WORLD MIGRATORY BIRD DAY - MAY 09 2020


        ഭൂമിയിൽ നിന്നും ഓരോ ദിവസവും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ദേശാടനപ്പക്ഷികളുടെ സംരക്ഷണത്തിന്റെ   പ്രാധാന്യത്തെ നമ്മെ ഓർമ്മപ്പെടുത്തുന്നതിനായാണ്  വർഷംതോറും 'ലോക ദേശാടനപ്പക്ഷി ദിനം' ആചരിക്കുന്നത്.
     
      " BIRDS CONNECT OUR WORLD " എന്നതാണ്  ഈ വർഷത്തെ ലോക ദേശാടനപ്പക്ഷി ദിന സന്ദേശം 
      
   പ്രകൃതിയുടെ  അത്ഭുതങ്ങളിൽ ഒന്നായി ദേശാടനപ്പക്ഷികളുടെ പര്യടനങ്ങൾ ഇന്നും നിലകൊള്ളുന്നു.പ്രജനനം നടത്തുന്നതിനും  ഭക്ഷണത്തിനായുമുള്ള അനുകൂല കാലാവസ്ഥയ്ക്കായി ഇവ ആയിരക്കണക്കിന് കിലോമീറ്ററുകളോളം സഞ്ചരിക്കുന്നു.വന്കരകളും സമുദ്രങ്ങളും താണ്ടാൻ ദേശാടനപ്പക്ഷികളെ  സഹായിക്കുന്നത് അവയുടെ ശാരീരിക ഘടനകളാണ് .നീളമേറിയ ചിറകുകളും കാര്യക്ഷമമായ ശ്വസന അറകളും ഇവയുടെ ദീർഘദൂര യാത്രകളെ സഹായിക്കുന്നു.
         
             പല പക്ഷിവർഗ്ഗങ്ങളും തന്റെയും തന്റെ വർഗത്തിന്റെയും നിലനില്പിനായാണ്  ഇത്തരം യാത്രകൾ നടത്തിക്കൊണ്ടിരിക്കുന്നത് .പ്രകൃതിയുടെ കാലാവസ്ഥ വ്യതിയാനങ്ങളും മനുഷ്യന്റെ കടന്നുകയറ്റങ്ങളും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നു.കുഞ്ഞുങ്ങളെ മുട്ടയിട്ടു വിരിയിക്കാനായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ദേശാടനപ്പക്ഷികൾ ഇന്ന് ലോകത്തുണ്ട്.ഹൈ വോൾടേജ് വൈദ്യുത കമ്പികളും മനം മുട്ടെ വളർന്ന നെറ്റ്‌വർക്ക് ടവറുകളും ഇവയുടെ ജീവൻ അപഹരിക്കുന്നു.കൂടാതെ ഭക്ഷണത്തിനായും വിനോദത്തിനായുമുള്ള മനുഷ്യന്റെ വേട്ടയാടലുകൾ ഇവയെ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടാൻ കാരണമാകുന്നു.  
                                      ഇന്ന് ലോകത്തുള്ള പക്ഷിവര്ഗങ്ങളിൽ 40 ശതമാനത്തോളം ദേശാടനപക്ഷികളാണ്,ഏകദേശം നാലായിരത്തോളം വരും അത്.ലോകത്തിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ദേശാടനപ്പക്ഷി എന്നറിയപ്പെടുന്നത് ' ആർക്ടിക് ടേൺ ' ആണ് .ഓരോ വർഷവും ആർക്ടിക് അന്റാർക്ടിക് ദ്രുവങ്ങൾക്കിടയിലുള്ള  യാത്രക്കായി ഏകദേശം 50000  മൈലുകളോളം ഇവ സഞ്ചരിക്കുന്നു.

                                ആർക്ടിക് ടേൺ

ഏറ്റവും ഉയരത്തിൽ പറക്കുന്ന ദേശാടനപ്പക്ഷി 'കുറി തലയൻ വാത്ത് ' എന്ന്  വിളിക്കുന്ന 'BAR HEADED GOOSE' ആണ്. സമുദ്ര നിരപ്പിൽ നിന്ന് അഞ്ചര മൈലുകളോളം ഉയരത്തിൽ പറക്കാൻ  ഇവയ്ക്ക് സാധിക്കും.  മദ്ധ്യേഷ്യക്കും തെക്കേ ഏഷ്യയ്ക്കും ഇടയിലുള്ള സഞ്ചാരത്തിനിടയിൽ ഇവ ഹിമാലയത്തിന് മുകളിലൂടെ സഞ്ചരിക്കുന്നു.
                                BAR HEADED GOOSE

    ഏറ്റവും വേഗത്തിൽ പറക്കുന്ന ദേശാടനപ്പക്ഷി ഗ്രേറ്റ് സ്‌നൈപ്പ് (Great Snipe) ആണ്, മണിക്കൂറിൽ 97  കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും.കൂടാതെ ഇവ ഓട്ടപ്പറക്കലിൽ നിർത്താതെ 4000 മൈലുകളോളം സഞ്ചരിക്കുന്നു.
                    ഗ്രേറ്റ് സ്‌നൈപ്പ് (Great Snipe)
   പക്ഷികളുടെ ദേശാടനം എന്ന് കേൾക്കുമ്പോൾ പറന്നുള്ള ദേശാടനം മാത്രമാണെന്ന് കരുതരുത് ,പറക്കാൻ കഴിവില്ലാത്ത ഓസ്‌ട്രേലിയൻ എമുകളും (Australian Emu),പെൻ‌ഗ്വിൻ വർഗ്ഗ ത്തിലുള്ള പക്ഷികളും ദേശാടനം നടത്തുന്നവയാണ് ,പക്ഷെ നടന്നും  നീന്തിയും ഒക്കെയാണെന്ന് മാത്രം 
    പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും പോലെ ജീവിക്കാനുള്ള അവകാശം ദേശാടനപ്പക്ഷികൾക്കും ഉള്ളതാണ്,എന്നാൽ മനുഷ്യൻറെ ഇവയുടെ ആവാസ വ്യവസ്ഥയിൽമേലുള്ള കടന്നു കയറ്റങ്ങൾ ദേശാടനപക്ഷികളെ വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളുടെ ലിസ്റ്റിലേക്ക് എത്തിക്കുന്നു.
              വർണ്ണച്ചിറകടികളും കിളിനാദങ്ങളും നിലയ്ക്കാതിരിക്കാൻ നമുക്കൊന്നായി കൈകോർക്കാം.നമ്മുടെ ലോകത്തിന്റെ  കണക്ടിങ് ലിങ്കുകളായ ദേശാടനപക്ഷികളെ  നമുക്ക് സംരക്ഷിക്കാം ...