ആനുകാലികം
1.ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ച രാജ്യം?
നോർത്ത് കൊറിയ
2.ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്?
സുശീൽ ചന്ദ്ര
3. അടുത്തിടെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ എത്രാമത് വാർഷികമാണ് 2021 ഏപ്രിൽ 13- ന് ആചരിച്ചത്?
102-ാമത്
4.കാസർകോട്ടുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച തെങ്ങ്, കമുക്, കൊക്കോ കർഷകർക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ-?
ഇ-കൽപ്പ
5.ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചതെന്ന്?
2021 ജനുവരി 16
6.ഏതെല്ലാം വാക്സിനുകളാണ് ഇന്ത്യയിൽ ആദ്യഘട്ട കോവിഡ് വാക്സിനേഷനിൽ നൽകിയത്?
കൊവിഷീൽഡ്, കോവാക്സിൻ
7.വെട്ടുകിളികളുടെ ശല്യം തടയാൻ 2020- ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
പാകിസ്താൻ
8.ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ സഹായിക്കാനാരംഭിച്ച പദ്ധതിയേത്?
ഇ-വിദ്യാരംഭം
9.ഭൂരഹിതർക്കും ഭവനരഹിതരായവർക്കും അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകാനുള്ള കേരള സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതി ഏത്?
ലൈഫ്
10.ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായതോടെ കേരളത്തിൽ എത്ര നിറങ്ങളിലുള്ള റേഷൻ കാർഡുകളാണ് നിലവിൽ വന്നത്?
നാല് നിറങ്ങൾ
11.2022 ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം?
ഖത്തർ
12.2021- ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
ഇന്ത്യ
13.2020- ലെ സംസ്ഥാന കഥകളി പുരസ്കാര ജേതാവാര്?
സദനം ബാലകൃഷ്ണൻ
14.2021- ലെ ലോക ജലദിന സന്ദേശം?
വെള്ളം വിലമതിക്കുന്നു
15.2021- ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർ?
വിവോ