ഇന്നത്തെ പ്രത്യേകതകൾ
ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന രൂപീകൃതമായി. തുടക്കത്തിൽ 6 ആഫീസർമാരും 19 ഭടന്മാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്ക്വാഡ്രൻ നിലവിൽ വരികയും ചെയ്തു.
ഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യൻ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ. ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.
1937 - ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായും വ്യോമസേന പ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. രണ്ടാംലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വായുസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു.1965 - ലെ പാകിസ്താൻറെ ആക്രമണം ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണം ആയിരുന്നു.പാകിസ്താന്റെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തിൽ പ്രധാന പങ്കു വഹിച്ചത്. മണിക്കൂറുകൾക്കകം തന്നെ ഇന്ത്യൻ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുകയുണ്ടായി. പാകിസ്താന്റെ 25 ടാങ്കുകൾ പ്രവർത്തനരഹിതം ആക്കാനും 73 പാക്ക് വിമാനങ്ങൾ നശിപ്പിക്കാനും ഇന്ത്യൻ വ്യോമസേനയ്ക്ക് ഒറ്റദിവസംകൊണ്ട് കഴിഞ്ഞു.ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതാകട്ടെ രണ്ട് വാമ്പയർ വിമാനങ്ങൾ മാത്രമായിരുന്നു. ഛംബ് (Chhamb) യുദ്ധ മേഖലയിൽ വച്ച് ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രൻ ലീഡർ ട്രിവോർ കീലർ (Trevor Keeler), സെപ്റ്റംബർ 3 - ന് അന്തർദേശീയ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു കയറിയ ഒരു പാകിസ്താൻ സാബർ യുദ്ധവിമാനത്തെ വെടിവച്ചു വീഴ്ത്തി. അടുത്ത 20 ദിവസങ്ങൾക്കകം പാകിസ്താനു കനത്ത നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് വ്യോമസേനാ മേധാവിത്വം തങ്ങൾക്കാണെന്ന് ഇന്ത്യ അസന്ദിഗ്ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്കു കടന്നുചെന്നു പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും ഇന്ത്യൻ വ്യോമസേന അതുല്യ ശക്തിയാണെന്ന് 1965 - ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനു ശേഷം ഇന്ത്യൻ വ്യോമസേന അത്യാധുനിക യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നേടി.
1971 - ലെ ഇന്ത്യാ - പാക്ക് യുദ്ധം ഇന്ത്യൻ വ്യോമസേനക്ക് മറ്റൊരഗ്നിപരീക്ഷണം ആയിരുന്നു. അവിചാരിതമായി പാകിസ്താൻ ഒരു മിന്നലാക്രമണമാണ് അന്നു നടത്തിയതെങ്കിലും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേനക്ക് ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശ പ്രത്യാക്രമണങ്ങൽ സംഘടിപ്പിക്കുന്നതിലും കിഴക്കൻ മേഖലയിൽ ഇന്ത്യൻ കരസേനക്ക് ഫലപ്രദമായ സഹായ സഹകരണങ്ങൾ നൽകുന്നതിലും പാകിസ്താൻ വ്യോമസേനയെ കിഴക്കൻ മേഖലയിൽ തടഞ്ഞു നിറുത്തുന്നതിലും പടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിർവഹിക്കുന്നതിലും പാകിസ്താൻ വ്യോമസേനയുടെ പ്രവത്തന പരിധി ചുരുക്കി കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വർത്താവിനിമയ സൗകര്യങ്ങളും തകർക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിർവഹിക്കുന്നതിലും ശത്രുക്കളുടെ നവീനനീക്കങ്ങൾ അറബിക്കടലിൽ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യൻ വ്യോമസേന പ്രകടിപ്പിച്ച പ്രാഗൽഭ്യം അൽഭുതാവഹം തന്നെയായിരുന്നു.
