ജവഹർ ലാൽ നെഹ്രു ചരമദിനം മെയ് 27
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു കേന്ദ്ര വ്യക്തിയുമായ ജവഹർലാൽ നെഹ്‌റു 1964 മെയ് 27-ന് അന്തരിച്ചു.
മരണത്തിന് മുമ്പ് നെഹ്‌റുവിൻ്റെ ആരോഗ്യനില വഷളായിരുന്നു.
1964 ജനുവരിയിൽ അദ്ദേഹത്തിന് ഒരു മസ്തിഷ്കാഘാതം ഉണ്ടായി, അതേ വർഷം മെയ് മാസത്തിൽ മറ്റൊരു ഹൃദയാഘാതം ഉണ്ടായി, അത് അദ്ദേഹത്തെ ഗണ്യമായി തളർത്തി. ആരോഗ്യം മോശമായിരുന്നിട്ടും, നെഹ്‌റു തൻ്റെ ഉത്തരവാദിത്തങ്ങളിൽ അർപ്പണബോധത്തോടെ തുടർന്നു, താൻ രൂപപ്പെടുത്താൻ ആഗ്രഹിച്ച രാഷ്ട്രത്തോടുള്ള തൻ്റെ അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കി.
1964 മെയ് 27 ന് രാവിലെ ന്യൂഡൽഹിയിലെ വസതിയിൽ ഹൃദയാഘാതം മൂലം നെഹ്‌റു അന്തരിച്ചു.
അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം ,
വര്ഷം :അദ്ദേഹത്തിന്റെ അപ്പോഴുള്ള പ്രായം,സംഭവങ്ങൾ
1889 : നവംബർ 14 അലഹബാദിൽ ജനനം . പിതാവ് ;മോത്തിലാൽ നെഹ്‌റു
മാതാവ് സ്വരൂപ് റാണി
1905 : പതിനാറാം വയസിൽ ഇംഗ്ലണ്ടിലെ ഹാരോ സ്കൂളിലേക്ക് പഠനത്തി നായി പോകുന്നു
1907 : 18 വയസ് , ട്രിനിറ്റി കോളേജ് കേംബ്രിഡ്ജ് :നാച്ചുറൽ സയൻസ് പഠനം ആരംഭിക്കുന്നു
1910 : 21 വയസ് , കേംബ്രിഡ്ജ് പഠനം പൂർത്തിയാക്കുന്നു .
1912 ; 23 വയസ് , കേംബ്രിഡ്ജ് നിന്ന് നിയമ പഠനത്തിനുശേഷം നാട്ടിലേക്ക്
മടങ്ങുന്നു
1916 :27 വയസ് , കമലാ കൗലിനെ വിവാഹം ചെയ്തു.
1916 : 27 വയസ് ,മഹാത്മാ ഗാന്ധിയെ ആദ്യമായി കണ്ടു, ഇന്ത്യൻ നാഷണൽ
കോൺഗ്രസ്സിൽ ചേർന്നു .
1917 : 28 വയസ് , ഇന്ദിരാ പ്രിയദർശിനി ( ഇന്ദിരാ ഗാന്ധി ) ജനിച്ചു.
1920 : 31 വയസ് ,നിസഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുന്നൂ
1923 : 34 വയസ് , ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി
ആയി തിരഞ്ഞെടുക്കപ്പെട്ടു.
1929 : 40 വയസ് ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ
സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു, പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടന്ന
സമ്മേളനം .
1930-35 : 41-46 വയസ് , ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരങ്ങളുമായി
ബന്ധപ്പെട്ട് പല തവണ ജയിലിൽ
1936 : 37 വയസ് , ഭാര്യ കമലാ നെഹ്രു ടുബര്കുലോസിസ് ബാദിച്ച മരിക്കുന്നൂ .
1942 : 50 വയസ് , ക്വിറ്റ് ഇന്ത്യ പ്രസ്ഥാന സമയത്ത് അറസ്റ്റിലായി; 1945 വരെ
തടവിലായിരുന്നു.
1947: 58 വയസ് , ആഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി.
1950: 61 വയസ് , സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനായി പഞ്ചവൽസര
പദ്ധതികൾ കൊണ്ടുവരുന്നു
1955 : ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന
നൽകി ആദരിച്ചു.
1962 : 73 വയസ് ,ഇന്ത്യ-ചൈന യുദ്ധം , യുദ്ധത്തിൽ പരാജയപ്പെടുന്നു
1964 : 75 വയസ് , മെയ് 27 ന് രാവിലെ ന്യൂ ഡൽഹിയിലെ വസതിയിൽ
ഹൃദയാഘാതം മൂലം പദവിയിലിരിക്കെ അന്തരിച്ചു.