WORLD MIGRATORY BIRD DAY - MAY 09 2020


        ഭൂമിയിൽ നിന്നും ഓരോ ദിവസവും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ദേശാടനപ്പക്ഷികളുടെ സംരക്ഷണത്തിന്റെ   പ്രാധാന്യത്തെ നമ്മെ ഓർമ്മപ്പെടുത്തുന്നതിനായാണ്  വർഷംതോറും 'ലോക ദേശാടനപ്പക്ഷി ദിനം' ആചരിക്കുന്നത്.
     
      " BIRDS CONNECT OUR WORLD " എന്നതാണ്  ഈ വർഷത്തെ ലോക ദേശാടനപ്പക്ഷി ദിന സന്ദേശം 
      
   പ്രകൃതിയുടെ  അത്ഭുതങ്ങളിൽ ഒന്നായി ദേശാടനപ്പക്ഷികളുടെ പര്യടനങ്ങൾ ഇന്നും നിലകൊള്ളുന്നു.പ്രജനനം നടത്തുന്നതിനും  ഭക്ഷണത്തിനായുമുള്ള അനുകൂല കാലാവസ്ഥയ്ക്കായി ഇവ ആയിരക്കണക്കിന് കിലോമീറ്ററുകളോളം സഞ്ചരിക്കുന്നു.വന്കരകളും സമുദ്രങ്ങളും താണ്ടാൻ ദേശാടനപ്പക്ഷികളെ  സഹായിക്കുന്നത് അവയുടെ ശാരീരിക ഘടനകളാണ് .നീളമേറിയ ചിറകുകളും കാര്യക്ഷമമായ ശ്വസന അറകളും ഇവയുടെ ദീർഘദൂര യാത്രകളെ സഹായിക്കുന്നു.
         
             പല പക്ഷിവർഗ്ഗങ്ങളും തന്റെയും തന്റെ വർഗത്തിന്റെയും നിലനില്പിനായാണ്  ഇത്തരം യാത്രകൾ നടത്തിക്കൊണ്ടിരിക്കുന്നത് .പ്രകൃതിയുടെ കാലാവസ്ഥ വ്യതിയാനങ്ങളും മനുഷ്യന്റെ കടന്നുകയറ്റങ്ങളും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നു.കുഞ്ഞുങ്ങളെ മുട്ടയിട്ടു വിരിയിക്കാനായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ദേശാടനപ്പക്ഷികൾ ഇന്ന് ലോകത്തുണ്ട്.ഹൈ വോൾടേജ് വൈദ്യുത കമ്പികളും മനം മുട്ടെ വളർന്ന നെറ്റ്‌വർക്ക് ടവറുകളും ഇവയുടെ ജീവൻ അപഹരിക്കുന്നു.കൂടാതെ ഭക്ഷണത്തിനായും വിനോദത്തിനായുമുള്ള മനുഷ്യന്റെ വേട്ടയാടലുകൾ ഇവയെ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടാൻ കാരണമാകുന്നു.  
                                      ഇന്ന് ലോകത്തുള്ള പക്ഷിവര്ഗങ്ങളിൽ 40 ശതമാനത്തോളം ദേശാടനപക്ഷികളാണ്,ഏകദേശം നാലായിരത്തോളം വരും അത്.ലോകത്തിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ദേശാടനപ്പക്ഷി എന്നറിയപ്പെടുന്നത് ' ആർക്ടിക് ടേൺ ' ആണ് .ഓരോ വർഷവും ആർക്ടിക് അന്റാർക്ടിക് ദ്രുവങ്ങൾക്കിടയിലുള്ള  യാത്രക്കായി ഏകദേശം 50000  മൈലുകളോളം ഇവ സഞ്ചരിക്കുന്നു.

                                ആർക്ടിക് ടേൺ

ഏറ്റവും ഉയരത്തിൽ പറക്കുന്ന ദേശാടനപ്പക്ഷി 'കുറി തലയൻ വാത്ത് ' എന്ന്  വിളിക്കുന്ന 'BAR HEADED GOOSE' ആണ്. സമുദ്ര നിരപ്പിൽ നിന്ന് അഞ്ചര മൈലുകളോളം ഉയരത്തിൽ പറക്കാൻ  ഇവയ്ക്ക് സാധിക്കും.  മദ്ധ്യേഷ്യക്കും തെക്കേ ഏഷ്യയ്ക്കും ഇടയിലുള്ള സഞ്ചാരത്തിനിടയിൽ ഇവ ഹിമാലയത്തിന് മുകളിലൂടെ സഞ്ചരിക്കുന്നു.
                                BAR HEADED GOOSE

