റിപ്പബ്ലിക് ദിന ക്വിസ്

 

റിപ്പബ്ലിക് ദിന ക്വിസ്

 

1. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം എന്നാണ്?

ജനവരി 26

 

2.. എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?

രണ്ടു വർഷം 11മാസം 18 ദിവസം

 

3.ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

ഡോ ബി ആർ അംബേദ്കർ

 

4. റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

ഡോ. രാജേന്ദ്ര പ്രസാദ്

 

5.ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏത്?

ഇന്ത്യൻ ഭരണഘടന

 

6.ഇന്ത്യയുടെ ദേശീയ മുദ്ര?

സിംഹമുദ്ര

 

7.റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്നാണ്?

രാഷ്ട്രപതി ഭവൻ

 

8.ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏത്?

ഭാരതരത്നം

 

9.ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് ഒരു ദിവസം മുമ്പ് മരിച്ച നവോത്ഥാന നായകൻ ആര്?

ഡോ. പൽപ്പു

 

10.രാജ്യസഭ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?

ആറുവർഷം

 

11.ഇന്ത്യയുടെ ദേശീയ ഗീതം ഏത്?

വന്ദേമാതരം

 

12.ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്?

ഡോ. എസ് രാധാകൃഷ്ണൻ

 

13.ഇന്ത്യയുടെ ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം?

52 സെക്കൻഡ്

 

14.ഇന്ത്യയുടെ ദേശീയ പുഷ്പം ഏതാണ്

താമര

 

15.ഇന്ത്യയുടെ ദേശീയ പക്ഷി.

മയിൽ

 

16.ഇന്ത്യയുടെ ദേശീയ ഫലം ഏതാണ്?

മാങ്ങ

 

17.ഭരണഘടന ദിനം എന്നാണ്?

നവംബർ 26

 

18.ദേശീയ പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്

സത്യവും സമാധാനവും

 

19.ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം?

18 വയസ്സ്

 

20.ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

ഖാദി തുണി

 

ജനുവരി മാസത്തിലെ പ്രധാന ദിനങ്ങൾ

 

ജനുവരി 1 - ആഗോളകുടുംബദിനം,ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം

ജനുവരി 2-മന്നം ജയന്തി

ജനുവരി 3 - ലോക ഹിപ്നോട്ടിസം ദിനം

ജനുവരി 7- ഇന്ത്യൻ പത്ര ദിനം.

ജനുവരി 9 - ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ് )

ജനുവരി 10 - ലോകചിരിദിനം,ലോക ഹിന്ദി ദിനം

ജനുവരി 12 - ദേശീയ യുവജനദിനം

ജനുവരി 15 - ദേശീയ കരസേനാ ദിനം

ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)

ജനുവരി 24 - ദേശീയ ബാലികാ ദിനം

ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം

ജനുവരി 25 - ദേശീയ സമ്മതിദായക ദിനം

ജനുവരി 26 - റിപ്പബ്ലിക് ദിനം

ജനുവരി 26 - ലോക കസ്റ്റംസ് ദിനം

ജനുവരി 28 - ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)

ജനുവരി 30 - രക്തസാക്ഷി ദിനം