കരസേനയ്ക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകുക, മർമപ്രധാനമായ സ്വന്തം സ്ഥാപനങ്ങൾ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽ നിന്നും കാത്തുരക്ഷിക്കുക, സമുദ്രത്തിനു മുകളിലൂടെ നിരീക്ഷണ പറക്കലുകൾ നടത്തിയും മറ്റും നാവികസേനക്ക് ആവശ്യമായ സഹകരണം നൽകുക, സൈനിക ആവശ്യത്തിനുള്ള ചരക്കു കയറ്റിറക്കു നിർവഹിക്കുകയും ഉപകരണങ്ങൾ എത്തിക്കുകയും ചെയ്യുക, ഇന്ത്യയുടെ വ്യോമാതിർത്തി വിദേശവിമാനങ്ങൾ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളിൽ നിന്ന് ആക്രമണ സാധ്യതയുണ്ടെങ്കിൽ അതു തടയാൻ വേണ്ടതു ചെയ്യുക എന്നിവയാണ് വ്യോമസേനയുടെ പ്രധാന ചുമതലകൾ.
സമാധാനകാലത്ത് വ്യോമസേനയുടെ സേവനം മറ്റുരംഗങ്ങളിലും ഉപയോഗപ്പെടുത്താറുണ്ട്. വളരെ വേഗത്തിൽ ചരക്കു കയറ്റിറക്ക് നിർവഹിക്കേണ്ടി വരുമ്പോഴും വെള്ളപ്പൊക്കം മൂലമോ മറ്റു കാരണങ്ങലാലോ ഒറ്റപ്പെട്ടു പോകുന്ന സ്ഥലങ്ങളിൽ ഭക്ഷണ പദാർഥങ്ങളും മറ്റും ആകാശമാർഗ്ഗം വിതരണം നടത്തേണ്ടി വരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് മേൽ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.
വ്യോമസേനയുടെ പ്രമുഖ റിക്രൂട്ടിംങ് കേന്ദ്രങ്ങൾ
എയർഫോഴ്സ് സ്റ്റേഷൻ, സഫ്ദാർജംഗ്, ന്യൂഡൽഹി.
48, മാൻസ്ഫീൽഡ് റോഡ്, അംബാലാകാൻറ്.
നംമ്പർ 9, വീലർ ബാരക്സ്, കേംബ്രിഡ്ജ് റോഡ്, കോൺപൂർകാൻറ്.
നമ്പർ 1, ഗോഖലെ റോഡ്, കൽക്കത്ത-20.
എ. എഫ്. - 1 ബിൽഡിങ്, ഹോസ്പിറ്റൽ ലെയിൻ, ധോബി താലിയ, ബോംബേ-1.
എയർഫോഴ്സ് സ്റ്റേഷൻ, താംബരം, മദ്രാസ്.
H. Q. ട്രെയിനിങ് കമാൻഡ്, എയർ ഫോഴ്സ്, ഇൻഫാൻറട്രി റോഡ് എൻറ്, ഹൈഗ്രൗണ്ട്സ്, ബാംഗ്ലൂർ കാൻറ്.
എയർഫോഴ്സ് സ്റ്റേഷൻ, ജോഡ്പൂർ.
എയർഫോഴ്സ് സ്റ്റേഷൻ, ജോർഹട്, ആസാം.
എയർഫോഴ്സ് സ്റ്റേഷൻ, യെർവാദ, പൂന.
എയർഫോഴ്സ് സ്റ്റേഷൻ, ജബൽപൂർ.
എയർഫോഴ്സ് സ്റ്റേഷൻ, സിക്കന്ദരാബാദ്.
എയർഫോഴ്സ് സ്റ്റേഷൻ, ജാംനഗർ.
എയർഫോഴ്സ് സ്റ്റേഷൻ, ഭുവനേശ്വർ.
എയർഫോഴ്സ് സ്റ്റേഷൻ, ശ്രീനഗർ.
എയർഫോഴ്സ് സ്റ്റേഷൻ, സിംല. എന്നിവയാണ്.
മുദ്രവാക്യം: നഭ സ്പർശം ദീപ്തം
മറ്റു പ്രത്യേകതകൾ
ലോക മുട്ട ദിനം
1936 - ഡേവിഡ് കരാഡൈൻ (നടൻ) ജനിച്ചു
1939 - പോൾ ഹോഗൻ (നടൻ) ജനിച്ചു
1979ൽ ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.
No comments:
Post a Comment