെ ഭാരം?

4400 കിലോഗ്രാം 

6.അമേരിക്ക എത്ര മണിക്കാണ് ഹിരോഷിമയിൽ അണുബോംബ് ഇട്ടത്?

രാവിലെ 8.15ന് 

7 .ഏതു തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക ജപ്പാനിൽ അണുബോംബ് ഇട്ടത്?

പേൾ ഹാർബർ 

8 ഹിരോഷിമയിൽ അണുബോംബ് ഇട്ടതിന്റെ ഫലമായി രക്താർബുദം വന്നു മരിച്ച പെൺകുട്ടി?

സഡാക്കോ സസക്കി 

9.സഡാക്കോ സസക്കി  മരണത്തിൽ നിന്ന് രക്ഷപെടാൻ എത്ര കൊക്കുകളെയാണ് ഉണ്ടാക്കിയത്?

645 

10.അണുബോംബ് കണ്ടുപിടിച്ചതാര്?

ഓപ്പൺ ഹൈമർ 

11.ഇന്ത്യൻ അണുബോംബിന്റെ പിതാവ്?

 രാജാ രാമണ്ണ.

12.ശാന്തിയുടെ നഗരം എന്നറിയപ്പെടുന്നത്?

ഹിരോഷിമ 

13.ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ച രാജ്യം?

അമേരിക്ക 

14.യുദ്ധവും സമാധാനവും എന്ന കൃതി രചിച്ചതാര്?

ടോൾസ്റ്റോയ് 

15.ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും എന്ന ബാല സാഹിത്യ കൃതി രചിച്ചതാരാണ്?

പ്രൊഫസർ എസ് ശിവദാസ്