കാർഷിക ക്വിസ്

 കാർഷിക ക്വിസ് 


കേരളത്തിൽ കർഷക ദിനം ആചരിക്കുന്നത് എന്നാണ്?

ചിങ്ങം ഒന്ന്


ദേശീയ കർഷക ദിനം എന്നാണ്?

ഡിസംബർ 23


ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

ചൗധരി ചരൺസിംഗ് (ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി)


ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

എം എസ് സ്വാമിനാഥൻ


ഏറ്റവും മികച്ച പച്ചക്കറി കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്കാരം?

ഹരിത മിത്ര


ലോകത്തിലെ ഏറ്റവും ചെറിയ പശു?

വെച്ചുർ പശു


കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിള?

നെല്ല്


ഏറ്റവും മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന ബഹുമതി?

കർഷകോത്തമ പുരസ്കാരം


സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്


സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?

ഏലം 


ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം?

തുളസി


പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?

വാനില


ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം?

കുങ്കുമപ്പൂ


തവിട്ട് സ്വർണം എന്നറിയപ്പെടുന്നത്?

കാപ്പി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം


പരുത്തിയുടെ വീട് എന്ന് അറിയപ്പെടുന്ന രാജ്യം?

ഇന്ത്യ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പഴവർഗം?

മാമ്പഴം

കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല?

വയനാട്

സൂര്യന്റെ ഏതു പേരാണ് ഞാറ്റുവേല എന്ന പേരിന് കാരണം?

ഞായർ

(ഞായർവേള, ഞായറ്റുവേള, ഞാറ്റുവേല)


എപ്പികൾച്ചർ എന്താണ്?

തേനീച്ച വളർത്തൽ


കേരളത്തിൽ ഏറ്റവും കൂടുതൽ അടക്ക കൃഷി ചെയ്യുന്ന ജില്ല?

കാസർഗോഡ്


പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത്?

ചാള


സമയം അറിയുന്ന പക്ഷി?

കാക്ക

കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം


ആധുനിക കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഡോ. നോർമൻ ബോർലോഗ്


ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്ന ആദ്യ സസ്യം?

തെങ്ങ്


ലോകമണ്ണുദിനം?

ഡിസംബർ 5


കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി?

മൂങ്ങ


കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്?

ചേര


കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി?

മണ്ണിര


കർഷകരുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി?


മണ്ണിര


കറുത്തപൊന്ന്, യവനപ്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?

കുരുമുളക്

കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട് (ആലപ്പുഴ)


കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല?

പാലക്കാട്


ഞാറ്റുവേല എന്നത് ഏതു തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൃഷി

No comments:

Post a Comment