ചാന്ദ്ര ദിനം ക്വിസ്

 ചാന്ദ്ര ദിനം ക്വിസ് 

1.സൂപ്പർ മൂൺ എന്നാൽ എന്താണ്?

    ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം 

2.ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?

     ആര്യ ഭട്ട

3.വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

    എഡ്യൂസാറ്റ്

4.ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?

    അപ്പോളോ 11

5.പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?

    സൂപ്പർനോവ

6.സൂര്യനോട് അടുത്ത ഗ്രഹം?

    ബുധൻ

7.എന്നാണ് ഭൗമ ദിനം ? 

       ഏപ്രിൽ 22

8.ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?

       ഗലീലിയോ

9.ഇന്ത്യയിലെ ആദ്യത്തെ  റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?

        തുമ്പ

10.  ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?

            12

11.ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?

       13 തവണ

12.റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട   ഏതു സംസ്ഥാനത്തിലാണ് ?

       ആന്ധ്രാ പ്രദേശ്

13.ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?

          കറുപ്പ് 

14.പ്രഭാത നക്ഷത്രം  എന്നറിയപ്പെടുന്ന ഗ്രഹം ?

         ശുക്രൻ

15.ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം?

         കല്പന - 1

16.ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?

         ശനി

17.ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?

         രോഹിണി -1 

18.ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?

        Dr. A.P.J. അബ്ദുൾ കലാം

19.വലിയ ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം?

വ്യാഴം 

20.വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം?

നെപ്ട്യൂൺ 

No comments:

Post a Comment