    ഏറ്റവും വേഗത്തിൽ പറക്കുന്ന ദേശാടനപ്പക്ഷി ഗ്രേറ്റ് സ്‌നൈപ്പ് (Great Snipe) ആണ്, മണിക്കൂറിൽ 97  കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും.കൂടാതെ ഇവ ഓട്ടപ്പറക്കലിൽ നിർത്താതെ 4000 മൈലുകളോളം സഞ്ചരിക്കുന്നു.
                    ഗ്രേറ്റ് സ്‌നൈപ്പ് (Great Snipe)
   പക്ഷികളുടെ ദേശാടനം എന്ന് കേൾക്കുമ്പോൾ പറന്നുള്ള ദേശാടനം മാത്രമാണെന്ന് കരുതരുത് ,പറക്കാൻ കഴിവില്ലാത്ത ഓസ്‌ട്രേലിയൻ എമുകളും (Australian Emu),പെൻ‌ഗ്വിൻ വർഗ്ഗ ത്തിലുള്ള പക്ഷികളും ദേശാടനം നടത്തുന്നവയാണ് ,പക്ഷെ നടന്നും  നീന്തിയും ഒക്കെയാണെന്ന് മാത്രം 
    പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും പോലെ ജീവിക്കാനുള്ള അവകാശം ദേശാടനപ്പക്ഷികൾക്കും ഉള്ളതാണ്,എന്നാൽ മനുഷ്യൻറെ ഇവയുടെ ആവാസ വ്യവസ്ഥയിൽമേലുള്ള കടന്നു കയറ്റങ്ങൾ ദേശാടനപക്ഷികളെ വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളുടെ ലിസ്റ്റിലേക്ക് എത്തിക്കുന്നു.
              വർണ്ണച്ചിറകടികളും കിളിനാദങ്ങളും നിലയ്ക്കാതിരിക്കാൻ നമുക്കൊന്നായി കൈകോർക്കാം.നമ്മുടെ ലോകത്തിന്റെ  കണക്ടിങ് ലിങ്കുകളായ ദേശാടനപക്ഷികളെ  നമുക്ക് സംരക്ഷിക്കാം ... 


മേയ് മാസത്തിലെ പ്രധാന  ദിനങ്ങൾ


മേയ് 1 - മേയ്‌ ദിനം(തൊഴിലാളി ദിനം)
മേയ് 2 - ലോക ട്യൂണ ദിനം
മേയ് 3 - പത്രസ്വാതന്ത്ര്യദിനം
മേയ് 3 - ലോക സൗരോർജ്ജദിനം
മേയ് 6 - ലോക ആസ്ത്മാ ദിനം
മേയ് 8 - ലോക റെഡ്ക്രോസ് ദിനം
മേയ് 10 -ലോക ദേശാടനപ്പക്ഷി ദിനം
മേയ് 11 -ദേശീയ സാങ്കേതിക ദിനം
മേയ് 12 -ആതുര ശുശ്രൂഷാ ദിനം
മേയ് 13 -ദേശീയ ഐക്യദാർഡ്യദിനം
മേയ് 14 -മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച )
മേയ് 15 -അന്താരാഷ്ട്ര കുടുംബദിനം
മേയ് 16 -സിക്കിംദിനം
മേയ് 17 -ലോകവിദൂര വാർത്താവിനിമയദിനം
മേയ് 21 -ഭീകരവാദവിരുദ്ധ ദിനം
മേയ് 22 -ജൈവ വൈവിധ്യദിനം
മേയ് 24 -കോമൺവെൽത്ത് ദിനം
മേയ് 27 -നെഹ്രുവിന്റെ ചരമ ദിനം
മേയ് 28 -അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം
മേയ് 29 -മൗണ്ട് എവറസ്റ്റ് ദിനം
മേയ് 31 -ലോക പുകയില വിരുദ്ധദിനം

