ഗാന്ധി ക്വിസ്

 ഗാന്ധി ക്വിസ്



1.ഗാന്ധിജി ജനിച്ച വർഷം?

1869


2.ഗാന്ധിജി ജനിച്ച മാസവും തിയതിയും?

ഒക്ടോബർ 2.


3.ഇന്ത്യയുടെ രാഷ്ട്രപിതാവ്?

മഹാത്മാ ഗാന്ധി


4.ജനഹൃദയങ്ങളിൽ

 ഗാന്ധി അറിയപ്പെടുന്ന വിശേഷണങ്ങൾ?

മഹാത്മാ,ബാപ്പു


5.ഗാന്ധിജിയുടെ സമരമാർഗം?

സത്യവും അഹിംസയും


6. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര 


അഹിംസാ ദിനമായി ആചരിക്കുന്നതെപ്പോൾ?


ഒക്ടോബർ 2


7.ഗാന്ധിജി ജനിച്ച സ്ഥലം?


പോർബന്തർ (ഗുജറാത്ത്)


8.ഗാന്ധിജിയുടെ അച്ഛന്റെ പേര്


കരംചന്ദ് ഗാന്ധി


9.ഗാന്ധിജിയുടെ അമ്മയുടെ പേര്?


പുത്‌ലി ഭായ്


10.ഗാന്ധിജിയുടെ ഭാര്യയുടെ പേര്?


കസ്തൂർബാ


11.ഗാന്ധിജിയുടെ മുഴുവൻ പേര്?


മോഹൻദാസ് കരംചന്ദ് ഗാന്ധി


12.ഗാന്ധിജിക്ക് ആകെ എത്ര മക്കൾ?

4


13.ഗാന്ധിജിയുടെ മക്കളുടെ പേരുകൾ?


ഹരിലാൽ,മണിലാൽ ഗാന്ധി,


രാംദാസ് ഗാന്ധി,ദേവ്ദാസ് ഗാന്ധി


14.ഗാന്ധിജി കസ്തൂർബയെ


 കല്യാണം കഴിച്ചത് എത്രാമത്തെ വയസ്സിൽ?


13



15.ഗാന്ധിജി 

കുട്ടിക്കാലത്തു അറിയപ്പെട്ടിരുന്ന പേര്?


മോനിയ


16.ഗാന്ധിജി വക്കീൽ  പഠനത്തിനായി 

ഏതു രാജ്യത്തേക്കാണ് പോയത്?


ഇംഗ്ലണ്ട്


17.ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുമ്പ് 


ഗാന്ധിജി അമ്മക്ക്  


കൊടുത്ത വാക്ക് എന്തായിരുന്നു?


മദ്യവും മാംസവും കഴിക്കില്ലെന്ന്


18.ഗാന്ധിജി ആദ്യമായി 


ഭഗവത്ഗീത വായിക്കുന്നത് എവിടെ വെച്ചാണ്?


ഇംഗ്ലണ്ടിൽ



19.നിയമപഠനത്തിനായി 


ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയ വർഷം ?


1888


20.നിയമപഠനത്തിന്  ശേഷം


 ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം

?


1891


21. ഗാന്ധിജിയെ ഇറക്കി വിട്ട 


ക്ഷിണാഫ്രിക്കയിലെ റെയിൽവേ സ്റ്റേഷൻ?


പീറ്റർ മാരിറ്റ്‌സ്‌ബർഗ്


22.ദക്ഷിണാഫ്രിക്കയിൽ 


ഗാന്ധിജി ആരംഭിച്ച പത്രം?


ഇന്ത്യൻ ഒപ്പീനിയൻ


23.ഏതു വർഷമാണ് ഗാന്ധിജി


 ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം തുടങ്ങിയത്?


1903.


24.ഗാന്ധിജി 


ബ്രഹ്മചര്യം ജീവിതവ്രതമാക്കിയ വർഷം?


