വായനാദിനം ക്വിസ്
1.ഏത് വർഷം മുതലാണ് കേരളസർക്കാർ വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ?1996
2.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവാര്?
പി എൻ പണിക്കർ
3.പി എൻ പണിക്കരുടെ മുഴുവൻ പേര്?
പുതുവായിൽ നാരായണ പണിക്കർ
4.വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തതാര്?
പി എൻ പണിക്കർ
5.പി എൻ പണിക്കരുടെ ഓർമയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
2004
6.പി എൻ പണിക്കരുടെ ചരമദിവസം ഏതു പേരിലാണ് നാം ആചരിക്കുന്നത്?
വായനാദിനം
7.ആരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്?
കുഞ്ചൻ നമ്പ്യാരുടെ
8.സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ
ഈ വരികൾ ആരുടേതാണ്?
കുഞ്ഞുണ്ണി മാഷിന്റെ
9."പൊക്കമില്ലായ്മയാണ് എന്റെ പൊക്കം" എന്നത് ആരുടെ ഫലിത പ്രയോഗമാണ്?
കുഞ്ഞുണ്ണിമാഷിന്റെ
10.വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും,വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും
ഇതാരുടെ വാക്കുകൾ ?
കുഞ്ഞുണ്ണി മാഷിന്റെ