കറൻറ് അഫയർസ് 10  


1.ലോക്ഡൗൺ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ട വിദേശികളെ സഹായിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച പോർട്ടൽ- സ്റ്റാൻഡഡ്‌ ഇൻ ഇന്ത്യ 
2.കോവിഡ് പ്രതിരോധത്തിന് നൂതന ആശയങ്ങൾ സമർപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച സ്റ്റാർട്ടപ്പ് പദ്ധതി- ബ്രേക്ക് കൊറോണ
3.കൊറോണ ബാധയെ തുടർന്ന് ഇന്ത്യയിൽ പൂർണമായി അടച്ചിടീൽ  നിലവിൽ വന്നതെന്ന്-  2020 മാർച്ച് 24 
4.അവയവ ദാനത്തിലും മാറ്റിവെക്കലിലും 2019ൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം-മഹാരാഷ്ട്ര 
5.മധ്യപ്രദേശിന്റെ പുതിയ  മുഖ്യമന്ത്രി-ശിവരാജ് സിംഗ് ചൗഹാൻ
6.കോവിഡ് ബാധയെ തുടർന്ന് നിരോധനാജ്ഞ നിലവിൽ വന്ന കേരളത്തിലെ മൂന്നാമത്തെ ജില്ല- പത്തനംതിട്ട 
7.2020 ലോക ജലദിനത്തിന്റെ പ്രമേയം-വാട്ടർ ആൻഡ് ക്ലൈമറ്റ് ചേഞ്ച് 
8.2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതി-ആരോഗ്യ സഞ്ജീവനി 
9.ഇന്ത്യൻ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് -രഞ്ജൻ ഗോഗോയ് 
10.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സാമ്പത്തിക വിപണികളും ആദ്യമായി അടച്ചത്-ഫിലിപ്പൈൻസ് 

ഏപ്രിൽ മാസത്തെ പ്രധാന ദിവസങ്ങൾ

    ഏപ്രിൽ 1- ലോക ലോഹ ദിനം
    ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
    ഏപ്രിൽ 2 - ലോക ഓട്ടിസം ബോധവൽക്കരണ ദിനം
    ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ്‌ & മൈൻ വിരുദ്ധ പ്രവൃത്തി ദിനം
    ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
    ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
    ഏപ്രിൽ 7 - ലോകാരോഗ്യദിനം
    ഏപ്രിൽ 10 - ഹോമിയോപ്പതി ദിനം
    ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
    ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
    ഏപ്രിൽ 14 - അംബേദ്കർ ദിനം (ദേശീയ ജല ദിനം)
    ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
    ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
    ഏപ്രിൽ 18 - ലോക പൈതൃകദിനം
    ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
    ഏപ്രിൽ 22 - ലോകഭൗമദിനം
    ഏപ്രിൽ 23 - ലോക പുസ്തക ദിനം
    ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
    ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം
    ഏപ്രിൽ 25 - ലോക മലേറിയ ദിനം
    ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
    ഏപ്രിൽ 29 - ലോക നൃത്തദിനം

OSCAR WINNERS 2020

Best picture  Winner:Parasite

Best actress  Winner: Renee Zellweger - Judy

Best actor  Winner: Joaquin Phoenix - Joker

Best supporting actress  Winner: Laura Dern - Marriage Story

Best supporting actor  Winner: Brad Pitt - Once Upon A Time in Hollywood

Best director  Winner: Parasite - Bong Joon-ho

Best original screenplay  Winner: Parasite - Bong Joon-ho & Han Jin Won

Best adapted screenplay  Winner: Jojo Rabbit - Taika Waititi

Best cinematography  Winner: 1917 - Roger Deakins

Best film editing  Winner: Ford v Ferrari - Michael McCusker & Andrew Buckland

Best animated feature  Winner: Toy Story 4

Best documentary feature  Winner: American Factory

Best international feature  Winner: Parasite - South Korea

ദേശീയ ഗണിതദിനം

ഡിസംബർ 22-ദേശീയ ഗണിത ദിനം




ശ്രീനിവാസ രാമാനുജൻ ജനിച്ച ദിവസം-1887 ഡിസംബർ 22
ശ്രീനിവാസ രാമാനുജൻ ജനിച്ച സ്ഥലം -ഈ റോഡ് (തമിഴ്നാട്)
രാമാനുജന്റെ ഗുരുവായി അറിയപ്പെടുന്നത്-ജി.എച്ച് ഹാർഡി
രാമാനുജന്റെ മാന്ത്രിക സംഖ്യ-1729
ആരുടെ ജന്മദിനമാണ് ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്?
ശ്രീനിവാസ രാമാനുജൻ
രാമാനുജന്റെ എത്രാമത്തെ ജന്മദിനത്തിന്റെ ഓർമക്കാണ് 2012നെ   ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത്
125

കണ്ണൂർ സൗത്ത് സബ്‌ജില്ലയിലെ കടമ്പൂർ സൗത്ത് എൽ പി സ്‌കൂളിൽ വെച്ച് ഇന്ന് നടന്ന സൂര്യഗ്രഹണ ക്വിസ് ചോദ്യോത്തരങ്ങൾ