ജനുവരി 26
ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്.
ജനുവരി 26 തിങ്കളാഴ്ച ഇന്ത്യയുടെ 77 ാം റിപ്പബ്ലിക് ദിനമാണ്.ഭരണഘടന അംഗീകരിച്ചത്തിന്റെ സമരണക്കായിട്ടാണ് ഓരോ വർഷവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടു.
റിപ്പബ്ലിക് ദിനം ഓരോ ഇന്ത്യക്കാരനും നമ്മുടെ സ്വത്രന്തര സമര നേതാക്കളോട് നിശബ്ദമായി നന്ദി പറയുന്ന ഒരു ദിവസം കൂടെയാണ്. കൂടാതെ രാജ്യം ഈ ദിവസം വിപുലമായ ആഘോഷ പരിപാടികൾ സഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരിപാടികൾ നടക്കുന്നത് ഡൽഹിയിലെ കർത്തവ്യ പഥിൽവെച്ചാണ്.
- 1837 - മിഷിഗൺ 26-ാമത്തെ യുഎസ് സ്റ്റേറ്റ് ആയി അംഗീകാരം നൽകി.
- 1950 – ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
- 1965 – ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.
