സ്വാതന്ത്ര്യ ദിന ക്വിസ്

 സ്വാതന്ത്ര്യ ദിന ക്വിസ് 

1.ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
മീററ്റ്
2.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
ശിപായിലഹള
3.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
കെ.കേളപ്പൻ
4. ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?

സബർമതി ആശ്രമത്തിൽ നിന്ന്

5.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
ഗോപാലകൃഷ്ണ ഗോഖലെ
6.വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?
അംശി നാരായണപിള്ള
7.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ
8.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- സരോജിനി നായിഡു
9.ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
- സുഭാഷ് ചന്ദ്ര ബോസ്
10.ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്
11.ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?
- ചമ്പാരൻ സമരം
12.വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം
- ആറ്റിങ്ങൽ കലാപം 
13.ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം
14.ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?
- സർദാർ വല്ലഭായി പട്ടേൽ
15.ഇന്ത്യയിൽ നിന്നും അവസാനം പോയ വിദേശികൾ?
- ഡച്ചുകാർ
16.സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?
- 1930 ജനുവരി 26
17.ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  എത്തിയ വിദേശ ശക്തികൾ?
- പോർച്ചുഗീസുകാർ
18.ഉപ്പുസത്യാഗ്രഹം നടന്ന കടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്?
- നവ്സാരി (ഗുജറാത്ത്)
19.ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ  ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം
- ഉപ്പുസത്യാഗ്രഹം
20.ഇന്ത്യയിൽ അവസാനം എത്തിയ വിദേശികൾ  ?
- ഫ്രഞ്ചുകാർ
21.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ?
- ബാലഗംഗാധര തിലകൻ
22.പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
- ലാലാ ലജപത്ര് റായി.
23.മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?
- സി. രാജഗോപാലാചാരി
24.‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?
- സുഭാഷ് ചന്ദ്രബോസ്
25.ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?
- പിംഗലി വെങ്കയ്യ
26. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
- ബങ്കിം ചന്ദ്ര ചാറ്റർജി
27.ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
- രവീന്ദ്രനാഥ ടഗോർ
28.ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
- ബിപിൻ ചന്ദ്രപാൽ
29.ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര 
30.ഇന്ത്യയുടെ ദേശീയ പക്ഷി?
മയിൽ 

ഹിരോഷിമ-നാഗസാക്കി-ക്വിറ്റ്ഇന്ത്യാ ദിന ക്വിസ്

1.ഹിരോഷിമയും നാഗസാക്കിയും ഏത് രാജ്യത്താണ്?

ജപ്പാൻ

2.ഹിരോഷിമാ ദിനം ആചരിക്കുന്നതെപ്പോൾ?

ആഗസ്റ്റ് 6

3.ഏത് യുദ്ധത്തിനിടെയാണ് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചത്?

രണ്ടാം ലോക മഹായുദ്ധത്തിൽ

4.ഏത് രാജ്യമാണ് ആദ്യമായി അണുബോംബ് വർഷിച്ചത്?

അമേരിക്ക

5.ഹിരോഷിമയിൽ അമേരിക്ക വർഷിച്ച ബോംബിന്റെ പേര്?

ലിറ്റിൽ ബോയ്

6.അമേരിക്കയുടെ ഏതു തുറമുഖം ആക്രമിച്ചതിനുള്ള പ്രതികാരമായാണ് ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത്?

പേൾ ഹാർബർ

7.നാഗസാക്കി ദിനം എന്നാണ്?

ആഗസ്റ്റ് 9

8.ലിറ്റിൽ ബോയ് എന്ന അണുബോംബിനെ വഹിച്ച വിമാനത്തിന്റെ പേര്?

എനോഗളെ

9.നാഗസാക്കിയിൽ അമേരിക്ക വർഷിച്ച അണുബോംബിന്റെ പേര്?

ഫാറ്റ്മാൻ

10.ഫാറ്റ്മാനെ വഹിച്ച വിമാനത്തിന്റെ പേര്?

ബോസ്‌കർ

11.ബോസ്‌കർ വിമാനം പറത്തിയ പൈലറ്റ്?

മേജർ സ്വീനി

12.ഏത് വർഷമാണ് അമേരിക്ക അണുബോംബ് ആദ്യമായി വർഷിച്ചത് ?

1945

13.ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ ആരാണ് ?

പോൾ ടിബറ്റ്സ്

14.സമാധാനത്തിന്റെ പ്രതീകമായി കാണുന്ന പക്ഷി?

വെള്ളരി പ്രാവ്

15.യുദ്ധവും സമാധാനവും എന്ന കൃതി ആരുടേതാണ്?

ടോൾസ്റ്റോയ്

16.ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ജപ്പാൻ

17.ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്ന ദിവസം?

ആഗസ്റ്റ് 9

18.ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച നേതാവ് ?

ജവഹർലാൽ നെഹ്‌റു

19.ക്വിറ്റ് ഇന്ത്യ സമര നായിക?

അരുണ സഫലി

20.കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്

ഡോ കെ ബി മേനോൻ

21."പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന് ആഹ്വാനം ചെയ്തതാര്?

ഗാന്ധിജി

22.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദ്ദേശിച്ചത്

ദാദാഭായ് നവറോജി

23.ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ മറ്റൊരു പേര്?

ഓഗസ്റ്റ് പ്രസ്ഥാനം

24.ഏത് സമരത്തിലാണ് ഗാന്ധിജി "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഉയർത്തിയത്?

ക്വിറ്റ് ഇന്ത്യ

25.ക്വിറ്റ് ഇന്ത്യ എന്ന വാക്കിനു രൂപം കൊടുത്തതാര്?

യൂസഫ് മെഹ്‌റേലി.