1906


25.ഇന്ത്യയിൽ


 പ്രവാസി ദിനമായി ആചരിക്കുന്നതെപ്പോൾ?


ജനുവരി 9.


26.ഏതു വർഷം മുതലാണ്


 പ്രവാസി ദിനമായി ആചരിച്ചു വരുന്നത്?

2003


27.ഏതു ദിനത്തിന്റെ ഓർമയ്ക്കാ


യിട്ടാണ് പ്രവാസി ദിനം ആചരിക്കുന്നത്?


ഗാന്ധിജി

1915 ജനുവരി 9 ന് ഇന്ത്യയിൽ വന്നതിന്റെ



28.ഇന്ത്യയിൽ 

ഗാന്ധിജി നടത്തിയ ആദ്യത്തെ സമരം?


ചമ്പാരൻ സമരം


29.ചമ്പാരൻ സമരം നടന്ന വർഷം?


1917


30.ചമ്പാരൻ ജില്ല ഏതു സംസ്ഥാനത്താണ്?


ബീഹാർ


31.ചമ്പാരൻ സമരം എന്തിനായിരുന്നു?


തോട്ടം തൊഴിലാളികളെ 


ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള


 അടിമത്തത്തിൽ

 നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരം.


32.ഖേദ കർഷക സമരം നടന്ന വർഷം?

1918


33.ഗാന്ധിജിയെ

​​​ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചത്?


രബീന്ദ്രനാഥ ടാഗോർ


34.'ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല'?


ദക്ഷിണാഫ്രിക്ക


35.ഗാന്ധിജി ആദ്യമായി 


സത്യാഗ്രഹം നടത്തിയതെവിടെ?


ദക്ഷിണാഫ്രിക്കയിൽ 


36. ജാലിയൻ വാലാ ബാഗ്


 കൂട്ടക്കൊല നടന്നതെപ്പോൾ?


1919 ഏപ്രിൽ 13


37.നിയമലംഘനസമരത്തിന്


 നേതൃത്വo നൽകിയതാര്?


ഗാന്ധിജി


38.ഗാന്ധിജി തുടങ്ങിയ മാസിക?


യങ് ഇന്ത്യ


39. ബർദോളി ദിനം?

ജൂൺ 12



40.ബർദോളി എവിടെയാണ്?


ഗുജറാത്ത് 


41.ബർദോളി 

സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്ർ?


സർദാർ വല്ലഭ്ഭായി പട്ടേൽ


42. ബർദോളി സമരത്തെ


 തുടർന്ന് വല്ലഭായ് പട്ടേലിന്


 'സർദാർ' എന്ന സ്ഥാനപ്പേര് നൽകിയത്?


ഗാന്ധിജി


43.രണ്ടാം ബർദോളി' 


എന്നറിയപ്പെട്ട കേരളത്തിലെ സ്ഥലം?


പയ്യന്നൂർ


44.ബർദോളി സത്യാഗ്രഹം നടന്ന വർഷം?

1928



45.ചൗരി ചൗരി കൂട്ടക്കൊല നടന്ന വർഷം?


1922


46.ദണ്ഡിയാത്ര ആരംഭിച്ചതെപ്പോൾ?


1930 മാർച്ച് 12


47.ദണ്ഡിയാത്രക്ക്


 ഗാന്ധിജിയുടെ കൂടെ എത്ര പേരുണ്ടായിരുന്നു?


78


48.ദണ്ഡിമാർച്ചു എവിടെ നിന്നാണ് ആരംഭിച്ചത്?


സബർമതി ആശ്രമത്തിൽ നിന്ന്


49.മാർച്ച് ദണ്ഡി കടപ്പുറത്തെത്തിയതെപ്പോൾ?


ഏപ്രിൽ 6


50.ഗാന്ധിജി ഉപ്പു


 നിയമം ലംഘിക്കാൻ കാരണമെന്ത്?


ഗവണ്‍മെന്റ് ഉപ്പുനികുതി ഇരട്ടിയാക്കി


 വര്‍ദ്ധിപ്പിക്കുകയും


 ഉപ്പുണ്ടാക്കുന്നത്


 നിരോധിക്കുകയും ചെയ്തത് കാരണം



51.ആകെ എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നു?

3


52.ഗാന്ധിജി പങ്കെടുത്ത വട്ടമേശാ സമ്മേളനം?


രണ്ടാമത്തെ


53.ക്വിറ്റ് ഇന്ത്യ സമരംതുടങ്ങിയതെപ്പോൾ

?

1942 അഗസ്റ്റ് 9


54.ക്വിറ്റ് ഇന്ത്യ സമരത്തിൽ 


ഗാന്ധിജിയെ

 ബ്രിടീഷുകാർ തടവിൽ പാർപ്പിച്ചതെവിടെ?


പുണെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍


55.ക്വിറ്റ് ഇന്ത്യ 


സമരത്തിൽ ഗാന്ധിജി ആഹ്വനം ചെയ്തതെന്ത്?


പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക



56.ഗാന്ധിജി ഇന്ത്യയിൽ 


ആകെ എത്ര ദിവസം ജയിലിൽ കിടന്നു?


1933 ദിവസം



57.ഗാന്ധിജി  ആകെ എത്ര ദിവസം


 ജയിലിൽ കിടന്നു?


2113 ദിവസം


58.ഗാന്ധിജി എത്ര തവണ 


കേരളത്തിൽ വന്നിട്ടുണ്ട്?


5


59."മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരാള്‍


 ഈ ഭൂമിയിലൂടെ നടന്നിരുന്നോ 


എന്ന് വരുംകാലതലമുറക്ക്


 വിശ്വസിക്കാന്‍ പ്രയാസംതോന്നിയേക്കാം"


ഗാന്ധിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?


ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍


60.കേരളഗാന്ധി?


കെ കേളപ്പൻ


61.ആധുനിക ഗാന്ധി?


ബാബാ ആംതേ


62.അതിർത്തി ഗാന്ധി?


ഖാൻ അബ്ദുൾ ഗാഫർ ഖാൻ


63.ബർദോളി ഗാന്ധി?


സർദാർ വല്ലഭായ് പട്ടേൽ


64.ഗാന്ധിജി കേരളത്തിൽ വന്ന വർഷങ്ങൾ?


1920,1925,1927,1934,1937.


65.ഏത് കോൺഗ്രസ്


 സമ്മേളനത്തിലാണ് നെഹ്‌റുവും 


ഗാന്ധിയും കണ്ടുമുട്ടിയത്?


1916


66.ഗാന്ധിജി അധ്യക്ഷനായ


 കോൺഗ്രസ് സമ്മേളനം നടന്ന വർഷം?


1923


67.ഗാന്ധിജി അധ്യക്ഷനായ 


കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?


ബെൽഗാം


68.ഗാന്ധി കോൺഗ്രസ് 


വിടുകയാണെന്നു പ്രഖ്യാപിച്ച വർഷം?


1933.


69.ഗാന്ധിജി വെടിയേറ്റ് വീണതെപ്പോൾ?


1948 ജനുവരി 30


70.ഗാന്ധിജിയുടെ സമാധിസ്ഥലം?


രാജ്‌ഘട്ട്

ശ്രീ നാരായണ ഗുരു

ശ്രീനാരായണഗുരു

 ശ്രീനാരായണഗുരു



ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1856-1928). 
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു കൊല്ലവർഷം 1032 ചിങ്ങം 5നാണു ജനിച്ചത്.വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു  അത്.
അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ,അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾ ക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.

സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.
ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”

1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.


1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.

ഗുരു ദർശനങ്ങൾ
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്.

സാഹിത്യസംഭാവനകൾ

ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

എസ്.എൻ.ഡി.പി
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മേയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:

എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.
— എന്ന് നാരായണഗുരു.


ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്.1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ഭക്തരുടെ മുന്നിൽ ധ്യാനത്തോടെ അന്തരിച്ചത്..

ടോൾസ്റ്റോയ്‌ ജന്മദിനം

ലിയോ ടോൾസ്റ്റോയ്‌



 റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന അദ്ദേഹം ജനിച്ചത് 1828 സെപ്റ്റംബർ 9 നാണ്. പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോൾസ്റ്റോയി ജനിച്ചത്‌. 

പ്രശസ്ത കൃതി യുദ്ധവും സമാധാനവും ആണ് . 

പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert) മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന. സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണ്ടു. രു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ്‌ തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപരമായി കടപ്പെട്ടിരിക്കുന്നു. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ 20 നു അന്തരിച്ചു.

അന്താരാഷ്ട്ര സാക്ഷരതാദിനം

 

 സാക്ഷരതാദിനം

1965 ൽ ടെഹ്‌റാനിൽ ചേർന്ന യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമാർജ്ജനയജ്ഞം തുടങ്ങാൻ ആഹ്വാനംചെയ്തത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. സെപ്റ്റംബർ 8-നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. 

സാക്ഷരതാപ്രവർത്തനങ്ങളിൽ പൊതുജനതാല്പര്യവും പിന്തുണയും സംഘടിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ തനതായ ലക്ഷ്യം. 


കെ ബി മേനോൻ

 കോന്നാനാത്ത് ബാലകൃഷ്ണ മേനോൻ



സ്വാതന്ത്ര്യ സമര സേനാനിയും വടകരയിൽ നിന്നുള്ള ആദ്യ പാർലമെന്റംഗവുമായിരുന്നു. 
കോഴിക്കോട് വെങ്ങാലിൽ രാമമേനോന്റെ മകനായി 1897 ജൂൺ 18നു  ജനിച്ചു. 
സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനായിരുന്ന അദ്ദേഹം, ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസ് വിട്ടതിനെത്തുടർന്ന് മേനോനും കോൺഗ്രസിനോട് വിടപറഞ്ഞു. 1952–ൽ തൃത്താലയിൽ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1957–ൽ വടകരയെ പ്രതിനിധീകരിച്ച് പാർലമെന്റിലും അംഗമായി. 1965ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഒരു കക്ഷിക്കുമില്ലാത്തതിനാൽ നിയമസഭ പിരിച്ചുവിട്ടു. ഡോ. കെ ബി മേനോനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാൻ അണിയറയിൽ ശ്രമം നടന്നെങ്കിലും സോഷ്യലിസ്റ്റ് പാർടിയിലെ ഉന്നതർ പിന്നിൽനിന്ന് കുത്തി. അവസാനകാലങ്ങളിൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. 1967 സെപ്റ്റംബർ ആറിന് ഡോ. കെ.ബി.മേനോൻ അന്തരിച്ചു. 

പി.കെ. മേനോൻ

 പി.കെ. മേനോൻ


മലയാളി ഗണിത ശാസ്ത്രജ്ഞന്‍ ആയ ഇദ്ദേഹത്തിന്റെ 

ജനനം 1917 സെപ്റ്റംബർ നാലിന് പാലക്കാട്.

സംഖ്യാസിദ്ധാന്തം, അങ്കഗണിതസിദ്ധാന്തം ഇവയിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകൾ കാണാം.


ഗണിതശാസ്ത്രത്തിലെ സം‌ഖ്യാസിദ്ധാന്തം, ഗണസിദ്ധാന്തം, ഗ്രൂപ് തിയറി, ബീജഗണിതം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തി. ഇദ്ദേഹത്തിന്റെ അറുപതില്പരം ഗവേഷണപ്രബന്ധങ്ങൾ നിരവധി ഗണിതശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തിയറി ഓഫ് നം‌ബേർസ് എന്ന പ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ മദ്രാസ് സർവകലാശാല ഡി.എസ്.സി ബിരുദം നൽകി.

1979 ഒക്ടോബർ 22ന് അന്തരിച്ചു.